For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുരാത്മാക്കളെ അകറ്റും സര്‍വ്വ പാപമോചനം നല്‍കും ജയ ഏകാദശി; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും

|

മാഘ മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയെ ജയ ഏകാദശി എന്ന് വിളിക്കുന്നു. ഈ ദിവസം വിഷ്ണുവിനെ ആരാധിക്കുന്നു. പ്രധാന വ്രതങ്ങളിലൊന്നായി ജയ ഏകാദശിയെ കണക്കാക്കപ്പെടുന്നു. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിച്ചാല്‍ ഭക്തരുടെ എല്ലാ ദു:ഖങ്ങളും ദുരിതങ്ങളും മാറുമെന്നാണ് വിശ്വാസം.

Also read: ശനി അസ്തമയം; ഈ 3 രാശിക്ക് ദോഷം കനക്കും; ശനിദേവ പ്രീതിക്കും ദോഷനിവാരണത്തിനും വഴിAlso read: ശനി അസ്തമയം; ഈ 3 രാശിക്ക് ദോഷം കനക്കും; ശനിദേവ പ്രീതിക്കും ദോഷനിവാരണത്തിനും വഴി

ഈ ഏകാദശി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത്തവണത്തെ ജയ ഏകാദശി വ്രതം ഫെബ്രുവരി ഒന്നിന് ആഘോഷിക്കും. ജയ ഏകാദശി വ്രതത്തിന്റെ ശുഭമുഹൂര്‍ത്തം, ആരാധനാരീതി, പൂജാവിധി എന്നിവ അറിയാന്‍ ലേഖനം വായിക്കൂ.

ജയ ഏകാദശി 2023

ജയ ഏകാദശി 2023

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തീയതി ജനുവരി 31 ചൊവ്വാഴ്ച രാവിലെ 11.55ന് ആരംഭിക്കും. ഈ തീയതി അടുത്ത ദിവസം ഫെബ്രുവരി 01ന് ബുധനാഴ്ച 02:01 വരെ നിലനില്‍ക്കും. അത്തരമൊരു സാഹചര്യത്തില്‍ ഉദയതിഥി പ്രകാരം ഫെബ്രുവരി 01 ബുധനാഴ്ച ജയ ഏകാദശി വ്രതമായി ആചരിക്കും. ഈ ദിവസത്തെ വ്രതാനുഷ്ഠാന സമയം രാവിലെ 07.09 മുതല്‍ 09.19 വരെയാണ്.

ജയ ഏകാദശി ശുഭസമയം

ജയ ഏകാദശി ശുഭസമയം

ഫെബ്രുവരി 01 ന് അതിരാവിലെ മുതല്‍ 8.30 വരെയാണ് ആരാധനയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് നിങ്ങള്‍ക്ക് ആരാധന നടത്താം. കൂടാതെ, ഈ ദിവസം രാവിലെ 07.10ന് സര്‍വാര്‍ത്ത സിദ്ധി യോഗം ആരംഭിക്കും. ഇതുകൂടാതെ ജയ ഏകാദശി ദിനത്തില്‍ ഇന്ദ്രയോഗവും വരുന്നുണ്ട്. ഈ ദിവസം അതിരാവിലെ മുതല്‍ 11.30 വരെയാണ് ഇന്ദ്രയോഗം. ഇന്ദ്രയോഗവും ശുഭകരമായ ഒരു യോഗമാണ്.

Also read:ഗരുഡപുരാണം: ഭാര്യക്കും ഭര്‍ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല്‍ വരും നരകതുല്യ ദാമ്പത്യജീവിതംAlso read:ഗരുഡപുരാണം: ഭാര്യക്കും ഭര്‍ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല്‍ വരും നരകതുല്യ ദാമ്പത്യജീവിതം

ജയ ഏകാദശി ഉപവാസ രീതി

ജയ ഏകാദശി ഉപവാസ രീതി

ഏകാദശി വ്രത ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. വ്രതാനുഷ്ഠാനം നടത്തി മഹാവിഷ്ണുവിനെ ആരാധിക്കുക. മഹാവിഷ്ണുവിന് മഞ്ഞപ്പൂക്കള്‍ സമര്‍പ്പിക്കുക. നെയ്യില്‍ മഞ്ഞള്‍ കലര്‍ത്തി മഹാവിഷ്ണുവിന്റെ മുന്നില്‍ വിളക്ക് തെളിയിക്കുക. ആലിലകളില്‍ പാലും കുങ്കുമപ്പൂവും ചേര്‍ത്ത് മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുക. ഏകാദശി ദിവസം വൈകുന്നേരം തുളസി ചെടിയുടെ മുന്നില്‍ വിളക്ക് തെളിയിക്കുക. മഹാവിഷ്ണുവിന് നേന്ത്രപ്പഴം സമര്‍പ്പിക്കുക. പാവപ്പെട്ടവര്‍ക്ക് വാഴപ്പഴം വിതരണം ചെയ്യുക. ഈ ദിവസം മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ഗോമതി ചക്രത്തെയും മഞ്ഞ കവടിയെയും ആരാധിക്കുക.

