For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്താന്‍ ചെയ്യേണ്ടത്

|

അറിവിന്റെയും ഭാഗ്യത്തിന്റെയും ദേവനായി ഗണപതിയെ കണക്കാക്കുന്നു. പരമേശ്വരന്റെയും പാര്‍വതീ ദേവിയുടെയും ഇളയ പുത്രനായ ഗണപതി വിഘ്‌നേശ്വരന്‍, വിനായകന്‍ എന്നീ നാമങ്ങളിലും അറിയപ്പെടുന്നു. എല്ലാ തടസ്സങ്ങളും നീക്കുന്നയാള്‍ എന്ന നിലയ്ക്ക് ഏതൊരു ശുഭസൂചനയുടെയും തുടക്കത്തില്‍ ആളുകള്‍ ഗണേശനെ ആരാധിക്കുന്നു. ഐശ്വര്യത്തിനും വിജയത്തിനുമായി വീടുകളിലും ഓഫീസുകളിലും വ്യാപാരസ്ഥപനങ്ങളിലും ഭക്തര്‍ സാധാരണയായി ഗണേശ വിഗ്രഹം വച്ച് ആരാധിക്കുന്നു.

Most read: ഐശ്വര്യത്തിനായി ഗണേശ വിഗ്രഹം വയ്‌ക്കേണ്ടതിങ്ങനെMost read: ഐശ്വര്യത്തിനായി ഗണേശ വിഗ്രഹം വയ്‌ക്കേണ്ടതിങ്ങനെ

ഗണേശന്റെ നാല് കൈകള്‍ നാല് വ്യത്യസ്ത കാര്യങ്ങളെ പ്രതിനിധീകരിക്കുന്നു. കയറ് വഹിക്കുന്ന കൈ ഭക്തരെ വിശ്വാസത്തിലക്ക് കൊണ്ടുപോകുന്നതിനെ പ്രതിനിധീകരിക്കുന്നു. മഴു പിടിച്ച കൈ ഭക്തരെ മായകളുടെ പിടിയില്‍ നിന്ന് പുറത്തെടുക്കുന്നത് പ്രതിനിധീകരിക്കുന്നു. മധുരം വഹിക്കുന്ന കൈ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭക്തര്‍ക്കുള്ള പ്രതിഫലത്തെ പ്രതിനിധീകരിക്കുന്നു, നാലാമത്തെ കൈ എല്ലായ്‌പ്പോഴും ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നതിനെ പ്രതിനിധീകരിക്കുന്നു.

 വിഘ്‌നേശ്വരന്റെ അനുഗ്രഹം നേടാന്‍

വിഘ്‌നേശ്വരന്റെ അനുഗ്രഹം നേടാന്‍

ഏതൊരു പുതിയ പ്രവര്‍ത്തിയും പൂജയും ആരംഭിക്കുന്നത് ആദ്യം ഗണപതി ഭഗവാനെ ആരാധിക്കുന്നു. ഏതൊരു ശുഭസംഭവത്തിലും ആരാധിക്കപ്പെടുന്ന ആദ്യ വ്യക്തിയും വിഘ്‌നേശ്വരനാണ്. ഗണപതിയുടെ അനുഗ്രഹങ്ങള്‍ ഏറ്റവും ശക്തമാണെന്ന് പറയപ്പെടുന്നു. ഗണേശ ഭക്തി ഹിന്ദു മതത്തില്‍ മാത്രം ഒതുങ്ങി നിലനില്‍ക്കുന്നില്ല, മറിച്ച് ജൈനമതം, ബുദ്ധമതം മുതലായ മറ്റ് മതങ്ങളിലേക്കും വ്യാപിച്ചു നില്‍ക്കുന്നതാണ്. ഹിന്ദുമതമനുസരിച്ച്, വിജ്ഞാനം, ബുദ്ധി, സമൃദ്ധി എന്നിവയുടെ ദൈവമാണ് ഗണപതി. ഗണപതിയെ ആരാധിക്കുന്നത് നമ്മുടെ ജീവിതത്തില്‍ നിന്നുള്ള എല്ലാ പ്രതിബന്ധങ്ങളെയും നീക്കാന്‍ സഹായിക്കുന്നു.

 ഗണേശാരാധന കൊണ്ടുള്ള ഫലങ്ങള്‍

ഗണേശാരാധന കൊണ്ടുള്ള ഫലങ്ങള്‍

* ഗണപതി മന്ത്രം പതിവായി ചൊല്ലുന്നത് അച്ചടക്കം മെച്ചപ്പെടുത്തുന്നു.

* ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്ന ഒരു ആത്മീയ ജീവിതശൈലി ഇത് വികസിപ്പിക്കുന്നു.

* ഗണപതി ആരാധന എല്ലാത്തരം തടസ്സങ്ങളും നീക്കുന്നു.

* ജോലി ചെയ്യാനുള്ള മാനസികശേഷി വര്‍ദ്ധിപ്പിക്കുന്നു.

* ഏകാഗ്രത മെച്ചപ്പെടുത്തുന്നു.

* മനസ്സിനെ സുസ്ഥിരവും ശാന്തവുമാക്കുന്നു.

