For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറിവും ജ്ഞാനവും നേടാന്‍ : സരസ്വതി ദേവിയെ ആരാധിക്കേണ്ടത് ഇപ്രകാരം

|

അറിവും ജ്ഞാനവും സരസ്വതി ദേവിയുടെ അനുഗ്രഹത്തോടെ നമുക്കോരോരുത്തര്‍ക്കും ലഭ്യമാവുന്ന കഴിവുകളാണ്. അറിവ്, പഠനം, കല, സംസ്‌കാരം എന്നിവയെ സൂചിപ്പിക്കുന്നതാണ് സരസ്വതി ദേവി. അതുകൊണ്ട് തന്നെ ഏത് കാര്യം തുടങ്ങുമ്പോഴും ദേവിയെ പൂജിച്ച് വേണം തുടങ്ങുന്നതിന് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വിജയ ദശമി ദിനത്തിലെ സരസ്വതി പൂജ ദേവിക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. ഒക്ടോബര്‍ 5-നാണ് സരസ്വതി പൂജ വരുന്നത്. നവരാത്രി ദിനങ്ങളിലെ അനസാന ദിനമാണ് ഇത്. ജീവിത വിജയത്തിനും അറിവിനും ജ്ഞാനത്തിനും വേണ്ടിയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്.

How To Do Saraswathi Puja

വിദ്യാര്‍ത്ഥികള്‍ അവരുടെ പുസ്തകങ്ങള്‍ നവമി ദിനത്തില്‍ പൂജക്ക് വെക്കുന്നു. നവരാത്രിയുടെ അവസാന മൂന്ന് ദിവസങ്ങള്‍ സരസ്വതി ദേവിക്ക് സമര്‍പ്പിക്കുന്നതാണ്. മഹാനവമി ദിനത്തില്‍ പൂജ ആരംഭിക്കുന്നു. ആയുധപൂജ, സരസ്വതി പൂജ എന്നെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. അഷ്ടമി ദിനത്തില്‍ പുസ്തകങ്ങളും പഠനോപകരണങ്ങളും നൃത്തോപകരണങ്ങളും എല്ലാം പൂജക്ക് വെക്കുന്നു. സരസ്വതി ദേവിയുടെ വിഗ്രഹത്തിന് മുന്നിലാണ് പൂജ വെപ്പ് നടത്തുന്നത്. മഹാനവമി ദിനത്തില്‍ പൂജ വെച്ചതിന് ശേഷം പിന്നീട് സരസ്വതി പൂജ കഴിയാതെ ഇവ ഉപയോഗിക്കരുത്. സരസ്വതി പൂജയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സരസ്വതി പൂജ ചെയ്യുന്നത് എങ്ങനെ?

സരസ്വതി പൂജ ചെയ്യുന്നത് എങ്ങനെ?

സരസ്വതി പൂജ ചെയ്യുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം. ഈ ദിനത്തില്‍ സരസ്വതി ദേവിയെ വെള്ള നിറമുള്ള വസ്ത്രത്താല്‍ അലങ്കരിക്കണം. പിന്നീട് ബീജമന്ത്രം ജപിക്കണം.

ഔം ശ്രീം ഭ്രീം സരസ്വതയേ നമഃ

ശ്രീം ഭ്രീം സരസ്വതയേ നമഃ എന്ന് മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം. എഴുത്തിനിരുത്തല്‍ ചടങ്ങിന് വേണ്ടിയുള്ളവരെങ്കില്‍ കുട്ടിക്ക് ഈ മന്ത്രം ചൊല്ലി നല്‍കണം. ശേഷം

'സരസ്വതീ നമസ്തുഭ്യം വരദേ കാമരുഭിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിഭവതുമേ സദാ' എന്ന മന്ത്രവും ജപിക്കേണ്ടതാണ്.

പൂജ ചടങ്ങുകള്‍ ഇപ്രകാരം

പൂജ ചടങ്ങുകള്‍ ഇപ്രകാരം

സരസ്വതി ദേവിക്ക് വേണ്ടിയുള്ള ചടങ്ങുകള്‍ നടത്തേണ്ടത് ഇപ്രകാരമാണ്. വിഗ്രഹം ഒരു പലകയില്‍ വെച്ചതിന് ശേഷം താമരയും മറ്റ് പൂക്കളും കൊണ്ട് തയ്യാറാക്കിയ മാല സരസ്വതി ദേവിയെ ധരിപ്പിക്കുക. പിന്നീട് പുസ്തകങ്ങളും മറ്റ് ഉപകരണങ്ങളും വൃത്തിയയാക്കി ദേവി വിഗ്രഹത്തിന് താഴെ വെക്കേണ്ടതാണ്. എല്ലാ പുസ്തകങ്ങളിലും ടൂളുകളിലും ലാപ്ടോപ്പിലും എല്ലാം മഞ്ഞളും കുംങ്കുമവും ചാലിച്ച് തൊടണം. വീട്ടിലാണ് സരസ്വതി പൂജ ചെയ്യുന്നതെങ്കില്‍ വീട് വൃത്തിയാക്കി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. നവരാത്രിയുടെ എട്ടാം ദിവസത്തില്‍ ഇത് ചെയ്യേണ്ടതാണ്.

