For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഗണപതിയെ നാളെ പൂജിച്ചാല്‍ അപൂര്‍വ ഫലം

ഈ ഗണപതിയെ നാളെ പൂജിച്ചാല്‍ അപൂര്‍വ ഫലം

|

വീടിന് ഐശ്വര്യവും ഭാഗ്യവും വരണമെന്നതാകും, എല്ലാവരുടേയും ആഗ്രഹവും. പൂജാദി കര്‍മങ്ങളില്‍ വിശ്വസിയ്ക്കുന്നവരും ഇതു പിന്‍തുടരുന്നവരും വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ജീവിയ്ക്കുന്നവരുമെല്ലാം ഇത്തരം കാര്യങ്ങള്‍ പിന്‍തുടരുന്നവരുമാണ്.

<strong>കണ്ടക, ഏഴര ശനി പരിഹാരം വീട്ടില്‍ ചെയ്യാം...</strong>കണ്ടക, ഏഴര ശനി പരിഹാരം വീട്ടില്‍ ചെയ്യാം...

ഹൈന്ദവ ദേവന്മാരില്‍ വിഘ്‌നേശ്വരന്‍ എന്നു വിളിയ്ക്കുന്ന ഗണപതി ഭഗവാനെ ഏവരും കാര്യ സാധ്യത്തിനായി പ്രീതിപ്പെടുത്തുന്നു. എതു കാര്യങ്ങളും നടത്താന്‍ തടസമകറ്റാന്‍ ആദ്യം ഈ ഭഗവാനെയാണ് പ്രീതിപ്പെടുത്തുക. ക്ഷേത്രങ്ങളില്‍ പോലും ഗണപതിയെ ഗണപതി ഹോമം നടത്തി പ്രീതിപ്പെടുത്തിയ ശേഷമാണ് പല ചടങ്ങങ്ങുകയും ആരംഭിയ്ക്കുക.

ഗുരുവായൂരപ്പനെ 21 ഒറ്റയടി പ്രദക്ഷിണം വച്ചാല്‍ ഫലംഗുരുവായൂരപ്പനെ 21 ഒറ്റയടി പ്രദക്ഷിണം വച്ചാല്‍ ഫലം

ഗണപതിയെ, ഗണപതിയുടെ വിഗ്രഹത്തെ വീട്ടി്ല്‍ വച്ച് ആരാധിയ്ക്കുന്നവരും കുറവല്ല. ഇതു ചെയ്യാവുന്ന കാര്യവുമാണ്. എന്നാല്‍ ഏതു വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോഴും ചില് ചിട്ടകള്‍ പ്രധാനമെന്നതു പോലെ ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോഴും പല ചിട്ടകളും പ്രധാനമാണ്. ഇതെക്കുറിച്ചറിയൂ

പല ധാതുക്കള്‍ കൊണ്ടുമുള്ള ഗണപതി വിഗ്രഹങ്ങള്‍

പല ധാതുക്കള്‍ കൊണ്ടുമുള്ള ഗണപതി വിഗ്രഹങ്ങള്‍

പല ധാതുക്കള്‍ കൊണ്ടുമുള്ള ഗണപതി വിഗ്രഹങ്ങള്‍ ലഭ്യമാണ്. ഇതില്‍ ചെമ്പു കൊണ്ടുള്ള ഗണപതി വിഗ്രഹങ്ങളും വരും. ഇത് വീട്ടില്‍ വയ്ക്കുന്നത് സന്തതി പരമ്പരകളുടെ ഐശ്വര്യത്തിന് സഹായിക്കുമെന്നാണ് വിശ്വാസം. ഇതിന്റെ ദര്‍ശനവും പ്രധാനം. ഇതു കിഴക്കോട്ടോ തെക്കോട്ടോ ദര്‍ശനം വരത്തക്ക രീതിയില്‍ വേണം, വയ്ക്കുവാന്‍. വടക്കു കിഴക്ക്, തെക്കു പടിഞ്ഞാറു ദിശകളിലേയ്ക്ക് ദര്‍ശനം വരക്കത്ത വിധം പാടില്ല.

