For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിതൃക്കളുടെ പ്രീതിക്കും അനുഗ്രഹത്തിനും ബലിതര്‍പ്പണം ഇങ്ങനെ

|

കര്‍ക്കിടക വാവ് വളരെയധികം പ്രശസ്തമായ ഒരു ചടങ്ങാണ്. ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് വരുന്നത് ജൂലൈ 28 വ്യാഴാഴചയാണ്. നമ്മുടെ പിതൃക്കളുടെ മോക്ഷപ്രാപ്തിക്ക് വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. എല്ലാ വര്‍ഷത്തിലും ബലി തര്‍പ്പണം നടത്തി പിതൃപ്രീതി നേടുന്ന ദിനമാണ് കര്‍ക്കിടക വാവ് ബലിതര്‍പ്പണം. എല്ലാ മാസവും അമാവാസി ദിനത്തില്‍ ബലിതര്‍പ്പണം നടത്താവുന്നതാണ്. എന്നാല്‍ കര്‍ക്കിടക വാവ് ദിനത്തിലെ ബലി തര്‍പ്പണത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്.

How To Perform Bali Tharpanam

ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടക വാവ്. അത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. മരിച്ച് പോയ. പിതൃക്കളുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിനും ശാന്തിയും സമാധാനവും കൈവരുന്നതിനും വേണ്ടിയാണ് ഈ ദിനത്തില്‍ ബലി തര്‍പ്പണം നടത്തുന്നത്. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള ഐശ്വര്യവും ഉണ്ടാവും എന്നാണ് പറയുന്നത്. എന്നാല്‍ കര്‍ക്കിടക വാവ് ദിനത്തില്‍ എങ്ങനെ ബലിയിടണം, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്തൊക്കെ അറിഞ്ഞിരിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

മരിച്ചവരുടെ സാന്നിധ്യം

മരിച്ചവരുടെ സാന്നിധ്യം

വിശ്വാസമനുസരിച്ച് മരിച്ചവരുടെ സാന്നിധ്യം അമാവാസി ദിനത്തില്‍ വീട്ടില്‍ ഉണ്ടാവും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ അവരുടെ ആത്മശാന്തിക്കും മോക്ഷത്തിനും വേണ്ടി ബലിതര്‍പ്പണം നടത്താവുന്നതാണ്. കര്‍ക്കിടക സമയം ഉച്ച വരെ ആത്മാവിന്റെ സാന്നിധ്യം വീട്ടിലുള്ളത് കൊണ്ട് തന്നെ ഈ സമയത്ത് വരെയാണ് ബലിതര്‍പ്പണം നടത്തേണ്ടത്. എന്നാല്‍ ബലി തര്‍പ്പണം നടത്തുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

ബലിതര്‍പ്പണം ചെയ്യേണ്ട രീതി

ബലിതര്‍പ്പണം ചെയ്യേണ്ട രീതി

ബലി തര്‍പ്പണം ചെയ്യുന്നതിന് ചില പ്രത്യേക രീതികള്‍ ഉണ്ട്. ബലിയിടേണ്ട ദിവസം അതിരാവിലെ കുളിക്കണം, അതിന് ശേഷം വേണം ബാക്കി എന്ത് കാര്യങ്ങളും ചെയ്യുന്നതിന്. തലേ ദിവസം ഒരിക്കല്‍ എടുത്തതിന് ശേഷം മാത്രമേ ബലി തര്‍പ്പണം നടത്താന്‍ പാടുകയുള്ളൂ. നേദ്യച്ചോറ് തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്. അതിന് ശേഷം ഇത് ഉരുട്ടി ഉരുളകളാക്കണം. ഒരു പലക എടുത്ത് തെക്ക് ദിക്കിലേക്ക് ഇരുന്ന് കിണ്ടി വെള്ളം നിറച്ച് തെക്കോട്ട് ആക്കി വെക്കണം.

ബലിതര്‍പ്പണം ചെയ്യേണ്ട രീതി

ബലിതര്‍പ്പണം ചെയ്യേണ്ട രീതി

ഗണപതി ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് വേണം ചടങ്ങുകള്‍ തുടങ്ങുന്നതിന്. ഭഗവാന്‍ മഹാവിഷ്ണുവിനേയും മനസ്സില്‍ ധ്യാനിക്കണം. കാരണം മഹാവിഷ്ണുവാണ് മോക്ഷപ്രാപ്തി നല്‍കുന്നത്. ആത്മാവിന് മോക്ഷം ലഭിക്കുന്നതിന് മഹാവിഷ്ണുവിന്റെ അനുഗ്രഹം കൂടിയേ തീരു. ഭഗവാനെ മനസ്സില്‍ പ്രാര്‍ത്ഥിച്ച ശേഷം പിതൃക്കളേയും മനസ്സില്‍ ഓര്‍ക്കുക. പിന്നീട് താന്‍ മനസാവാച ചെയ്തിട്ടുള്ള എല്ലാ തെറ്റുകുറ്റങ്ങളും പൊറുക്കുന്നതിന് പിതൃക്കളോട് അപേക്ഷിക്കുക. പിന്നീട് ഒരു കൈയ്യില്‍ പുഷ്പം, ചന്ദനം എടുത്ത് ഒരു കൈ കൊണ്ട് കിണ്ടി അടച്ച് പിടിച്ച് ഏഴ് നദികളേയും മനസ്സില്‍ ആലോചിച്ച് വെള്ളമെടുത്ത് തെക്കോട്ട് തിരിച്ച് വെച്ചിരിക്കുന്ന ഇലയുടെ നടുവില്‍ വെക്കുക.