ഗണേശാരാധന കൊണ്ടുള്ള ഫലങ്ങള്‍

ഗണേശാരാധന കൊണ്ടുള്ള ഫലങ്ങള്‍

* പഠനനിലവാരം മെച്ചപ്പെടുത്തുന്നു.

* രോഗങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

* പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള ശേഷി നല്‍കുന്നു.

* ഭൗതികവും ആത്മീയവുമായ പുരോഗതിയുടെ പാത തുറക്കുന്നു.

* സാമ്പത്തിക നേട്ടത്തിനു പാത തുറക്കുന്നു

* ഭയവും ശങ്കയും കുറയ്ക്കുന്നു.

Most read:തിങ്കളിലെ ശിവാരാധന; ഫലം ജോലിMost read:തിങ്കളിലെ ശിവാരാധന; ഫലം ജോലി

ഗണേശാരാധന കൊണ്ടുള്ള ഫലങ്ങള്‍

ഗണേശാരാധന കൊണ്ടുള്ള ഫലങ്ങള്‍

* അപൂര്‍ണ്ണമായ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാന്‍ സഹായിക്കുന്നു.

* ഉത്കണ്ഠ കുറയ്ക്കുന്നു.

* ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നു.

* വ്യക്തിത്വം മെച്ചപ്പെടുത്തുന്നു

* ജീവിത നിലവാരത്തില്‍ മൊത്തത്തിലുള്ള പുരോഗതി.

* മനസ്സിനെ ശുദ്ധീകരിക്കുന്നു.

* ഭൗതികവും ആത്മീയവുമായ അഭിവൃദ്ധി നല്‍കുന്നു.

 ഗണപതിയെ എങ്ങനെ പ്രീതിപ്പെടുത്താം

ഗണപതിയെ എങ്ങനെ പ്രീതിപ്പെടുത്താം

മോദകം

തന്റെ അനുഗ്രഹം തേടുന്നവരെ ആത്മാര്‍ത്ഥമായി സഹായിക്കാന്‍ വിഘ്‌നേശ്വരന്‍ എപ്പോഴും തയ്യാറാണ്. ഗണേശനെ പ്രീണിപ്പിക്കാന്‍ ഒരാള്‍ക്ക് ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. നിങ്ങള്‍ക്ക് ഗണപതിയെ പ്രീതിപ്പെടുത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഏറ്റവും എളുപ്പമുള്ള മാര്‍ഗം ബുധനാഴ്ച ദിവസങ്ങളില്‍ ഗണപതിക്ക് ഇഷ്ടപ്പെട്ട വിഭവമായ മോദകം സമര്‍പ്പിക്കുക എന്നതാണ്.

സിന്ദൂരം

സിന്ദൂരം

ഹനുമാന്‍, ഭൈരവ്‌നാഥ് എന്നിവരെ കൂടാതെ സിന്ദൂരം ഇഷ്ടപ്പെടുന്ന ദേവനാണ് ഗണപതി. ബുധനാഴ്ച ദിവസം ഗണപതി ഭഗവാന്‍ സിന്ദൂരം അര്‍പ്പിക്കുന്നത് നിങ്ങളുടെ സങ്കടവും വേദനയും കഷ്ടപ്പാടും ഇല്ലാതാക്കാന്‍ സഹായിക്കും. ഹോളിയിലെ പിറ്റേദിവസം ഗണേശ ഭഗവാന് സിന്ദൂരം സമര്‍പ്പിക്കുന്നതിലൂടെ നിങ്ങളുടെ ശാരീരിക കഷ്ടപ്പാടുകളെല്ലാം നീക്കംചെയ്യപ്പെടും.

ഗണേശ വിഗ്രഹത്തില്‍ സിന്ദൂരം ചാര്‍ത്തുക

ഗണേശ വിഗ്രഹത്തില്‍ സിന്ദൂരം ചാര്‍ത്തുക

നെയ്യിലോ ജാസ്മിന്‍ ഓയിലിലോ സിന്ദൂരം കലര്‍ത്തി വെള്ളി അല്ലെങ്കില്‍ സ്വര്‍ണ്ണ നാണയങ്ങള്‍ ഉപയോഗിച്ച് സാധാരണ ദിവസങ്ങളില്‍ ഗണേശ വിഗ്രഹത്തില്‍ പുരട്ടുക. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും നീക്കംചെയ്യാന്‍ സഹായിക്കുകയും കരിയറില്‍ വളര്‍ച്ച നല്‍കുകയും ചെയ്യുന്നു. കുളിച്ച ശേഷം മഞ്ഞ വസ്ത്രം ധരിച്ച് ഗണേശന് സിന്ദൂരം അര്‍പ്പിക്കുക.

