For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാഭാരതത്തില്‍ ദ്രൗപദി ജനിച്ചത്‌ എങ്ങനെ?

By Super
|

ഹിന്ദുപുരാണമായ മഹാഭാരതത്തില്‍ ദ്രൗപദിയെ കുറിച്ച്‌ പറയുന്നത്‌ പാഞ്ചാല രാജാവായ ദ്രുപദന്റെ അഗ്നിയില്‍ നിന്നും ജനിച്ച പുത്രിയെന്നാണ്‌. പിന്നീട്‌ പഞ്ചപാണ്ഡവന്‍മാരുടെയും ഭാര്യയായി തീരുന്നതും ദ്രൗപദിയാണ്‌. അക്കാലത്തെ ഏറ്റവും മനോഹരിയായ സ്‌ത്രീയും ദ്രൗപദി ആയിരുന്നു.

ദ്രൗപദിയ്‌ക്ക്‌ അഞ്ച്‌ പുത്രന്‍മാര്‍ ഉണ്ടായിരുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. യുധിഷ്‌ഠരനില്‍ നിന്നും പ്രതിവിന്ധ്യന്‍, ഭീമനില്‍ നിന്നും ശുതസോമന്‍, അര്‍ജുനില്‍ നിന്നും ശ്രുതകര്‍മന്‍, നകുലനില്‍ നിന്നും ശതാനികന്‍, സഹദേവനില്‍ നിന്നും ശ്രുതസേനന്‍ എന്നീ പുത്രന്‍മാര്‍ പഞ്ചാലിക്ക്‌ ജനിച്ചു.

അഞ്ച്‌ കന്യകമാരില്‍ ഒരാളായിട്ടാണ്‌ ദ്രൗപദി കരുതപ്പെടുന്നത്‌.ദ്രൗപദിയെ ഗ്രാമ ദേവതയായ ദ്രൗപദി അമ്മനായി പൂജിക്കുകയും ചെയ്യുന്നുണ്ട്‌.

മഹാഭാരതത്തില്‍ ദ്രൗപദി എങ്ങനെയാണ്‌ ജനിക്കുന്നത്‌

 ദ്രൗപദിയുടെ ജനനം

ദ്രൗപദിയുടെ ജനനം

ദ്രോണര്‍ക്ക്‌ വേണ്ടി അര്‍ജുനന്‍ പാഞ്ചാല രാജാവായ ദ്രുപദനെ യുദ്ധത്തില്‍ പരാജയപ്പെടുത്തി പകുതി രാജ്യം പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ്‌ ദ്രൗപദിയുടെ ജനനം.

പ്രതികാരം

പ്രതികാരം

ദ്രോണരോടുള്ള പ്രതികാരം വീട്ടുന്നതിന്‌ വരം ലഭിക്കുന്നതിനായി ദ്രുപദന്‍ പഞ്ചാഗ്നി മധ്യത്തില്‍ തപസ്സനുഷ്‌ഠിച്ച്‌ യജ്ഞം നടത്തി. ഇതിന്റെ ഫലമായി കൃഷ്‌ണ വര്‍ണ്ണത്തോട്‌ കൂടി മനോഹരിയായ ദ്രൗപദി മകളായും വീരനായ ധൃഷ്ടദ്രുമ്‌നനെ മകനായും യാഗാഗ്നിയില്‍ നിന്നും ലഭിക്കും.

കുരുവംശത്തിന്റെ അന്തക

കുരുവംശത്തിന്റെ അന്തക

ദ്രൗപദി തീയില്‍ നിന്നും ഉത്ഭവിച്ച്‌ വന്നപ്പോള്‍ കുരവംശത്തിന്റെ അന്തകയായി തീരും ഇവള്‍ എന്ന ഒരു അശരീരി ഉണ്ടായതായാണ്‌ പറയപ്പെടുന്നത്‌.

