For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് സദ്ഗുണ യോഗങ്ങളുമായി കാമിക ഏകാദശി; ഈ വിധം വ്രതം നോറ്റാല്‍ സൗഭാഗ്യം

|

ശ്രാവണ മാസത്തില്‍ വരുന്ന എല്ലാ ആരാധനകള്‍ക്കും വ്രതങ്ങള്‍ക്കും പ്രത്യേക പ്രാധാന്യമുണ്ട്. ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയെ കാമിക ഏകാദശി എന്ന് വിളിക്കുന്നു. ഈ വര്‍ഷത്തെ കാമിക ഏകാദശി വ്രതം ജൂലൈ 24 ഞായറാഴ്ച ആചരിക്കും. ഈ ഏകാദശി ദിനത്തില്‍ ശ്രീഹരി വിഷ്ണുവിനെ ആരാധിക്കുന്നത് ഉത്തമമാണെന്നാണ് മതവിശ്വാസം. ഇതോടൊപ്പം, വിഷ്ണുവിന്റെ വിവിധ അവതാരങ്ങളെയും രൂപങ്ങളെയും ഈ ദിവസം ആരാധിക്കുന്നു.

Most read: ഫലപ്രാപ്തിക്ക് പ്രാര്‍ത്ഥന നല്ല മനസോടെ; അമ്പലത്തില്‍ പോകുമ്പോള്‍ ഈ തെറ്റുകള്‍ പാടില്ലMost read: ഫലപ്രാപ്തിക്ക് പ്രാര്‍ത്ഥന നല്ല മനസോടെ; അമ്പലത്തില്‍ പോകുമ്പോള്‍ ഈ തെറ്റുകള്‍ പാടില്ല

മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതാണ് ഏകാദശിയെന്ന് പറയപ്പെടുന്നു. കാമിക ഏകാദശി നാളില്‍ ഭഗവാന്‍ വിഷ്ണുവിനെ തുളസിയോടെ ആരാധിക്കുന്നത് വളരെ ഫലദായകമാണെന്ന് പറയപ്പെടുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ പാപങ്ങളും ഇല്ലാതാകുമെന്നും വിശ്വസിക്കപ്പെടുന്നു. കാമിക ഏകാദശി ആരാധനയുടെ മംഗളകരമായ സമയവും പ്രാധാന്യവും എന്തെന്ന് നമുക്ക് നോക്കാം.

ശുഭയോഗങ്ങള്‍

ശുഭയോഗങ്ങള്‍

പഞ്ചാംഗ പ്രകാരം, കാമിക ഏകാദശി ദിനത്തില്‍ അതായത്, ജൂലൈ 24 ന്, വൃദ്ധി യോഗം രാവിലെ മുതല്‍ ആരംഭിക്കും. അത് ഉച്ചയ്ക്ക് 02:01 വരെ തുടരും. കൂടാതെ ധ്രുവയോഗവും തുടങ്ങും. ദ്വിപുഷ്‌കര യോഗവും ഈ ദിവസം രൂപീകരിക്കുന്നു. ദ്വിപുഷ്‌കര യോഗം ജൂലൈ 24ന് രാത്രി 10 മുതല്‍ രാവിലെ 05:39 വരെ തുടരും. ഈ യോഗങ്ങള്‍ ഏകാദശിയുടെ പ്രാധാന്യം ഇരട്ടിയാക്കുന്നു.

കാമിക ഏകാദശി പൂജാ മുഹൂര്‍ത്തം

കാമിക ഏകാദശി പൂജാ മുഹൂര്‍ത്തം

ഏകാദശി ആരംഭം - 2022 ജൂലൈ 23 ശനിയാഴ്ച രാവിലെ 11:28

ഏകാദശി തീയതി അവസാനിക്കുന്നത്: 2022 ജൂലൈ 24 ഞായറാഴ്ച ഉച്ചയ്ക്ക് 01:46 വരെ

കാമിക ഏകാദശി വ്രതം - ഉദയം അനുസരിച്ച്,ഏകാദശി വ്രതം ജൂലൈ 24 വരെ സാധുതയുള്ളതാണ്.