Most read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണംMost read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണം

എരുക്കിന്‍ പൂക്കള്‍

എരുക്കിന്‍ പൂക്കള്‍

ഒരു വ്യക്തിയുടെ ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും നിഷേധാത്മകത നീക്കം ചെയ്യാനുള്ള കഴിവ് എരുക്കിന്‍ പൂക്കള്‍ ഉണ്ട്. ഗണപതിക്ക് എരുക്കിന്‍ പുഷ്പത്താല്‍ തീര്‍ത്ത മാല അര്‍പ്പിക്കുന്നത് ഭക്തനെ രോഗങ്ങളില്‍ നിന്ന് മുക്തമാക്കി ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സഹായിക്കുന്നു.

ശംഖ്

ശംഖ്

ഹിന്ദു സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ശംഖ്. ശംഖനാദം ദൈവത്തോടുള്ള വിശുദ്ധവും സത്യസന്ധവുമായ ഭക്തിയെ ഉണര്‍ത്തുന്നു. ഒരു കൈയില്‍ ശംഖ് പിടിച്ചിരിക്കുന്ന ഗണേശ പ്രതിമകള്‍ നിങ്ങള്‍ക്ക് കാണാം. ഗണപൂജയ്ക്ക് ശംഖു വിളിക്കുന്നത് അദ്ദേഹത്തിന്റെ അനുഗ്രഹം നേടാന്‍ ശുഭമായി കണക്കാക്കുന്നു.

വാഴപ്പഴം

വാഴപ്പഴം

ഗജമുഖനായ ഗണേശന്‍ വാഴപ്പഴവും വാഴയിലയുമെല്ലാം ഇഷ്ടപ്പെടുന്നു. അതിനാലാണ് ഗണേശ വിഗ്രഹം പലപ്പോഴും വാഴയില കൊണ്ട് അലങ്കരിക്കുന്നത്. ഭക്തര്‍ക്ക് ഗണേശ പ്രീതിക്കായി ഇവ സമര്‍പ്പിക്കാവുന്നതാണ്

വെളുത്ത പൂക്കള്‍

വെളുത്ത പൂക്കള്‍

ദേവന്മാര്‍ക്ക് വെളുത്ത പൂക്കള്‍ അര്‍പ്പിക്കുന്നത് നിങ്ങള്‍ക്ക് വിജയവും പ്രശസ്തിയും നല്‍കുന്നു. ഗണപതിക്ക് വളരെ പ്രിയങ്കരമായി കണക്കാക്കപ്പെടുന്നതിനാല്‍ നിങ്ങള്‍ക്ക് വെളുത്ത ചെമ്പരത്തി സമര്‍പ്പിക്കാം.

പുല്ല്

പുല്ല്

ഗണപതി ഭഗവാന് പുല്ല് അര്‍പ്പിക്കുന്നതിലൂടെ നല്ല ഭാഗ്യവും സമൃദ്ധിയും കൈവരുന്നു. ഇത് കുട്ടികള്‍ ഉണ്ടാകാനും ഉത്തമമാണ്. പുഷ്പാഞ്ജലി മന്ത്രം ചൊല്ലിക്കൊണ്ട് പുഷ്പമോ പുല്ലോ അര്‍പ്പിക്കുന്നതിലൂടെ നിങ്ങളുടെ മുന്‍കാല തെറ്റുകള്‍ക്ക് ഗണേശന്‍ ക്ഷമിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

ഗണപതി സ്‌തോത്രം

ഗണപതി സ്‌തോത്രം

ഗണപതിയെ പ്രീതിപ്പെടുത്താനും ആരാധിക്കാനുമായി വേദങ്ങളിലും പുരാണങ്ങളിലും പ്രത്യേകമായി എഴുതിയ നിരവധി മന്ത്രങ്ങളും സ്‌തോത്രങ്ങളും ആരതികളും ഉണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്:

വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ

നിര്‍വിഘ്‌നം കുരുമേ ദേവ സര്‍വ്വ കാര്യേഷു സര്‍വ്വദാ ഓം...

പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം വിനായകം

ഭക്ത്യാവാസം സ്മരേ നിത്യം ആയു: കാമാര്‍ത്ഥ സിദ്ധയേ

പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം വിനായകം

ഭക്ത്യാവാസം സ്മരേ നിത്യം ആയു: കാമാര്‍ത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം

തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ത്ഥകം

പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം

തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ത്ഥകം

ഗണപതി സ്‌തോത്രം...

ഗണപതി സ്‌തോത്രം...

ലംബോദരം പഞ്ചമം ച ഷഷ്ഠം വികടമേവ ച

സപ്തമം വിഘ്‌നരാജേന്ദ്രം ധൂമ്രവര്‍ണ്ണം തഥാഷ്ടമം

ലംബോദരം പഞ്ചമം ച ഷഷ്ഠം വികടമേവ ച

സപ്തമം വിഘ്‌നരാജേന്ദ്രം ധൂമ്രവര്‍ണ്ണം തഥാഷ്ടമം

നവമം ഫാലചന്ദ്രം ച ദശമം തു വിനായകം

ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം

നവമം ഫാലചന്ദ്രം ച ദശമം തു വിനായകം

ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം

English summary

How to Worship Lord Ganesha For Wisdom, Success and Prosperity

Ganesha is worshiped for wisdom, success and prosperity. Read on to ways to worship lord ganesha.
X
Desktop Bottom Promotion