For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗ്രഹ പൂര്‍ത്തീകരണത്തിനും ഐശ്വര്യത്തിനും ദശാവതാര പൂജ

|

ലോക പരിപാലകനാണ് ത്രിമൂര്‍ത്തികളില്‍ പ്രധാനിയായ മഹാവിഷ്ണു. ധര്‍മ്മ പരിപാലകനായ മഹാവിഷ്ണു ലോകത്ത് ധര്‍മ്മത്തെ കാത്തു രക്ഷിക്കുന്നു എന്നാണ് വിശ്വാസം. എപ്പോള്‍ ലോകത്ത് ധര്‍മ്മം ക്ഷയിക്കുന്നുവോ അപ്പോള്‍ ലോകത്തെ രക്ഷിക്കുന്നതിന് വേണ്ടി ഭഗവാന്‍ അവതാരമെടുക്കും എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളെ ആരാധിക്കുന്നതും ദര്‍ശിക്കുന്നതും ഓരോരുത്തര്‍ക്കും ഐശ്വര്യവും കീര്‍ത്തിയും ഫലം നല്‍കുന്നു എന്നാണ് വിശ്വാസം.

മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജീവിതത്തിലെ കഷ്ടപ്പാടുകളും ക്ലേശങ്ങളും അകറ്റി അനുഗ്രഹം ചൊരിയുന്നുണ്ട് ഭഗവാന്‍. ഓരോ കഷ്ടപ്പാടിലും ധര്‍മ്മം കൈവിടാതെ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നാണ് വിശ്വാസം. ജീവിതത്തില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് ഭഗവാന്റെ അനുഗ്രഹം കൂടിയേ തീരൂ.

Importance Of Dashavathara Puja In Malayalam

മഹാവിഷ്ണുവിന്റെ ആരാധനയില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഐശ്വര്യവും കീര്‍ത്തിയും എല്ലാം കൊണ്ട് വരുന്നതിന് മഹാവിഷ്ണുവിനെ ആരാധിക്കാവുന്നതാണ്. പല ക്ഷേത്രങ്ങളിലും ദശാവതാരച്ചാര്‍ത്ത് വരെ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ദശാവതാരത്തെ ആരാധിക്കുന്നതിലൂടെ ഉണ്ടാവുന്ന മാറ്റങ്ങളും നേട്ടങ്ങളും എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

മത്സ്യാവതാരം

മത്സ്യാവതാരം

മത്സ്യാവതാരമാണ് മഹാവിഷ്ണുവിന്റെ ദശാവതാരത്തില്‍ ആദ്യത്തേത്. വേദങ്ങള്‍ തിരിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഭഗവാന്‍ മത്സ്യാവാതാരമെടുത്തത് എന്നാണ് വിശ്വാസം. ഭഗവാനെ മത്സ്യാവതാരത്തില്‍ ആരാധിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നേട്ടവും ഭക്തര്‍ക്ക് ആഗ്രഹസാഫല്യവും ഫലം ലഭിക്കും.

കൂര്‍മ്മാവതാരം

കൂര്‍മ്മാവതാരം

മത്സ്യാവതാരത്തിന് ശേഷം ഭഗവാന്‍ കൂര്‍മ്മാവതാരം കൈക്കൊണ്ടു. പാലാഴി മഥന സമയത്ത് ആണ് ഭഗവാന്‍ കൂര്‍മ്മാവതാരം എടുത്തത്. ദേവന്‍മാരും അസുരന്‍മാരും പാലാഴി മഥനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കടലിലേക്ക് ആണ്ടുപോയ മന്ഥര പര്‍വ്വതത്തെ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് ഭഗവാന്‍ കൂര്‍മ്മാവതാരം എടുത്തത്. ജീവിതത്തിലെ തടസ്സങ്ങള്‍ നീങ്ങുന്നതിനും വീട്ടില്‍ ഐശ്വര്യം നിറക്കുന്നതിനും ഭഗവാന്റെ കൂര്‍മ്മാവതാരത്തെ പ്രാര്‍ത്ഥിച്ചാല്‍ മതി.

വരാഹവതാരം

വരാഹവതാരം

വരാഹമൂര്‍ത്തിയാണ് ഭഗവാന്റെ മൂന്നാമത്തെ അവതാരം. ഹിരണ്യാക്ഷനെ വധിച്ച് സമുദ്രത്തില്‍ നിന്ന് ഭൂമിയെ ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ഭഗവാന്‍ വരാഹ മൂര്‍ത്തിയായി അവതരിച്ചത്. ഭൂമിയില്‍ നേട്ടങ്ങള്‍ ലഭിക്കുന്നതിനും വ്യവസായത്തിന്റെ പുരോഗതിക്കും നമുക്ക് വരാഹമൂര്‍ത്തിയെ ആരാധിക്കാവുന്നതാണ്.

നരസിംഹാവതാരം

നരസിംഹാവതാരം

ഭഗവാന്റെ നാലാമത്തെ അവതാരമാണ് നരസിംഹാവതാരം. നരസിംഹമൂര്‍ത്തിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവും എന്നാണ് പറയുന്നത്. ഇത് കൂടാതെ ശത്രുദോഷത്തിന് പരിഹാരം കാണുന്നതിനും നരസിംഹഭഗവാനെ ആരാധിക്കാവുന്നതാണ്. ഹിരണ്യകശിപുവിനെ കൊന്ന് തന്റെ ഭക്തനായ പ്രഹ്‌ളാദനെ രക്ഷിക്കുന്നതിന് വേണ്ടിയാണ നരസിംഹ അവതാരം ഭഗവാന്‍ കൈക്കൊണ്ടത്.

