For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരമശിവന്റെ ജനനം

|

ത്രിമൂർത്തികളിൽ ശിവന് ഒരു പ്രധാന സ്ഥാനമുണ്ട്. അതേപോലെ ബ്രഹ്മാവിന് ഒരു സ്രഷ്ടാവിന്റെ കർത്തവ്യവും വിഷ്ണു ഭഗവാന് പരിപാലനത്തിന്റെ കർത്തവ്യവും ഉണ്ട്, എന്നാൽ പരമശിവൻ പ്രധാനമായും സംഹാരത്തിന്റെയും. ഈ മൂന്ന് ഈശ്വരന്മാരും ചേർന്ന് പ്രകൃതിയുടെ നിയമങ്ങളെ നിയന്ത്രിക്കുന്നു, സൃഷ്ടിക്കപ്പെടുന്നതെല്ലാം ഒടുവിൽ നശിപ്പിക്കപ്പെടും.

f

ഈ മൂന്ന് ദൈവങ്ങളുടെയും ജനനം നിഗൂഢമാണ്. ബ്രഹ്മാവും വിഷ്ണുവും ശിവനിൽ നിന്ന് ജനിച്ചവരാണെന്നാണ് പല പുരാണങ്ങളും പറയപ്പെടുന്നത്. പക്ഷേ ഇതിനു തെളിവുകളില്ല. എന്നാൽ ഈ ആശയക്കുഴപ്പം നമ്മെ മറ്റൊരു പ്രധാന ചോദ്യത്തിലേക്ക് നയിക്കുന്നു, എങ്ങനെയാണ് പരമശിവൻ ജനിച്ചത്?

ശിവൻ ഒരു സ്വയംഭൂ ആണെന്നാണ് പലരും വിശ്വസിക്കുന്നത് - അദ്ദേഹം ഒരു മനുഷ്യശരീരത്തിൽ നിന്ന് ജനിക്കുന്നില്ല എന്നാണ് ഇതർത്ഥമാക്കുന്നത്. അദ്ദേഹം സ്വയമേവ സൃഷ്ടിച്ചു! ഒന്നും ഇല്ലാതിരുന്നപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നു. എല്ലാം നശിപ്പിക്കപ്പെടുന്നതിനുശേഷവും അവൻ അവിടെ തുടരും. അതുകൊണ്ടാണ് അദ്ദേഹത്തെ ഹിന്ദു ഐതിഹ്യത്തിലെ ഏറ്റവും പഴയ ദൈവം അഥവാ ആദി-ദേവ് എന്ന പേരിലും അറിയപ്പെടുന്നത്.

j

എന്നിരുന്നാലും ബ്രഹ്മാവും വിഷ്ണുവും തമ്മിലുള്ള തർക്കം മൂലമുണ്ടായതിന്റെ ഫലമാണ് ഈ മഹാത്ഭുതം സൃഷ്ടിക്കപ്പെട്ടതും എന്ന് മറ്റു പുരാണങ്ങൾ പറയുന്നു. ആരാണ് കൂടുതൽ ഉത്തമനെന്ന് ഈ രണ്ട് ദൈവങ്ങളും പരസ്പരം വാദിച്ചു. പെട്ടെന്നുതന്നെ, കത്തിജ്വലിക്കുന്ന ഒരു തൂൺ അവിടെ പ്രത്യക്ഷപ്പെട്ടു. ഈ സ്തംഭത്തിന്റെ മുകളിലെയും താഴെയും ഭാഗം അദൃശ്യമാണെന്നും, അത് കണ്ടുപിടിക്കാൻ രണ്ടു ദൈവങ്ങളും പരസ്പരം മത്സരിക്കണമെന്നുമുള്ള ഒരു അരുളപ്പാടു കേട്ടു. ഇരുവരും സ്തംഭത്തിന്റെ തുടക്കവും അവസാനവും കണ്ടെത്തേണ്ടിയിരുന്നു.

k

ഈ ഉത്തരം കണ്ടെത്തുവാൻ, ബ്രഹ്മാവ് ഉടൻ തന്നെ ഒരു ഹംസമായി രൂപാന്തരപ്പെട്ടു. അതോടൊപ്പം, സ്തംഭത്തിന്റെ അഗ്രം കണ്ടെത്തുന്നതിനായി മുകളിലോട്ടു പറക്കുകയും ചെയ്തു. വിഷ്ണു ഒരു പന്നിയായി മാറുകയും സ്തംഭത്തിന്റെ അറ്റം കാണാൻ ഭൂമിയിലേക്കു കുഴിക്കുകയും ചെയ്തു. രണ്ടുപേരും ഒന്നിനൊന്നു മെച്ചമായി ശ്രമിച്ചെങ്കിലും അവസാനം അല്ലെങ്കിൽ അഗ്രം കണ്ടെത്താൻ രണ്ടു പേർക്കും കഴിഞ്ഞില്ല. ഇരുവരും ഈ മത്സരം ഉപേക്ഷിച്ചപ്പോൾ പരമശിവൻ അവർക്ക് വേണ്ടി കാത്തിരിക്കുന്നത് കണ്ടു. ഈ പ്രപഞ്ചത്തെ ഭരിക്കാനുള്ള മറ്റൊരു ആത്യന്തിക ശക്തി ഉണ്ടെന്ന് അവർ മനസ്സിലാക്കി അതാണ് പരമ ശിവൻ. സ്തൂപത്തിന്റെ നിത്യത യഥാർത്ഥത്തിൽ പരമശിവന്റെ ഒരിക്കലും അവസാനിക്കാത്ത നിത്യതയെ പ്രതീകപ്പെടുത്തുന്നു.

h

അവന്റെ ജനനം അജ്ഞാതമായ ഒരു സത്യമായിരിക്കുമ്പോൾ, അവന്റെ അവതാരങ്ങളും ധാരാളം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്, കാരണം അവരും അത്യന്തം ശാന്തമാണ്. എന്നിരുന്നാലും, ഒരു വശത്ത് അവൻ വിരാഭദ്രനായി ഭീകരമായ നാശത്തെ പ്രതിഫലിപ്പിക്കുന്നതിലും, മറ്റേ കയ്യിൽ സതി പിണ്ഡത്തെ സംരക്ഷിക്കാനുള്ള കാലഭൈരവനായും രൂപം കൊള്ളുന്നു.

English summary

how-was-god-shiva-born

Many believe that Lord Shiva is born spiritually - this means that he is not born from a human body.
Story first published: Tuesday, August 7, 2018, 16:03 [IST]
X
Desktop Bottom Promotion