Just In
- 1 hr ago
വസന്തപഞ്ചമിയില് സരസ്വതിദേവിയെ ഇങ്ങനെ ആരാധിക്കൂ: സകലഐശ്വര്യവും പുനര്ജന്മസൂചനയും
- 2 hrs ago
ചാണക്യനീതി: ശത്രുവിനേക്കാള് അപകടകാരികള്; ഈ 7 തരം ആള്ക്കാരെ കുടിച്ച വെള്ളത്തില് വിശ്വസിക്കരുത്
- 3 hrs ago
നാല്പ്പതുകളില് സ്ത്രീകള്ക്കാവശ്യം ഇതാണ്: അപകടങ്ങള് ഏറ്റവും കൂടുന്ന പ്രായം
- 4 hrs ago
കഷ്ടകാലം മാറും, സൗഭാഗ്യങ്ങള് തേടിയെത്തും; വസന്ത പഞ്ചമിയില് ഈ വസ്തുക്കള് വീട്ടിലെത്തിക്കൂ
Don't Miss
- News
പ്രവാസികള്ക്ക് വമ്പന് ഓഫര്; നാട്ടിലെത്താന് 301 ദിര്ഹം മാത്രം, ആഭ്യന്തര റൂട്ടിലും ഇളവ്
- Movies
പള്ളിയില് നിന്നിറങ്ങിയതും ബാധ കയറി; കൂട്ടുകാരിയെ നൈസായി പറ്റിച്ചതിന്റെ വീഡിയോയുമായി നടി അഹാന കൃഷ്ണ
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന് ഓഹരി വിപണി - ഇനിയെന്ത്?
- Sports
പുജാരക്ക് ഇന്ന് 35ാം ജന്മദിനം, ഇന്ത്യയുടെ ജൂനിയര് വന്മതിലിന്റെ പ്രണയ കഥ അറിയാം
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
ഭഗവാന് കൃഷ്ണനു പ്രിയം ഈ 4 രാശിക്കാരോട്; ഭാഗ്യവും സമ്പത്തും ഇവരെ വിട്ടുപോകില്ല
ഇന്ത്യയൊട്ടാകെ ഹിന്ദുമത വിശ്വാസികള് ശ്രീകൃഷ്ണ ജന്മാഷ്ടമി വളരെ വിപുലമായി ആഘോഷിക്കപ്പെടുന്നു. ഈ ദിവസം കൃഷ്ണഭക്തര് അദ്ദേഹത്തെ പല രൂപങ്ങളില് ആരാധിക്കുന്നു. കൃഷ്ണ ഭക്തര്ക്ക് ജന്മാഷ്ടമി ഉത്സവം വളരെ പ്രത്യേകതയുള്ളതാണ്. ഇത്തവണം ഓഗസ്റ്റ് 18ന് കൃഷ്ണ ജന്മാഷ്ടിയായി ആഘോഷിക്കും. വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്. ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം നാളില് രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന് ജനിച്ചത്.
Most
read:
ശ്രീകൃഷ്ണ
ജയന്തി
2022;
ഈ
രാശിക്കാര്ക്ക്
കൈവരും
ജീവിതത്തില്
ഭാഗ്യം
ജ്യോതിഷപ്രകാരം 12 രാശികളുണ്ട്. ഓരോ രാശിചക്രത്തിനും അതിന്റേതായ ഭരണ ഗ്രഹമുണ്ട്. വ്യക്തിയുടെ രാശിയുടെ അടിസ്ഥാനത്തില്, അവന്റെ ഭാവിയും സ്വഭാവവും വിലയിരുത്തപ്പെടുന്നു. ജ്യോതിഷ പ്രകാരം, ആകെയുള്ള 12 രാശികളില് ചില രാശിക്കാര്ക്ക് ഭഗവാന് കൃഷ്ണന്റെ പ്രത്യേക കൃപയുണ്ടെന്ന് പറയപ്പെടുന്നു. ജന്മാഷ്ടമിയുടെ ഈ വേളയില് ശ്രീകൃഷ്ണനു പ്രിയപ്പെട്ട രാശിക്കാര് ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാരോട് ഭഗവാന് കൃഷ്ണന് വളരെ അടുപ്പമുള്ളവനാണെന്ന് പറയപ്പെടുന്നു. കൃഷ്ണ ഭഗവാന്റെ കൃപയാല് ഇടവ രാശിക്കാര്ക്ക് ജോലിയില് തടസ്സങ്ങളുണ്ടാകില്ല. എല്ലാ ജോലികളിലും നിങ്ങള്ക്ക് വിജയം ലഭിക്കും. ഈ രാശിക്കാര് ശ്രീകൃഷ്ണനെ ആരാധിച്ചുകൊണ്ടേയിരിക്കണം.

