Just In
- 6 hrs ago
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- 9 hrs ago
ഗരുഡപുരാണം: ഭാര്യക്കും ഭര്‍ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല്‍ വരും നരകതുല്യ ദാമ്പത്യജീവിതം
- 13 hrs ago
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- 15 hrs ago
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- News
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
ഐശ്വര്യത്തിനും നേട്ടത്തിനും ഗോവര്‍ദ്ധന പൂജ; ചടങ്ങുകള്‍ ഈ വിധം
വൃന്ദാവനത്തിലെ നിവാസികളെ സംരക്ഷിക്കുന്നതിനായി ഗോവര്‍ദ്ധന പര്‍വ്വത ഉയര്‍ത്തിയ ശ്രീകൃഷ്ണന്റെ ഐതിഹാസിക കഥയുമായി ബന്ധപ്പെട്ടതാണ് ഗോവര്‍ദ്ധന പൂജ എന്ന ഉത്സവം. ഭഗവാന് കൃഷ്ണനോടുള്ള നന്ദി സൂചകമായാണ് ഈ പൂജ നടത്തുന്നതെന്ന് ഭാഗവത പുരാണത്തില്‍ വിശദീകരിക്കുന്നുണ്ട്. ഈ ശുഭദിനത്തില്‍ ഭക്തര്‍ സസ്യാഹാരം തയ്യാറാക്കി ഭഗവാന് കൃഷ്ണനു സമര്‍പ്പിക്കുന്നു. 'അന്നക്കൂട്ട്' ചടങ്ങ് എന്നാണ് ഇതിനെ വിളിക്കുന്നത്. കൂടാതെ, ശ്രീകൃഷ്ണനോടുള്ള ഭക്തിയുടെയും ആത്മീയതയുടെയും പ്രതീകമായി ഗോവര്‍ദ്ധന പര്‍വ്വതത്തെയും പശുക്കളെയും ഈ ദിവസം ഭക്തര്‍ ആരാധിക്കുന്നു.
Most
read:
ശനിയുടെ
സഞ്ചാരപാത
മാറുന്നു;
12
രാശിക്കും
ഗുണദോഷ
ഫലങ്ങള്‍
ഇപ്രകാരം
ഈ വര്‍ഷത്തെ ഗോവര്‍ദ്ധന പൂജ ഒക്ടോബര്‍ 26ന് നടക്കും. ഈ ദിവസം ഗോദാനം, പശുക്കളെ ആരാധക്കുന്നത്, ശ്രീകൃഷ്ണനെ ആരാധിക്കുന്നത് എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇതോടൊപ്പം വരുണദേവന്, ഇന്ദ്രദേവന്, അഗ്നിദേവന് തുടങ്ങിയ ദൈവങ്ങളെയും ഭക്തര്‍ ആരാധിക്കുന്നു. ഗോവര്‍ദ്ധന പൂജയുടെ പ്രാധാന്യവും മഹത്വവും നേട്ടങ്ങളും എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ഗോവര്‍ദ്ധന പൂജ 2022
എല്ലാ വര്‍ഷവും ദീപാവലിയുടെ രണ്ടാം ദിവസമാണ് ഗോവര്‍ദ്ധന പൂജ ഉത്സവം സാധാരണയായി ആഘോഷിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം അത് നടക്കില്ല. ഈ വര്‍ഷം ഒക്ടോബര്‍ 25ന് ദീപാവലിയുടെ അടുത്ത ദിവസം സൂര്യഗ്രഹണമാണ്. അതിനാല്‍ ഗോവര്‍ദ്ധന പൂജ ഒക്ടോബര്‍ 26ന് ആഘോഷിക്കും. ഭഗവാന് കൃഷ്ണനാല്‍ ഇന്ദ്രന്റൈ അഹങ്കാരം ശമിപ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ഗോവര്‍ദ്ധന പൂജ ആഘോഷിക്കുന്നത്.

ഗോവര്‍ദ്ധന പൂജയുടെ ശുഭമുഹൂര്‍ത്തം
ഗോവര്‍ദ്ധന പൂജ 2022: ഒക്ടോബര്‍ 26 ബുധനാഴ്ച
ഗോവര്ദ്ധന് പൂജാ മുഹൂര്‍ത്തം - രാവിലെ 06:36 മുതല്‍ 08:55 വരെ
ദൈര്‍ഘ്യം - 02 മണിക്കൂര്‍ 18 മിനിറ്റ്
പ്രതിപാദ തീയതി ആരംഭം - ഒക്ടോബര്‍ 25, വൈകുന്നേരം 04:18ന്
പ്രതിപാദ തീയതി അവസാനം - ഒക്ടോബര്‍ 26, ഉച്ചയ്ക്ക് 02:42ന്
Most
read:തുലാം
രാശിയില്‍
ത്രിഗ്രഹ
യോഗം;
ഈ
5
രാശികളില്
ലക്ഷ്മി
ദേവിയുടെ
കൃപാകടാക്ഷം

