For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

6 മാസം ലളിതാ സഹസ്ര നാമം ജപിച്ചാല്‍...

6 മാസം ലളിതാ സഹസ്ര നാമം ജപിച്ചാല്‍...

|

നാമജപം ഹൈന്ദവ വിശ്വാസങ്ങളുടെ ഭാഗമാണ്. കുടുംബത്തില്‍ ഐശ്വര്യവും മനസിനു ശാന്തിയും സമാധാനവും ലഭിയ്ക്കുവാന്‍ സഹായിക്കുന്ന ഒരു വഴി. തൃസന്ധ്യാ സമയത്ത് നിലവിളക്കു കൊളുത്തി നാമം ജപിയ്ക്കുന്നത് സര്‍വ്വൈശ്വര്യവും വരുത്തുമെന്നാണ് വിശ്വാസവും.

പൊതുവായുള്ള നാമജപങ്ങള്‍ കൂടാതെ ചില പ്രത്യേക കാര്യസിദ്ധിയ്ക്കായുള്ള നാമജപങ്ങളും ഹൈന്ദവ ശാസ്ത്രത്തില്‍ പറയുന്നുണ്ട്. ഇവ വെറുതെ എങ്ങനെയെങ്കിലും ചൊല്ലിയാലും പോരാ. കൃത്യമായി ചിട്ടയോടെ വേണം, ചൊല്ലുവാന്‍. ഇതല്ലെങ്കില്‍ ഫലം പോരാതെ വരും.

<strong>വാസ്തുദോഷം തീര്‍ക്കും നാരങ്ങാ വിധികള്‍</strong>വാസ്തുദോഷം തീര്‍ക്കും നാരങ്ങാ വിധികള്‍

ദേവീ മന്ത്രങ്ങള്‍ പലതുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണു ലളിതാ സഹസ്ര നാമം. ഇത് കൃത്യമായി ജപിയ്ക്കുന്നത് ദേവീ പ്രസാദം നേടിത്തരുമെന്നാണ് വിശ്വാസം. 32 അക്ഷരങ്ങളില്‍ കൂടുതല്‍ അക്ഷരങ്ങളുള്ള ഈ മന്ത്രാം മാലാമന്ത്രം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ദേവിയുടെ ആയിരം പേരുകളെയാണ് ഈ നാമത്തില്‍ ചൊല്ലുന്നത്. ഒരു നാമം പോലും ഇതില്‍ ആവര്‍ത്തിച്ചു വരുന്നതുമില്ല.

തിരുമിയാച്ചൂര്‍ എന്ന സ്ഥലത്തെ ഒരു ക്ഷേത്രത്തിലാണ് ഇതിന്റെ രചന നടന്നതെന്നാണ് ഐതിഹ്യം. ദിവസവും ഇതിന്റെ പാരായണത്തിലൂടെ ദാരിദ്ര്യവും രോഗങ്ങളും ദുരിതാവസ്ഥയുമെല്ലാം ഒഴിഞ്ഞു പോകും. ശ്രീവിദ്യാ ഭഗവതിയെ ഉപാസിയ്ക്കുന്നവരുടെ പ്രധാന മന്ത്രമാണിത്. ഇതു കൊണ്ടു തന്നെ വിദ്യാപൂര്‍ത്തിയ്ക്കും ഏറെ ഉത്തമമാണ്. എന്നാല്‍ ഏതു ദേവീ രൂപത്തിനു മുന്നിലായാലും ഈ മന്ത്രോച്ചാരണത്താല്‍ ഉപാസന നടത്തുകയുമാകാം.

ലളിതാ സഹസ്ര നാമം ജപിയ്ക്കുമ്പോള്‍ കൃത്യമായി തന്നെ ചെയ്യണം. എങ്കിലേ ഗുണം ലഭിയ്ക്കൂ. ഇതു ചൊല്ലുന്ന പലര്‍ക്കും കൃത്യമായി ഇതിന്റെ ചിട്ടകളറിഞ്ഞു കൂടായെന്നതാണ് വാസ്തവം. തെറ്റായ രീതികള്‍ ഫലം നല്‍കാതിരിയ്ക്കും. ഇതു കൊണ്ടു തന്നെ ഇത് കൃത്യമായ രീതിയില്‍ ഭജിയ്ക്കുന്നതിനെ കുറിച്ചറിയേണ്ടതുമുണ്ട്. ഈ പ്രത്യേക നാമം എന്നും ജപിയ്ക്കുകയുമാകാം എന്നതാണ് വാസ്തവം.