പൂജ ചടങ്ങുകള്‍ ഇപ്രകാരം

പൂജ ചടങ്ങുകള്‍ ഇപ്രകാരം

നവരാത്രിയുടെ ഒന്‍പതാമത്തെ ദിവസം സരസ്വതി പൂജക്ക് വേണ്ടി തയ്യാറെടുക്കണം. ഈ ദിനം വരെ പുസ്തകങ്ങളില്‍ സ്പര്‍ശിക്കാന്‍ പാടുകയില്ല. അതിരാവിലെ കുളിച്ച് ശുദ്ധിയായി വേണം പൂജക്ക് വേണ്ടി തയ്യാറെടുക്കുന്നതിന്. ശേഷം അവിലും മലരും പഴവും ചന്ദനത്തിരിയും ചന്ദനവും കുങ്കുമവും എല്ലാം എടുത്ത് തയ്യാറാക്കി വെക്കണം. ശേഷം മുഹൂര്‍ത്തം നോക്കി സരസ്വതി ദേവിക്ക് പൂജ ചെയ്യേണ്ടതാണ്. വിളക്ക് കൊളുത്തി പൂജ ചെയ്ത ശേഷം അവിലും മലരും പഴവും നേദിച്ചതിന് ശേഷം വേണം പുസ്തകം എടുത്ത് വായിക്കുന്നതിന്.

പൂജ ചടങ്ങുകള്‍ ഇപ്രകാരം

പൂജ ചടങ്ങുകള്‍ ഇപ്രകാരം

ഹരിശ്രീ ഗണപതയേ നമ: എന്ന് എഴുതിയതിന് ശേഷം വേണം പുസ്തകം എടുത്ത് വായിക്കുന്നതിന്. ശേഷം നിവേദിച്ച പ്രസാദം കഴിക്കുകയും അറിവിനും ജ്ഞാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. സരസ്വതി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി മനസ്സ് നിറഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ ദേവി എല്ലാ വിധ അനുഗ്രഹങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ഐശ്വര്യം നല്‍കുന്നതിനും സരസ്വതി ദേവി അനുഗ്രഹിക്കുന്നു. ജീവിതത്തില്‍ ദേവിയുടെ അനുഗ്രഹം ഉണ്ടാവുന്നത് ഏത് ജീവിത വിജയത്തിനും സഹായിക്കുന്നു.

പൂജ ദിനത്തില്‍ ധരിക്കേണ്ടത്

പൂജ ദിനത്തില്‍ ധരിക്കേണ്ടത്

വെള്ളയോ മഞ്ഞയോ നിറമുള്ള വസ്ത്രങ്ങളാണ് സരസ്വതി പൂജ ദിനത്തില്‍ ധരിക്കേണ്ടത്. കുളിച്ച് ശുദ്ധിയായ ശേഷം പൂജ നടത്താന്‍ ഈ നിറമുള്ള വസ്ത്രം ധരിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നു എന്നാണ് പറയുന്നത്. ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനും ജീവിത വിജയം നേടുന്നതിനും എല്ലാം ഈ നിറം സഹായിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് പലപ്പോഴും ഇതും ഒരു കാരണം തന്നെയാണ്.

നവരാത്രിയില്‍ ആഗ്രഹസഫലീകരണത്തിന് ദുര്‍ഗ്ഗാ ദേവിക്ക് ഈ നിവേദ്യങ്ങള്‍നവരാത്രിയില്‍ ആഗ്രഹസഫലീകരണത്തിന് ദുര്‍ഗ്ഗാ ദേവിക്ക് ഈ നിവേദ്യങ്ങള്‍

ദുര്‍ഗ്ഗാ ദേവിക്ക് പ്രിയപ്പെട്ടവ ഇവയെല്ലാം: ഇങ്ങനെ ആരാധിച്ചാല്‍ ദുരിതങ്ങള്‍ക്കറുതിദുര്‍ഗ്ഗാ ദേവിക്ക് പ്രിയപ്പെട്ടവ ഇവയെല്ലാം: ഇങ്ങനെ ആരാധിച്ചാല്‍ ദുരിതങ്ങള്‍ക്കറുതി

English summary

How To Do Saraswathi Puja At Home On Vijayadashami In Malayalam

Here in this article we are discussing about how to do saraswathi puja at home on vijayadasami in malayalam. Take a look.
Story first published: Saturday, October 1, 2022, 16:41 [IST]
X
Desktop Bottom Promotion