ഗോവര്‍ദ്ധന പൂജാവിധി
ഗോവര്‍ദ്ധന പൂജാ ദിവസം ഭക്തര്‍ ചാണകത്താല്‍ ഒരു ഗോവര്‍ദ്ധന പര്‍വ്വതം ഉണ്ടാക്കി പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നു. പൂജാവേളയില്‍ ധൂപം, നൈവേദ്യം, വിളക്ക്, പൂക്കള്‍, പഴങ്ങള്‍ എന്നിവ ഗോവര്‍ദ്ധന പര്വ്വതത്തിന് സമര്‍പ്പിക്കുന്നു. ഈ ദിവസം ചാണകത്താല്‍ ഒരു ശ്രീകൃഷ്ണ രൂപവും നിര്‍മിച്ച് ആരാധിക്കുന്നു. പൊക്കിളിന്റെ സ്ഥാനത്ത് മണ്‍വിളക്ക് സ്ഥാപിക്കുന്നു. പാല്, തൈര്, ഗംഗാജലം, തേന്‍ തുടങ്ങിയവ ഈ വിളക്കില്‍ വയ്ക്കുന്നു. പിന്നീട് അത് പ്രസാദമായി വിതരണം ചെയ്യുന്നു. ഗോവര്‍ദ്ധന പര്‍വ്വതത്തെ ആരാധിച്ചതിന് ശേഷം ഏഴ് തവണ പ്രദക്ഷിണം ചെയ്യുന്നു. പ്രദക്ഷിണ സമയത്ത് കൈയിലുള്ള താമരയില്‍ നിന്ന് വെള്ളം ഒഴിച്ചുകൊണ്ടാണ് പ്രദക്ഷിണം നടത്തുന്നത്. ഗോവര്‍ദ്ധന പൂജാ ദിനത്തില്‍ ഭഗവാന് വിശ്വകര്‍മ്മാവിനെയും ആരാധിക്കാറുണ്ട്.

ഗോവര്‍ദ്ധന പൂജയില്‍ 'അന്നകൂട്ട്'
ഗോവര്‍ദ്ധന പൂജയോടനുബന്ധിച്ച് അന്നകൂട്ടും സംഘടിപ്പിക്കാറുണ്ട്. അന്നകൂട്ട് എന്നാല്‍ ധാന്യങ്ങളുടെ മിശ്രിതം എന്നാണ് അര്‍ത്ഥം. ഇത് ഭഗവാന് കൃഷ്ണനു നിവേദ്യമായി സമര്‍പ്പിക്കുന്നു. ചില സ്ഥലങ്ങളില്‍ ഈ ദിവസം ധാന്യങ്ങളാല്‍ കിച്ചടിയും പൂരിയും ഉണ്ടാക്കാറുണ്ട്. പൂജയ്ക്കുശേഷം ഇവയെല്ലാം പ്രസാദമായി വിതരണം ചെയ്യും.
Most
read;ലക്ഷ്മീദേവി
വിളിപ്പുറത്തെത്തും;
ദീപാവലിയില്‍
രാശിപ്രകാരം
ഈ
മന്ത്രങ്ങള്‍
ചൊല്ലൂ

ഗോവര്‍ദ്ധന പൂജയുടെ കഥ
ഇന്ദ്രന്റെ അഹങ്കാരം തീര്‍ക്കാനായാണ് ഭഗവാന് കൃഷ്ണന് ഗോവര്ദ്ധ പര്‍വ്വതത്തെ കൂട്ടുപിടിച്ചതെന്നാണ് വിശ്വാസം. അതിനായി ശ്രീകൃഷ്ണന് തന്റെ ചെറുവിരലുകൊണ്ട് ഗോവര്ദ്ധന് പര്‍വ്വതം ഉയര്‍ത്തി ഇന്ദ്രനില് നിന്ന് ഗോകുലവാസികളെ സംരക്ഷിച്ചു. ഇതിനുശേഷം കാര്‍ത്തിക ശുക്ലപ്രതിപാദ ദിനത്തില്‍ 56 നിവേദ്യങ്ങള്‍ ഉണ്ടാക്കി ഗോവര്‍ദ്ധന പര്‍വതത്തെ ആരാധിക്കാന്‍ ഭഗവാന് ശ്രീകൃഷ്ണന് തന്നെ നാട്ടുകാരോട് പറഞ്ഞതായി വിശ്വസിക്കപ്പെടുന്നു. അന്നുമുതല്‍ ഗോവര്‍ദ്ധന പൂജയുടെ ആചാരങ്ങള്‍ നടത്തിവരുന്നു.

ഗോവര്‍ദ്ധന പൂജ നടത്തുന്നതിന്റെ ഗുണങ്ങള്‍
ഗോവര്‍ദ്ധന പൂജ നടത്തുന്നതിലൂടെ ഭക്തര്‍ക്ക് ഭഗവാന് കൃഷ്ണന്റെ അനുഗ്രഹം ശാശ്വതമായി നിലനില്ക്കുന്നു. ഇത് നിങ്ങള്‍ക്ക് ഭാഗ്യവും നല്കിത്തരുന്നു. വിവിധ തരത്തിലുള്ള ജീവിത പരീക്ഷണങ്ങളെ നേരിടാനും വിജയം കൈവരിക്കാനും ഗോവര്‍ധന പൂജ നിങ്ങളെ സഹായിക്കുന്നു. പൂജ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മോക്ഷവും നേടാനാകുന്നു.
Most
read;വിജയത്തിനും
സമ്പത്തിനും
3
ശക്തമായ
ലക്ഷ്മി
ഗണേശ
മന്ത്രങ്ങള്‍