For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുപ്പെട്ടു വെള്ളി ചെയ്താല്‍ ധനവും ദാരിദ്ര്യമോചനവും

മുപ്പെട്ടു വെള്ളി ചെയ്താല്‍ ധനവും ദാരിദ്ര്യമോചനവും

|

മലയാളികള്‍ക്ക് മലയാളത്തിലെ രീതികള്‍ ഏറെ പ്രധാനമാണ്. മലയാള മാസവും മലയാള തീയതികളുമെല്ലാം ഇതില്‍ വരുന്നു. മലയാളികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളായ ഓണവും വിഷുവും സ്ത്രീകളുടെ അനുഷ്ഠാനമായ തിങ്കളാഴ്ചയുമെല്ലാം ഇതില്‍ പെടുന്നു.

മലയാള മാസതിതലെ ഒന്നാം തീയതിയും മലയാളികള്‍ക്ക്, പ്രത്യേകിച്ചും ഹിന്ദുക്കള്‍ക്ക് ഏറെ പ്രധാനമാണ്. മലയാളികളുടെ വര്‍ഷപ്പിറവിയായ വിഷു തന്നെ മേടം ഒന്നിനാണ് ആഘോഷിയ്ക്കുന്നത്.

ഇതു പോലെ പ്രാധാന്യമുള്ള ദിവസമാണ് മുപ്പട്ട് എന്നു വിളിയ്ക്കുന്ന ദിവസങ്ങള്‍. ഒരു മലയാള മാസത്തില്‍ ആദ്യം വരുന്ന ദിവസങ്ങളാണ് മുപ്പട്ട് എന്നു കരുതുന്നത്. ഇതനുസരിച്ച് മുപ്പട്ടു തിങ്കാളാഴ്ച മുതല്‍ മുപ്പട്ടു ഞായറാഴ്ച വരെയുണ്ട്. ഇതില്‍ ചില ദിവസങ്ങളില്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നത് ഏറെ നല്ലതാണെന്നാണ് വിശ്വാസം. പ്രത്യേകിച്ചും വ്രതങ്ങള്‍. മുപ്പട്ടു തിങ്കാളാഴ്ച, മുപ്പട്ടു ശനിയാഴ്ച, മുപ്പട്ടു വ്യാഴാഴ്ച എന്നീ ദിവസങ്ങള്‍ വ്രതാനുഷ്ഠാനത്തിന് ഏറെ നല്ലതാണ്.

ഇതുപോലെയാണ് മുപ്പട്ടു വെള്ളിയാഴ്ചയും. ഓരോ ദിവസവും ഓരോ ദൈവങ്ങള്‍ക്കു സമര്‍പ്പിയ്ക്കപ്പെട്ടതു പോലെ വെള്ളിയാഴ്ച ദിവസം ഐശ്വര്യ, സമ്പദ് ദേവതയായ ലക്ഷ്മീദേവിയ്ക്കു സമര്‍പ്പിയ്ക്കപ്പെട്ടതാണെന്നാണ് വിശ്വാസം. ഇന്നേ ദിവസം ലക്ഷ്മീ ദേവിയ്ക്കായി വ്രതവും വഴിപാടുകളുമെല്ലാം ഏറെ ഗുണം ചെയ്യും.

മുപ്പട്ടു വെള്ളിയാഴ്ചയും ചില പ്രത്യേക കാര്യങ്ങളും ലക്ഷ്മീ പൂജയുമെല്ലാം നടത്തുന്നത് ധനത്തിനും ഐശ്വര്യത്തിനുമെല്ലാം ഏറെ നല്ലതാണെന്നാണ് വിശ്വാസം. ഇന്നേ ദിവസം ഗണപതി ഭഗവാനേയും കൂടി പ്രസാദിപ്പിച്ചാല്‍ ഇരട്ടി ഫലം എന്നതാണ് വിശ്വാസം.

ഇന്നു മുപ്പെട്ടു വെള്ളിയാഴ്ചയാണ്. ഇതുപോലെ മലയാള മാസം ഒന്നും വെള്ളിയാഴ്ചയും ഒരുമിച്ചു വരുന്ന ദിവസവും. ഇതു കൊണ്ടു തന്നെ ഏറെ വിശേഷമാണ്.

ലളിതാ സഹസ്രനാമം

ലളിതാ സഹസ്രനാമം

ലളിതാ സഹസ്രനാമം എന്നു ജപിയ്ക്കുന്നത് ഉത്തമമാണ്. ഈ ദിവസം ജപിച്ചാല്‍ ഏറെ നല്ലതാണ്. സന്ധ്യാ സമയത്ത് ദേവീ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ പോയി മഹാലക്ഷ്മി അഷ്ടകം ജപിയ്ക്കാം. ഇത് ഏറെ നല്ലതാണ്.

