For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ടക, ഏഴര ശനി പരിഹാരം വീട്ടില്‍ ചെയ്യാം...

കണ്ടക, ഏഴര ശനി പരിഹാരം വീട്ടില്‍ ചെയ്യാം...

|

ശനി വിശ്വാസികള്‍ക്ക് പൊതുവേ ഭയപ്പാടുണ്ടാക്കുന്ന ഒന്നാണ്. ഗ്രഹനില പ്രകാരം ശനി നല്ലതും ദോഷവും വരുത്തുന്ന സാഹചര്യങ്ങളുണ്ട്. ശനി ഗ്രഹനില പ്രകാരം നല്ല സ്ഥാനത്തെങ്കില്‍ നല്ല ഗുണം ലഭിയ്ക്കും. അല്ലെങ്കില്‍ ദോഷവും. കണ്ടക ശനി, ഏഴര ശനി എന്നിങ്ങനെ ശനിയ്ക്കു ദോഷ ഭാവങ്ങള്‍ ഏറെയുണ്ട്.

കണ്ടക ശനി സമയത്ത് ദോഷങ്ങള്‍ ഏറും, മരണത്തിനു വരെ കാരണമാകാവുന്ന അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. ഭയം, ദുഖം, അപമാനം, ദാരിദ്ര്യം, പാപം, മോശമായ സംസര്‍ഗം, തടവ് തുടങ്ങിയ ശനി കൊണ്ടു വരുന്ന ദോഷങ്ങള്‍ക്ക് പേരു പലതാണ്. കണ്ടക ശനി 4, 7, 10 ഭാവങ്ങളിലാണ് വരുന്നത്. നാലാം ഭാവം വീട്, വാഹനം, മാതാവ്, , കുടുംബം എന്നിവര്‍ക്ക് ദോഷമെന്നാണ് പറയുക. ഏഴാം ഭാവം പങ്കാളിയ്ക്ക് പ്രത്യേകിച്ചു ഭാര്യമാര്‍ക്ക്. ധന നാശം, കാര്യ വിഘ്‌നം എന്നിവയെല്ലാം പെടുന്നു. 10-ാം ഭാവം ജോലിയുമായി ബന്ധപ്പെട്ടിരിയ്ക്കും. ഇതില്‍ ദോഷമെന്നു പഫം.

എന്നാല്‍ ഒരു വ്യക്തിയുടെ ഗ്രഹ നിലയില്‍ നല്ല സ്ഥാനത്താണ് ശനിയെങ്കില്‍ ഗുണങ്ങളും ഏറെയാണ്. 3, 6, 11 എന്നീ ഭാവങ്ങളില്‍ ശനി പൊതുവേ ഗുണകരമാണെന്നാണ് വിശ്വാസം.

ശനി ദോഷങ്ങള്‍ മാറാന്‍ ശനി ദേവനെ പ്രസാദിപ്പിയ്ക്കുക എന്നതാണ് പ്രധാനം. ഇത് ദോഷങ്ങള്‍ ഒരു പരിധി വരെ ഒഴിഞ്ഞു പോകാന്‍ സഹായിക്കും.

എള്ളുതിരി

എള്ളുതിരി

എള്ളുതിരി ശാസ്താവിന് കത്തിയ്ക്കുന്നത്, അതും ശനിയാഴ്ച ദിവസം കത്തിയ്ക്കുന്നത് ശനി ദോഷമകറ്റാന്‍ ഇത് ഏതു ശനിയാണെങ്കിലും നല്ലതാണ്. കറുത്ത എള്ള് വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞു കെട്ടി എള്ളെണ്ണയില്‍ നനച്ചു കത്തിയ്ക്കാം. വീടിന്റെ പൂജാമുറിയില്‍ എള്ളും വൃത്തിയുള്ള വെളുത്ത തുണിയും വയ്ക്കുക. ഇത് ശനിയാഴ്ച ദിവസം കിഴിയാക്കി എള്ളെണ്ണയില്‍ മുക്കി കത്തിയ്ക്കുക. ഇതിന്റെ മണം ശ്വസിയ്ക്കുന്നത് ഏറെ ന്ല്ലതാണ്.

എള്ളു തിരി തേങ്ങാമുറിയില്‍

എള്ളു തിരി തേങ്ങാമുറിയില്‍

എള്ളു തിരി തേങ്ങാമുറിയില്‍ കത്തിയ്ക്കുന്നതും നല്ലതാണ്. നീരാഞ്ജനം എന്നതാണ് ഈ വഴിപാടിന്റെ പേര്. ഇത് ശാസ്താവിനുള്ള വഴിപാടാണ്. ശാസ്താക്ഷേത്രത്തില്‍ ചെയ്യാം. അല്ലെങ്കില്‍ വീട്ടില്‍ തന്നെ പൂജാമുറിയിലും ആകാം.

ശനിയുടെ അധിദേവത

ശനിയുടെ അധിദേവത

ശാസ്താവാണ് ശനിയുടെ അധിദേവത. ഇതു കൊണ്ട് ശാസ്താ പ്രസാദം അത്യാവശ്യം. ശനിയാഴ്ച ദിവസങ്ങളിലും പക്കപ്പിറന്നാളിനും ഇവിടെ ദര്‍ശനം നല്ലതാണ്. പങ്കാളിയ്‌ക്കൊപ്പം ശനിയാഴ്ച ശാസ്ത്ര ക്ഷേത്ര ദര്‍ശനമാണ് കൂടുതല്‍ നല്ലത്. ശനിയാഴ്ച പൂര്‍ണ ഉപവാസമോ ഒരിക്കലോ എടുക്കുക. നീല, കറുപ്പ് വസ്ത്രം ധരിയ്ക്കുന്നതും ഉചിതമാണ്.

