ആഗ്രഹ സാഫല്യം നല്‍കും ശ്രീകൃഷ്ണ ജയന്തി

Posted By:
Subscribe to Boldsky

ഇന്ന് ശ്രീകൃഷ്ണ ജയന്തി. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കപ്പെടുന്നത്. ചിങ്ങ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ രോഹിണി ദിവസമാണ് കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി എന്നീ പേരുകളില്‍ ആഘോഷിക്കപ്പെടുന്നത്.

കലിയുഗാവസാനം എന്ന്, സൂചനകള്‍ ഇതാ

ശ്രീകൃഷ്ണ ജയന്തിക്ക് പുറകില്‍ നിരവധി ഐതിഹ്യങ്ങളുണ്ട്. വിശ്വാസമനുസരിച്ച് കൃഷ്ണന്റെ ജനനം ക്രിസ്തുവിനും മുന്‍പാണ്. ശ്രീകൃഷ്ണ ജയന്തിയെക്കുറിച്ചുള്ള ചില വിശ്വാസങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 മന്ത്രജപങ്ങള്‍

മന്ത്രജപങ്ങള്‍

അഷ്ടമി രോഹിണി വളരെ വിപുലമായി തന്നെ ആഘോഷിക്കുന്നവരാണ് നമ്മളെല്ലാവരും. ഭക്തിയോട് കൂടി ഭഗവല്‍ മന്ത്രങ്ങള്‍ ഉരുവിടുന്നതിലും പുണ്യം വേറൊന്നും ഇല്ലെന്ന് തന്നെ പറയാം.

സന്താന സൗഭാഗ്യത്തിന്

സന്താന സൗഭാഗ്യത്തിന്

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞും സന്താനങ്ങള്‍ ഇല്ലാത്തവര്‍ക്ക് അഷ്ടമി രോഹിണി ദിവസം കുളിച്ച് ഭഗവാനെ പ്രാര്‍ത്ഥിച്ച് സന്താനഗോപാലം മന്ത്രങ്ങള്‍ ഉരുവിട്ടാല്‍ സന്താന സൗഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം.

കുട്ടികളുടെ ബുദ്ധിശക്തി

കുട്ടികളുടെ ബുദ്ധിശക്തി

കുട്ടികളുടെ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിന് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ വിദ്യാഗോപാല മന്ത്രം ഉരുവിടുന്നതും നല്ലതാണ്.

 ആയുസ്സിനും ആരോഗ്യത്തിനും

ആയുസ്സിനും ആരോഗ്യത്തിനും

ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കാനും ദശാകാല ദോഷങ്ങള്‍ക്ക് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായി ഉരുവിടാവുന്ന മന്ത്രമാണ് ആയുര്‍ഗോപാല മന്ത്രം. ജന്മാഷ്ടമി ദിനത്തില്‍ തന്നെയാണ് ഇതിന്റെ പ്രത്യേകതയും.

ഐശ്വര്യം വര്‍ദ്ധിക്കാന്‍

ഐശ്വര്യം വര്‍ദ്ധിക്കാന്‍

ഐശ്വര്യവും സമ്പത്തും തന്നെയാണ് ഏതൊരു മനുഷ്യന്റേയും നിലനില്‍പ്പിന്നാധാരം. ഇവ വര്‍ദ്ധിക്കാനും രാജഗോപാലമന്ത്രം ജന്മാഷ്ടമി ദിനത്തില്‍ ഉരുവിടണം.

ഭഗവാന്റെ അനുഗ്രഹത്തിന്

ഭഗവാന്റെ അനുഗ്രഹത്തിന്

ഭഗവാന്റെ അനുഗ്രഹവും ആശിസ്സുകളും ലഭിക്കാന്‍ അഷ്ടാക്ഷര മന്ത്രമായ ഓം നമോ നാരായണായ ജപിക്കുന്നതും നല്ലതാണ്. ഇത് ജപിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് എന്തുകൊണ്ടും ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് കാരണമാകും.

English summary

Janmashtami Puja Procedure with Mantras

Krishna Janmashtami also known simply as Janmashtami, is an annual Hindu festival that celebrates the birth of Krishna.
Story first published: Tuesday, September 12, 2017, 17:30 [IST]
Subscribe Newsletter