For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജന്മ സംഖ്യ 8 ആണോ; ശനിയുടെ സംഖ്യയായ എട്ട് ദുര്‍ഭാഗ്യങ്ങള്‍ ഇങ്ങനെ

|

ഇന്തോനേഷ്യന്‍ സുനാമി (ജൂലൈ 17, 2006), കശ്മീര്‍ ഭൂകമ്പം (2005 ഒക്ടോബര്‍ 8), മുംബൈ വെള്ളപ്പൊക്കം (ജൂലൈ 26, 2005), ഗുജറാത്ത് ഭൂകമ്പം (2001 ജനുവരി 26), ഇന്ത്യന്‍ മഹാസമുദ്ര സുനാമി (ഡിസംബര്‍ 26) എന്നിവയ്ക്കിടയില്‍ ഒരു പൊതുഘടകം കാണുന്നുണ്ടോ? തീര്‍ച്ചയായും അത് ഉണ്ട്. കാരണം. ഇതെല്ലാം കുട്ടുമ്പോള്‍ കിട്ടുന്ന സംഖ്യ എന്ന് പറയുന്നത് എട്ട് ആണ്. ന്യൂമറോളജിയില്‍ എട്ട് എന്ന നമ്പറിനെക്കുറിച്ച് ചില കാര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. എട്ട് ശനിയെപ്രതിനിധീകരിക്കുന്നു. അതിനാല്‍, ഇത് ദുരിതവും ഇരുണ്ടതുമായി ബന്ധപ്പെട്ടിരിക്കുന്നു. എട്ട് എല്ലായ്‌പ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്, പൊതുവെ അത് ദുര്‍ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ന്യൂമറോളജി: ഈവര്‍ഷം ഭാഗ്യം ആര്‍ക്കൊപ്പം ?ന്യൂമറോളജി: ഈവര്‍ഷം ഭാഗ്യം ആര്‍ക്കൊപ്പം ?

എട്ട് എന്ന നമ്പറിന് ന്യൂമറോളജിയില്‍ വളരെ പ്രാധാന്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നാലാമത്തെയും എട്ടാമത്തെയും സീരീസുകളുടെ സംഖ്യാ ഉപദേശം നാല്, എട്ട് നമ്പറുകള്‍ ഒഴിവാക്കുക, പകരം പ്രധാനപ്പെട്ട ഏത് കാര്യത്തിനും 10, 19, 28 എന്ന ശക്തമായ നമ്പര്‍ ഉപയോഗിക്കുക. എന്തൊക്കെയാണ് എട്ട് എന്ന നമ്പര്‍ നിങ്ങള്‍ക്ക് വേണ്ടി കാത്തു വെച്ചിരികുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. എട്ട് എന്ന ജന്മസംഖ്യയുള്ളവര്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അത് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാവുന്നതാണ്.

ശനിയും എട്ടും

ശനിയും എട്ടും

ശനിഗ്രഹത്തിന്റെ സംഖ്യയാണ് എപ്പോഴും എട്ട്. ശനി അതിന്റെ കീഴില്‍ ജനിക്കുന്ന ആളുകള്‍ക്ക് ദു ഖവും പ്രയാസങ്ങളും അനാവശ്യമായ ബുദ്ധിമുട്ടുകളും നല്‍കുന്നു. വാസ്തവത്തില്‍ അവരുടെ വിധി നമ്പറായി എട്ട് നമ്പര്‍ വരുന്ന ആളുകള്‍ നാല് നമ്പര്‍ വരുന്ന ആളുകളുമായുള്ള സംയോജനം ഒഴിവാക്കണം. നാലുപേരുള്ള ഒരു വീട്ടില്‍ താമസിക്കുന്നത് ഒഴിവാക്കണം നമ്പര്‍ അല്ലെങ്കില്‍ നാലോ എട്ടോ നമ്പറുള്ള ഒരു കാര്‍ അവര്‍ എടുക്കരുത്. ഇതെല്ലാം ശ്രദ്ധിക്കണം.

ഭാവിയില്‍ ഇങ്ങനെ

ഭാവിയില്‍ ഇങ്ങനെ

സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എപ്പോഴും ഭാഗ്യസംഖ്യയില്‍ വിശ്വാസം വളരെ കൂടുതലായിരിക്കും. 8,17, 26 എന്നീ ദിനത്തില്‍ ജനിച്ചവരുടെ ഭാഗ്യസംഖ്യയാണ് എട്ട്. ഇവര്‍ക്ക് ദോഷങ്ങള്‍ നിരവധിയുണ്ടെങ്കിലും ഗുണങ്ങള്‍ അതിലിരട്ടി ഉള്ളത് കൊണ്ട് തന്നെ ദോഷങ്ങള്‍ അത്രക്കധികം ഫലപ്രദമാവില്ല എന്നുള്ളതാണ് സത്യം. വളരെയധികം മനക്കരുത്തും ഉള്‍ശക്തിയും ഈ ഭാഗ്യസംഖ്യയുള്ളവരില്‍ ഉണ്ടായിരിക്കും. എങ്കിലും ഇവരെക്കുറിച്ച് പൊതുവേ ധാരാളം തെറ്റിദ്ധാരണകള്‍ പുറമേ ഉണ്ടാവുന്നുണ്ട്. ഏകാന്തത ഇഷ്ടപ്പെടുന്നവരാണ് ഈ നമ്പറുകാര്‍. പലപ്പോഴും സ്വന്തം കാര്യത്തിന് പ്രാധാന്യം കൊടുക്കുന്ന സ്വഭാവവും ഇവരിലുണ്ടാവുന്നുണ്ട്.

