For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാര്യസിദ്ധിയ്ക്കു രാമായണം ഇങ്ങനെ വായിക്കുക

കാര്യസിദ്ധിയ്ക്കു രാമായണം ഇങ്ങനെ വായിക്കുക

|

കര്‍ക്കിടക മാസം പൊതുവെ ശുഭകരമായ ഒരു മാസമല്ലെന്നാണ് പറയുക. പണ്ടത്തെ കാലത്തു വീണ പഞ്ഞക്കര്‍ക്കിടകം, കള്ളക്കര്‍ക്കിടകം തുടങ്ങിയ പേരുകള്‍ ഇപ്പോഴും പേരിനായെങ്കിലും ഉണ്ടുതാനും.

കര്‍ക്കിടക മാസം പൊതുവേ ദോഷങ്ങള്‍ കൊണ്ടുവരുന്ന സമയമാണെന്നു പറയും. ഇതുകൊണ്ടു തന്നെ ദോഷ നിവാരണത്തിനായി പല കാര്യങ്ങളും കര്‍ക്കിടക മാസത്തില്‍ ചെയ്യുന്നതും പതിവ്. പ്രത്യേകിച്ചും പ്രാര്‍ത്ഥനകളും പൂജാദി കര്‍മങ്ങളുമെല്ലാം.

കര്‍ക്കിടക മാസത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് രാമായണ പാരായണം. വീടുകളിലും ക്ഷേത്രങ്ങളിലുമെല്ലാം രാമായണ പാരായാണം പതിവാണ്. കര്‍ക്കിടക മാസം രാമായണ മാസം എന്ന പേരിലും പൊതുവേ അറിയപ്പെടുന്നുമുണ്ട.

കര്‍ക്കിടക മാസത്തില്‍ രാമായണം വായിക്കുന്നത് ഏറെ നല്ലതാണെന്നാണ് വിശ്വാസം. ഇത് മനസിനെ ശുദ്ധീകരിയ്ക്കുന്നു, മനസിന് ഏകാഗ്രതയും സമാധാനവും നല്‍കുകയും ചെയ്യുന്നു.

രാമായണം വെറുതേ വായിച്ചാല്‍ പോരാ, ചില കൃത്യമായ ചിട്ടകള്‍ ഇതു വായിക്കുവാനുണ്ട്. ഇത്തരം ചില ചിട്ടകളെക്കുറിച്ചറിയൂ,

രാമായണം

രാമായണം

രാവിലെ ആറു മുതല്‍ വൈകീട്ട്‌ ആറു വരെയാണ്‌ രാമായണം വായിക്കാന്‍ ഉത്തമമായ സമയം. വിളക്കു കൊളുത്തി വച്ച്‌ വായിക്കുന്നത്‌ കൂടുതല്‍ നല്ലത്‌.തൃസന്ധ്യ സമയത്ത്‌ രാമായണം വായിക്കരുതെന്നു പറയും. രാമദാസനായ ഹനുമാന്റെ സന്ധ്യാവന്ദത്തെ ഇത്‌ തടസപ്പെടുത്തുമെന്നാണ്‌ വിശ്വാസം. രാമനാമം ഉച്ചരിച്ചാല്‍ അവിടെ ഹനുമാന്‍ സാന്നിധ്യമുണ്ടാകുമെന്നതാണ്‌ വിശ്വാസം. ഇത്‌ ഹനുമാന്‍ വന്ദനത്തെ തടസപ്പെടുത്തും.

മനശുദ്ധിയോടെയും ശരീരശുദ്ധിയോടെയും

മനശുദ്ധിയോടെയും ശരീരശുദ്ധിയോടെയും

മനശുദ്ധിയോടെയും ശരീരശുദ്ധിയോടെയും രാമായണം പാരായണം ചെയ്യണം.നല്ല സ്ഫുടതയുള്ള സ്വരത്തില്‍ രാമായണം വായിക്കുക. ഏകാഗ്രതയോടെ ശരീര, മന ശുദ്ധിയോടെ വേണം, ഇതു വായിക്കാന്‍. ഇതു വായിക്കുന്നതിനിടയില്‍ സംസാരം അരുത്. മറ്റു കാര്യങ്ങള്‍ക്കായി എഴുന്നേറ്റു പോവുകയുമരുത്.

 ശ്രീരാമ രാമ രാമ

ശ്രീരാമ രാമ രാമ

എല്ലാ ദിവസവും ശ്രീരാമ രാമ രാമ എന്നുള്ള തുടങ്ങുന്ന ശ്രീരാമസ്‌തുതി പൂര്‍ണമായും ചൊല്ലിയ ശേഷമാണ്‌ രാമായണ പാരായണം തുടങ്ങേണ്ടത്‌. ഒരു ദിവസം നിര്‍ത്തിയിടത്തു നിന്ന്‌ അടുത്ത ദിവസം വായനപുനരാരംഭിയ്‌ക്കാം.വലതുവശത്തെ ഏഴുവരി എണ്ണി ചോല്ലിയാണ്‌ ഒരു ദിവസത്തെ പാരായണം അവസാനിപ്പിയ്‌ക്കേണ്ടത്‌.

