For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഹുകേതുക്കള്‍ ജാതകത്തില്‍ വരുത്തും ഗ്രഹണദോഷം; ദോഷപരിഹാരം ഇതാ

|

ജ്യോതിഷപ്രകാരം ഒരു വ്യക്തിയുടെ ജാതകത്തില്‍ നിരവധി ദോഷങ്ങള്‍ വരാം. അത്തരത്തിലുള്ള ഒന്നാണ് ഗ്രഹണ ദോഷം. രാഹുവും കേതുവും ചേര്‍ന്ന് രൂപപ്പെടുത്തുന്ന ഏറ്റവും ഭയാനകമായ ദോഷമാണ് ഗ്രഹണ ദോഷം. സൂര്യഗ്രഹണത്തിലോ ചന്ദ്രഗ്രഹണത്തിലോ ജനിക്കുന്നവര്‍ക്ക് ഗ്രഹണദോഷമുണ്ടാകുമെന്ന് പറയുന്നു. രാഹുവും കേതുവും എപ്പോഴും എതിര്‍ദിശയില്‍ സഞ്ചരിക്കുന്നു. രാഹു ഭൗതിക ആഗ്രഹം, ആക്രമണം, അഭിനിവേശം എന്നിവയെ സൂചിപ്പിക്കുന്നു.

ഗ്രഹണം ലൈവ് ആയി നിങ്ങള്‍ക്ക് ഇവിടെ കാണാം

Most read: ഐശ്വര്യവും ഭാഗ്യവും നിങ്ങളെ വിട്ടുപോകില്ല; കാര്‍ത്തിക പൂര്‍ണിമയില്‍ ഇത് ചെയ്യൂMost read: ഐശ്വര്യവും ഭാഗ്യവും നിങ്ങളെ വിട്ടുപോകില്ല; കാര്‍ത്തിക പൂര്‍ണിമയില്‍ ഇത് ചെയ്യൂ

അതേസമയം, കേതു മോക്ഷം, അകല്‍ച്ച, നിശബ്ദത എന്നിവയെ സൂചിപ്പിക്കുന്നു. രാഹുവും കേതുവും മറ്റ് ഗ്രഹങ്ങളെപ്പോലെ സൂര്യനെ ചുറ്റുന്നു. നിങ്ങളുടെ ജാതകത്തില്‍ അല്ലെങ്കില്‍ ലഗ്‌ന കാലഘട്ടത്തില്‍ രാഹുവിനോടോ കേതുവിനോടോ ഒപ്പം സൂര്യനോ ചന്ദ്രനോ ഒരേ ഭവനത്തില്‍ വരുന്ന ഒരു സാഹചര്യമാണ് ഗ്രഹണ ദോഷം. ഗ്രഹണദോഷം കാരണം ഒരു വ്യക്തിക്ക് നേരിടേണ്ടി വരുന്ന ദോഷഫലങ്ങളും അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ എന്തെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഗ്രഹണദോഷത്തിന് കാരണമാകുന്ന സംയോഗങ്ങള്‍

ഗ്രഹണദോഷത്തിന് കാരണമാകുന്ന സംയോഗങ്ങള്‍

പൂര്‍ണ സൂര്യഗ്രഹണ ദോഷം - സൂര്യനും രാഹുവും ഒരു രാശി പങ്കിടുമ്പോള്‍

ഭാഗിക സൂര്യഗ്രഹണ ദോഷം - സൂര്യനും കേതുവും ഒരു രാശി പങ്കിടുമ്പോള്‍

പൂര്‍ണ ചന്ദ്രഗ്രഹണ ദോഷം - ചന്ദ്രനും രാഹുവും ഒരു രാശി പങ്കിടുമ്പോള്‍

ഭാഗിക ചന്ദ്രഗ്രഹണ ദോഷം - ചന്ദ്രനും കേതുവും ഒരു രാശി പങ്കിടുമ്പോള്‍

ഗ്രഹണദോഷത്തിന്റെ ഫലങ്ങള്‍

ഗ്രഹണദോഷത്തിന്റെ ഫലങ്ങള്‍

ജ്യോതിഷമനുസരിച്ച് ഗ്രഹണദോഷത്തോടെ ഒരു കുഞ്ഞ് ജനിക്കുമ്പോള്‍, വളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് ഇനിപ്പറയുന്ന ദോഷഫലങ്ങള്‍ ഉണ്ടായേക്കാം.