ഏകാദശി വ്രതം: 2022 ജൂലൈ 25 തിങ്കളാഴ്ച രാവിലെ 05:39 മുതല്‍ 08:23 വരെ

Most read:ദൈവത്തിനു മുന്നില്‍ വിളക്ക് കത്തിക്കുമ്പോള്‍ ഒരിക്കലും വരുത്തരുത് ഈ തെറ്റ്Most read:ദൈവത്തിനു മുന്നില്‍ വിളക്ക് കത്തിക്കുമ്പോള്‍ ഒരിക്കലും വരുത്തരുത് ഈ തെറ്റ്

കാമിക ഏകാദശി വ്രതത്തിന്റെ പ്രാധാന്യം

കാമിക ഏകാദശി വ്രതത്തിന്റെ പ്രാധാന്യം

കാമിക ഏകാദശി നാളില്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെ എല്ലാ തീര്‍ത്ഥാടന സ്ഥലങ്ങളിലും കുളിക്കുന്നത് പോലെയുള്ള പുണ്യഫലം ഒരു വ്യക്തിക്ക് ലഭിക്കുമെന്ന് പുരാണ ഗ്രന്ഥങ്ങള്‍ പറയുന്നു. കാമിക ഏകാദശി വ്രതത്തിന്റെ കഥ കേട്ടാല്‍ പാപങ്ങള്‍ നശിക്കും. കാമിക ഏകാദശി വ്രതം കര്‍ശനമായി ആചരിക്കുകയും മഹാവിഷ്ണുവിനെ ആരാധിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയും മരണാനന്തരം മോക്ഷം പ്രാപിക്കുന്നു.

കാമിക ഏകാദശി ഉപവാസ കഥ

കാമിക ഏകാദശി ഉപവാസ കഥ

ഐതിഹ്യമനുസരിച്ച്, ഒരു ഗ്രാമത്തില്‍ നല്ല മനസ്സുള്ള ഒരു വീരനായ ക്ഷത്രിയന്‍ ജീവിച്ചിരുന്നു. പക്ഷേ, സ്വഭാവത്തില്‍ അയാള്‍ വളരെ ദേഷ്യക്കാരനായിരുന്നു. ഇക്കാരണത്താല്‍, അയാള്‍ എല്ലാ ദിവസവും ആരെങ്കിലുമായി വഴക്കുണ്ടാക്കുമായിരുന്നു. കോപം നിമിത്തം ഒരു ദിവസം ക്ഷത്രിയന്‍ ഒരു ബ്രാഹ്‌മണനുമായി കലഹിച്ചു. ക്ഷത്രിയന് കോപം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല, വഴക്കിനിടെ അദ്ദേഹം ആ ബ്രാഹ്‌മണനെ കൊന്നു. ക്ഷത്രിയന്‍ തന്റെ തെറ്റ് മനസ്സിലാക്കുകയും അതിന് പ്രായശ്ചിത്തമായി ബ്രാഹ്‌മണന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ ബ്രാഹ്‌മണരുടെ പ്രവര്‍ത്തികളില്‍ പങ്കെടുക്കുന്നത് പണ്ഡിതന്മാര്‍ വിലക്കി. അസ്വസ്ഥനായ ക്ഷത്രിയന്‍ ബ്രാഹ്‌മണരോട് തന്റെ പാപത്തില്‍ നിന്ന് മുക്തനാകാന്‍ ഒരു പ്രതിവിധി നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ബ്രാഹ്‌മണര്‍ ക്ഷത്രിയരോട് കാമിക ഏകാദശി വ്രതത്തെക്കുറിച്ച് പറഞ്ഞു. ക്ഷത്രിയന്‍ ശ്രാവണ മാസത്തിലെ കാമിക ഏകാദശിയില്‍ ഉപവാസം അനുഷ്ഠിച്ചു. ഒരു ദിവസം ഒരു ക്ഷത്രിയന്റെ ഉറക്കത്തില്‍ ഭഗവാന്‍ ശ്രീഹരി വിഷ്ണു പ്രത്യക്ഷപ്പെടുകയും നിന്റെ പാപങ്ങളില്‍ നിന്ന് മോചനം ലഭിച്ചുവെന്ന് പറയുകയും ചെയ്തു. ഈ സംഭവത്തിനു ശേഷം കാമിക ഏകാദശി വ്രതം ആചരിക്കാന്‍ തുടങ്ങി.

