For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യപ്രദമായ ജീവിതം ഉറപ്പുനല്‍കും ഗുരു പ്രദോഷ വ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും

|

ഹിന്ദുമതത്തില്‍ പരമശിവനെ ആരാധിക്കുന്നതിന് വളരെ പ്രാധാന്യമുണ്ട്. എല്ലാ മാസത്തിലെയും കൃഷ്ണ പക്ഷത്തിന്റെ അല്ലെങ്കില്‍ ശുക്ല പക്ഷത്തിലെ ത്രയോദശി തീയതിയിലാണ് പ്രദോഷ വ്രതം ആചരിക്കുന്നത്. ഈ ദിവസം പരമശിവനെ ആരാധിക്കുന്നതിനായി നീക്കിവച്ചിരിക്കുന്ന ദിവസമാണ്. പഞ്ചാംഗ പ്രകാരം, മാഘ മാസത്തിലെ ആദ്യ പ്രദോഷ വ്രതം ജനുവരി 19ന് വ്യാഴാഴ്ചയായിരിക്കും. വ്യാഴാഴ്ച ദിവസം വരുന്നതിനാല്‍ ഈ പ്രദോഷ വ്രതത്തെ ഗുരു പ്രദോഷവ്രതം എന്ന് വിളിക്കുന്നു.

Also read: ബുധന്‍ ധനു രാശിയില്‍ നേര്‍രേഖയില്‍; 12 രാശിക്കും ജീവിതത്തില്‍ മാറ്റങ്ങളുടെ കാലംAlso read: ബുധന്‍ ധനു രാശിയില്‍ നേര്‍രേഖയില്‍; 12 രാശിക്കും ജീവിതത്തില്‍ മാറ്റങ്ങളുടെ കാലം

പ്രദോഷ വ്രത നാളില്‍ ശിവനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നും സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പ്രദോഷ നാളില്‍ വൈകുന്നേരം അതായത് സന്ധ്യാസമയത്ത് ശിവനെ ആരാധിക്കുന്നു. പ്രദോഷകാലത്ത് ശിവനെ ആരാധിക്കുന്നതിലൂടെ അദ്ദേഹം എളുപ്പത്തില്‍ പ്രസാദിക്കുമെന്നതും ഒരു വിശ്വാസമാണ്. ഗുരു പ്രദോഷ വ്രതത്തിന്റെ ശുഭസമയവും പൂജാവിധിയും ആരാധനാരീതിയും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഗുരു പ്രദോഷ വ്രതം 2023 ശുഭസമയം

ഗുരു പ്രദോഷ വ്രതം 2023 ശുഭസമയം

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥി ജനുവരി 19ന് ഉച്ചയ്ക്ക് 1:18 മുതല്‍ ജനുവരി 20 ന് രാവിലെ 9:59ന് അവസാനിക്കും. പ്രദോഷ വ്രതം ജനുവരി 19ന് വ്യാഴാഴ്ച ആഘോഷിക്കും. പഞ്ചാംഗമനുസരിച്ച്, പ്രദോഷ വ്രത നാളിലെ പൂജാ മുഹൂര്‍ത്തം വൈകുന്നേരം 5:49 മുതല്‍ രാത്രി 8:30 വരെ ആയിരിക്കും. ജനുവരി 19ന് പുലര്‍ച്ചെ 2:47 മുതല്‍ രാത്രി 11:04 വരെ നടക്കുന്ന ഈ പ്രത്യേക ദിനത്തിലാണ് ധ്രുവ യോഗം രൂപപ്പെടുന്നത്. ഈ മംഗളകരമായ യോഗത്തില്‍ പരമേശ്വരനെ ആരാധിക്കുന്നതിലൂടെ, ആരാധനയുടെ ഫലം പലമടങ്ങ് വര്‍ദ്ധിക്കുന്നു.

ഗുരു പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

ഗുരു പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

പ്രദോഷ വ്രത നാളില്‍ ശിവനെ ആരാധിക്കുന്ന ഭക്തരില്‍ പരമേശ്വരന്‍ എളുപ്പത്തില്‍ പ്രസാദിക്കുന്നു. ഗുരു പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കും. ഈ ദിവസം ആരാധനയിലൂടെ നിങ്ങളുടെ എല്ലാ ശത്രുക്കളെയും ജയിക്കാന്‍ സാധിക്കും. ഇതുകൂടാതെ കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും നീങ്ങും. ഈ ദിവസം എല്ലാ ചിട്ടകളും അനുസരിച്ച് പൂജിച്ചാല്‍ മാത്രമേ ഐശ്വര്യ ഫലങ്ങള്‍ ലഭിക്കൂ എന്നാണ് പറയപ്പെടുന്നത്.

