Just In
Don't Miss
- News
സുധാകരന് വെട്ടാന് കോണ്ഗ്രസില് നീക്കം, വഴിമുടക്കി ഗ്രൂപ്പ് കളി, കെപിസിസി മുല്ലപ്പള്ളി കൈവിടില്ല!!
- Sports
IPL 2021: ഫിഞ്ച് 'യാത്ര തുടരുന്നു', എട്ടിലും നിര്ത്തിയില്ല!- കളിക്കാത്ത ടീമുകള് രണ്ടെണ്ണം മാത്രം!
- Movies
ഇന്വെസ്റ്റിഗേഷന് ത്രില്ലറുമായി റഹ്മാനും ഭരത്തും, സമാറയുടെ ടൈറ്റില് പോസ്റ്റര് പുറത്ത്
- Finance
കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല
- Automobiles
ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തിങ്കളിലെ ശിവാരാധന; ഫലം ജോലി
ഹിന്ദു ദേവന്മാരില് ഏറ്റവും ദിവ്യനായി പരമശിവനെ കണക്കാക്കുന്നു. അദ്ദേഹം മഹാദേവന് എന്ന പേരിലും അറിയപ്പെടുന്നു, അതായത് ഏറ്റവും വലിയ ദൈവം. പരമേശ്വരനായ ശിവന് പ്രപഞ്ചത്തിന്റെ മുഴുവന് പിതാവാണെന്ന് വിശ്വസിക്കപ്പെടുന്നു. അത്തരമൊരു പരമ ശക്തിയെ ആരാധിക്കുന്നത് മനസ്സിനെ ശാന്തവും സന്തുലിതവുമാക്കുകയും എല്ലാ സങ്കടങ്ങളെയും അകറ്റിനിര്ത്തുകയും ചെയ്യുന്നു.
Most read: ചൂലിന്റെ സ്ഥാനം തെറ്റെങ്കില് ദാരിദ്ര്യം ഫലം
ശിവനെ ആരാധിക്കുന്ന പുണ്യദിനം തിങ്കളാഴ്ചയായി കണക്കാക്കപ്പെടുന്നു. ഒരാള് തിങ്കളാഴകളില് ശിവനെ ഭക്തിപൂര്വ്വം ആരാധിച്ചാല് അവന്റെ സ്വപ്നങ്ങള് നിറവേറ്റപ്പെടുന്നു. ശിവമന്ത്രത്തിനൊപ്പം ശിവ പൂജയും പ്രധാനമാണ്. ഇത് നല്ല ഭാഗ്യം മാത്രമല്ല, ഒരാള്ക്ക് ആവശ്യമുള്ള ജീവിത പങ്കാളിയെയും തൊഴിലും നേടാനും കഴിയുന്നു. വായിക്കാം, ഫലപ്രാപ്തിക്കായി പരമേശ്വരനെ തിങ്കളാഴ്ച ദിവസങ്ങളില് എങ്ങനെ ആരാധിക്കണമെന്ന്.

തിങ്കളാഴ്ച ദിവസം ശിവനെ ഇങ്ങനെ ആരാധിക്കാം
* ഭക്തര് എല്ലാ തിങ്കളാഴ്ചയും ശുദ്ധമായ മനസ്സോടും ശരീരത്തോടും കൂടി ശിവക്ഷേത്രം സന്ദര്ശിക്കുകയും പ്രാര്ത്ഥിക്കുകയും വേണം.

തിങ്കളാഴ്ച ദിവസം ശിവനെ ഇങ്ങനെ ആരാധിക്കാം
* കുളിച്ച് ശുദ്ധിവരുത്തിയ ശേഷം ശിവന് പാലും തേനും അര്പ്പിക്കണം. ഇത് ചെയ്യുന്നതിലൂടെ, ഉപജീവനമാര്ഗ്ഗം, ജോലി അല്ലെങ്കില് ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ഇല്ലാതാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

തിങ്കളാഴ്ച ദിവസം ശിവനെ ഇങ്ങനെ ആരാധിക്കാം
* അതിനുശേഷം ഭക്തര് ശിവലിംഗത്തില് ഭസ്മവും വെള്ളവും അഭിഷേകം ചെയ്യണം. അഭിഷേകത്തിന് ശേഷം ശിവലിംഗത്തില് ചന്ദനം തൊടുക. ചന്ദനത്തിന്റെ സ്വഭാവം തണുപ്പാണ്. അങ്ങനെ ചെയ്യുന്നതിലൂടെ ജീവിതം സമാധാനപരവും സന്തോഷപൂര്ണ്ണവുമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. 'ഓം മഹാശിവ സോമേ നമ' എന്ന മന്ത്രം ചൊല്ലിക്കൊണ്ടിരിക്കണം.
Most read: ശനിദോഷം നീങ്ങാന് നിങ്ങള് ചെയ്യേണ്ടത്

പരമേശ്വരന് ജ്ഞാനവും അറിവും നല്കുന്നു
പരമേശ്വരന് സര്വ്വ ചരത്തിന്റെയും അദ്ധ്യാപകനാകുന്നു. അവനില് നിന്നാണ് എല്ലാ അറിവും ഗംഗയുടെ രൂപത്തില് ഒഴുകുന്നത്. കല, കരകൗ ശലം, ശാസ്ത്രം എന്നിവയുടെ ഉറവിടമാകുന്നു. നിങ്ങളുടെ കഴിവുകള് വളര്ത്താന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില് നിങ്ങള്ക്ക് പരമേശ്വരനെ ആരാധിക്കാം.

എളുപ്പത്തില് പ്രസാദിപ്പിക്കാം
ഭോലെനാഥ് എന്ന പേരും പരമേശ്വരനുണ്ട്. അതായത് ഹൃദയശുദ്ധിയുള്ള പ്രീതിപ്പെടുത്താന് വളരെ എളുപ്പത്തില് കഴിയുന്നതാണ് ശിവഭഗവാന്. നിങ്ങളിലെ പാപങ്ങള് അകറ്റാന് നിങ്ങള്ക്ക് പരമേശ്വരനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്താല് മതി.

ശരീരത്തിന്റെ കര്ത്താവ്
ജീവനുള്ള ശരീരത്തിന്റെ പ്രധാന ഘടകമായ തമസിനെ ശിവന് പ്രതീകപ്പെടുത്തുന്നു. ആ ജീവനുള്ള ശരീരം വ്യക്തിഗത ആത്മാവിന്റെ രൂപത്തിലാണ്, അത് ശിവനെ പ്രതിനിധീകരിക്കുന്നു. ഇതിനര്ത്ഥം ജീവിതത്തില് നിന്ന് മോക്ഷം നേടാന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില് നിങ്ങള് ശിവനെ ആരാധിക്കുകയും നിങ്ങളുടെ പാപങ്ങള് നശിപ്പിക്കാന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്യുക.