ഇതു ഫലപ്രാപ്തി തരാന്‍ ചൊല്ലേണ്ട ചിട്ടകളെ കുറിച്ചറിയൂ, ഏതെല്ലാം രീതികളില്‍ ഇതു ചൊല്ലിയാലാണ് കൂടുതല്‍ ഗുണകരമാകുകയെന്നതു തിരിച്ചറിയൂ

ഈ മന്ത്രം

ഈ മന്ത്രം

ഈ മന്ത്രം ഈണത്തിലോ താളത്തിലോ ചൊല്ലരുതെന്നതാണ് പ്രമാണം. ഇതിനു വേണ്ടി രാഗവും ഉപയോഗിയ്ക്കരുത്. വെറും രീതിയില്‍ തന്നെ, എന്നാല്‍ തെറ്റാതെ ചൊല്ലണം എന്നര്‍ത്ഥം.

ഒരു തട്ടത്തില്‍

ഒരു തട്ടത്തില്‍

ഒരു തട്ടത്തില്‍ ചുവന്ന പട്ടു വിരിച്ച് ഇതില്‍ നിലവിളക്കു കൊളുത്തി വച്ച് ലളിതാ സഹസ്ര നാമം ചൊല്ലി ചുവന്ന പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തിയാല്‍ ശ്രീ ചക്ര പൂജയുടെ ഫലം ചെയ്യുമെന്നാണ് വിശ്വാസം. ശ്രീ ചക്രം മഹാലക്ഷ്മിയുമായി ബന്ധപ്പെട്ട ഒന്നാണ്. ഈ പൂജ സര്‍വ്വൈശ്വര്യത്തിനാണെന്നതാണ് വിശ്വാസം.

അര്‍ത്ഥം

അര്‍ത്ഥം

അര്‍ത്ഥം കഴിയുന്നത്ര മനസിലാക്കി വേണം, ഈ നാമം ജപിയ്ക്കുവാന്‍. തുടങ്ങിയാല്‍ ഇടയ്ക്കു വച്ച് നിറുത്താതെ അവസാനിപ്പിയ്ക്കുന്നതാണ് ഏറ്റവും ന്ല്ല ചിട്ട. .

ഒറ്റയ്ക്കിരുന്നു ജപിയ്ക്കുന്നതിനേക്കാള്‍

ഒറ്റയ്ക്കിരുന്നു ജപിയ്ക്കുന്നതിനേക്കാള്‍

ഒറ്റയ്ക്കിരുന്നു ജപിയ്ക്കുന്നതിനേക്കാള്‍ കുടുംബത്തോടെ ജപിയ്ക്കുന്നതാണ് ഉത്തമം. രോഗ ശാന്തി വരുത്തുവാനും നെഗറ്റീവ് ഊര്‍ജം നീക്കാനും ഇത് ഏറെ നല്ലതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികവും ലഭിയ്ക്കും. ശരീര ശുദ്ധി വരുത്തി വേണം, ജപിയ്ക്കുവാന്‍. മനസ് ഏകാഗ്രമാക്കി ജപിയ്ക്കുക. നിത്യവും ഈ നാമം ജപിയ്ക്കുന്ന വീട്ടില്‍ അന്നത്തിനോ വസ്ത്രത്തിനോ കുറവുണ്ടാകില്ലെന്നതാണ് വിശ്വാസവും.

ഗുണം മുന്നില്‍ കണ്ടല്ല

ഗുണം മുന്നില്‍ കണ്ടല്ല

ഗുണം മുന്നില്‍ കണ്ടല്ല, ദേവിയില്‍ വിശ്വാസമര്‍പ്പിച്ച്, ചെയ്യുന്ന കാര്യത്തില്‍ വിശ്വാസമര്‍പ്പിച്ചു വേണം, ഇതു ജപിയ്ക്കുവാന്‍ എന്ന കാര്യം ഏറെ പ്രധാനമാണ്. കര്‍മം ചെയ്യുക, കര്‍മ ഫലേച്ഛ വേണ്ടെന്നതാണ് വാസ്തവം.