കര്ക്കിടകം
കര്ക്കടക രാശിക്കാര്ക്ക് ശ്രീകൃഷ്ണന്റെ അനുഗ്രഹം നിലനില്ക്കുമെന്ന് പറയപ്പെടുന്നു. കര്ക്കടക രാശിക്കാരുടെ എല്ലാ പ്രവൃത്തികളും തടസ്സങ്ങളില്ലാതെ പൂര്ത്തിയാകും. ഭഗവാന് ശ്രീകൃഷ്ണനാല് അനുഗ്രഹിക്കപ്പെട്ടവരാണ് കര്ക്കിടകം രാശിക്കാര് എന്നാണ് വിശ്വാസം. അവര് മോക്ഷം പ്രാപിക്കുകയും ജനനമരണ ചക്രത്തില് നിന്ന് മുക്തി നേടുകയും ചെയ്യുന്നു.
Most
read:സര്വ്വൈശ്വര്യം
നല്കും
ശ്രീകൃഷ്ണ
ജന്മാഷ്ടമി;
തീയതിയും
പൂജാരീതിയും

ചിങ്ങം
ചിങ്ങം രാശിക്കാര് വളരെ കഠിനാധ്വാനികളായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാര്ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം തീര്ച്ചയായും ലഭിക്കും. ഈ ആളുകള്ക്ക് ഭഗവാന് കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. ശ്രീകൃഷ്ണ ജയന്തി വേളയില് നിങ്ങള് മുരളീധരനെയും രാധയെയും പ്രത്യേകം ആരാധിക്കണം.

തുലാം
ഭഗവാന് കൃഷ്ണന് തുലാം രാശിക്കാരോട് എപ്പോഴും ദയ കാണിക്കുന്നു. ഭഗവാന് ശ്രീകൃഷ്ണന്റെ പ്രത്യേക കൃപയാല് നിങ്ങളുടെ ജീവിതത്തില് ബഹുമാനവും ആദരവും വര്ദ്ധിക്കുന്നു. എപ്പോഴും സന്തോഷകരമായ ജീവിതം നയിക്കാനും നിങ്ങള്ക്ക് സാധിക്കുന്നു. തുലാം രാശിക്കാര് അനുഗ്രഹത്തിനായി ശ്രീകൃഷ്ണ ജയന്തി നാളില് ഭഗവാനെ ആരാധിക്കണം.
Most
read:വാസ്തുപ്രകാരം
വീട്ടില്
കൃഷ്ണവിഗ്രഹം
ഇങ്ങനെ
വച്ചാല്
സൗഭാഗ്യം

ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം നേടാന് പൂജ
പൂജ ചെയ്യുന്നതിനുമുമ്പ് കുളിച്ച് നെറ്റിയില് ചന്ദനം തൊടുക. വൃത്തിയുള്ള മേശയിലോ പീഠത്തിലോ ഒരു വെളുത്ത കോട്ടണ് തുണി വിരിച്ച് അതില് ഒരു ശ്രീകൃഷ്ണ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. വെള്ളം, കുങ്കുമം, ചന്ദനപ്പൊടി, ചന്ദനത്തിരി, ആരതി വിളക്ക്, പൂക്കള് എന്നിവ ക്രമീകരിക്കുക. ഒരു പാത്രത്തില് പഴങ്ങളും, കുടിക്കാന് വെള്ളവും, പൂക്കളും എടുക്കുക. ഒരു നെയ്യ് വിളക്കോ അല്ലെങ്കില് എള്ളെണ്ണയിട്ട വിളക്കോ വയ്ക്കുക. എല്ലാം സജ്ജമായിക്കഴിഞ്ഞ്, നിങ്ങളുടെ ഇടത് കൈകൊണ്ട് ഒരു സ്പൂണ് എടുത്ത് നിങ്ങളുടെ വലതു കൈയില് കുറച്ച് വെള്ളം ഒഴിച്ച് 'ഓം അച്യുതായ നമ' എന്ന് പറഞ്ഞ് കുടിക്കുക. വീണ്ടും വെള്ളം എടുത്ത് 'ഓം അനന്തായ നമ' എന്ന് പറഞ്ഞ് കുടിക്കുക. 'ഓം ഗോവിന്ദായ നമ' എന്ന് ചൊല്ലി ഒരുതവണ കൂടി കുടിക്കുക. എന്നിട്ട് രണ്ട് കൈകളിലും വെള്ളം പുരട്ടുക.

ശ്രീകൃഷ്ണ പൂജ ചെയ്യുന്ന വിധം
ബ്രഹ്മസംഹിതയും മറ്റ് മന്ത്രങ്ങളും ശ്ലോകങ്ങളും ചൊല്ലിക്കൊണ്ട് പാല്, നെയ്യ്, പൂക്കള്, വെള്ളം എന്നിവ കൃഷ്ണ വിഗ്രഹത്തില് അര്പ്പിക്കുക. അഭിഷേകത്തിനു ശേഷം വിഗ്രഹം ഉണക്കി ഭക്ഷണവും പൂക്കളും വെള്ളവും നെയ്യും വിഗ്രഹത്തിന് അടുത്തായി വയ്ക്കുക. ശ്രീകൃഷ്ണ വിഗ്രഹത്തില് ചന്ദനം പുരട്ടുക. 'ശുഭം കരോടി കല്യാണം' എന്ന പ്രാര്ത്ഥന ചൊല്ലി ദീപം തെളിയിക്കുക. 'ഗുരു ബ്രഹ്മ ഗുരു വിഷ്ണു' എന്ന് ചൊല്ലുക. പിന്നെ, നിങ്ങള് ഇഷ്ടപ്പെടുന്ന ഏതെങ്കിലും കൃഷ്ണ ഭജന ജപിക്കുകയും ഘടികാരദിശയില് ഏഴ് തവണ ചന്ദനത്തിരി സമര്പ്പിക്കുകയും ചെയ്യുക.
Most
read:നിങ്ങള്ക്കറിയാമോ,
ശ്രീകൃഷ്ണനെ
കുറിച്ചുള്ള
ഈ
വസ്തുതകള്
?

ഇതും ചെയ്യുക
ശ്രീകൃഷ്ണഭഗവാന്റെ പാദങ്ങളില് അല്പം കുങ്കുമം വയ്ക്കുക. തുടര്ന്ന് നിങ്ങളുടെ നെറ്റിയിലും തിലകം തൊടുക. അതിനുശേഷം ഭക്തര്ക്ക് പ്രസാദ കുങ്കുമം വിതരണം ചെയ്യുക. ആരാധനാ ചടങ്ങുകള് പൂര്ത്തിയാക്കാന് ശംഖനാദം മുഴക്കുക. പഴങ്ങള്, വെള്ളം, നൈവേദ്യങ്ങള്, പുഷ്പങ്ങള്, അരി എന്നിവ അല്പനേരം കഴിഞ്ഞ് നിങ്ങള്ക്ക് പ്രസാദമായി ഉപയോഗിക്കാം. അല്ലെങ്കില് പിന്നീട് ഒഴുകുന്ന വെള്ളത്തില് ഇവ നിക്ഷേപിക്കുകയോ മറ്റുള്ളവര്ക്ക് ദാനം ചെയ്യുകയോ ചെയ്യാം. പൂജയ്ക്ക് ശേഷം 'ഹരേ കൃഷ്ണ' അല്ലെങ്കില് 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന് ജപിക്കുക.