ദീപാവലിക്ക് വിളക്ക് തെളിയിക്കുന്നതിന്റെ പ്രാധാന്യം

By: Jibi Deen
Subscribe to Boldsky

ദീപങ്ങളുടെ ഉത്‌സവമാണ് ദീപാവലി. ഇത് രാജ്യം മുഴുവനും ആഘോഷിക്കുന്നു. വർഷം മുഴുവനും ഈ ആഘോഷത്തിനായി എല്ലാവരും കാത്തിരിക്കുന്നു. പല തരത്തിലുള്ള ആചാരങ്ങളും പാരമ്പര്യങ്ങളും ഈ ആഘോഷത്തോടനുബന്ധിച്ചുണ്ട്. ലക്ഷ്മി ദേവിയെയാണ് ഈ സമയത്തു കൂടുതലായി ആരാധിക്കുന്നത്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ലക്ഷ്മി ദേവി വളരെ പ്രധാനപ്പെട്ടതാണ്. ആരാധിക്കുന്നവർക്ക് സമ്പത്തും അഭിവൃദ്ധിയും ദേവി നൽകുന്നു. ആരാണ് ജീവിതം സന്തോഷവും സമ്പത്തും കൊണ്ട് നിറയണം എന്ന് ആഗ്രഹിക്കാത്തത്?

അതുകൊണ്ടാണ് ലക്ഷ്മി പൂജ ദീപാവലിക്ക് വളരെ പ്രാധാന്യമുള്ളതാകുന്നത്. ലക്ഷ്മി ദേവിക്ക് പുറമെ കുബേര ഭഗവാനെയും ഗണേശ ഭഗവാനെയും ആരാധിക്കുന്നു. ദേവീ ദേവന്മാരുടെ അനുഗ്രഹത്തിനായി ധാരാളം ആചാരങ്ങളും പാരമ്പര്യങ്ങളും ഇവിടെ പിന്തുടരുന്നുണ്ട്. വീടുകൾ വൃത്തിയാക്കുക എന്നതാണ് ഏറ്റവും പ്രധാനം.

Importance Of Lighting Diyas In Diwali

ദേവിയെ ആകർഷിക്കാനായി വീട് വൃത്തിയാക്കി ദിവാലി പൂജ ചെയ്യുന്നു. ലക്ഷ്മി പൂജ ചെയ്യുമ്പോൾ ചെറിയ ഒരു മണിയടിക്കുകയും ചെയ്യുന്നു. ലക്ഷ്മി പൂജയ്ക്ക് ശേഷം പടക്കങ്ങൾ കത്തിക്കുകയും ചെയ്യുന്നു. ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം പ്രകാശം വളരെ പ്രധാനമാണ്. ഇത് മനുഷ്യർക്ക് ദൈവം നൽകുന്ന സമ്മാനമാണ്. പ്രകാശം അറിവും ശക്തിയുമായി കണക്കാക്കുന്നു.കൂടാതെ തിന്മയുടെ അവസാനവുമായി കരുതുന്നു. രാക്ഷസനായ രാവണനെ വധിച്ച ശേഷം ശ്രീരാമൻ അയോധ്യയിലേക്ക് തിരിച്ചു വരുന്നതിന്റെ ആഘോഷമായാണ് ദീപാവലി ആഘോഷിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമാണ് ദീപാവലി. ശരിക്കും പുതുവര്‍ഷം പുലരുന്നതു പോലെയാണ് നോര്‍ത്ത് ഇന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കുന്നത്. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകം എന്ന രീതിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഐശ്വര്യ ദേവതയായ ലക്ഷ്മിയെയാണ് ഇതിലൂടെ ആരാധിക്കുന്നത്.ദീപാവലി ആഘോഷിക്കുന്നത് അഞ്ച് ദിവസങ്ങളിലായാണ്. ഓരോ ദിവസവും ഓരോ പേരുകളിലാണ് ആഘോഷിക്കപ്പെടുന്നത്.

Importance Of Lighting Diyas In Diwali

ഐശ്വര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കാനും സാമ്പത്തിക സ്ഥിരത ഉണ്ടാക്കാനും ദീപാവലി ദിനം ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ മതി. എന്തൊക്കെയാണ് ദീപാവലി ദിനം ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

സൂര്യന്‍ തുലാരാശിയില്‍ എത്തുമ്പോഴാണ് വിളക്കുകള്‍ കൊളുത്തി ദീപാവലി ആഘോഷിക്കപ്പെടുന്നത്. ഈ ആഘോഷത്തിനു പിന്നില്‍ ഐതിഹാസികപരമായും ആത്മീയപരമായും നിരവധി കഥകളാണ് നിലനില്‍ക്കുന്നത്. നരകാസുര വധത്തോടെയാണ് നരകചതുര്‍ദശി എന്ന് ദീപാവലി അറിയപ്പെടുന്നത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഓര് സ്ഥലത്തും ഓരോ രീതിയിലാണ് ആഘോഷിക്കപ്പെടുന്നത്. തേച്ച് കുളി തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും. ഇതിന് പിന്നില്‍ പല വിധത്തിലുള്ള ഐതിഹ്യങ്ങളാണ് നിലനില്‍ക്കുന്നത്.

