For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്തവണ ഗുരുവായൂര്‍ ഏകാദശി വ്രതമെടുത്താല്‍ ഫലം

|

ഏകാദശികളില്‍ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് ഗുരുവായൂര്‍ ഏകാദശി വ്രതം. വൃശ്ചികമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. ഏകാദശി നാളില്‍ പൂര്‍ണമായും ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. ഗോതമ്പും അരിയും ഒന്നും കഴിക്കരുത്. ഏകാദശി ദിനത്തില്‍ ക്ഷേത്രം ശ്രീകോവിലിന്റെ വാതിലുകള്‍ അടയ്ക്കുന്നില്ല. ഏകാദശിയുടെ തലേദിവസം ദശമിയില്‍ പുലര്‍ച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര വാതിലുകള്‍ ദ്വാദശി ദിനത്തില്‍ 9 മണിക്ക് മാത്രമേ അടക്കുകയുള്ളൂ.

ചന്ദ്രഗ്രഹണദിനം ചെയ്യരുത് ഇതൊന്നും; ശാസ്ത്രമിങ്ങനെചന്ദ്രഗ്രഹണദിനം ചെയ്യരുത് ഇതൊന്നും; ശാസ്ത്രമിങ്ങനെ

ഗുരുവായൂര്‍ ഏകാദശി വ്രതം എങ്ങനെ അനുഷ്ഠിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഏകാദശി ദിനത്തിന് ധാരാളം പ്രത്യേകതകള്‍ ഉണ്ട്. ഈ ദിത്തില്‍ വ്രതമെടുത്താല്‍ അത് കൂടുതല്‍ ഫലമാണ് നല്‍കുന്നത്. യോഗ നിദ്രയില്‍ നിന്ന് ഉണര്‍ന്ന മഹാവിഷ്ണുവിന്റെ ലക്ഷ്മീ ദേവിയോടൊപ്പം തന്റെ ഭക്തരെ അനുഗ്രഹിക്കുന്ന ദിനമാണ് ഇന്ന്. ഇത് കൂടാതെ അര്‍ജ്ജുനന് ഗീതോപദേശം നല്‍കിയ ദിവസമാണ് ഏകാദശി ദിനം എന്നും അറിയപ്പെടുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഉപവാസം എങ്ങനെ അനുഷ്ഠിക്കണം

ഉപവാസം എങ്ങനെ അനുഷ്ഠിക്കണം

ഏകാദശി തിതിയില്‍ (11-ാം ദിവസം) ഉപവസിക്കുകയും ദ്വാദശി തിഥി (12-ാം ദിവസം) അവസാനിക്കുന്നതിനുമുമ്പ് അവസാനിപ്പിക്കുകയും ചെയ്യുക. ഇത് കൂടാതെ അരി, ഉപ്പ്, ധാന്യങ്ങള്‍ എന്നിവ ഈ ദിവസം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. ഇത് കൂടാതെ ഒരു കൃഷ്ണ ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കേണ്ടതാണ്. തുളസി ഇലകളും ചന്ദനവും ശ്രീകൃഷ്ണന് സമര്‍പ്പിക്കേണ്ടതാണ്. വീട്ടില്‍ ഏകാദശി ദിനത്തില്‍ മാത്രമല്ല പതിവായി പൂജ നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കൃഷ്ണന് വാഴപ്പഴം അല്ലെങ്കില്‍ പാല്‍പ്പായസം എന്നിവ നിവേദിക്കുക.

മന്ത്രജപം

മന്ത്രജപം

'ഓം നമോ ഭാഗവത വാസുദേവയ'' എന്ന് 108 തവണ ചൊല്ലുക. ഭാഗവതം (ശ്രീമദ് ഭഗവദ് പുരാണം) അല്ലെങ്കില്‍ ഭഗവദ്ഗീത വായിക്കുക. പശുവിന് ഭക്ഷണം വാഗ്ദാനം ചെയ്യുക. പശുവിനെയും മറ്റ് മൃഗങ്ങളെയും സംരക്ഷിക്കുക. ഇത് കൂടാതെ വീട്ടില്‍ നിറയെ തുളസി ചെടികള്‍ നട്ടുപിടിപ്പിക്കുക അല്ലെങ്കില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക. ഏകാദശി ദിനത്തില്‍ ഏകാദശി വിളക്ക് തെളിയിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ഏകാദശി വിളക്കുകള്‍ കത്തിക്കുന്നത്. ഇത് യഥാര്‍ത്ഥ ഏകദശി ദിവസത്തിന് ഒരു മാസം മുമ്പാണ് ആരംഭിക്കുന്നത്.