മുപ്പെട്ടു വെള്ളി ചെയ്താല്‍ ധനവും ദാരിദ്ര്യമോചനവും

ഗണപതിയെ പ്രീതിപ്പെടുത്താനായി ഗണേശ അഷ്ടോത്തരം, കടകങ്ങള്‍ മാറിക്കിട്ടാന്‍ ഋണമോചക ഗണപതി വന്ദനം എന്നിവയും ഏറെ നല്ലതാണ്.

ഗണപതിയെ പ്രീതിപ്പെടുത്താനായി ഗണേശ അഷ്ടോത്തരം, കടകങ്ങള്‍ മാറിക്കിട്ടാന്‍ ഋണമോചക ഗണപതി വന്ദനം എന്നിവയും ഏറെ നല്ലതാണ്.

മഹാലക്ഷ്മ്യഷ്ടകം

മഹാലക്ഷ്മ്യഷ്ടകം

മുപ്പട്ടു വെള്ളിയാഴ്ചകളില്‍ മഹാലക്ഷ്മ്യഷ്ടകം ജപിയ്ക്കുന്നത് ഏറെ നല്ലതാണ്. ശരീര ശുദ്ധി വരുത്തി നിലവിളക്കു കൊളുത്തി വച്ചോ ക്ഷേത്രത്തില്‍ പോയോ പ്രാര്‍ത്ഥിയ്ക്കാം.

എട്ടു ദേവതാ ഭാവങ്ങള്‍

എട്ടു ദേവതാ ഭാവങ്ങള്‍

ധന ലക്ഷ്മി, ധാന്യ ലക്ഷ്മി, ധൈര്യ ലക്ഷ്മി, ശൗര്യ ലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തി ലക്ഷ്മി, വിജയ ലക്ഷ്മി, രാജ ലക്ഷ്മി എന്നിവയാണ് ലക്ഷ്മിയുടേ എട്ടു ദേവതാ ഭാവങ്ങള്‍. ഇവരെ ഒരുമിച്ചു പ്രീതിപ്പെടുത്താനാണ് മഹാലക്ഷ്മ്യഷ്ടകം. പേരു സൂചിപ്പിയ്ക്കും പ്രകാരം ധന ലക്ഷ്മിയാല്‍ ധനാശൈ്വര്യം, ധാന്യ ലക്ഷ്മിയാല്‍ ദാരിദ്ര്യ മോചനം, ധൈര്യ ലക്ഷ്മിയാല്‍ അംഗീകാരം, ശൗര്യ ലക്ഷ്മിയാള്‍ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാല്‍ വിദ്യയും കീര്‍ത്തി ലക്ഷ്മിയാല്‍ കീര്‍ത്തിയും സമൃദ്ധിയും വിജയ ലക്ഷ്മിയാല്‍ വിജയവുമുണ്ടാകുന്നുവെന്നാണ് വിശ്വാസം. അതായത് സര്‍വ്വൈശ്വര്യവും ഫലമെന്ന്. മുപ്പെട്ടു വെള്ളിയാഴ്ച ഇതു ചെയ്യുന്നത് ഏറെ നല്ലതാണ്.

ലക്ഷ്മീ ഭഗവതിയ്ക്ക വെളുത്ത പൂക്കള്‍

ലക്ഷ്മീ ഭഗവതിയ്ക്ക വെളുത്ത പൂക്കള്‍

ലക്ഷ്മീ ഭഗവതിയ്ക്ക വെളുത്ത പൂക്കള്‍, പാല്‍പ്പായസം, പുഷ്പാഞ്ജലി എന്നിവയും ഇന്നേ ദിവസം നടത്തുന്നത് ഏറെ നല്ലതാണ്. ജാതകത്തില്‍ രാഹുദോഷമുള്ളവര്‍ ഇതേ ദിവസം നാരങ്ങാവിളക്കു കത്തിയ്ക്കാം.

മുപ്പെട്ടു വെള്ളി ചെയ്താല്‍ ധനവും ദാരിദ്ര്യമോചനവും

മുപ്പട്ടു വെള്ളിയാഴ്ചകളിലും വെള്ളിയാഴ്ചകളിലും വെളുത്ത വസ്ത്രം, വെള്ളി ആഭരണം എന്നിവ ധരിയ്ക്കുന്നതും ഏറെ നല്ലതാണ്.

വിനായക പ്രീതിയ്ക്കായി

വിനായക പ്രീതിയ്ക്കായി

വിനായക പ്രീതിയ്ക്കായി കറുക, തേങ്ങ മുട്ടുക തുടങ്ങിയ വഴിപാടുകളും അത്യുത്തമം തന്നെ. ഇന്നേ ദിവസം ഉപവാസമനുഷ്ഠിയ്ക്കുന്നതും വിശേഷമാണ്.

English summary

Impress Goddess Lakshmi On Fridays To Get Rid Of Poverty

Impress Goddess Lakshmi On Fridays To Get Rid Of Poverty, Read more to know about,
Story first published: Friday, March 15, 2019, 13:25 [IST]
X
Desktop Bottom Promotion