For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുര്‍ഗ്ഗാദേവിയെ നവരാത്രിയില്‍ വീട്ടില്‍ ആരാധിക്കേണ്ടത് ഇപ്രകാരം: സര്‍വ്വൈശ്വര്യം ഫലം

|

ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് സെപ്റ്റംബര്‍ 26-നാണ്. വിജയദശമി ദിനം വരുന്നത് ഒക്ടോബര്‍ 5-നാണ്. എന്നാല്‍ ഈ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളും ഉണ്ട്. അതില്‍ ഒന്നാണ് ദുര്‍ഗ്ഗാ പൂജ നടത്തുന്നത്. ദുര്‍ഗ്ഗാപൂജ ചെയ്യുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. നവരാത്രി ദിനങ്ങളില്‍ എല്ലാം തന്നെ നിങ്ങള്‍ പൂജ ചെയ്യേണ്ടതാണ്. ഭക്തര്‍ ഭക്തിയോടെയും സന്തോഷത്തോടെയും ആചരിക്കുന്ന ദിവസങ്ങളാണ് ദുര്‍ഗ്ഗാപൂജ ദിനങ്ങള്‍. എന്നാല്‍ വീട്ടില്‍ ദുര്‍ഗ്ഗാ പൂജ നടത്തേണ്ടതിന്റെ ആവശ്യകതയും ഇതെങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.

How to Perform Navratri Puja

ദുര്‍ഗ്ഗ, സരസ്വതി, ലക്ഷ്മി എന്നീ ഭാവങ്ങളിലാണ് ദുര്‍ഗ്ഗാ ദേവിയെ നവരാത്രി ദിനങ്ങളില്‍ പൂജിക്കുന്നത്. ഒന്‍പത് രാത്രികളിലും ദേവീ ചൈതന്യത്തെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നവരാത്രി ദിനങ്ങളില്‍ വ്രതമെടുക്കുകയും ഈ ദിനങ്ങളില്‍ എല്ലാം ജീവിതത്തില്‍ സന്തോഷവും ഭക്തിയും ഇടകലര്‍ന്നുള്ള പൂജകള്‍ ചെയ്യുകയും ചെയ്യുന്നു. ഇത്തരം അനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി നാം എന്തൊക്കെ കാര്യങ്ങളാണ് വീട്ടില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഈ വരുന്ന ഒന്‍പത് ദിനങ്ങളും പുണ്യദിനങ്ങളായതിനാല്‍, നവരാത്രി വ്രതവും പൂജയും അനുഷ്ഠിക്കുന്നവര്‍ പാലിക്കേണ്ട കൃത്യമായ ആചാരങ്ങളും ആചാരങ്ങളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

 നവരാത്രി പൂജ

നവരാത്രി പൂജ

നവരാത്രി പൂജ എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നവരാത്രി പൂജ നടത്താന്‍ നിങ്ങള്‍ക്ക് ഇനിപ്പറയുന്ന കാര്യങ്ങള്‍ ആവശ്യമുള്ളതാണ്. ദുര്‍ഗ്ഗാ ദേവിയുടെ വിഗ്രഹം അല്ലെങ്കില്‍ ചിത്രം, ദേവിക്ക് ചാര്‍ത്താന്‍ ചുവന്ന പട്ട്, ദുര്‍ഗ്ഗ സപ്തശതി എന്ന ഗ്രന്ഥം, ചന്ദനം, നാളികേരം, കുങ്കുമം, ഗംഗാജലം അടങ്ങിയ കലശം, ഗംഗാജലം ഇല്ലെങ്കില്‍ ശുദ്ധമായ ജലം എടുക്കുക. മാവിന്റെ ഇലകള്‍, വെറ്റില, പാക്ക്, ഗ്രാമ്പൂ, ഏലം, ചന്ദനത്തിരി, മധുരപലഹാരങ്ങള്‍, പൂക്കള്‍, കറുകപ്പുല്ല്, അരി എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.

പൂജ വീട്ടില്‍ ചെയ്യേണ്ട വിധം

പൂജ വീട്ടില്‍ ചെയ്യേണ്ട വിധം

നവരാത്രി പൂജ വീട്ടില്‍ ചെയ്യുന്നതിന് വേണ്ടി അതിരാവിലെ വ്രതാനുഷ്ഠാനം എടുക്കുന്ന വ്യക്തി എഴുന്നേല്‍ക്കേണ്ടതാണ്. ശേഷം കുളി കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഓരോ ദിവസവും നിറം അനുസരിച്ച് വേണം വസ്ത്രം ധരിക്കുന്നതിന്. പിന്നീട് വീടും പരിസരവും ഗംഗാജലം തളിച്ച് വൃത്തിയാക്കുക. ശേഷം അഖണ്ഡജ്യോതി തെളിയിക്കണം. അഖണ്ഡജ്യോതി കത്തിക്കുന്ന എല്ലാ വ്യക്തികളും കുളിച്ച് ശുദ്ധിയോടെ വേണം വരുന്നതിന്. 'അഖണ്ഡജ്യോതി' കത്തിച്ച് ഇത് ദേവിയുടെ ഇടതുവശത്തും വലതുവശത്തും വെക്കണം. പിന്നീട് ധൂപവര്‍ഗ്ഗങ്ങള്‍ എല്ലാം കത്തിച്ച് പ്രാര്‍ത്ഥന ആരംഭിക്കാം.

