For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുരുവായൂര്‍ ഏകാദശി വ്രതം: പൂര്‍ണഫലത്തിനും വ്യാഴദോഷകാഠിന്യം കുറക്കാനും

|

ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി വരുന്നത് ഡിസംബര്‍ 4-ഞായറാഴ്ചയാണ്. ഈ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തസഹസ്രങ്ങളാണ് ഒഴുകിയെത്തുന്നത്. വൃശ്ചിക മാസത്തിലാണ് ഗുരുവായൂര്‍ ഏകാദശി വരുന്നത്. ഈ ദിനത്തില്‍ തന്നെയാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠയും ക്ഷേത്രത്തില്‍ നടത്തിയത് എന്നാണ് പറയപ്പെടുന്നത്. അര്‍ജ്ജുനന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതോപദേശം നല്‍കിയ ദിനമായും ഗുരുവായൂര്‍ ഏകാദശിയെ കണക്കാക്കുന്നു.

Guruvayur Ekadashi 2022

ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. ഡിസംബര്‍ -3നാണ് ഏകാദശി എന്നായിരുന്നു എന്നാല്‍ ഡിസംബര്‍ 4-നും ഏകാദശിയുണ്ട് എന്നായിരുന്നു പറഞ്ഞിരുന്നു. എന്നാല്‍ ഡിസംബര്‍ 4-ന് വരുന്ന ആനന്ദ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി കണക്കാക്കി എടുക്കുന്നത്. മുജ്ജന്മ പാപ പരിഹാരമാണ് ഏകാദശി വ്രതം എന്നാണ് വിശ്വാസം. ഗുരുവായൂര്‍ ഏകാദശിയെക്കുറിച്ചും ഏകാദശി വ്രതത്തിന്റെ ചടങ്ങുകളെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്

ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്

ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് എപ്രകാരം എന്ന് നമുക്ക് നോക്കാം. ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്ന് തിഥികള്‍ വരുന്ന ദിവസങ്ങളിലാണ് ഗുരുവായൂര്‍ ഏകാദശി ആചരിക്കപ്പെടുന്നത്. അതായത് ദശമി ദിവസം തന്നെ നമ്മള്‍ വ്രതാനുഷ്ഠാനങ്ങള്‍ ആരംഭിക്കേണ്ടതാണ്. അതിന് വേണ്ടി തലേദിവസം ഒരിക്കല്‍ എടുത്ത് നിലത്ത് കിടന്നുറങ്ങി വേണം ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിന്.

 ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്

ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്

ഏകാദശി നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിഷ്ണുസഹസ്രനാമം, ഭഗവത്ഗീത, നാരായണീയം, ഭാഗവതം എന്നിവ പാരായണം ചെയ്യാവുന്നതാണ്. ഇത് കൂടാതെ ഭഗവാന്റെ സങ്കീര്‍ത്തനങ്ങളും നാമങ്ങളും ഇടതടവില്ലാതെ ചൊല്ലുന്നതിനും ശ്രദ്ധിക്കണം. 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രം ജപിക്കണം. പിന്നീട് വിഷ്ണുക്ഷേത്രത്തിലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ ദര്‍ശനം നടത്തണം. എന്നാല്‍ നിങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നുവെങ്കില്‍ അതാണ് ഏറ്റവും ഉത്തമമായി കണക്കാക്കുന്നത്.

 ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്

ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്

ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ വരെ ശ്രദ്ധിക്കണം. ഏകാദശി ദിനത്തില്‍ ഭഗവാന് മൂന്ന് പ്രദക്ഷിണം വെച്ച് വഴിപാടുകള്‍ സമര്‍പ്പിക്കണം. ഭഗവാന് ഏറെ പ്രിയപ്പെട്ട തുളസി മാല, തൃക്കൈ വെണ്ണ, പാല്‍പ്പായസം, വിഷ്ണുസൂക്തം എന്നിവ ഭഗവാന് വഴിപാടായി സമര്‍പ്പിക്കുന്നത് ഐശ്വര്യം നല്‍കുന്നു. ഏകാദശി വ്രതം അനുഷ്ഠിക്കാത്തവര്‍ക്കും ക്ഷേത്ര ദര്‍ശനം നടത്തുകയും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യാവുന്നതാണ്.

 ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്

ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്

വ്രതാനുഷ്ഠാനം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഈ ദിനത്തില്‍ അരിഭക്ഷണം കഴിക്കാന്‍ പാടില്ല. ഗോതമ്പ് കൊണ്ടുള്ള ഭക്ഷണം കഴിക്കാവുന്നതാണ്. പുറത്ത് നിന്നുള്ള ഭക്ഷണം നോണ്‍വെജ് എന്നിവയൊന്നും പാടില്ല. എന്നാല്‍ പൂര്‍ണ ഉപവാസം അനുഷ്ഠിക്കുന്നവരും ഉണ്ട്. ഇവര്‍ തുളസി വെള്ളം മാത്രമാണ് കുടിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവരാണെങ്കിലും ഇവര്‍ക്ക് ഉച്ചക്ക് മാത്രം ഗോതമ്പ് ഭക്ഷണം കഴിച്ച് വ്രതം എടുക്കാവുന്നതാണ്. എന്നാല്‍ ഗോതമ്പ് ഭക്ഷണമേ കഴിക്കാവു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്

ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്

ഒരു നേരം ഭക്ഷണം കഴിക്കുന്നതും പൂര്‍ണ ഉപവാസം എടുക്കുന്നതും നല്ലതാണ്. എന്നാല്‍ മുകളില്‍ പറഞ്ഞതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അത്താഴം ഒഴികേയുള്ള ഭക്ഷണം കഴിക്കാവുന്നതാണ്. പൂര്‍ണ ഉപവാസം എടുത്ത് ഭഗവാനെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഏവരുടെ ഏഴ് ജന്മങ്ങളിലെ പാപങ്ങള്‍ക്ക് പരിഹാരം ഉണ്ടാവും എന്നാണ് വിശ്വാസം. സര്‍വ്വപാപങ്ങളേയും ഇല്ലാതാക്കാന്‍ ഭഗവാന്‍ വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

 ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്

ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്

ഇത് കൂടാതെ വ്രതമെടുക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ചിലതാണ് പകലുറക്കം പാടില്ല എന്നത്. ഇത് ഏകാദശി വ്രതം മുറിക്കുന്നു. മാത്രമല്ല മന:ശുദ്ധിയും ശരീരശുദ്ധിയും അത്യാവശ്യമാണ്. ഇപ്രകാരം വ്രതമനുഷ്ഠിച്ചാല്‍ അത് രോഗശാന്തി, കുടുംബത്തില്‍ ഐശ്വര്യം, ആയുരാരോഗ്യം, സമ്പത്തും കീര്‍ത്തിയും എല്ലാം വര്‍ദ്ധിപ്പിക്കുന്നു. സന്താനസൗഭാഗ്യത്തിനും ഭഗവാന്‍ നിങ്ങളെ അനുഗ്രഹിക്കുന്നു. അടുത്ത ദിവസം അതായത് ദ്വാദശി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തി പാരണ വീട്ടി വ്രതം അവസാനിപ്പിക്കാവുന്നതാണ്.

 ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്

ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്

വ്രതമനുഷ്ഠിക്കുന്ന മൂന്ന് ദിനങ്ങളിലും അതായത് ദശമി, ഏകാദശി, ദ്വാദശി ദിനങ്ങളില്‍ എല്ലാം വിഷ്ണുഗായത്രി മന്ത്രം ജപിച്ച് കൊണ്ടിരിക്കുക. ഇത് 9 തവണയെങ്കിലും ജപിക്കുന്നത് നിങ്ങള്‍ക്ക് സത്ബുദ്ധി നല്‍കും എന്നാണ് വിശ്വാസം. കൂടാതെ വിഷ്ണു സഹസ്രനാമവും ജപിക്കുന്നതിന് ശ്രദ്ധിക്കണം. വിഷ്ണുവിന്റെ പ്രിയപ്പെട്ട തുളസിക്ക് വെള്ളം നല്‍കുകയും തുളസിത്തറക്ക് ചുറ്റും പ്രദക്ഷിണം വെക്കുകയും വേണം. ഇതെല്ലാം നിങ്ങള്‍ക്ക് ഭഗവാന്റെ അനുഗ്രഹം വര്‍ദ്ധിപ്പിക്കും എന്ന് തന്നെയാണ് സൂചിപ്പിക്കുന്നതും.

ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3നോ 4നോ: ജ്യോതിഷത്തില്‍ ഇപ്രകാരംഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3നോ 4നോ: ജ്യോതിഷത്തില്‍ ഇപ്രകാരം

സർവ്വാഭീഷ്ഠസിദ്ധിക്ക് ഗുരുവായൂർ ഏകാദശി വ്രതംസർവ്വാഭീഷ്ഠസിദ്ധിക്ക് ഗുരുവായൂർ ഏകാദശി വ്രതം

ഏകാദശി ദിനത്തിന്റെ പ്രത്യേകത

ഏകാദശി ദിനത്തിന്റെ പ്രത്യേകത

വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി നാം ആചരിക്കുന്നത്. ഈ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര നട അടക്കില്ല. ഭക്തര്‍ക്ക് വേണ്ടി ക്ഷേത്രനട തുറന്നിടുന്നു. ഏകാദശിക്ക് മുന്‍പുള്ള ദിവസമായ ദശമി ദിനം മുതല്‍ ഗുരുവായൂരില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും ഉണ്ടാവുന്നു. ഏകാദശി കഴിയുന്നതിന്റെ അടുത്ത ദിനത്ത ദ്വാദശി എന്നാണ് അറിയപ്പെടുന്നത്. ദശമി ദിനത്തില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ഗുരുവായൂരപ്പന്റെ നട തുറക്കുന്നു. ഇത് പിന്നീട് അടക്കുന്നത് ദ്വാദശി ദിനത്തില്‍ 9 മണിക്കാണ് എന്നതാണ് പ്രത്യേകത. വളരെയധികം പ്രത്യേകതകളും ഐശ്വര്യവും അനുഗ്രഹവും ചൊരിയുന്ന ഒരു ദിനമാണ് ഗുരുവായൂര്‍ ഏകാദശി എന്നാണ് കണക്കാക്കുന്നത്.

ഏകാദശി പുണ്യം

ഏകാദശി പുണ്യം

ഗുരുവായൂര്‍ ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ നമ്മുടെ ഏത് വലിയ പാപവും നീക്കാം എന്നാണ് സ്‌കന്ദപുരാണം വിവക്ഷിക്കുന്നത്. വിഷ്ണുഭഗവാന്‍ ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുമെന്നും ഐതിഹ്യമുണ്ട്. ഇത് കൂടാതെ ഈ ദിനത്തില്‍ ഏകാദശി നോല്‍ക്കുന്നതിന് മുപ്പത്തിമുക്കോടി ദേവതകളും ക്ഷേത്രത്തില്‍ എത്തുകയും വ്രതം ആചരിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ ഭഗവാന്‍ താന്ത്രിക ചടങ്ങുകള്‍ ഇല്ലാതെ ഭക്തരെ കണ്ട് നേരിട്ട് അനുഗ്രഹിക്കുന്നു. ശങ്കരാചാര്യര്‍, പൂന്താനം നമ്പൂതിരി, മേല്‍പ്പത്തൂ, വില്ല്വമംഗലം, കുറൂരമ്മ എന്നിവര്‍ക്ക് ഭഗവാന്‍ ദര്‍ശനം നല്‍കിയ ദിനമായും ഗുരുവായൂര്‍ ഏകാദശി ദിനം കണക്കാക്കുന്നു.

English summary

Guruvayur Ekadashi 2022: Ekadashi Fasting Everything You Need To Know About It In Malayalam

Here in this article we are sharing how to do Guruvayur Ekadashi fasting and what are things you should be careful about while observing vrat in malayalam. Take a look.
X
Desktop Bottom Promotion