* വിവാഹം വൈകല്‍

* ദാമ്പത്യജീവിതത്തില്‍ കഷ്ടതകള്‍

* ഗര്‍ഭകാല പ്രശ്‌നങ്ങള്‍

* ബിസിനസ്സില്‍ നഷ്ടം

* ഉയര്‍ച്ചയില്ലാത്ത കരിയര്‍

* ഭാവിയില്‍ അനിശ്ചിതത്വം

* ജോലിസ്ഥലത്ത് സമ്മര്‍ദ്ദം

* കുടുംബ പ്രശ്‌നങ്ങള്‍

* ഏകാന്തത

* വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍

Most read:പാപമോചനത്തിനും ആഗ്രഹസാഫല്യത്തിനും ദേവ ദീപാവലി ആരാധനMost read:പാപമോചനത്തിനും ആഗ്രഹസാഫല്യത്തിനും ദേവ ദീപാവലി ആരാധന

ഗ്രഹണ ദോഷത്തിന് പരിഹാര മാര്‍ഗ്ഗങ്ങള്‍

ഗ്രഹണ ദോഷത്തിന് പരിഹാര മാര്‍ഗ്ഗങ്ങള്‍

സൂര്യഗ്രഹണ ദോഷത്തിന് പരിഹാര മാര്‍ഗ്ഗങ്ങള്‍

ചന്ദ്രഗ്രഹണ, സൂര്യഗ്രഹണ ദിവസങ്ങളില്‍ പൂജ നടത്തുക എന്നതാണ് ഗ്രഹണ ദോഷത്തിനുള്ള ഏറ്റവും നല്ല പ്രതിവിധി. കൂടാതെ, ആഴ്ചയിലെ വിവിധ ദിവസങ്ങളില്‍ ചെയ്യാവുന്ന പ്രതിവിധികളുമുണ്ട്.

* ദിവസവും സൂര്യോദയ സമയത്ത്, പ്രത്യേകിച്ച് ഞായറാഴ്ചകളില്‍ 108 തവണ ഗായത്രി മന്ത്രം ജപിക്കുക. ദിവസവും രാവിലെ ഗായത്രി മന്ത്രം ജപിക്കുന്ന സമയത്ത് സൂര്യന് ചെമ്പ് പാത്രത്തില്‍ ജലം സമര്‍പ്പിക്കുക.

* മുഹൂര്‍ത്ത സമയങ്ങളില്‍ ഏഴ് ഞായറാഴ്ചകള്‍ തുടര്‍ച്ചയായി പൂജാരിമാര്‍ക്ക് ശര്‍ക്കര ദാനം ചെയ്യുക.

* സൂര്യന്‍ വിഷ്ണുവിന്റെ ഭാവമാണെന്നും അവതാരങ്ങള്‍ സൂര്യന്റെ വംശത്തില്‍ നിന്നാണ് വരുന്നതെന്നും പറയപ്പെടുന്നതിനാല്‍ ദിവസവും വിഷ്ണുവിനെ മന്ത്രങ്ങള്‍ ജപിച്ച് പ്രാര്‍ത്ഥിക്കുക.

* നിങ്ങള്‍ക്ക് സൂര്യഗ്രഹണ ദോഷമുണ്ടെങ്കില്‍ ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നത് ഉത്തമമാണ്.

സൂര്യഗ്രഹണ ദോഷത്തിന് പരിഹാരങ്ങള്‍

സൂര്യഗ്രഹണ ദോഷത്തിന് പരിഹാരങ്ങള്‍

* അവിവാഹിതയായ പെണ്‍കുട്ടിക്ക് ചുവന്ന തുണി നല്‍കുക.

* ഞായറാഴ്ചകളില്‍ ഉപ്പ് കഴിക്കരുത്

* ആദിത്യ ഹൃദയ സ്‌ത്രോത്രം ജപിക്കുക.

* മഹാ മൃത്യുഞ്ജയ് മന്ത്രം ജപിക്കുക.

* പരമശിവനെയും ഹനുമാനെയും പ്രാര്‍ത്ഥിക്കുക.