ചന്ദനത്തടി

ചന്ദനത്തടി

തടി കൊണ്ടുള്ള, ചന്ദനത്തടിയില്‍ നിര്‍മിച്ചതടക്കമുള്ള ഗണേശ വിഗ്രഹങ്ങള്‍ ലഭ്യമാണ്. ഇത് ആയുസിനും ആരോഗ്യത്തിനും അഭിവൃദ്ധിയ്ക്കുമെല്ലാം സഹായിക്കുന്ന ഒന്നാണ്. വടക്ക്, വടക്കു കിഴക്ക് അല്ലെങ്കില്‍ കിഴക്കു ദിശയില്‍ വയ്ക്കാം. തെക്കു കിഴക്ക് ദര്‍ശനമായി വരത്തക്ക വിധത്തില്‍ അരുത്. ദോഷമാണ് ഫലം.

കളിമണ്ണില്‍

കളിമണ്ണില്‍

കളിമണ്ണില്‍ തീര്‍ത്ത ഗണേശ വിഗ്രഹങ്ങള്‍ സര്‍വ്വൈശ്വര്യം കൊണ്ടു വരുമെന്നാണ് വിശ്വാസം. ഇവ തെക്കു പടിഞ്ഞാറ് ദര്‍ശനം വരത്തക്ക വിധത്തില്‍ വയ്‌ക്കേണ്ടതാണ്. പടിഞ്ഞാറ്, വടക്കു ദര്‍ശമായി വയ്ക്കരുത്. ദോഷമാണ് ഫലം.

വെള്ളിയില്‍

വെള്ളിയില്‍

കീര്‍ത്തി കൊണ്ടു വരുന്നവയാണ് വെള്ളിയില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍. വടക്ക് പടിഞ്ഞാറ്, തെക്കു കിഴക്ക്, പടിഞ്ഞാറ് ദര്‍ശനമായി ഇവ വയ്ക്കാം.

പിച്ചള

പിച്ചള

വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കുന്നവയാണ് പിച്ചള കൊണ്ടുള്ള വിഗ്രഹങ്ങള്‍. ഇവ തെക്ക്, പടിഞ്ഞാറ്, കിഴക്ക് ദര്‍ശനമായി വരത്തക്ക വിധത്തില്‍ വയ്ക്കുക. വടക്കു കിഴക്ക്, വടക്കു പടിഞ്ഞാറ് ദിശകളില്‍ ദോഷവും ഫലം.

നവധാന്യ ഗണപതി

നവധാന്യ ഗണപതി

നവധാന്യ ഗണപതിയുമുണ്ട്. ഇവ ഗണപതി പ്രീതിയും നവഗ്രഹ പ്രീതിയും ഒരു പോലെ നേടിത്തരുന്ന ഒന്നാണ്. ഗ്രഹ ദോഷങ്ങള്‍ തീര്‍ക്കാന്‍ ഏറെ നല്ലതാണ് ഇത്.

വെളുപ്പു നിറത്തിലെ ഗണപതി വിഗ്രഹം

വെളുപ്പു നിറത്തിലെ ഗണപതി വിഗ്രഹം

ധന ഭാഗ്യമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ വെളുപ്പു നിറത്തിലെ ഗണപതി വിഗ്രഹം വയ്ക്കുക. ഇല്ലെങ്കില്‍ ഇതേ നിറത്തിലെ ഫോട്ടോയുമാകാം. ഗണേശന്റെ പുറം ഭാഗം നിങ്ങളുടെ വീടിന്റെ പുറം ഭാഗത്തേയ്ക്കു വരത്തക്ക വണ്ണം, അതായത് വീടിനുള്ളിലേയ്ക്ക് ഇരിക്കത്തക്ക രീതിയില്‍ വേണം ഈ വിഗ്രഹം സ്ഥാപിയ്ക്കാന്‍.ഉണ്ണി ഗണപതിയുണ്ട്. ബാലഭാവം കാണിയ്ക്കുന്ന ഈ ഗണപതി ധനാഗമത്തിന് പറയുന്ന മറ്റൊരു രൂപമാണ്.

മനുഷ്യ മുഖമുള്ള ഗണപതി

മനുഷ്യ മുഖമുള്ള ഗണപതി

മനുഷ്യ മുഖമുള്ള ഗണപതിയുമുണ്ട്. ചിദംബരത്തെ ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ചെറിയ ക്ഷേത്രത്തില്‍ ഇതേ വിഗ്രഹമാണുള്ളത്. ശക്തി ബാല നര ഗണപതി എന്നാണ് ഈ നരമുഖ ഗണപതിഅറിയപ്പെടുന്നതും. ഈ ഗണപതിയെ വന്ദിച്ചാല്‍ സന്താന, മാംഗല്യ ഭാഗ്യം എന്നാണ് വിശ്വാസം. പോരാത്തതിന് ശനി ദോഷം തീര്‍ക്കാനും ഇത് ഏറെ നല്ലതാണ്.

