For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടത്തില്‍ പെണ്ണു ദശപുഷ്പം ചൂടിയാല്‍

കര്‍ക്കിടകത്തില്‍ ദശപുഷ്പം ചൂടുന്നത്

|

കര്‍ക്കിടകം മലയാള മാസത്തില്‍ പ്രാധാന്യമുള്ള ഒന്നാണ്. പഞ്ഞക്കര്‍ക്കിടകം, കള്ളക്കര്‍ക്കിടകം എന്നിങ്ങനെയുള്ള പേരില്‍ ഇതറിയപ്പെടുന്നു. മഴി തിമിര്‍ത്തു പെയ്യുന്ന കാലമായതു കൊണ്ടുതന്നെ രോഗങ്ങളും സാധാരണമാണ്. അതേ സമയം ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും പറ്റിയ സമയവും.

കര്‍ക്കിടക മാസം രാമായണ മാസമെന്നും അറിയപ്പെടുന്നു. പൂജകളും രാമായണ പാരായണവുമെല്ലാമായി തികച്ചും ആദ്ധ്യാത്മിക മഹത്വം വെളിപ്പെടുത്തുന്ന കാലം കൂടിയാണിത്.

കര്‍ക്കിടകമാസത്തില്‍ പല ചിട്ടകളുമുണ്ട്. ഭക്ഷണ ചിട്ടകള്‍ മുതല്‍ എണ്ണ തേച്ചു കുളി വരെ ഇതില്‍ പെടുന്നു.

കര്‍ക്കിടക മാസത്തില്‍ സ്ത്രീകള്‍ക്കു മാത്രമായി ചില ചടങ്ങുകളുണ്ട്. ആദ്യ ഏഴു ദിവസം മുക്കുറ്റിച്ചാന്തു തൊടുക, മുടിയില്‍ ദശപുഷ്പം ചൂടുക എന്നിവയെല്ലാം ഇതില്‍ പെടുന്നു. ഇവയെല്ലാം ആചാരങ്ങളുടെ ഭാഗമായാണ് ചെയ്യുന്നതെങ്കിലും ഇവയ്ക്കു പുറകില്‍ പല ശാസ്ത്രീയ വിശദീകരണങ്ങളുമുണ്ട്.

കര്‍ക്കിടക മാസത്തില്‍ ദശപുഷ്പം ചൂടുന്നതു പതിവാണ്. ഇതിനു പിന്നില്‍ ദൈവപ്രീതി മാത്രമല്ല, ചില ആരോഗ്യ രഹസ്യങ്ങളുമുണ്ട്.

കര്‍ക്കിടക മാസത്തില്‍ ദശപുഷ്പം ചൂടുന്നതിനെ കുറിച്ചറിയൂ,

ദശപുഷ്പം

ദശപുഷ്പം

ദശപുഷ്പം പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ 10 പുഷ്പങ്ങള്‍ അടങ്ങിയതാണ്. ഇതില്‍ കറുകയൊഴികെയുള്ള എല്ലാ പുഷ്പങ്ങളും പുഷ്പിയ്ക്കുന്നവയുമാണ്. സ്ത്രീകള്‍ നെടുമാംഗല്യത്തിനാണ് ഇതു ചൂടുന്നത്. പുരുഷന്മാര്‍ ഇത് ഐശ്വര്യത്തിനും ചൂടാറുണ്ട്.

കറുക

കറുക

കറുക ദശപുഷപങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. സൂര്യനെ സൂചിപ്പിയ്ക്കുന്ന ഒന്നാണിത്. ആധികളും വ്യാധികളും ഒഴിവാക്കാന്‍ ഇത് ഏറെ നല്ലതാണ്. കറുകയാണ് ഇതില്‍ പുഷ്പിയ്ക്കാത്ത ഏക സസ്യം.

കയ്യോന്നി

കയ്യോന്നി

കയ്യോന്നി ശിവനെ സൂചിപ്പിയ്ക്കുന്നതാണ്. കയ്യോന്നി ചൂടുന്നതു വഴി സര്‍വ പാപങ്ങളും നീങ്ങുമെന്നു പറയാം.

ഉഴിഞ്ഞ

ഉഴിഞ്ഞ

ഉഴിഞ്ഞ എന്ന സസ്യം ഇന്ദ്രാണിയെ സൂചിപ്പിയ്ക്കുന്നു. ഉഴിഞ്ഞ ചൂടിയില്‍ വിചാരിച്ച കാര്യം സാധിയ്ക്കുമെന്നു ഫലം പറയുന്നു.

ചെറൂള

ചെറൂള

ദീര്‍ഘായുസിനായി ചെറൂള ചൂടുന്നു. ഇത് യമദേവനെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

നിലപ്പന

നിലപ്പന

ഭൂമീദേവിയെ സൂപ്പിയ്ക്കുന്ന നിലപ്പന ഇതില്‍ പെടുന്ന മറ്റൊന്നാണ്. നിലപ്പന ചൂടുന്നത് ചെയ്യുന്ന പാപങ്ങളില്‍ നി്ന്നും മോചനം നല്‍കും, പാപഫലത്തില്‍ നിന്നും മോചനം നല്‍കും എന്നാണ് വിശ്വാസം.

മുക്കുറ്റി

മുക്കുറ്റി

മുക്കുറ്റി ചാലിച്ചു തൊടുന്നത് പതിവാണ്. മുക്കുറ്റി ദശപുഷ്പങ്ങളില്‍ പെടുകയും ചെയ്യുന്നു. മുക്കിറ്റി സന്താന ഭാഗ്യം നല്‍കും. ഭര്‍തൃസൗഖ്യം നല്‍കും.

 പൂവാംകുരുന്നില

പൂവാംകുരുന്നില

ബ്രഹ്മാവിനെ സൂചിപ്പിയ്ക്കുന്ന പൂവാംകുരുന്നിലയും ഇതില്‍ പെടുന്ന ഒന്നാണ്. ദാരിദ്ര്യം നീക്കാന്‍ പൂവാംകുരുന്നില സഹായിക്കുമെന്നാണ് വിശ്വാസം.

തിരുതാളി

തിരുതാളി

ലക്ഷ്മീദേവിയെ സൂചിപ്പിയ്ക്കുന്ന തിരുതാളി ദേവിയുടെ അനുഗ്രഹം നല്‍കി ഐശ്വര്യം നല്‍കുമെന്നാണ് വിശ്വാസം.

കൃഷ്ണക്രാന്തി

കൃഷ്ണക്രാന്തി

കൃഷ്ണക്രാന്തി മഹാവിഷ്ണുവിനെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് ചൂടുന്നത് വിഷ്ണുവിനെ പ്രസാദിപ്പിയ്ക്കാന്‍ നല്ലതാണെന്നാണ് വിശ്വാസം.

English summary

Importance Of Dashapushpam During Karkkidaka Month

Importance Of Dashapushpam During Karkkidaka Month, Read more to know about,
Story first published: Friday, July 20, 2018, 15:22 [IST]
X
Desktop Bottom Promotion