For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്മീദേവി വീട്ടിലെത്തും; മകരസംക്രാന്തിയില്‍ ഈ കര്‍മ്മങ്ങളിലൂടെ ലഭിക്കും പുണ്യവും ഐശ്വര്യവും

|

ഹിന്ദുവിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രധാനപ്പെട്ട ഒരു ഉത്സവമാണ് മകരസംക്രാന്തി. സനാതന ധര്‍മ്മത്തില്‍ ഈ ഉത്സവത്തിന് വലിയ പ്രാധാന്യമുണ്ട്. സൂര്യന്‍ മകരരാശിയില്‍ പ്രവേശിക്കുമ്പോഴാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്. ഈ വര്‍ഷം മകരസംക്രാന്തി ഉത്സവം ജനുവരി 15 ന് ആഘോഷിക്കും. മകരം രാശിയില്‍ സൂര്യന്‍ പ്രവേശിക്കുന്നതോടെ വിവാഹം, ഗൃഹപ്രവേശം, ഗൃഹനിര്‍മ്മാണം, വീട് വാങ്ങല്‍ തുടങ്ങി എല്ലാ ശുഭകാര്യങ്ങളും പുനരാരംഭിക്കുന്നു. മകരസംക്രാന്തി നാളില്‍ ദാനം, ദക്ഷിണ, സ്‌നാനം മുതലായ ചെയ്യുന്നതും പുണ്യമായി കണക്കാക്കുന്നു.

Also read: ചൊവ്വയുടെ രാശിമാറ്റം; മാര്‍ച്ച് 13 വരെ സ്വര്‍ണ്ണവില ഉയരും, രാഷ്ട്രീയ അട്ടിമറികള്‍; ഇന്ത്യയിലെ മാറ്റം ഇങ്ങനെAlso read: ചൊവ്വയുടെ രാശിമാറ്റം; മാര്‍ച്ച് 13 വരെ സ്വര്‍ണ്ണവില ഉയരും, രാഷ്ട്രീയ അട്ടിമറികള്‍; ഇന്ത്യയിലെ മാറ്റം ഇങ്ങനെ

മകരസംക്രാന്തിയുടെ ശുഭമുഹൂര്‍ത്തം ജനുവരി 15ന് രാവിലെ 06:47 ന് ആരംഭിച്ച് വൈകുന്നേരം 05:40 ന് അവസാനിക്കും. അതേസമയം, മഹാപുണ്യകാലം രാവിലെ 07.15 മുതല്‍ 09.06 വരെയായിരിക്കും. ഈ പുണ്യസമയത്ത് കുളിച്ച് ദാനം ചെയ്യുന്നത് വളരെ ഐശ്വര്യപ്രദമാണ്. ഈ ദിവസം ഉച്ചയ്ക്ക് 12.09 മുതല്‍ 12.52 വരെയാണ് അഭിജിത മുഹൂര്‍ത്തം. ഉച്ചയ്ക്ക് 02.16 മുതല്‍ 02.58 വരെയാണ് വിജയ മുഹൂര്‍ത്തം. മകര സംക്രാന്തി ദിനത്തില്‍ ചില പ്രവൃത്തികളിലൂടെ നിങ്ങള്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം നേടാവുന്നതാണ്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മകരസംക്രാന്തിയില്‍ ദാനകര്‍മ്മം

മകരസംക്രാന്തിയില്‍ ദാനകര്‍മ്മം

ദാനം ചെയ്യുന്നത് പുണ്യം മാത്രമല്ല, ജ്യോതിഷ പ്രകാരം പല പ്രശ്‌നങ്ങളും ഒഴിവാക്കാനും അതിജീവിക്കാനുമുള്ള ഒരു മാര്‍ഗം കൂടിയാണ്. ഹിന്ദുമതത്തില്‍ മകരസംക്രാന്തി ദിനത്തിന് വളരെ സവിശേഷമായ പ്രാധാന്യമുണ്ട്. ഒരു വ്യക്തിക്ക് വര്‍ഷം മുഴുവനും അല്ലെങ്കില്‍ മാസം മുഴുവനും ദാനം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ക്ക് മകരസംക്രാന്തി ദിനത്തില്‍ ദാനം ചെയ്യാമെന്ന് പറയപ്പെടുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ ദാനം ചെയ്തതിന്റെ പുണ്യം ലഭിക്കുന്നു.