ദ്രൗപദിയെ കുറിച്ചുള്ള വര്‍ണന

ദ്രൗപദിയെ കുറിച്ചുള്ള വര്‍ണന

അക്കാലത്തെ ഏറ്റവും മനോഹരിയായ യുവതി എന്നാണ്‌ മഹാഭാരതത്തില്‍ ദ്രൗപദിയെ വര്‍ണ്ണിച്ചിരിക്കുന്നത്‌. താമര ഇതളുകള്‍ പോലെയുള്ള കണ്ണുകളും കുറ്റമറ്റ അംഗസൗന്ദര്യവും മികച്ച ബുദ്ധിശക്തിയും ദ്രൗപദിയെ അതിമനോഹരിയാക്കി. കൃശഗാത്രയും പൂര്‍ണസൗന്ദര്യവതിയും ആയ അവരുടെ ശരീരത്തില്‍ നിന്നുള്ള നീലത്താമരയുടേത്‌ പോലുള്ള ഗന്ധം രണ്ട്‌ മൈല്‍ ദൂരത്ത്‌ നിന്നാല്‍ പോലും അറിയാന്‍ കഴിയുമായിരുന്നു. ഇതുവരെ ജനിച്ചിട്ടുള്ളതില്‍ ഏറ്റവും മനോഹരിയായ സ്‌ത്രീയാണ്‌ ദ്രൗപദി എന്നാണ്‌ പറയപ്പെടുന്നത്‌.

ദ്രൗപദിയുടെ സ്വയം വരം

ദ്രൗപദിയുടെ സ്വയം വരം

ദ്രുപദന്‌ തന്റെ മകളെ അര്‍ജുനനെ കൊണ്ട്‌ വിവാഹം കഴിപ്പിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ വര്‍ണവാടയില്‍ പാണ്ഡവര്‍ മരിച്ചു എന്ന വാര്‍ത്ത അറിഞ്ഞ അദ്ദേഹം ദ്രൗപദിയുടെ സ്വയം വരം നടത്താന്‍ തീരുമാനിച്ചു. സ്വയംവരത്തോട്‌ അനുബന്ധിച്ച്‌ നടക്കുന്ന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക്‌ ദ്രൗപദിയെ സമ്മാനമായി സമ്മാനിക്കും എന്നായിരുന്നു വിളംബരം.

ഏറ്റവും അനുയോജ്യന്‍

ഏറ്റവും അനുയോജ്യന്‍

വില്ലെടുത്ത്‌ കുലച്ച്‌ മുകളില്‍ കാണുന്ന യന്ത്രത്തിലെ ലക്ഷ്യസ്ഥാനത്ത്‌ അമ്പെയ്‌ത്‌ തറയ്‌ക്കുന്ന ആള്‍ക്ക്‌ മകളെ ലഭിക്കും എന്ന്‌ ദ്രുപദന്‍ പറഞ്ഞു.

 അവകാശ പ്രശ്‌നം

അവകാശ പ്രശ്‌നം

പാണ്ഡവര്‍ ജീവനോടെ ഉണ്ടെന്ന്‌ തിരിച്ചറിഞ്ഞതോടെ കിരീട അവകാശി ആരെന്ന പ്രശ്‌നം വീണ്ടും ഉയര്‍ന്നു. ധര്‍മപുത്രര്‍ മരിച്ചു എന്ന വാര്‍ത്ത വന്നപ്പോള്‍ കീരീടത്തിന്റെ അവകാശം ദുര്യോധനിലേക്ക്‌ എത്തിയിരുന്നു.പിന്നീട്‌, ധൃതരാഷ്ട്രര്‍ പാണ്ഡവന്‍മാരെ ഹസ്‌തിനപുരത്തേക്ക്‌ ക്ഷണിക്കുകയും രാജ്യത്തിന്റെ പകുതി യുധിഷ്‌ഠരന്‌ നല്‍കാമെന്ന്‌ പറയുകയും ചെയ്‌തു, അത്‌ അദ്ദേഹം അംഗീകരിച്ചു.

ഖാണ്ഡവപ്രസ്ഥം

ഖാണ്ഡവപ്രസ്ഥം

പാണ്ഡവര്‍ക്ക്‌ ഒന്നുമില്ലാത്ത തരിശ്‌ ഭൂമിയായ ഖാണ്ഡവപ്രസ്ഥമാണ്‌ ഭരിക്കാനായി നല്‍കിയത്‌. കൃഷ്‌ണന്റെ സഹായത്തോടെ പാണ്ഡവന്‍മാര്‍ ഇവിടെ ഇന്ദ്രപ്രസ്ഥം പുനര്‍നിര്‍മ്മിച്ചു. ഒരു താഴ്‌വാരത്തില്‍ നിര്‍മ്മിച്ച പ്രധാന കൊട്ടാരമായിരുന്നു രാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത.