ശനിയാണ് അധിപന്‍

ശനിയാണ് അധിപന്‍

സംഖ്യാശാസ്ത്രപ്രകാരം ശനിയാണ് ഇവരുടെ അധിപന്‍. ഇവര്‍ ഓഗസ്റ്റ് മാസം എട്ടാം തീയ്യതിയാണ് ജനിക്കുന്നതെങ്കില്‍ ഇവരുടെ ജീവിതത്തില്‍ ശനി വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. വിശ്വാസങ്ങളും ആദര്‍ശങ്ങളും ഇവരുടെ കൈമുതലായിരിക്കും. ആത്മീയ കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നവരായിരിക്കും. എത്ര വലിയ രഹസ്യവും ഇരുചെവിയറിയാതെ സൂക്ഷിക്കുന്നവരായിരിക്കും ഈ നമ്പറുകാര്‍. ശത്രുക്കള്‍ ഇവര്‍ക്ക് അല്‍പം കൂടുതലായിരിക്കും. എങ്കിലും കര്‍ശന നടപടിയില്‍ ശത്രുത ഇല്ലാതാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

 ശനിയാണ് അധിപന്‍

ശനിയാണ് അധിപന്‍

പ്രശസ്തി ഇവരെ തേടിയെത്തുന്നതായിരിക്കും. ഇതിലൂടെ കര്‍മ്മശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. മകരം, കുംഭം രാശിക്കാര്‍ക്ക് ശനിയുടെ ശക്തിയും പ്രഭാവവും വളരെ കൂടുതലായിരിക്കും.. ഇത് കൂടാതെ നക്ഷത്രത്തില്‍ പറയുകയാണെങ്കില്‍ പൂയ്യം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളില്‍ ജനിച്ച 8, 17, 26 എയന്നീ തീയ്യതികളില്‍ ഉള്ളവര്‍ക്ക് ശനിയുടെ പ്രഭാവം കൂടുതലായിരിക്കും. ഇവര്‍ എപ്പോഴും കലഹിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നതാണ്. സുഖലോലുപതയേക്കാള്‍ തന്നിഷ്ടത്തിന് ജീവിക്കാന്‍ ഇവരില്‍ താല്‍പ്പര്യം വളരെ കൂടുതലായിരിക്കും.

 ശനിയാണ് അധിപന്‍

ശനിയാണ് അധിപന്‍

വാദപ്രതിവാതത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ മറ്റൊരാള്‍ക്കും സാധിക്കുകയില്ല. അത് മാത്രമല്ല ശത്രുക്കളോട് യാതൊരു വിധത്തിലുള്ള കരുണയും ദയയും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലസ എന്നുള്ളതും സത്യമാണ്. കഷ്ടപ്പെടുന്നവരെ അങ്ങേയറ്റം പിന്തുടര്‍ന്ന് സഹായിക്കുന്നവരായിരിക്കും. എങ്കിലും വ്യക്തിജീവിതത്തില്‍ ഇവര്‍ക്ക് ധാരാളം പോരായ്മകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാക്കാലവും ഇവരെ ചൂഷണം ചെയ്യുന്നതിന് ധാരാളം ആളുകള്‍ ഉണ്ടായിരിക്കും. ഇതെല്ലാം കൂടുതല്‍ അസ്വസ്ഥതകള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നുണ്ട്. ശനീശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ യഥാവിധി പൂജകള്‍ ചെയ്താല്‍ ജീവിതത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

എന്നിരുന്നാലും, കാര്യങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നത്ര മോശമല്ല. ശനി മന്ത്രം ചൊല്ലുന്നത് എട്ട് ജന്മസംഖ്യയുള്ളവര്‍ക്ക് എന്തുകൊണ്ടും നല്ലതാണ്. മൃത്യുഞ്ജ മന്ത്രം ജപിക്കുന്നതും പൂജകഴിക്കുന്നതും ശനീശ്വരന് വഴിപാട് നടത്തുന്നതും, ശനിയാഴ്ച വ്രതം എടുക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. എട്ട് ജന്മസംഖ്യയുള്ളവര്‍ക്ക് ചെയ്യുന്ന ദോഷത്തേക്കാള്‍ മറ്റുള്ളവര്‍ക്കാണ് ഇവരെക്കൊണ്ട് ദോഷം സംഭവിക്കുന്നത്. അതുകൊണ്ട് അനാവശ്യമായി എട്ട് നമ്പറുകാരോട് മത്സരിക്കാന്‍ നില്‍ക്കരുത്. അത് നിങ്ങളുടെ നാശത്തിലേക്കാണ് എത്തുക എന്ന കാര്യം ഓര്‍മ്മയിയിലിരിക്കണം.

English summary

Is Number eight Unlucky In Numerology

Here in this article we are discussing about the number eight is unlucky in numerology. Take a look.
Story first published: Friday, December 25, 2020, 10:02 [IST]
X
Desktop Bottom Promotion