ഉത്തരരാമായണം

ഉത്തരരാമായണം

ഉത്തരരാമായണം പാരായണം ചെയ്യേണ്ടതില്ലെന്നും പറയും. ഒരു തവണ മാത്രമല്ല, എത്ര തവണ വേണമെങ്കിലും രാമായണ പാരായണമാകാം. തുടങ്ങിയാല്‍ അവസാനിപ്പിയ്‌ക്കണമെന്നു മാത്രം.

പുത്രകാമേഷ്ടി

പുത്രകാമേഷ്ടി

രാമായണത്തിന്റെ ചില പ്രത്യേക ഭാഗങ്ങള്‍ വായിക്കുന്നത് ചില പ്രത്യേക ഫലങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. ഇതിലെ പുത്രകാമേഷ്ടി ഭാഗം വായിക്കുന്നത് സന്താനഭാഗ്യം നല്‍കും. ദിവസവും 3 തവണ വീതം 1 മാസം അടുപ്പിച്ചു വായിക്കുക.

യാഗരക്ഷ

യാഗരക്ഷ

പ്രകൃതി ദുരന്തങ്ങളില്‍ നിന്നും മോചനം നേടാന്‍ യാഗരക്ഷ വായിക്കുന്നത് നല്ലതാണെന്നു പറയും. ഇതുപോലെ ശത്രുദോഷം തീര്‍ക്കാന്‍ താടകാവധം ദിവസവും 4 തവണ വായിക്കുന്നത് ഏറെ ഗുണം നല്‍കും.

വിവാഹം നടക്കാന്‍

വിവാഹം നടക്കാന്‍

വിവാഹം നടക്കാന്‍, പ്രത്യേകിച്ചും ഇഷ്ടമുള്ള വിവാഹം നടക്കാന്‍ സീതാസ്വയംവരം എന്ന ഭാഗം വായിക്കുന്നത് ഏറെ നല്ലതാണ്. അഭീഷ്ട സിദ്ധിയ്ക്ക് അഹല്യാസ്തുതി എന്നും വായിക്കുന്നതു ഗുണം നല്‍കും.

ജടായു സംഗമം

ജടായു സംഗമം

ജടായു സംഗമം വായിക്കുന്നത് കൂട്ടുകാരുമായുള്ള ഒത്തുചേരലിന് നല്ലതാണ്. ലക്ഷ്യങ്ങള്‍ നേടാന്‍ ഹനുമല്‍ സമാഗമം ഏറെ നല്ലതാണ്. സീതാ സന്ദര്‍ശനം ഉദ്ദിഷ്ട കാര്യ സിദ്ധിയ്ക്കു നല്ലതാണ്. സമുദ്ര ലംഘനം വായിച്ചാല്‍ അസാധ്യമായ കാര്യങ്ങള്‍ പോലും സാധ്യമാകും.

ലങ്കാദഹനം, ലങ്കാമര്‍ദ്ദനം

ലങ്കാദഹനം, ലങ്കാമര്‍ദ്ദനം

കേസ് സംബന്ധമായ കാര്യങ്ങള്‍ ജയിക്കാനും ശത്രുക്കളെ ജയിക്കാനും ലങ്കാദഹനം, ലങ്കാമര്‍ദ്ദനം എന്നീ ഭാഗങ്ങള്‍ വായിക്കുന്നത് നല്ലതാണ്.

മേഘനാദവധം, അതികായവധം, തവണവധം

മേഘനാദവധം, അതികായവധം, തവണവധം

മേഘനാദവധം, അതികായവധം, തവണവധം എന്നിവ വായിക്കുന്നത് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സഹായിക്കും. രോഗങ്ങള്‍ മാറാന്‍ ദിവ്യൗഷധ ഫലം വായിക്കുന്നത് നല്ലതാണ്. ഇത് മൂന്നു തവണം വായിക്കണം.

ഭരത രാഘവ സംവാദം

ഭരത രാഘവ സംവാദം

സേതുബന്ധനം മൂന്നു തവണ വായിച്ചാല്‍ ഏതു പ്രതിസന്ധികളും തരണം ചെയ്ത് വിജയം നേടാം. ലക്ഷ്യത്തില്‍ എത്തിച്ചേരാം. നാരദ സ്തുതി വായിച്ചാല്‍ സകലവകാര്യ സിദ്ധിയാണ് ഫലം.ഭരത രാഘവ സംവാദം ദിവസവും വായിക്കുന്നത് സഹോദര കലഹത്തിന് പ്രതിവിധിയാകും. ഇതുപോലെ ദുഖങ്ങള്‍ നീക്കാന്‍ ലക്ഷ്മണോപദേശം വായിക്കുന്നത് നല്ലതാണ്.

English summary

How To Recite Ramayana

How To Recite Ramayana, Read more to know about,
Story first published: Tuesday, July 17, 2018, 14:13 [IST]
X
Desktop Bottom Promotion