For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യം, സാമ്പത്തികം, ജോലി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; ഗുരുപ്രദോഷത്തില്‍ ഇത് ചെയ്താല്‍ ശുഭഫലം

|

ഹിന്ദു കലണ്ടര്‍ അനുസരിച്ച് എല്ലാ മാസവും രണ്ട് തവണ ത്രയോദശി വരുന്നു. ഒന്ന് ശുക്ലപക്ഷത്തിലും ഒന്ന് കൃഷ്ണപക്ഷത്തിലും. ഓരോ മാസത്തെയും രണ്ട് ത്രയോദശി തിഥികളും ശിവന് സമര്‍പ്പിച്ചിരിക്കുന്നതാണ്. ഈ ദിവസമാണ് പ്രദോഷവ്രതം ആചരിക്കുന്നത്. ഈ ദിവസം ഭക്തര്‍ വ്രതമനുഷ്ഠിക്കുകയും ചിട്ടയോടെ ഭഗവാനെ പൂജിക്കുകയും ചെയ്യുന്നു. ഫെബ്രുവരി മാസത്തിലെ പ്രദോഷ വ്രതം വരുന്നത് ഫെബ്രുവരി 2 വ്യാഴാഴ്ചയാണ്. ഈ ദിവസം വ്യാഴാഴ്ചയായതിനാല്‍ ഇതിനെ ഗുരു പ്രദോഷ വ്രതം എന്ന് വിളിക്കുന്നു.

Also read: സാമ്പത്തിക രംഗത്ത് അനുകൂല നേട്ടങ്ങള്‍, പണം പലവഴിക്ക് തേടിയെത്തും; ഇന്നത്തെ രാശിഫലംAlso read: സാമ്പത്തിക രംഗത്ത് അനുകൂല നേട്ടങ്ങള്‍, പണം പലവഴിക്ക് തേടിയെത്തും; ഇന്നത്തെ രാശിഫലം

ഈ ദിവസം വ്രതമനുഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിലൂടെ ശിവപാര്‍വതിമാരുടെ പ്രത്യേക അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം ചില പ്രതിവിധികള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് കഷ്ടപ്പാടില്‍ നിന്ന് മോചനം ലഭിക്കും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരും. ഗുരു പ്രദോഷ നാളില്‍ ചെയ്യേണ്ട അത്തരം ചില പ്രതിവിധികള്‍ ഇതാ.

ബിസിനസ്സ് വളര്‍ച്ചയ്ക്ക്

ബിസിനസ്സ് വളര്‍ച്ചയ്ക്ക്

മഞ്ഞ കടുക്, എള്ള്, ഉപ്പ്, മല്ലിയില എന്നിവ മൂന്ന് മണ്‍ വിളക്കുകളില്‍ ഇട്ട് നിങ്ങളുടെ വ്യാപാര സ്ഥലത്ത് സൂക്ഷിക്കുക. ഇത് ബിസിനസ്സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രതിവിധിയാണ്.

വിദ്യാര്‍ത്ഥികള്‍ക്ക്

വിദ്യാര്‍ത്ഥികള്‍ക്ക്

ചുവന്ന മുളകിന്റെ വിത്തുകള്‍ എടുത്ത് വെള്ളത്തില്‍ കലര്‍ത്തുക. ഈ വെള്ളം സൂര്യന് സമര്‍പ്പിക്കുക. വിഷാദരോഗത്തിന് ആശ്വാസം ലഭിക്കുന്നതായിരിക്കും.