നീല ശംഖു പുഷ്പം

നീല ശംഖു പുഷ്പം

ഇതുപോലെ നീല ശംഖു പുഷ്പം ശാസ്താവന് പ്രിയങ്കരമാണ്. ഇതു കൊണ്ടുളള വഴിപാട്, അര്‍ച്ചന ചെയ്യാം. ഇത് ശനിദോഷ പരിഹാരത്തിന് ഉത്തമമാണ്. ഇതുപോലെ നിത്യവും പുലര്‍ച്ചെ കുളി കഴിഞ്ഞ് ശനീശ്വര മന്ത്രം ജപിയ്ക്കാം. ശനിയാഴ്ച ശാസ്താവിന് എള്ളുപായസവും നല്ലതാണ്.

ഭൈരവന്

ഭൈരവന്

ഭൈരവന് ശനിയാഴ്ച രാഹുകാല സമയത്ത് വെറ്റില മാല അണിയിച്ചു പ്രാര്‍ത്ഥിയ്ക്കുന്നതും ശനി ദോഷം അകറ്റാന്‍ ഉത്തമമാണ്.ശനീശ്വരന് എള്ളെണ്ണ അഭിഷേകം, അതായത് തൈലാഭിഷേകം നല്ലതാണ്. ആലിനു കീഴില്‍ ശനിയാഴ്ചകളില്‍ എള്ളെണ്ണയില്‍ വിളക്കു തെളിയിക്കുന്നതും ശനി ദോഷത്തിന് പരിഹാരമാകും. ആലിനെ പൂജിയ്ക്കുന്നതും പ്രദക്ഷിണം വയ്ക്കുന്നതുമെല്ലാം നല്ലതാണ്.

രണ്ടു ശനിയാഴ്ചകളില്‍

രണ്ടു ശനിയാഴ്ചകളില്‍

രണ്ടു ശനിയാഴ്ചകളില്‍ വീടിന്റെ തെക്കു കിഴക്ക്, കിഴക്കു പടിഞ്ഞാറ് ഭാഗത്തായി എള്ളു കിഴി എള്ളെണ്ണയില്‍ കത്തിയ്ക്കുന്നതും നല്ലതാണ്. കത്തിച്ച ശേഷം രണ്ടു നുള്ള് എള്ള് അരച്ച് പാലില്‍ കലക്കി പഞ്ചസാരയും ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.

ഹനുമാനെ

ഹനുമാനെ

ശനി ദോഷത്തിന് ശാസ്താവിനെ മാത്രമല്ല, ഹനുമാനെ പ്രസാദിപ്പിയ്ക്കുന്നതും നല്ലതാണ്. ഹനുമാനെ പ്രസാദിപ്പിയ്ക്കുന്നവര്‍ക്ക് ശനി ദോഷം വരില്ലെന്ന അനുഗ്രഹം ഹനുമാന് പണ്ട് ലഭിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. വടമാല, വെറ്റില മാല, കുങ്കുമാര്‍ച്ചന എന്നിവയെല്ലാം തന്നെ ഹനുമാനെ പ്രസാദിപ്പിയ്ക്കും.അവല്‍ നിവേദ്യവും ഭഗവാന് പ്രിയമാണ്.

ഗണപതി പ്രീതി

ഗണപതി പ്രീതി

ഗണപതി പ്രീതിയും ശനി ദോഷത്തിന് പ്രധാനമാണ്. ഗണപതിയ്ക്ക് പ്രീതികരമായ കറുക മാല, നാളികേരം തുടങ്ങിയവ സമര്‍പ്പിയ്ക്കാം.

കാക്ക

കാക്ക

കാക്കയാണ് ശനി ദേവന്റെ വാഹനംശനിയാഴ്ച ദിവസം രാവിലെ ആറിനും ഏഴിനും ഇടയില്‍ ചോറും എള്ളും കലര്‍ത്തി എട്ടു ഉരുളകള്‍ കാക്കയ്ക്കു നല്‍കുന്നതും ശനി ദോഷം തീര്‍ക്കാന്‍ ഏറെ നല്ലതാണ്.

മയില്‍പ്പീലി

മയില്‍പ്പീലി

മയില്‍പ്പീലിയും ശനി ദോഷം മാറാന്‍ നല്ലതാണ്.

എട്ടു മയില്‍പ്പീലി കറുത്ത ചരടു കൊണ്ടു കെട്ടി വെള്ളം തളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ശനിദോഷം മാറാന്‍ ഉത്തമമാണെന്നാണ് വിശ്വാസം.

മന്ത്രോച്ചാരണം

മന്ത്രോച്ചാരണം

മന്ത്രോച്ചാരണം ഏറെ ഗുണം ചെയ്യും. ഓം ശം ശനീശ്വരായ നമഹ എന്ന മന്ത്രം നല്ലതാണ്.ദിവസവും ജപിയ്ക്കുന്നത് ഏറെ ഉത്തമം. ഇതിനായില്ലെങ്കില്‍ ശനിയാഴ്ചയെങ്കിലും ചെയ്യുക.

Read more about: spirituality
English summary

How To Avoid Saturn Effect

How To Avoid Saturn Effect
Story first published: Saturday, February 23, 2019, 13:44 [IST]
X
Desktop Bottom Promotion