ബലിതര്‍പ്പണം ചെയ്യേണ്ട രീതി

ബലിതര്‍പ്പണം ചെയ്യേണ്ട രീതി

പിന്നീട് എള്ളും പുഷ്പവും എടുത്ത് ചന്ദനവും വെള്ളവും തളിച്ച് കൈകള്‍ ഇരുനെഞ്ചിലും ചേര്‍ത്ത് പിടിച്ച് സ്വയം താന്‍ എന്താണെന്ന തിരിച്ചറിവില്‍ വിശ്വസിച്ച് ഇതും ഇലയുടേയും ദര്‍ഭപ്പുല്ലിന്റേയും മുകളില്‍ വെക്കുക. പിന്നീട് ഒരു പ്രാവശ്യം കൂടി ഇത് ചെയ്യണം. എന്നാല്‍ ഇതെല്ലാം ചെയ്യുമ്പോള്‍ മോതിര വിരലില്‍ പവിത്രം ധരിക്കേണ്ടതാണ്. എള്ള് ഉപയോഗിക്കുന്നതിന് പിന്നില്‍ യമദേവന് വളരെ പ്രധാനപ്പെട്ട ഒന്നാണ് എള്ള്. പിന്നീട് കിണ്ടിയില്‍ നിന്ന് വെള്ളം ഇലയിലേക്ക് മൂന്ന് പ്രാവശ്യം ഒഴിച്ച് കൊടുക്കുന്നതിന് ശ്രദ്ധിക്കണം.

ബലിതര്‍പ്പണം ചെയ്യേണ്ട രീതി

ബലിതര്‍പ്പണം ചെയ്യേണ്ട രീതി

പിന്നീട് നാം നിവേദിച്ച് കുഴച്ച് വെച്ചിരിക്കുന്ന പിണ്ഡം എടുത്ത് അതില്‍ എള്ളും വെള്ളവും തുളസിയും നല്‍കിയ ശേഷം ഇത് ഇലയില്‍ വീണ്ടും വെക്കുക. പിന്നീട് അത് തൊഴുത് പ്രാര്‍ത്ഥിച്ച് കിണ്ടിയിലെ വെള്ളം വീണ്ടും മൂന്ന് പ്രാവശ്യം സമര്‍പ്പിക്കുക. ഇത് തന്നെ വീണ്ടും രണ്ട് പ്രാവശ്യം കൂടി ആവര്‍ത്തിക്കുക. ഇതിന് ശേഷം എഴുന്നേറ്റ് മൂന്ന് പ്രാവശ്യം വിളക്ക് വലം വെച്ച് തെക്ക് ഭാഗത്തേക്ക് നോക്കി നമസ്‌കരിക്കുക. ക്ഷേത്രങ്ങളില്‍ തെക്ക് ഭാഗത്തായാണ് ബലിക്കല്ല് സ്ഥാപിച്ചിട്ടുള്ളത്. ഇത് യമദേന്റെ ദിക്കായാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് തെക്കോട്ട് തിരിഞ്ഞ് ബലിയിടുന്നതും.

ബലിതര്‍പ്പണം ചെയ്യേണ്ട രീതി

ബലിതര്‍പ്പണം ചെയ്യേണ്ട രീതി

അവസാന ഘട്ടത്തില്‍ നമസ്‌കരിച്ച ശേഷം പിണ്ഡവും ഇലയും എടുത്ത് തെക്ക് ഭാഗത്തേക്ക് വെച്ച് കൈകൊട്ടി കാക്കയെ വിളിക്കാം. കാക്കകള്‍ പിണ്ഡം ഭക്ഷിച്ചാല്‍ ആത്മാവിന് മോക്ഷം കിട്ടി എന്നാണ് വിശ്വാസം. ഇത് കൂടാതെ ഇത് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കിക്കളയാവുന്നതാണ്. സ്ത്രീകള്‍ പണ്ട് കാലങ്ങളില്‍ ബലിതര്‍പ്പണം നടത്തിയിരുന്നില്ല. ഇതിന് പിന്നില്‍ ഇവരുടെ ആരോഗ്യസ്ഥിതിയും പറയാവുന്നതാണ്. എന്നാല്‍ ഇന്ന് സ്ത്രീകളും ബലിതര്‍പ്പണം നടത്തുന്നുണ്ട്.

പിതൃമോക്ഷത്തിന് വാവിൽ ഈ പുഷ്പങ്ങൾ തർപ്പണത്തിന്പിതൃമോക്ഷത്തിന് വാവിൽ ഈ പുഷ്പങ്ങൾ തർപ്പണത്തിന്

കര്‍ക്കിടകവാവിലെ ബലി ആത്മാവിന് മോക്ഷം ഇങ്ങനെകര്‍ക്കിടകവാവിലെ ബലി ആത്മാവിന് മോക്ഷം ഇങ്ങനെ

English summary

How To Perform Bali Tharpanam On Karkidaka Vavu In Malayalam

Here in this article we are sharing the how to do bali tharpanam on karkidaka vavu in malayalam. Take a look.
Story first published: Wednesday, July 27, 2022, 12:18 [IST]
X
Desktop Bottom Promotion