Also read:ചാണക്യനീതി; ആര്‍ക്കുവേണ്ടിയും ഈ 4 കാര്യങ്ങള്‍ വിട്ടുകളയരുത്, പിന്നീട്‌ പശ്ചാത്തപിക്കേണ്ടിവരുംAlso read:ചാണക്യനീതി; ആര്‍ക്കുവേണ്ടിയും ഈ 4 കാര്യങ്ങള്‍ വിട്ടുകളയരുത്, പിന്നീട്‌ പശ്ചാത്തപിക്കേണ്ടിവരും

പ്രശ്നങ്ങള്‍ അകറ്റാന്‍

പ്രശ്നങ്ങള്‍ അകറ്റാന്‍

ഈ ദിവസം മഹാദേവന് തൈരും തേനും ചേര്‍ത്ത നിവേദ്യം സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്താല്‍ കുടുംബജീവിതത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ മാറുമെന്നാണ് വിശ്വാസം.

ശത്രുക്കളെ ജയിക്കാന്‍

ശത്രുക്കളെ ജയിക്കാന്‍

ഗംഗാജലം കൊണ്ട് വൃത്തിയാക്കിയ തൊട്ടാവാലി ഇലകള്‍ ശിവന് സമര്‍പ്പിക്കണം. ഇതോടൊപ്പം 'ഓം നമഃ ശിവായ' മന്ത്രവും ജപിക്കുക. ശത്രുക്കളെ ജയിക്കാനുള്ള പ്രതിവിധിയാണിത്.

Also read:ഫെബ്രുവരി മാസഫലം: മേടം - മീനം, 12 രാശിക്കും ഫെബ്രുവരി മാസത്തില്‍ തൊഴില്‍, സാമ്പത്തിക ഫലംAlso read:ഫെബ്രുവരി മാസഫലം: മേടം - മീനം, 12 രാശിക്കും ഫെബ്രുവരി മാസത്തില്‍ തൊഴില്‍, സാമ്പത്തിക ഫലം

കഷ്ടകാലം മാറാന്‍

കഷ്ടകാലം മാറാന്‍

പ്രദോഷവ്രതം നാളില്‍ വൈകുന്നേരം ശിവക്ഷേത്രത്തില്‍ രണ്ട് വിളക്ക് തെളിയിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭക്തരുടെ എല്ലാ കഷ്ടപ്പാടുകളും നീങ്ങുകയും ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.

ദാമ്പത്യപ്രശ്‌നത്തിന്

ദാമ്പത്യപ്രശ്‌നത്തിന്

പ്രദോഷവ്രത നാളില്‍ എള്ള് കൊണ്ട് ചില പരിഹാരങ്ങള്‍ ചെയ്യുക. ഇതില്‍ ആദ്യത്തേത് പരമേശ്വരനെ എള്ള് കൊണ്ട് അഭിഷേകം ചെയ്യുന്നതാണ്. ഗുരു പ്രദോഷ വ്രത നാളില്‍ ശിവന് എള്ള് അഭിഷേകം ചെയ്താല്‍ ദാമ്പത്യ ജീവിതത്തില്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതം ദിനത്തില്‍ പക്ഷികള്‍ക്ക് എള്ള് നല്‍കുക. ഈ ദിവസം എള്ള് ദാനം ചെയ്യുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു. എള്ള് ദാനം ചെയ്യുന്നവര്‍ക്ക് ആരോഗ്യ ഗുണങ്ങള്‍ ലഭിക്കും.

Also read:ശനിയുടെ രാശിയില്‍ ത്രിഗ്രഹയോഗം; മൂന്ന്‌ ഗ്രഹങ്ങളുടെ ശക്തി; 3 രാശിക്ക്‌ സുഖജീവിതം, അപ്രതീക്ഷിത നേട്ടങ്ങള്‍Also read:ശനിയുടെ രാശിയില്‍ ത്രിഗ്രഹയോഗം; മൂന്ന്‌ ഗ്രഹങ്ങളുടെ ശക്തി; 3 രാശിക്ക്‌ സുഖജീവിതം, അപ്രതീക്ഷിത നേട്ടങ്ങള്‍

ദാമ്പത്യ ജീവിതത്തില്‍ സന്തോഷത്തിന്

ദാമ്പത്യ ജീവിതത്തില്‍ സന്തോഷത്തിന്

പ്രദോഷകാലത്ത് ദമ്പതികള്‍ ശ്രീ ശിവായ നമസ്തുഭ്യം ജപിച്ച് ഭോലേനാഥിനെ ജലാഭിഷേകം ചെയ്യണം. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ശിവ ചാലിസ ചൊല്ലണം. ഇത് ദാമ്പത്യജീവിതത്തിലെ പിരിമുറുക്കം ഇല്ലാതാക്കുമെന്നാണ് പറയപ്പെടുന്നത്. ഇതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വരുന്നു.

