വിഷുവിന് കണിയൊരുക്കാറായി

Posted By:
Subscribe to Boldsky

മേടത്തിലെ വിഷു ഓരോ മലയാളിയ്ക്കും പുതുവര്‍ഷത്തേക്കുള്ള കാല്‍വെപ്പാണ്. കൈനീട്ടവും കണിക്കൊന്നയും കണികാണലും കണിവെള്ളരിയുമായി മലയാളിയ്ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന മറ്റൊരു വിഷുക്കാലം കൂടി വന്നെത്തി. മലയാളിയുടെ കാര്‍ഷിക സംസ്‌കാരത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമാണ് വിഷു.

കണിയൊരുക്കാന്‍ ഓരോ മലയാളിയും നെട്ടോട്ടമോടുമ്പോള്‍ കണി എങ്ങനെ ഒരുക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എങ്ങനെ വിഷുവിന് കണിയൊരുക്കാം എന്ന് നോക്കാം.

 ഓരോ വര്‍ഷവും വ്യത്യസ്ത സമയങ്ങളില്‍

ഓരോ വര്‍ഷവും വ്യത്യസ്ത സമയങ്ങളില്‍

യുഗാരംഭത്തെ സൂചിപ്പിക്കുന്ന നന്മയുടെ സമൃദ്ധിയുടെ ദിനമായ, വെളിച്ചത്തിന്റെ പ്രതീകമായ ദീപത്തെ സാക്ഷിയാക്കിയാണ് നമ്മള്‍ കണികാണുന്നത്. ഓരോ വര്‍ഷത്തെ കണികാണലും വ്യത്യസ്ത സമയങ്ങളിലായിരിക്കും.

വലിയ ഉരുളി

വലിയ ഉരുളി

നന്നായി വൃത്തിയാക്കിയ വലിയ ഉരുളിയാണ് പ്രധാനമായും കണി ഒരുക്കുമ്പോള്‍ വേണ്ടത്. ഉരുളിയിലാണ് മിക്ക സാധാനങ്ങളും വെയ്‌ക്കേണ്ടത്.

വെറ്റില അത്യാവശ്യം

വെറ്റില അത്യാവശ്യം

വെറ്റിലയാണ് അടുത്തതായി വേണ്ടത്. ഒന്നോ രണ്ടോ വെറ്റിലയും വെയ്ക്കാം.

 നവധാന്യങ്ങള്‍

നവധാന്യങ്ങള്‍

നവധാന്യങ്ങളാണ് വിഷുക്കണിയില്‍ മറ്റൊരു പ്രധാനപ്പെട്ടവ. എട്ട് തരം ധാന്യങ്ങള്‍ വേണം. ഇതില്‍ മഞ്ഞപൊടി ചേര്‍ത്ത് വെയ്ക്കാം.

ഗ്രന്ഥങ്ങള്‍

ഗ്രന്ഥങ്ങള്‍

ഗ്രന്ഥം എന്നു ഉദ്ദേശിക്കുന്നത് ഭഗവത് ഗീത, മഹാഭാരതം എന്നിവ ഏതെങ്കിലും വെയ്ക്കണം എന്നാണ്.

 ആറന്‍മുള കണ്ണാടി

ആറന്‍മുള കണ്ണാടി

ആറന്മുള കണ്ണാടിയാണ് വിഷുക്കണിയില്‍ വേറിട്ടു നില്‍ക്കുന്ന മറ്റൊന്ന്. ഭഗവതിയെയാണ് വാല്‍ക്കണ്ണാടി കൊണ്ട് പ്രതിനിധാനം ചെയ്യുന്നത്.

കോടിമുണ്ട്

കോടിമുണ്ട്

കണിയില്‍ കോടി മുണ്ട് വെയ്ക്കുന്ന പതിവുണ്ട്. പരമ്പരാഗതമായ മുണ്ട് വെയ്ക്കുന്നതാണ് നല്ലത്.

അടയ്ക്കയും

അടയ്ക്കയും

വെറ്റിലയോടൊപ്പം അടയ്ക്കയും വെയ്ക്കാം. വെറ്റിലയും അടയ്ക്കയും ഒഴിവാക്കാനാവാത്തതാണ്.

കണികൊന്ന

കണികൊന്ന

കണ്ണനെ കണികാണുമ്പോള്‍ കണിക്കൊന്ന കൊണ്ട് അലങ്കരിക്കാതെ പറ്റില്ല. കൃഷ്ണ വിഗ്രഹത്തിന് ചുറ്റും കണിക്കൊന്ന കൊണ്ട് നിറയണം. രാവിലെ കണികാണുമ്പോള്‍ ഇത് തന്നെയാണ് കുളിര്‍മ.

പച്ചമാങ്ങയും തേങ്ങയും

പച്ചമാങ്ങയും തേങ്ങയും

പച്ച മാങ്ങ ഇലയും തണ്ടോടുകൂടിയും വെക്കുന്നതാണ് നല്ലത്. തേങ്ങ രണ്ടായി പിളന്ന് വെയ്ക്കാം.

ചക്ക

ചക്ക

ചെറിയ ചക്ക അല്ലെങ്കില്‍ ഇടി ചക്കയാണ് കണി ഒരുക്കുമ്പോള്‍ വെയ്‌ക്കേണ്ടത്.

 പഴങ്ങള്‍

പഴങ്ങള്‍

കണിയില്‍ പഴങ്ങള്‍ വെയ്ക്കുമ്പോള്‍ പ്രധാനം കൈതച്ചക്കയും ഏത്തപ്പഴവുമാണ്.

കണിവെള്ളരി

കണിവെള്ളരി

മഞ്ഞ നിറത്തിലുള്ള ചെറിയ വെള്ളരിയും കണിയില്‍ പ്രധാനമാണ്.

പച്ചക്കറികള്‍ എല്ലാം

പച്ചക്കറികള്‍ എല്ലാം

എല്ലാത്തരം പച്ചക്കറികളും നിങ്ങള്‍ക്ക് കണിയില്‍ വെക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതാനും പച്ചക്കറികള്‍ തിരഞ്ഞെടുത്ത് വെയ്ക്കാം.

 സ്വര്‍ണനാണയം, അരി, പറ

സ്വര്‍ണനാണയം, അരി, പറ

സ്വര്‍ണ്ണം, നാണയം, അരി നിറച്ച നിറപറ, വെള്ളം നിറച്ച കിണ്ടി എന്നിവയാണ് ഈ കൂട്ടത്തില്‍ വരുന്നവ. സ്വര്‍ണ്ണവും നാണയവും മുണ്ടിനു മുകളില്‍ വെയ്ക്കുന്നതാണ് നല്ലത്.

ഉണ്ണിയപ്പം

ഉണ്ണിയപ്പം

കണിവെയ്ക്കുമ്പോള്‍ മധുരം വെയ്ക്കുന്നവരും ഉണ്ട്. മിക്കവരും ഉണ്ണിയപ്പമാണ് വെക്കുന്നത്.

 കത്തിച്ചുവെച്ച നിലവിളക്ക്

കത്തിച്ചുവെച്ച നിലവിളക്ക്

എല്ലാത്തിനുമൊപ്പം കത്തിച്ചു വച്ച നിലവിളക്കും ആകുമ്പോള്‍ നല്ലൊരു കണി ഒരുക്കി കഴിഞ്ഞു.

English summary

Items needed for Vishukani and How to arrange Vishukanni

Items needed for Vishukani and How to arrange Vishukanni read on to know more about it.
Story first published: Wednesday, April 12, 2017, 18:00 [IST]
Please Wait while comments are loading...
Subscribe Newsletter