 രാജസൂയ യജ്ഞം

രാജസൂയ യജ്ഞം

യുധിഷ്‌ഠരന്‍ നടത്തിയ രാജസൂയ യജ്ഞത്തിലൂടെ വിവിധ പ്രദേശങ്ങള്‍ പാണ്ഡവര്‍ക്ക്‌ നേടിയെടുക്കാനായി.

ഇന്ത്യയിലെ ആദ്യ സ്‌ത്രീവിമോചന വാദി?

ഇന്ത്യയിലെ ആദ്യ സ്‌ത്രീവിമോചന വാദി?

ഇന്ത്യന്‍ പുരാണത്തിലെ ആദ്യ സ്‌ത്രീവിമോചന വാദിയായി കണക്കാക്കുന്നത്‌ ദ്രൗപദിയെയാണ്‌. ദ്രൗപദി ജനിച്ച സമയത്ത്‌ ഒരു അശരീര ഉണ്ടായി:അതുല്യയായ ഈ സുന്ദരി കൗരവന്‍മാരുടെ വംശനാശം വരുത്തുന്നതിനായും ധര്‍മ്മം നിലനിര്‍ത്തുന്നതിനുമായാണ്‌ ജന്മം കൊണ്ടത്‌" . ദ്രൗപദിയുടെ ജനനത്തിന്‌ കാരണമാകുന്ന സാഹചര്യം അവളുടെ അച്ഛന്റെ ചെറുപ്പത്തിലെ സംഭവിക്കുന്നതാണ്‌.

 ദുഖങ്ങള്‍ക്ക്‌ കാരണം സൗന്ദര്യം

ദുഖങ്ങള്‍ക്ക്‌ കാരണം സൗന്ദര്യം

ദ്രൗപദിയുടെ അതുല്യമായ സൗന്ദര്യമാണ്‌ അവളുടെ ജീവിതത്തിലെ എല്ലാ ദുഖങ്ങള്‍ക്കും കാരണമായി തീരുന്നത്‌. അമ്പെയ്‌ത്തില്‍ വിജയിച്ച അര്‍ജുനനെ സ്വയം വരം ചെയ്യുന്ന ദ്രൗപദിയ്‌ക്ക്‌ വ്യാസ മഹര്‍ഷിയുടെ നിര്‍ദ്ദേശ പ്രകാരം അഞ്ച്‌ പാണ്ഡവരുടെയും ഭാര്യയായി തീരേണ്ടി വരുന്നു. അഞ്ച്‌ ഭര്‍ത്താക്കന്‍മാര്‍ക്കുമായി പങ്കു വയ്‌ക്കപ്പെടേണ്ടി വരുന്നതോടെ സ്വന്തം വ്യക്തിത്വം തന്നെ അവള്‍ക്ക്‌ വിഭജിക്കേണ്ടി വരുന്നു.

 അഞ്ച്‌ പുരുഷന്‍മാരെ രക്ഷിച്ച സ്‌ത്രീ

അഞ്ച്‌ പുരുഷന്‍മാരെ രക്ഷിച്ച സ്‌ത്രീ

അടിമകളാക്കപ്പെട്ട ഭര്‍ത്താക്കന്‍മാരുടെ വിജയം തിരിച്ച്‌ പിടിക്കുന്നതില്‍ ദ്രൗപദി വിജയിച്ചു. "ലോകത്തിലെ ഏറ്റവും മനോഹരിയായ ഒരു സ്‌ത്രീയ്‌ക്കും ഇത്തരത്തിലൊരു വിധി ഉണ്ടായിട്ടുണ്ടാവില്ല, ദുഖത്തിന്റെ കടലില്‍ മുങ്ങിത്താണ ഭര്‍ത്താക്കന്‍മാരെ ഒരു തോണികണക്കെ എത്തി അവര്‍ രക്ഷപെടുത്തി" ദ്രൗപദിയെ പ്രകീര്‍ത്തിച്ച്‌ കര്‍ണന്‍ പറഞ്ഞതാണിത്‌.

English summary

How was Draupadi born in Mahabharat?

The Hindu epic, Mahabharata, describes Draupadi as the "fire-born" daughter of Drupada, the king of Panchala, who also became the common wife of five Pandavas. She was also the most beautiful woman of her time.
X
Desktop Bottom Promotion