വിവാഹം കഴിഞ്ഞ

വിവാഹം കഴിഞ്ഞ

വിവാഹം കഴിഞ്ഞ, മംഗല്യവതികളായ സ്ത്രീകള്‍ ഇതു ജപിയ്ക്കുമ്പോള്‍ തലയില്‍ മുക്കുറ്റി ചൂടുന്നത് ഭര്‍തൃ, പുത്ര സൗഖ്യത്തിന് ഏറെ വിശേഷമെന്നാണ് പറയുക. ആര്‍ത്തവ കാലത്ത് ഒഴിവാക്കുക.

തെറ്റുകള്‍

തെറ്റുകള്‍

തെറ്റുകള്‍ കഴിവതും ഒഴിവാക്കി വേണം, ജപിയ്ക്കുവാന്‍. തുടക്കത്തില്‍ തെറ്റുകള്‍ വന്നാലും പിന്നീട് ശീലമാകുമ്പോള്‍ തെറ്റു കൂടാതെ ഇതു ജപിയ്ക്കുവാന്‍ സാധിയ്ക്കും. ഇതു ജപിയ്ക്കുന്നതിനു മുന്‍പ് ഗായത്രീ മന്ത്രം എട്ടു തവണ ജപിയ്ക്കുന്നതും നല്ലതാണ്.

പലക മേല്‍

പലക മേല്‍

പലക മേല്‍ ഇരുന്നു വേണം, ജപിയ്ക്കുവാന്‍. മന്ത്രം ജപിയ്ക്കുമ്പോള്‍ പൃഷ്ഠം നേരിട്ട് ഭൂമിയില്‍ സ്പര്‍ശിയ്ക്കരുതെന്നു പറയും. മന്ത്രം ശരീരത്തില്‍ ഉണ്ടാക്കുന്ന ഊര്‍ജം ഭൂമിയിലേയ്ക്കു പോകാതിരിയ്ക്കാനാണ് ഇതു പറയുന്നത്.

നിലവിളക്കു കത്തിച്ചു വച്ച്

നിലവിളക്കു കത്തിച്ചു വച്ച്

നിലവിളക്കു കത്തിച്ചു വച്ച് ഇതില്‍ എണ്ണയോ നെയ്യോ ഒഴിച്ചു തിരിച്ചു ജപിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. നെയ്യാണ് ഏറെ നല്ലതാണ്. ഈ സമയത്ത് ശുദ്ധിയുള്ള വെളുത്തതോ കാവി നിറത്തിലെ വസ്ത്രമോ ധരിയ്ക്കുന്നതാണ് ന്ല്ലത്.

ഇതിലെ

ഇതിലെ

ഇതിലെ മന്ത്രഭാഗം ജപിച്ച് വാക്കുകളുടെ ഉച്ചാരണം ശരിയാക്കിയ ശേഷം പദ്യഭാഗം വായിക്കുന്നതാണ് നല്ലത്. ഏതെങ്കിലും കാരണവശാല്‍ ഇടയ്ക്കു വച്ചു നിര്‍ത്തുകയാണെങ്കില്‍ ദോഷമൊന്നും വരില്ലെങ്കിലും പൂര്‍ത്തിയാക്കുന്നതാണ് അത്യുത്തമം. വായിച്ചു കൊണ്ടിരിയ്ക്കുന്ന വരി പൂര്‍ത്തീകരിയ്ക്കുക. പൊതുവേ നൂറിന്റെ സംഖ്യകളില്‍ ജപം മുറിയ്ക്കാമെന്നു വിശ്വാസം. അതായത് 100, 200, 300 തുടങ്ങിയവിടങ്ങളില്‍.

രാവിലെ

രാവിലെ

രാവിലെ കിഴക്കോട്ടോ വൈകീട്ട് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരുന്നു ജപിയ്ക്കാം. പരാശക്തിയേയാണ് സഹസ്രനാമത്തില്‍ ജപിയ്ക്കുന്നത്. ഇതു കൊണ്ടു തന്നെ ഏതു ദേവീ ചിത്രമെങ്കിലും മുന്‍പില്‍ വച്ചിരുന്നു ജപിയ്ക്കാം.

English summary

How To Recite Lalitha Sahasra Namam

How To Recite Lalitha Sahasra Namam, read more to know about,
X
Desktop Bottom Promotion