* 5 ഞായറാഴ്ചകളിലും അമാവാസികളിലും രാവിലെ 10 മണിക്ക് മുമ്പ് ഒഴുകുന്ന വെള്ളത്തില്‍ ഒരു പാക്കറ്റ് ഗോതമ്പും തേങ്ങയും സമര്‍പ്പിക്കുക.

Most read:സമ്പാദിച്ച പണം എന്നെന്നും കൈയ്യില്‍ നില്‍ക്കാന്‍ ചാണക്യന്‍ പറയുന്ന സൂത്രംMost read:സമ്പാദിച്ച പണം എന്നെന്നും കൈയ്യില്‍ നില്‍ക്കാന്‍ ചാണക്യന്‍ പറയുന്ന സൂത്രം

ചന്ദ്രഗ്രഹണ ദോഷത്തിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍

ചന്ദ്രഗ്രഹണ ദോഷത്തിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍

* 'ഓം സോമായ നമഹ' അല്ലെങ്കില്‍ 'ഓം ചന്ദ്രായ നമഹ' തുടങ്ങിയ ചന്ദ്രമന്ത്രങ്ങള്‍ ദിവസവും 108 തവണ ജപിക്കുക. പ്രത്യേകിച്ച് തിങ്കളാഴ്ചകളില്‍ ഇത് ജപിക്കുന്നത് നല്ലതാണ്.

* തുടര്‍ച്ചയായി നാല് തിങ്കളാഴ്ചകളില്‍ മുഹൂര്‍ത്ത സമയത്ത് പാല്‍ ദാനം ചെയ്യുക.

* ശിവന്‍ ചന്ദ്രനെ ശാപത്തില്‍ നിന്ന് മോചിപ്പിച്ചതായി പറയപ്പെടുന്നതിനാല്‍ ദിവസവും മന്ത്രങ്ങള്‍ ജപിച്ച് ശിവനെ പ്രാര്‍ത്ഥിക്കുക.

ചന്ദ്രഗ്രഹണ ദോഷത്തിനുള്ള പരിഹാരങ്ങള്‍

ചന്ദ്രഗ്രഹണ ദോഷത്തിനുള്ള പരിഹാരങ്ങള്‍

* അവിവാഹിതയായ പെണ്‍കുട്ടിക്ക് വെള്ള തുണി ദാനം ചെയ്യുക.

* പെണ്‍കുട്ടികള്‍ക്ക് പായസം നല്‍കുക.

* ഗായത്രി മന്ത്രം ജപിക്കുക.

* മൃത്യുഞ്ജയ മന്ത്രം ജപിക്കുക.

* പൗര്‍ണ്ണമി ദിനങ്ങളില്‍ ഉപവസിക്കുകയും ചന്ദ്രന് ജലം സമര്‍പ്പിക്കുകയും ചെയ്യുക.

* തിങ്കളാഴ്ചകളില്‍ ശിവലിംഗത്തിന് വെള്ളം സമര്‍പ്പിക്കുക.

* തിങ്കളാഴ്ചകളില്‍ വെളുത്ത ഭക്ഷണ സാധനങ്ങള്‍ ദാനം ചെയ്യുക.

മറ്റ് പ്രതിവിധികള്‍

മറ്റ് പ്രതിവിധികള്‍

നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ സിദ്ധി യന്ത്രങ്ങള്‍ സൂക്ഷിക്കുക. ഒരു മഹാ മൃത്യുഞ്ജയ യന്ത്രം, ഹനുമാന്‍ യന്ത്രം, അല്ലെങ്കില്‍ ഒരു രാഹു, കേതു യന്ത്രം എന്നിവയും വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്. ഈ പ്രതിവിധികള്‍ ഗ്രഹണ ദോഷങ്ങളുടെ ഫലം കുറയ്ക്കുന്നതിന് തീര്‍ച്ചയായും നിങ്ങളെ സഹായിക്കും.

Most read:2022 നവംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍Most read:2022 നവംബര്‍ മാസത്തിലെ പ്രധാന ദിവസങ്ങള്‍

English summary

Grahana Dosha Effects And Remedies As Per Astrology in Malayalam

Grahana Dosha is the most feared Dosha formed by Rahu and Ketu. Read on to know about the grahana dosha effects and remedies as per astrology.
X
Desktop Bottom Promotion