Also read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവുംAlso read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവും

ഗുരു പ്രദോഷ വ്രതം ആരാധനാ രീതി

ഗുരു പ്രദോഷ വ്രതം ആരാധനാ രീതി

പ്രദോഷ വ്രതത്തില്‍ ശിവന് വെള്ളവും കൂവള ഇലയും സമര്‍പ്പിക്കുക. വെളുത്ത വസ്തുക്കള്‍ അര്‍പ്പിക്കുക. ഓം നമഃശിവായ എന്ന ശിവമന്ത്രം ജപിക്കുക. രാത്രിയിലും ശിവനു മുന്നില്‍ നെയ്യ് വിളക്ക് കത്തിച്ച് ശിവമന്ത്രം ജപിക്കുക. രാത്രി എട്ടു ദിക്കിലേക്കും എട്ടു വിളക്കുകള്‍ കത്തിക്കുക. ഈ ദിവസം വ്രതമെടുക്കുന്നവര്‍ വെള്ളവും പഴങ്ങളും കഴിക്കുക. ഉപ്പും ധാന്യങ്ങളും കഴിക്കരുത്.

ഗുരു പ്രദോഷ വ്രതം പൂജാവിധി

ഗുരു പ്രദോഷ വ്രതം പൂജാവിധി

അതിരാവിലെ ഉണര്‍ന്ന് പുണ്യസ്‌നാനം നടത്തുക. ഒരു മരപ്പലക എടുത്ത് ശിവകുടുംബത്തിന്റെ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. നെയ്യ് വിളക്ക് കത്തിക്കുക, പുഷ്പങ്ങളും വെളുത്ത മധുരപലഹാരങ്ങളും സമര്‍പ്പിക്കുക. മഹാദേവനെ പ്രസാദിപ്പിക്കുന്നതിനായി ഭക്തര്‍ ഈ ശുഭദിനത്തില്‍ കൂവള ഇല സമര്‍പ്പിക്കണം. പ്രദോഷ വ്രത കഥ, ശിവ ചാലിസ, ശിവ ആരതി എന്നിവ ചൊല്ലുക. ഈ ദിവസം ഭക്തര്‍ ശിവക്ഷേത്രം സന്ദര്‍ശിച്ച് ശിവനും പാര്‍വതി ദേവിക്കും പഞ്ചാമൃതം ഉപയോഗിച്ച് പൂജയും അഭിഷേകവും നടത്തണം. അഭിഷേകം നടത്തുമ്പോള്‍ ഓം നമശിവായ മന്ത്രം ജപിക്കണം. പ്രദോഷ ദിനത്തില്‍ ഭക്തര്‍ 108 തവണ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കണം.

Also read:ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം പ്രശ്‌നം; ചാണക്യന്‍ പറയുന്ന 5 കാര്യങ്ങള്‍Also read:ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം പ്രശ്‌നം; ചാണക്യന്‍ പറയുന്ന 5 കാര്യങ്ങള്‍

ഈ പ്രതിവിധി ചെയ്യുക

ഈ പ്രതിവിധി ചെയ്യുക

ഗുരു പ്രദോഷ നാളില്‍ കുളിക്കുന്ന വെള്ളത്തില്‍ ഏഴ് നുള്ള് മഞ്ഞള്‍ ചേര്‍ത്ത ശേഷം കുളിക്കണം. നിങ്ങളുടെ വീടിന്റെ കിഴക്ക് ദിശയില്‍ ഒരു മണ്‍പാത്രത്തില്‍ വെള്ളം നിറച്ച് ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുക. ഈ ദിവസം ആവശ്യക്കാര്‍ക്ക് മഞ്ഞ തുണി, മഞ്ഞ മധുരപലഹാരങ്ങള്‍, പയര്‍, മഞ്ഞള്‍ ശര്‍ക്കര എന്നിവ ദാനം ചെയ്യുക.

എള്ള് ദാനം ചെയ്യുക

എള്ള് ദാനം ചെയ്യുക

പ്രദോഷ വ്രത നാളില്‍ ദാനകര്‍മ്മങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം എള്ള് ദാനം ചെയ്യുക. ഗുരു പ്രദോഷ ദിനത്തില്‍ കറുത്ത എള്ള് ദാനം ചെയ്താല്‍ ശിവനും ശനിദേവനും പ്രസാദിക്കുമെന്നാണ് വിശ്വാസം. ഇതോടെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിന്ന് എല്ലാ നെഗറ്റീവ് എനര്‍ജികളും നീക്കം ചെയ്യപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ സാമ്പത്തിക പ്രശ്നം ഇല്ലാതാകുകയും എല്ലാ സങ്കടങ്ങളും പതുക്കെ അവസാനിക്കുകയും ചെയ്യുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി, വൈകുന്നേരത്തെ ആരാധനയില്‍ ദമ്പതികള്‍ ശര്‍ക്കരയും കറുത്ത എള്ളും കൊണ്ട് പരമേശ്വരനെ അഭിഷേകം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ദാമ്പത്യ ജീവിതം സന്തോഷകരമായി നിലനില്‍ക്കും.

Also read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യംAlso read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യം

English summary

Guru Pradosh Vrat 2023 January Date, Shubha Muhurtham And Puja Vidhi in Malayalam

Pradosh Vrat is considered a holy fasting day for hindus. Read on to know about Guru Pradosh vrat 2023 january date, shubha muhurtham and puja vidhi.
Story first published: Tuesday, January 17, 2023, 13:07 [IST]
X
Desktop Bottom Promotion