Most read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളുംMost read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളും

ആരാധനാ രീതി

ആരാധനാ രീതി

കാമിക ഏകാദശി ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. വിളക്ക് കൊളുത്തി മനസ്സില്‍ പ്രാര്‍ത്ഥിക്കുക. മഞ്ഞ വസ്ത്രം വിഷ്ണുവുമായി ബന്ധപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ഒരു മഞ്ഞ തുണി വിരിച്ച് അതില്‍ വിഷ്ണുവിന്റെ ഒരു വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. ഇതിനു ശേഷം മഹാവിഷ്ണുവിനെ ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യുക. പഴങ്ങള്‍, പുഷ്പങ്ങള്‍, തുളസി, പഞ്ചാമൃതം എന്നിവ ഭഗവാന്‍ സമര്‍പ്പിക്കുക. സാത്വിക വസ്തുക്കള്‍ സമര്‍പ്പിക്കുക. സന്തോഷത്തിനും സമൃദ്ധിക്കുമായി ഭഗവാന്റെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക.

തുളസി ആരാധന

തുളസി ആരാധന

മിക്ക ഹിന്ദുക്കളും അവരുടെ വീടുകളില്‍ തുളസി നടുന്നു. വിഷ്ണുവിന് പുണ്യമായി കണക്കാക്കുന്നതിനാല്‍ ഈ ദിവസം തുളസി ചെടിയെ ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. കാമിക ഏകാദശി ദിനത്തില്‍ തുളസിയില ദര്‍ശിച്ചാല്‍ എല്ലാ പാപങ്ങളും നീങ്ങും, പ്രാര്‍ത്ഥിച്ചാല്‍ എല്ലാ രോഗങ്ങളും ഇല്ലാതാകും. തുളസി ചെടി നനയ്ക്കുന്നത് മരണത്തിന്റെ ദൈവമായ യമന്റെ കോപത്തില്‍ നിന്ന് ഒരു വ്യക്തിയെ സംരക്ഷിക്കും. അതിനാല്‍ കാമിക ഏകാദശി വ്രത ആചാരങ്ങളില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതംMost read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

കാമിക ഏകാദശി വ്രതം എടുക്കാന്‍

കാമിക ഏകാദശി വ്രതം എടുക്കാന്‍

കാമിക ഏകാദശി ദിനത്തില്‍ ആളുകള്‍ ദിവസം മുഴുവന്‍ പൂര്‍ണ്ണമായ ഉപവാസം ആചരിക്കുന്നു. സമ്പൂര്‍ണ ഉപവാസം സാധ്യമല്ലെങ്കില്‍ ഭാഗിക ഉപവാസവും നടത്താം. പഴങ്ങളും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നത് അനുവദനീയമാണ്. ബ്രാഹ്‌മണര്‍ക്ക് അന്നദാനം നടത്തുകയും പണവും വസ്ത്രവും ദാനം ചെയ്യുകയും ചെയ്യുന്നത് നല്ല ഫലങ്ങള്‍ നല്‍കും. കാമിക ഏകാദശി വ്രതമെടുക്കുന്നവര്‍ വിഷ്ണുവിനെ സ്തുതിച്ച് കീര്‍ത്തനങ്ങളും ഭജനകളും പാടുകയും വേണം. 'വിഷ്ണുസഹസ്ത്രനാമം' വായിക്കുന്നതും 'ഓം നമോ നാരായണ' ജപിക്കുന്നതും ഈ ദിവസം ശുഭകരമായി കണക്കാക്കപ്പെടുന്നു.

English summary

Kamika Ekadashi 2022 Date, Muhurat And Puja Vidhi in Malayalam

Kamika Ekadashi is also the first ekadashi observance that falls during Chaturmas, the auspicious period dedicated to worshipping Sri Krishna. Read on the date, muhurat and puja vidhi of Kamika Ekadashi.
Story first published: Thursday, July 21, 2022, 9:46 [IST]
X
Desktop Bottom Promotion