കലശ സ്ഥാപനം '

കലശ സ്ഥാപനം '

അഖണ്ഡജ്യോതി' കഴിഞ്ഞാല്‍ കലശ സ്ഥാപന ചടങ്ങ് നടത്തണം. കലശത്തില്‍ വെള്ളമോ ഗംഗാജലമോ നിറച്ച് ദുര്‍ഗ്ഗാ ദേവിയുടെ ചിത്രത്തിന് അരികില്‍ വെക്കുക. പിന്നീട് കലശത്തിന് ചുറ്റും മാവിന്റെ ഇലകള്‍ വെക്കുക. പിന്നീട് അതില്‍ ഒരു തേങ്ങ വെക്കുക. ശേഷം നൂല്‍ കൊണ്ട് കലശം അലങ്കരിക്കണം. ഒരു ചുവന്ന പട്ടും ഇതിന് ചുറ്റും വെക്കാന്‍ ശ്രദ്ധിക്കണം. കലശവും തേങ്ങയും വച്ച ശേഷം ദുര്‍ഗ്ഗാ ദേവിക്ക് ചന്ദനപ്പൊടിയും തുടര്‍ന്ന് കറുകപ്പുല്ലും സമര്‍പ്പിക്കണം. പിന്നീട് ചുവന്ന പട്ട് ചുറ്റിച്ച് പൂക്കള്‍ അര്‍പ്പിക്കുക. ശേഷം വെറ്റിലയും പാക്കും സമര്‍പ്പിക്കണം. ശേഷം വിളക്ക് കൊളുത്തി ഈ മന്ത്രം ജപിക്കണം.

'ഓം ഐങ് ഹ്രീങ് ക്ലീങ് ചാമുണ്ഡായ വിച്ഛേ നമഃ

മന്ത്രം ജപിക്കുമ്പോള്‍

മന്ത്രം ജപിക്കുമ്പോള്‍

നിങ്ങള്‍ മന്ത്രം ജപിക്കുമ്പോള്‍ അത് 11 തവണ ജപിക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് മധുരപലഹാരമായി സൂക്ഷിച്ചിരിക്കുന്ന പ്രസാദം ദേവിക്ക് അര്‍പ്പിക്കുക. പിന്നീട് പ്രസാദം എല്ലാവര്‍ക്കും വിതരണം നടത്തേണ്ടതാണ്. 'ദുര്‍ഗ്ഗാ സപ്തശതി' എന്ന പുണ്യഗ്രന്ഥത്തിന്റെ 13-ാം അദ്ധ്യായം വായിക്കുക. ഇതിലെ മന്ത്രം ഇപ്രകാരമാണ്.

അപാരദ സഹസ്രാണി ക്രിയാന്തേ ഭക്ഷണിസം മയാ,

ദാസോ ആയമിതി മാം മത്വാ ക്ഷാമസ്വ പരമേശ്വരീ ? || 1 ||

ആവജനം ന ജാനാമി, ന ജാനാമി വിസര്‍ജനം,

പൂജാം ചൈവ ന ജാനാമി, ക്ഷമ്യതാം പരമേശ്വരി. || 2 || ദേവിയോട് ക്ഷമാപണം നടത്തുന്നതിന് തുല്യമാണ് ഈ മന്ത്രം ജപിക്കുന്നത്. കൂടാതെ ദേവി നിങ്ങള്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും നല്‍കി അനുഗ്രഹിക്കും എന്നാണ് പറയപ്പെടുന്നത്.

ചൊവ്വ, ശനി, രാഹു ദോഷം തീര്‍ക്കാന്‍ മഹാനവമിയില്‍ ദുര്‍ഗ്ഗയെ ആരാധിക്കാംചൊവ്വ, ശനി, രാഹു ദോഷം തീര്‍ക്കാന്‍ മഹാനവമിയില്‍ ദുര്‍ഗ്ഗയെ ആരാധിക്കാം

Navratri 2022 : നവരാത്രി 9 ദിനവും ആരാധനയും പൂജയും ഇപ്രകാരം: ഐശ്വര്യം പടികയറുംNavratri 2022 : നവരാത്രി 9 ദിനവും ആരാധനയും പൂജയും ഇപ്രകാരം: ഐശ്വര്യം പടികയറും

English summary

How to Perform Navratri Puja at Home? Know Puja Vidhi, Timings & Samagri List in Malayalam

Navratri 2022: Here in this article we are discussing about how to perform Navratri puja at home and Know Puja Vidhi, Timings & Samagri List in Malayalam
X
Desktop Bottom Promotion