Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
2026-ലെ ആദ്യ ചന്ദ്രഗ്രഹണം: ഹോളി ദിനത്തിലോ ആദ്യ ഗ്രഹണം? അറിയാം തീയ്യതിയും സമയവും
2026-ലെ ആദ്യത്തെ ചന്ദ്രഗ്രഹണം നടക്കുന്നത് മാര്‍ച്ച് 3-നാണ് ഈ ദിനത്തിനോട് അനുബന്ധിച്ച് തന്നെയാണ് ഹോളിയും സംഭവിക്കുന്നത്. അപൂര്‍വ്വമായ ജ്യോതിഷ മാറ്റങ്ങളാണ് ഈ ദിനത്തില്‍ സംഭവിക്കുന്നത്. അത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. ഗ്രഹണ ദിനത്തില്‍ നാം അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ ഏത് സമയത്താണ് ഗ്രഹണം, ആരൊക്കെയാണ് ഗ്രഹണം ബാധിക്കുന്നത്, എന്താണ് മനസ്സിലാക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.
മാര്‍ച്ച് 3-നാണ് ആദ്യത്തെ ഗ്രഹണം സംഭവിക്കുന്നത്. സൂര്യനും ചന്ദ്രനുമിടയില്‍ ഭൂമി വരുന്നതോടെയാണ് ഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ഭൂമിയുടെ നിഴലിന്റെ ഏറ്റവും ആഴമുള്ള ഭാഗത്തിലൂടെയാണ് ഗ്രഹണം സംഭവിക്കുന്നതും. ഈ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തില്‍ സൂര്യപ്രകാശം വളഞ്ഞ രീതിയിലാണ് ചന്ദ്രനില്‍ പതിക്കുന്നത്. ഇത് ചന്ദ്രന് ചുവന്ന നിറം കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ ബ്ലഡ് മൂണ്‍ ആണ് ഈ വര്‍ഷത്തില്‍ കാണപ്പെടുന്നത്.

എപ്പോള്‍ എവിടെയെല്ലാം?
ജ്യോതിശാസ്ത്രപരമായി ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണമാണ് നടക്കാന്‍ ഇരിക്കുന്നത്. ഇത് അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യാ-പസഫിക് മേഖല, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളില്‍ ദൃശ്യമാകും. ഏതാനും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഈ പ്രതിഭാസം മാര്‍ച്ച് 3-ന് ഉച്ചതിരിഞ്ഞ് ആരംഭിച്ച് വൈകുന്നേരത്തോടെ അവസാനിക്കുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഏകദേശം 3:20-ന് ഗ്രഹണം ആരംഭിക്കും. വൈകുന്നേരം 6:33-നും 6:40-നും ഇടയിലുള്ള സമയമാണ് ഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ സാധിക്കുന്ന സമയവും. പിന്നീട് വൈകുന്നേരം 6:47-ന് ഗ്രഹണം അവസാനിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇന്ത്യയില്‍ ചന്ദ്രന് വളരെ വൈകിയാണ് ഉദിക്കുക. അതുകൊണ്ട് തന്നെ ഗ്രഹണത്തിന്റെ അവസാന ഭാഗം മാത്രമേ പല പ്രദേശങ്ങളിലും ദൃശ്യമാവുകയുള്ളൂ.
എപ്പോള്‍ ചന്ദ്രന് ഉദിക്കും?
എപ്പോഴാണ് ഇന്ത്യയില്‍ ചന്ദ്രന് ഉദിക്കുക എന്ന് നമുക്ക് നോക്കാം. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ 6:20-നും 6:30-നും ഇടയില്‍ ചന്ദ്രന് ഉദിക്കുന്നു. അതുകൊണ്ട് തന്നെ ഗ്രഹണത്തിന്റെ തൊട്ടുമുമ്പുള്ള അവസാന ഭാഗം കാണാന്‍ കഴിഞ്ഞേക്കും. എന്നിരുന്നാലും, അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, ബംഗാള്‍ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചന്ദ്രന് നേരത്തേ ഉദിക്കുന്നതിനാല്‍ അത് നിങ്ങള്‍ക്ക് ഗ്രഹണം നേരത്തേ കാണുന്നതിന് സഹായിക്കും.

രക്തചന്ദ്രന്‍ അഥവാ ബ്ലഡ് മൂണ്‍
'ബ്ലഡ് മൂണ്‍' എന്ന പ്രയോഗം ചന്ദ്രനില്‍ പതിക്കുന്ന ഭൂമിയുടെ നിഴല്‍ മൂലമുണ്ടാകുന്ന പ്രതിഭാസത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സമയം നിങ്ങള്‍ക്ക് ഭൂമിയുടെ അന്തരീക്ഷം നീല നിറത്തിലുള്ള തരംഗങ്ങളെ അതില്‍ തട്ടി ചിതറിക്കുന്നു. ഇത് ചന്ദ്രന്റെ ഉപരിതലത്തിലേക്കും പ്രസരിക്കും. അതിന്റെ ഫലമായാണ് ചന്ദ്രന് ഗ്രഹണ സമയത്ത് ചുവപ്പോ അല്ലെങ്കില്‍ ഓറഞ്ച് നിറമോ കാണപ്പെടുന്നത്. ഇത് പക്ഷേ നിങ്ങളുടെ കാഴ്ചയെ പ്രതികൂലമായി ബാധിക്കുകയില്ല എന്ന് മാത്രമല്ല ഇത്ിന് വേണ്ടി പ്രത്യേക മുന്‍കരുതലോ മറ്റോ എടുക്കേണ്ടതില്ല. കണ്ണിന് ദോഷകരമായ ഒരു പ്രശ്നവും ഇത് മൂലം ഉണ്ടാവുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ഗ്രഹണം കാണുന്നതിന് വേണ്ടി പ്രകതത്യേകം നേത്ര സംരക്ഷണമോ ഫില്‍ട്ടറുകളോ ചന്ദ്രഗ്രഹണം ആവശ്യമില്ല.
ഹോളിയോട് അനുബന്ധിച്ച്
ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ഹോളിയോട് അനുബന്ധിച്ചാണ്. ഇത് ചിങ്ങം രാശിയിലാണ് സംഭവിക്കുന്നത്. അത് മാത്രമല്ല ചാന്ദ്ര കലണ്ടറും പൗര്‍ണമി ദിനമായ ഫാല്ഗുണ പൂര്‍ണിമയും അനുസരിച്ചാണ് ഹോളി നിശ്ചയിക്കുന്നത്. ഈ വര്‍ഷം, ഇത് ചന്ദ്രഗ്രഹണത്തോടൊപ്പം വരുന്നു എന്നതും ഏറ്റവും വലിയ പ്രത്യേകതയാണ്. അത് മാത്രമല്ല ഈ ഗ്രഹണത്തിന് മുന്നോടിയായി സുതകകാലത്തെക്കുറിച്ചും പറയുന്നു. അതിനോട് അനുബന്ധിച്ച് പ്രത്യേകിച്ചുള്ള ആചാരങ്ങളും പുണ്യ കര്‍മ്മങ്ങളും മതപരമായ കാര്യങ്ങളും ചെയ്യണമെന്നും പലരും ആവശ്യപ്പെടുന്നു.



Click it and Unblock the Notifications