വ്രതാനുഷ്ഠാനം ഇങ്ങനെയാണ്

വ്രതാനുഷ്ഠാനം ഇങ്ങനെയാണ്

ഏകാദശിയുടെ തലേന്ന് തന്നെ ഒരിക്കലൂണ് അനുഷ്ഠിക്കണം. ഏകാദശി ദിനത്തില്‍ പൂര്‍ണമായി ഉപവസിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിന് കഴിയാത്തവര്‍ അരിയാഹാരം ഉപേക്ഷിച്ച് മറ്റ് ധാന്യങ്ങളോ അല്ലെങ്കില്‍ പഴങ്ങളോ പച്ചക്കറികളോ കഴിക്കേണ്ടതാണ്. പ്രഭാത സ്‌നാനത്തിന് ശേഷം വിളക്ക് കൊളുത്തുകയും ഭഗവാനെ ധ്യാനിക്കുകയും വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുകയും വേണം. ഇത് കൂടാതെ വിഷ്ണുസൂക്തം, ഭാഗ്യ സൂക്തം, പുരുഷസൂക്തം എന്നിവയെല്ലാം നടത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.

ദശമി ദിനത്തിലെ പാരണ വീടല്‍

ദശമി ദിനത്തിലെ പാരണ വീടല്‍

ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്ന് തിഥികള്‍ വരുന്ന മൂന്ന് ദിവസങ്ങളിലായാണ് ഏകാദശി വ്രതം നീണ്ട് കിടക്കുന്നത്. ദശമി ദിനത്തില്‍ ദ്വാദശി ദിനത്തിലും ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുകയുള്ളൂ. അരി ഭക്ഷണം പൂര്‍ണമായും ഉപേക്ഷിച്ച് വേണം വ്രതം എടുക്കുന്നതിന്. ഏകാദശി ദിനത്തില്‍ സാധാരണയായി പൂര്‍ണമായും ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. പകല്‍ ഉറങ്ങുന്നത് യോജ്യമല്ല. പകല്‍ ഉറങ്ങാതെ വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുകയും അടുത്ത ദിവസം തുളസി തീര്‍ത്ഥം സേവിച്ച് പാരണ വീട്ടി വ്രതം അവസാനിപ്പിക്കാവുന്നതാണ്.

ക്ഷേത്രങ്ങളിലെ ആചാരം

ക്ഷേത്രങ്ങളിലെ ആചാരം

ഏകാദശി ദിനത്തില്‍ ക്ഷേത്രം മുഴുവന്‍ പരമ്പരാഗത വിളക്കുകള്‍ കത്തിക്കുന്നു. രാത്രികാല പൂജയ്ക്കുശേഷം ഏകാദശിയില്‍ ആന ഘോഷയാത്രയുമായി പ്രസിദ്ധമായ ഏകാദശി വിളക്ക് നടക്കുന്നു. നൂറുകണക്കിന് ഭക്തര്‍ ഈ സവിശേഷ സംഭവത്തിന് സാക്ഷ്യം വഹിക്കുന്നു. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ എന്ന ആനയെ ആദരിക്കുന്നതാണ് ഏകദശിയുടെ ഒരു പ്രത്യേകത. ഗുരുവായുര്‍ ക്ഷേത്രത്തിലെ പുന്നത്തൂര്‍ കോട്ടയിലെ ആനകളുടെ നേതാവ് ഗുരുവായുര്‍ കേശവന്റെ പ്രതിമയില്‍ ഒരു മാല സ്ഥാപിക്കുകയും ആനകളെല്ലാം ചുറ്റും നില്‍ക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്നു.

English summary

Guruvayur Ekadasi 2020: Importance and Spiritual Significance of Ekadashi

Here in this article we are discussing about the importance and significance of guruayur ekadashi. Take a look.
X
Desktop Bottom Promotion