വീട്ടിലെ കലഹം പരിഹരിക്കാന്‍

വീട്ടിലെ കലഹം പരിഹരിക്കാന്‍

ദിവസവും വീട്ടില്‍ അനാവശ്യ കലഹങ്ങള്‍ മൂലം മാനസിക പിരിമുറുക്കം ഉണ്ടായാല്‍ ഗുരു പ്രദോഷ വ്രത നാളില്‍ 21 പനിനീര്‍ പൂക്കളില്‍ സുഗന്ധതൈലം പൂശി ശിവലിംഗത്തില്‍ അര്‍പ്പിച്ച ശേഷം ചുവന്ന തുണിയില്‍ കെട്ടി എപ്പോഴും നിങ്ങളോടൊപ്പം പുഷ്പം സൂക്ഷിക്കുക. ഇത് മനസ്സിനെ ശാന്തമാക്കുമെന്ന് പറയപ്പെടുന്നു. കുടുംബത്തില്‍ ഐക്യം നിലനില്‍ക്കുകയും ചെയ്യും.

Also read:ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയുംAlso read:ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും

ഗുരു പ്രദോഷ വ്രതാനുഷ്ഠാനവും പൂജാരീതിയും

ഗുരു പ്രദോഷ വ്രതാനുഷ്ഠാനവും പൂജാരീതിയും

ഗുരു പ്രദോഷ വ്രത ദിനത്തില്‍ രാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിനുശേഷം ശിവനെ സ്മരിച്ച് ഉപവസിക്കുക. വൈകുന്നേരത്തെ ശുഭമുഹൂര്‍ത്തത്തില്‍, ഒരു ശിവക്ഷേത്രത്തില്‍ പോയി ആരാധിക്കുകയോ അല്ലെങ്കില്‍ വീട്ടില്‍ വെച്ച് ഭഗവാനെ പൂജിക്കുകയോ ചെയ്യുക. പൂജാവേളയില്‍ ഗംഗാജലവും പശുവിന്‍പാലും ഉപയോഗിച്ച് ശിവലിംഗത്തെ വൃത്തിയാക്കുക. അതിനു ശേഷം ചന്ദനം പുരട്ടുക. അരി, കൂവള ഇല, തൊട്ടാവാടി ഇലകള്‍, വെളുത്ത പൂക്കള്‍, തേന്‍, ഭസ്മം, പഞ്ചസാര മുതലായവ സമര്‍പ്പിക്കുക. ഈ സമയത്ത് ഓം നമഃ ശിവായ എന്ന മന്ത്രം ജപിക്കുക. ഇതിനുശേഷം ശിവ ചാലിസ, ഗുരു പ്രദോഷ വ്രത കഥ എന്നിവ പാരായണം ചെയ്യുക. തുടര്‍ന്ന് നെയ്യ് വിളക്ക് കത്തിച്ച് ആരതി നടത്തുക. ഇതിനുശേഷം പ്രാര്‍ത്ഥനയോടെ പൂജ അവസാനിപ്പിക്കുക. രാവില സൂര്യോദയത്തിനു ശേഷം വ്രതം മുറിക്കുക.

English summary

Guru Pradosha Vratham 2023 Remedies To Get Rid Of Problems In Life

Know about some special measures of Pradosh Vrat to get rid of problems in life. Take a look.
Story first published: Thursday, February 2, 2023, 9:12 [IST]
X
Desktop Bottom Promotion