ജയ ഏകാദശിയുടെ പ്രാധാന്യം

ജയ ഏകാദശിയുടെ പ്രാധാന്യം

മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയിലാണ് ജയ ഏകാദശി. ഈ ഏകാദശിയില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നു. ജയ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ പാപങ്ങളും നശിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശുക്ല പക്ഷത്തിലെ ഏകാദശി തീയതിയുടെ പ്രത്യേക പ്രാധാന്യം പുരാണ ഗന്ഥങ്ങളിലും പറഞ്ഞിട്ടുണ്ട്. ജയ ഏകാദശി ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് ദുരാത്മാക്കളില്‍ നിന്നുള്ള ശല്യം അകലുന്നു.

Also read:നിധി കിട്ടുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? ശുഭമോ അശുഭമോ, സ്വപ്‌നശാസ്ത്രം പറയുന്നത് ഇത്Also read:നിധി കിട്ടുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? ശുഭമോ അശുഭമോ, സ്വപ്‌നശാസ്ത്രം പറയുന്നത് ഇത്

ഏകാദശി നാളില്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്

ഏകാദശി നാളില്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്

ഈ ദിവസം ചൂതാട്ടം പാടില്ല. ഈ ദിവസം നിങ്ങള്‍ ഉറങ്ങരുത്. ജയ ഏകാദശി നാളില്‍ മഹാവിഷ്ണുവിന്റെ മന്ത്രം മാത്രമേ ജപിക്കാവൂ. ഈ ദിവസം മോഷ്ടിക്കരുത്. ഈ ദിവസം മോഷ്ടിക്കുന്നതിലൂടെ 7 തലമുറയ്ക്ക് പാപഫല ലഭിക്കും. ഏകാദശി നാളില്‍ ലഘുഭക്ഷണവും പാനീയവും കഴിക്കണം. സാത്വിക ഭക്ഷണം മാത്രം കഴിക്കുക. ഈ ദിവസം പരുഷമായ വാക്കുകളൊന്നും ഉപയോഗിക്കരുത്. ഈ ദിവസം അതിരാവിലെ എഴുന്നേല്‍ക്കുക, വൈകുന്നേരം ഉറങ്ങരുത്.

തുളസി ചെടി നടുക

തുളസി ചെടി നടുക

ഏകാദശി നാളില്‍ ഭക്തര്‍ തുളസി ചെടി നടണം. ഇതിലൂടെ മഹാവിഷ്ണു പ്രസാദിക്കുന്നതായിരിക്കു. ഇതോടൊപ്പം ഈ ദിവസം ജമന്തി ചെടി നടുന്നതും ഗുണം ചെയ്യും. വീടിന്റെ വടക്ക് ദിശയില്‍ ഈ ചെടി നടുക.

Also read:ആഢംബര ജീവിതം, അപ്രതീക്ഷിത നേട്ടം; ഫെബ്രുവരിയിലെ ഗ്രഹസ്ഥാനം നല്‍കും ഈ രാശിക്കാര്‍ക്ക് ശുക്രദശAlso read:ആഢംബര ജീവിതം, അപ്രതീക്ഷിത നേട്ടം; ഫെബ്രുവരിയിലെ ഗ്രഹസ്ഥാനം നല്‍കും ഈ രാശിക്കാര്‍ക്ക് ശുക്രദശ

മഞ്ഞ പൂക്കള്‍ അര്‍പ്പിക്കുക

മഞ്ഞ പൂക്കള്‍ അര്‍പ്പിക്കുക

ജയ ഏകാദശി നാളില്‍ മഹാവിഷ്ണുവിന് മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും കുങ്കുമം പൂജിക്കുകയും ശ്രീ ഹരിക്ക് സമര്‍പ്പിക്കുകയും ചെയ്യുക. ഇതിനുശേഷം വാഴപ്പഴം കഴിക്കുക. വിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണമോ പണമോ വസ്ത്രമോ ദാനം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ പുണ്യത്തിന്റെ ഫലം ലഭിക്കും. ആല്‍ മരത്തിലാണ് വിഷ്ണു കുടികൊള്ളുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഈ വിശേഷ ദിനത്തില്‍ ആല്‍ മരത്തിന് വെള്ളം സമര്‍പ്പിച്ച് വൈകുന്നേരം ആല്‍ മരത്തിന് മുന്നില്‍ വിളക്ക് തെളിയിക്കുക. ഇത് ചെയ്യുന്നതിലൂടെ ശ്രീ ഹരി സന്തുഷ്ടനാകുകയും നിങ്ങള്‍ക്ക് അനുഗ്രഹം നല്‍കുകയും ചെയ്യുന്നു.

English summary

Jaya Ekadashi 2023 Date, Shubha Muhurtham, Puja Vidhi And Worship Rules in Malayalam

On Jaya Ekadashi, Lord Vishnu is worshipped with full devotion. Reas on to know about Jaya Ekadashi 2023 date, shubha muhurtham, puja vidhi and worship rules.
Story first published: Monday, January 30, 2023, 12:15 [IST]
X
Desktop Bottom Promotion