ആദി ഗണപതി

ആദി ഗണപതി

യൗവന കാലത്തുണ്ടായ ഗണപതിയെയാണ് പറയുന്നത്. ആദി ഗണപതിയെന്നും പറയുന്നു. ശിരസു ഛേദിയ്ക്കപ്പെട്ട ഗണപതിയ്ക്കു മുന്നേയുള്ള ഗണപതി. ശിരസു ഛേദിയ്ക്കപ്പെട്ട ഗണപതിയുടെ തലയ്ക്കു പകരം വടക്കോട്ട് തല വച്ചു കിടക്കുന്ന ഏതു ജീവിയുടെ തലയായാലും വേണമെന്ന് പാര്‍വ്വതീ ദേവി ശഠിച്ചതായാണ് ചരിത്രം. വടക്കോട്ടു തല വച്ചുറങ്ങരുതെന്നതിന്റെ വിശ്വാസ വശം വേണമെങ്കില്‍ ഇതുമായി കൂട്ടി വായിക്കുകയുമാകാം. ഇതിന് ശാസ്ത്രീയ വശങ്ങളുണ്ടെങ്കിലും.

സിന്ദൂരം

സിന്ദൂരം

വീട്ടില്‍ തന്നെ ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ പല വഴികളുമുണ്ട്. അമ്പലത്തില്‍ തന്നെ പോയി ചെയ്യണം എന്നില്ല. ഹനുമാനും ഭൈരവനാഥിനും ശേഷം ദേവിമാരല്ലാത്തവരില്‍ സിന്ദൂരം ഇഷ്ടപ്പെടുന്ന ദൈവമാണ് ഗണപതി. ബുധനാഴ്ച ദിവസം സിന്ദൂരം ഗണപതിയ്ക്കു പൂജിയ്ക്കുന്നത് നല്ലതാണ്. ഇത് സങ്കടങ്ങളും പ്രയാസങ്ങളുമെല്ലാം അകറ്റാന്‍ ഏറെ ഗുണകരമാണ്. ഇതേ സമയത്തു മഞ്ഞ വസ്ത്രം ധരിയ്ക്കുന്നതാണ് ഉത്തമം. കുളിച്ചു ദേഹ ശുദ്ധി വരുത്തി വേണം, ചെയ്യുവാന്‍. സിന്ദൂരം ശോഭനം രക്തം സൗഭാഗ്യം സുഖവര്‍ദ്ധനം, ശുഭദം കാമദം ദേവ സിന്ദൂരം പ്രതിഗൃഹ്യതാം എന്ന മന്ത്രം ഈ സമയത്തു ചൊല്ലുന്നത് നല്ലതാണ്.

ജോലിയില്‍ ഉയര്‍ച്ച

ജോലിയില്‍ ഉയര്‍ച്ച

ജോലിയില്‍ ഉയര്‍ച്ച ലഭിയ്ക്കുവാന്‍ സിന്ദൂരം അഥവാ കുങ്കുമം നെയ്യിലോ ജാസ്മിന്‍ ഓയലിലോ ചാലിച്ച് ഇത് സില്‍വര്‍ അല്ലെങ്കില്‍ സ്വര്‍ണക്കോയിന്‍ ഉപയോഗിച്ച് ഗണേശ ഭഗവാന് ചാര്‍ത്തുന്നത് ഏറെ നല്ലതാണ്.

ഹോളിയ്ക്കു പിറ്റേന്നുള്ള കുങ്കുമാര്‍ച്ചന

ഹോളിയ്ക്കു പിറ്റേന്നുള്ള കുങ്കുമാര്‍ച്ചന

രോഗങ്ങള്‍ മാറാന്‍ ഹോളിയ്ക്കു പിറ്റേന്നുള്ള കുങ്കുമാര്‍ച്ചന മാത്രമല്ല, എരിക്കിന്‍ പൂ കൊണ്ടു മാല ഭഗവാനെ അണിയ്ക്കുന്നതും അര്‍പ്പിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്. ഇതുപോലെ കറുക മാല, വെള്ളപ്പൂക്കള്‍ എന്നിവയും ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.രോഗം മാറാന്‍, ആരോഗ്യത്തിന് ഹോളിയുടെ പിറ്റേന്ന് തടി ഗണപതിയ്ക്കു കുങ്കുമാര്‍ച്ചന വിശേഷവുമാണ്.

English summary

How To Please Different Types Of Ganesha

How To Please Different Types Of Ganesha, Read more to know about,
X
Desktop Bottom Promotion