വിവാഹതടസങ്ങള്‍ നീങ്ങാന്‍ ഇവ ചെയ്യൂ

Posted By:
Subscribe to Boldsky

വിവാഹം നടക്കാന്‍ പലപ്പോഴും പല യുവതികള്‍ക്കും യുവാക്കള്‍ക്കും തടസങ്ങളുണ്ടാകാറുണ്ട്. വേദിക് ആസ്‌ട്രോളജി പ്രകാരം വിവാഹത്തിന് ഗ്രഹങ്ങളാണ് തടസമായി നില്‍ക്കുന്നതെന്നും പറയും.

വേദിക് ആസ്‌ട്രോളജിയനുസരിച്ച് സ്ത്രീ പുരുഷന്മാകിലെ വിവാഹ തടസങ്ങള്‍ നീക്കുന്നതിനു ചില ഉപായങ്ങള്‍, പ്രതിവിധികള്‍ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് വിവാഹത്തില്‍ വരുന്ന തടസങ്ങള‍ നീക്കാന്‍ സഹായിക്കും.

വിവാഹതടസങ്ങള്‍ നീങ്ങാന്‍ വേണ്ടി ചെയ്യേണ്ടുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

തിങ്കളാഴ്ച വ്രതം

തിങ്കളാഴ്ച വ്രതം

പെണ്‍കുട്ടിയുടെ വിവാഹതടസം മാറാന്‍ അടുപ്പിച്ച് 16 തിങ്കളാഴ്ച വ്രതം നോല്‍ക്കുന്നതു നല്ലതാണ്. ഈ ദിവസങ്ങൡ ശിവന് ധാര അഥവാ ജലാഭിഷേകം നടത്താം.

പശുവിന്

പശുവിന്

പെണ്‍കുട്ടിയുടെ വിവാഹതടസത്തിനു പ്രതിവിധിയായി പശുവിന് പച്ചപ്പുല്ലു നല്‍കുന്നത് നല്ലതാണെന്ന് വേദിക് ആസ്‌ട്രോളജി പറയുന്നു.

ദുര്‍ഗാദേവിയെ പൂജിയ്ക്കുന്നത്

ദുര്‍ഗാദേവിയെ പൂജിയ്ക്കുന്നത്

രാഹുദോഷമുള്ളവര്‍ ദുര്‍ഗാദേവിയെ പൂജിയ്ക്കുന്നത് വിവാഹതടസം മാറാന്‍ നല്ലതാണ്.

ആലിനു വെള്ളമൊഴിയ്ക്കുന്നതും ഇതിന് നെയ് വിളക്കു കത്തിച്ചു വയ്ക്കുന്നതും

ആലിനു വെള്ളമൊഴിയ്ക്കുന്നതും ഇതിന് നെയ് വിളക്കു കത്തിച്ചു വയ്ക്കുന്നതും

വിവാഹം വൈകുന്ന പെണ്‍കുട്ടികളും സ്ത്രീകളും 43 ദിവസം ആലിനു വെള്ളമൊഴിയ്ക്കുന്നതും ഇതിന് നെയ് വിളക്കു കത്തിച്ചു വയ്ക്കുന്നതും നല്ലതാണ്.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

വിവാഹം വൈകുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. കുളി കഴിഞ്ഞ ശേഷം നെറ്റിയില്‍ കുങ്കുമപ്പൊട്ടു തൊടുക.

 മഞ്ഞ വസ്ത്രം

മഞ്ഞ വസ്ത്രം

പെണ്‍കുട്ടിയ്ക്കു നല്ല വിവാഹാലോചനകള്‍ വരാനായി വ്യാഴാഴ്ച ദിവസം മഞ്ഞ വസ്ത്രം ധരിയ്ക്കുന്നതും വെള്ളിയാഴ്ച ദിവസം വെള്ള ധരിയ്ക്കുന്നതും നല്ലതാണ്. കഴിവതും പുതിയ വസ്ത്രങ്ങളെങ്കില്‍ കൂടുതല്‍ നല്ലത്. ഇത് നാലാഴ്ച അടുപ്പിച്ചു ചെയ്യുക.

പുതിയ വസ്ത്രമണിയുന്നതു

പുതിയ വസ്ത്രമണിയുന്നതു

വിവാഹചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് പെണ്‍കുട്ടികള്‍ പുതിയ വസ്ത്രമണിയുന്നതു വിവാഹം നടക്കാന്‍ നല്ലതാണെന്നു പറയപ്പെടുന്നു.

കണ്ണാടി

കണ്ണാടി

വിവാഹം വൈകാതിരിയ്ക്കാന്‍ ആണ്‍, പേണ്‍കുട്ടികള്‍ കിടപ്പുമുറിയില്‍ കണ്ണാടി വയ്ക്കരുത്. പകരം ശിവപാര്‍വ്വതീ ചിത്രം വയ്ക്കാം. ലോഹത്തിന്റെ കട്ടിലില്‍ കിടക്കുകയുമരുത്.

അഞ്ച് മണ്‍ചിരാതില്‍ വിളക്കു വയ്ക്കുക.

അഞ്ച് മണ്‍ചിരാതില്‍ വിളക്കു വയ്ക്കുക.

പെണ്‍കുട്ടികള്‍ക്ക് വേഗം നല്ല വരനെ ലഭിയ്ക്കാന്‍ അഞ്ച് മണ്‍ചിരാതില്‍ വിളക്കു വയ്ക്കുക. ആലിനു ചുവട്ടിലെ ഗണപതിവിഗ്രഹത്തിന് മഞ്ഞള്‍, പാല്‍ അഭിഷേകം നടത്തുക.

English summary

How To Avoid Delay In Marriages

How To Avoid Delay In Marriages, Read more to know about
Story first published: Wednesday, March 21, 2018, 17:30 [IST]