ആചാരങ്ങള്‍ ഓരോ സംസ്ഥാനങ്ങളിലും പലതാണെങ്കിലും ആഘോഷങ്ങള്‍ക്ക് യാതൊരു മാറ്റവും ഇല്ല. ദീപാവലിയുടെ ഐതിഹ്യത്തിന് പ്രാദേശിക വ്യത്യാസങ്ങള്‍ ധാരാളമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളാണ് ഉണ്ടാവുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേ ഉണ്ടാവാറുള്ളൂ. എന്നാല്‍ മലയാളികള്‍ക്കിടയില്‍ ദീപാവലി ആഘോഷിക്കുന്നവര്‍ വളരെ കുറവായിരിക്കും. ദീപാവലിക്ക് വേണ്ടത്ര പ്രാധാന്യം കേരളത്തില്‍ ഇല്ല എന്നതാണ് സത്യം.

Importance Of Lighting Diyas In Diwali

അയോദ്ധ്യയിലെ ആളുകൾ അദ്ദേഹത്തിന്റെ മടങ്ങി വരവിൽ സന്തോഷിക്കുകയും നഗരം മുഴവൻ അലങ്കരിക്കുകയും വിളക്കുതെളിക്കുകയും ചെയ്തു. ഇത് തിന്മയ്‌ക്കെതിരെയുള്ള നന്മയുടെ വിജയമായി കണക്കാക്കുന്നു. വിളക്ക് തെളിയിക്കുന്നത് ഒരു പോസിറ്റിവ് ഊർജ്ജം നൽകുന്നു. ദീപാവലിക്ക് വിളക്ക് തെളിയിക്കുന്നതിന്റെ മറ്റൊരു കാരണം ലക്ഷ്മി ദേവിയെ വീട്ടിലേക്ക് സ്വീകരിക്കാനാണ്. പതിനാല് വിളക്കുകൾ ദീപാവലിക്ക് തെളിയിക്കണമെന്നാണ് പറയുന്നത്.

വിളക്കുകൾ പൂജയുടെ അഭിവാജ്യ ഘടകമാണ്. വിളക്കുകൾ ദൈവങ്ങൾക്ക് അർപ്പിക്കുന്നത് പ്രധാനമാണ്. ചില പൂജകൾക്ക് പ്രത്യേക എണ്ണം വിളക്കുകളും ആവശ്യമാണ്. വൈകുന്നേരം എല്ലാ കുടുംബാംഗങ്ങളും ഒത്തുകൂടിയശേഷമാണ് ലക്ഷ്മി പൂജ ചെയ്യുന്നത്. ദേവിക്ക് മുന്നിൽ അഞ്ചു വിളക്കുകൾ തെളിയിക്കണമെന്നത് നിർബന്ധമാണ്.കൂടാതെ ഇവ നെയ് വിളക്കുകളും ആയിരിക്കണം. പൂജയ്ക്ക് ശേഷം ആരതി ഉഴിയുകയും പൂജയിൽ പങ്കെടുത്ത എല്ലാവർക്കും പ്രസാദം നൽകുകയും വേണം. എല്ലാവർക്കും ദേവിയുടെ അനുഗ്രഹം കിട്ടിയെന്ന് ഉറപ്പുവരുത്തണം. പൂജയ്ക്ക് ശേഷം വീട്ടിലെ സ്‌ത്രീ വീടുമുഴുവൻ വിളക്ക് തെളിയിക്കണം. ദേവിയെ വീട്ടിലേക്ക് ക്ഷണിക്കുന്നതാണിത്.

Importance Of Lighting Diyas In Diwali

വിളക്ക് തെളിയിക്കുന്നതും അത് ദൈവത്തിനു അർപ്പിക്കുന്നതും പ്രധാനമാണ്. നാം ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ അവരുടെ ദിവ്യ ചൈതന്യം ഒരു കളങ്കവുമില്ലാത്ത പോസിറ്റിവ് ചുറ്റുപാടിൽ ആയിരിക്കണം വരേണ്ടത്. അതുകൊണ്ടു തന്നെ വിളക്കുകൾ നെഗറ്റിവ് എനർജി കളഞ്ഞു ചുറ്റുപാടിനെ ശുദ്ധീകരിച്ചു പോസിറ്റിവ് എനർജി നിറയ്ക്കുന്നു. അപ്പോൾ നമുക്ക് ദൈവീക സാനിദ്ധ്യം പ്രകടമാകും.

English summary

Importance Of Lighting Diyas In Diwali

Diyas is the most important part of celebrating diwali festival. Read to know the significance of lighting diyas during diwaliduring.
Subscribe Newsletter