ജന്മാഷ്ടമി ദിനത്തില്‍ ഈ മന്ത്രം; ഐശ്വര്യവും സന്താനഭാഗ്യവും ഫലംജന്മാഷ്ടമി ദിനത്തില്‍ ഈ മന്ത്രം; ഐശ്വര്യവും സന്താനഭാഗ്യവും ഫലം

വാമനാവതാരം

വാമനാവതാരം

മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനാവതാരം. അതായത് ആദ്യത്തെ മനുഷ്യാവതാരമാണ് വാമനന്‍. വിഷ്ണുഭക്തനായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുക എന്നതായിരുന്നു അവതാര ലക്ഷ്യം. വാമനമൂര്‍ത്തിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ മോക്ഷവും ചെയ്ത പാപങ്ങളില്‍ നിന്ന് മോചനവും ലഭിക്കും എന്നാണ് വിശ്വാസം.

പരശുരാമാവതാരം

പരശുരാമാവതാരം

ലോകത്തെ രക്ഷിക്കുക ധര്‍മ്മം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരശുരാമന്‍ മഹാവിഷ്ണുവിന്റെ ആറാമത്തെ ജന്മമായി അവതാരമെടുത്തത്. ഭഗവാനെ ആരാധിക്കുന്നതിലൂടെ കാര്യസാധ്യവും ശത്രുനാശവുമാണ് ഫലം. പരശുരാമന്‍ ചിരഞ്ജീവിയായാണ് അറിയപ്പെടുന്നത്.

ശ്രീരാമാവതാരം

ശ്രീരാമാവതാരം

ഭഗവാന്റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമാവതാരം. ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ നന്മകളും നേട്ടങ്ങളും ഉണ്ടാവുന്നു എന്നാണ് വിശ്വാസം. രാവണ നിഗ്രഹത്തിനായാണ് ഭഗവാന്‍ ഭൂമിയില്‍ ശ്രീരാമനായി അവതരിച്ചത്. ഭഗവാനെ ആരാധിക്കുന്നവര്‍ക്ക് ദുരിതവും ദു:ഖവും ഉണ്ടാവില്ല എന്നാണ് വിശ്വാസം.

ബലരാമാവതാരം

ബലരാമാവതാരം

ബലരാമനെ ആരാധിക്കുന്നവരും ധാരാളമുണ്ട്. ഭഗവാന്റെ എട്ടാമത്തെ അവതാരമാണ് ബലരാമാവതാരം. ഭഗവാനെ ആരാധിക്കുന്നതിലൂടെ കൃഷിയിടത്തില്‍ നിന്ന് അഭിവൃദ്ധിയുണ്ടാവുന്നു. ഇത് കൂടാതെ മോക്ഷം ലഭിക്കുകയും പാപങ്ങളില്‍ നിന്ന് പാപ മോക്ഷം ലഭിക്കുകയും ചെയ്യുന്നുണ്ട്. മഹാവിഷ്ണുവിന്റെ അവതാരത്തെ സഹായിക്കുന്നതിന് വേണ്ടി ആദിശേഷന്റെ പാതിയായി ജന്മമെടുത്ത അവതാരമാണ് ബലരാമാവതാരം.

ശ്രീകൃഷ്ണാവതാരം

ശ്രീകൃഷ്ണാവതാരം

ഭൂമിയില്‍ ധര്‍മ്മ സംസ്ഥാപനത്തിനായാണ് ഭഗവാന്‍ ശ്രീകൃഷ്ണനായി അവതരിച്ചത്. ഭഗവാനെ ആരാധിക്കുന്നതിലൂടെ വിവാഹഭാഗ്യവും, ആഗ്രഹസിദ്ധിയും, ഈശ്വര കടാക്ഷവും ഉണ്ടാവും എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ ഒന്‍പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണാവതാരം.

 കല്‍ക്കിയവതാരം

കല്‍ക്കിയവതാരം

കലിയുഗത്തില്‍ ധര്‍മ്മം പുനസ്ഥാപിക്കുന്നതിന് വേണ്ടിയാണ് കല്‍ക്കി ജന്മമെടുക്കുന്നത്. ദുഷ്ടത ചെയ്യുന്നവരെ ഇല്ലാതാക്കുന്നതിനും ലോകത്ത് മോക്ഷപ്രാപ്തിക്കും വേണ്ടിയാണ് കല്‍ക്കിയവതാരം എന്നാണ് വിശ്വാസം. ഇതോടെ ലോകത്തിന്റെ ഗതി തന്നെ മാറ്റപ്പെടും എന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

12 രാശിക്കും ഭാഗ്യാനുഭവങ്ങള്‍ നല്‍കി അനുഗ്രഹിക്കാന്‍ ഭഗവാനെ ആരാധിക്കേണ്ടത്12 രാശിക്കും ഭാഗ്യാനുഭവങ്ങള്‍ നല്‍കി അനുഗ്രഹിക്കാന്‍ ഭഗവാനെ ആരാധിക്കേണ്ടത്

English summary

Importance Of Dashavathara Puja In Malayalam

Here in this article we are discussing about the importance of Dashavathara puja in malayalam. Take a look.
X
Desktop Bottom Promotion