For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയില്‍ ദേവിയെ 5 ഭാവത്തില്‍ പ്രാര്‍ത്ഥിച്ചാല്

|

ഇന്ന് ദീപാവലി, ദീപങ്ങളുടെ ഉത്സവം. ഈ ദിനത്തിന് പല വിധത്തിലുള്ള പ്രത്യേകതകള്‍ ഉണ്ട്. തിന്‍മക്ക് മേല്‍ നന്മ നേടിയ വിജയദിനമായാണ് ദീപാവലി ആഘോഷിക്കുന്നത്. എന്നാല്‍ ദീപാവലി ദിനത്തില്‍ ദേവിയെ ആരാധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ദീപാവലി ദിനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

 How to do Lakshmi Pooja at home on this Diwali

വ്യാഴമാറ്റം; 27 നാളുകാര്‍ക്കും ഫലങ്ങള്‍ ഇങ്ങനെവ്യാഴമാറ്റം; 27 നാളുകാര്‍ക്കും ഫലങ്ങള്‍ ഇങ്ങനെ

ഒന്നാം ദിനത്തില്‍ തുടങ്ങുന്ന ആഘോഷം വളരെയധികം ശ്രദ്ധിച്ച് വേണം ആഘോഷിക്കുന്നതിന്. ദക്ഷിണേന്ത്യയില്‍ ദീപാവലി ദിനം പ്രധാനമായും ഒരു ദിവസം മാത്രമേ ഉള്ളൂ. എന്നാല്‍ ലക്ഷ്മീ ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ ദീപാവലി ദിനത്തില്‍ ജീവിതം ഐശ്വര്യ പൂരിതമാവും. അവ എന്തൊക്കെയെന്ന് നോക്കാം.

ധനത്രയോദശി

ധനത്രയോദശി

ധനത്രയോദശി എന്നാണ് ആദ്യത്തെ ദിനം അറിയപ്പെടുന്നത്. മരണത്തിന് മേല്‍ ഇച്ഛാശക്തി നേടുന്ന വിജയത്തിന്റെ ദിനമായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. മരണത്തില്‍ നിന്ന് രക്ഷപ്പെട്ട ദിനമായാണ് ഈ ദിനം ആഘോഷിക്കപ്പെചുന്നത്. ഹിമ രാജാവിന്റെ പുത്രനെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ദിനമായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്.

നരക ചതുര്‍ദശി

നരക ചതുര്‍ദശി

നരക ചതുര്‍ദശി കാര്‍ത്തിക മാസത്തിലെ പതിനാലാം ദിനമായാണ് രണ്ടാമത്തെ ദിവസം ആഘോഷിക്കപ്പെടുന്നത്. നരകാസുരനെ വധിച്ച ശ്രീകൃഷ്ണന്റെ ദിനമായാണ് ഈ ദിനം കണക്കാക്കുന്നത്. ഈ ദിനം ചോട്ടി ദീവാലി എന്നാണ് അറിയപ്പെടുന്നത്. ഈ ദിനത്തില്‍ ദേവിയെയും ആരാധിക്കുന്നുണ്ട്. രാവിലെ മുതല്‍ ഒരിക്കലൂണ് എടുത്ത് വേണം വ്രതം ആരംഭിക്കുന്നതിന്.

ലക്ഷ്മി പൂജ

ലക്ഷ്മി പൂജ

ലക്ഷ്മീ പൂജ ദിനമായാണ് മൂന്നാം ദിനം ആഘോഷിക്കുന്നത്. വര്‍ഷപ്രതിപാദമായാണ് നാലാം ദിനത്തില്‍ ആഘോഷിക്കുന്നത്. മഴയുടെ ദേവനായ ഇന്ദ്രനെ പൂജിക്കുന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത. ലക്ഷ്മീ പൂജ നടത്തുന്നതിലൂടെ ജീവിതത്തിലും കുടുംബത്തിലും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഈ ദിനത്തിലെ പൂജ നടത്താവുന്നതാണ്. ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധനഗിരിക്ക് മുകളില്‍ നൃത്തം ചവിട്ടിയതിന്റെ ഓര്‍മ്മക്കായാണ് ഈ ദിനം ആചരിക്കുന്നത്. ലക്ഷ്മീ പൂജ നടത്തുന്നതിലൂടെ ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാവും എന്നാണ് വിശ്വാസം.

ഭയദുജ്

ഭയദുജ്

ഭയദുജ് എന്നാണ് അഞ്ചാമത്തെ ദിവസം അറിയപ്പെടുന്നത്. മരണത്തിന്റെ ദേവനായ യമന്‍ തന്റെ സഹോദരിയായ യമി ദേവിയെ ദര്‍ശിച്ച് ധാരാളം ഉപഹാരങ്ങള്‍ നല്‍കിയ ദിനമായാണ് ഈ ദിനം കണക്കാക്കുന്നത്. സഹോദരി സഹോദരന്‍മാര്‍ക്കിടയിലെ സ്‌നേഹമാണ് ഈ ദിനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അത് കൂടാതെ ഈ ദിനം യമി ദേവിയുടെ കൈയ്യില്‍ നിന്നും തിലകം അണിുന്നവര്‍ക്ക് മരണമുണ്ടാവില്ല എന്നാണ് ഐതിഹ്യം.

English summary

How to do Lakshmi Pooja at home on this Diwali

Here in this article we are discussing about how to do Lakshmi Pooja at home on this Diwali. Take a look
X
Desktop Bottom Promotion