പാപമോചനത്തിന്

പാപമോചനത്തിന്

മകര സംക്രാന്തി നാളില്‍ ചില പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും അനുഗ്രഹം ലഭിക്കും. ഈ ദിവസം പുതപ്പ്, കമ്പിളി വസ്ത്രങ്ങള്‍, നെയ്യ്, കിച്ചടി, എള്ള് എന്നിവ ദാനം ചെയ്യുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ അറിയാതെ ചെയ്ത പാപങ്ങളില്‍ നിന്ന് പോലും മുക്തി നേടാനും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരുത്താനും സാധിക്കും.

Also read:കണ്ണടച്ച്‌ ആരെയും വിശ്വസിക്കരുത്‌; യഥാര്‍ത്ഥ സുഹൃത്തിനെ മനസിലാക്കാന്‍ ചാണക്യന്‍ പറയുന്ന 7 കാര്യങ്ങള്‍Also read:കണ്ണടച്ച്‌ ആരെയും വിശ്വസിക്കരുത്‌; യഥാര്‍ത്ഥ സുഹൃത്തിനെ മനസിലാക്കാന്‍ ചാണക്യന്‍ പറയുന്ന 7 കാര്യങ്ങള്‍

ഈ പ്രവൃത്തികളിലൂടെ അഭിവൃദ്ധി

ഈ പ്രവൃത്തികളിലൂടെ അഭിവൃദ്ധി

മകരസംക്രാന്തി ദിനത്തില്‍ നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ കറുത്ത എള്ള് ഇടുക. എള്ള് വെള്ളം കൊണ്ട് കുളിക്കുന്നത് വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്ന വ്യക്തിക്ക് രോഗത്തില്‍ നിന്ന് മുക്തി ലഭിക്കും. ആര്‍ക്കെങ്കിലും അസുഖമുണ്ടെങ്കില്‍ മകരസംക്രാന്തി നാളില്‍ എള്ള് പുരട്ടിയ ശേഷം കുളിച്ചാല്‍ മതി. ഇത് ചെയ്യുന്നതിലൂടെ അവരുടെ ശരീരം ആരോഗ്യത്തോടെ നിലനില്‍ക്കും.

സൂര്യദേവന് വെള്ളം അര്‍പ്പിക്കുക

സൂര്യദേവന് വെള്ളം അര്‍പ്പിക്കുക

മകരസംക്രാന്തി നാളില്‍ രാവിലെ കുളിച്ച ശേഷം സൂര്യദേവന് വെള്ളം അര്‍പ്പിക്കുക. ഈ വെള്ളത്തില്‍ അല്‍പം എള്ള് കൂടി കലര്‍ത്തുക. ഇത് ചെയ്യുന്നതിലൂടെ, ഒരു വ്യക്തിയുടെ ഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കുന്നു. ഈ ദിവസം സൂര്യന് വെള്ളം നല്‍കുമ്പോള്‍ അതില്‍ എള്ള് കലര്‍ത്തുന്നതോടെ നിങ്ങളുടെ പൂര്‍വികരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കും.

Also read:സൂര്യദോഷം നീക്കാനും ജീവിതാഭിവൃദ്ധിക്കും മകര സംക്രാന്തി നാളില്‍ സൂര്യദേവനെ ഈ വിധം ആരാധിക്കൂAlso read:സൂര്യദോഷം നീക്കാനും ജീവിതാഭിവൃദ്ധിക്കും മകര സംക്രാന്തി നാളില്‍ സൂര്യദേവനെ ഈ വിധം ആരാധിക്കൂ

സൂര്യദേവനെ ഈവിധം പ്രസാദിപ്പിക്കുക

സൂര്യദേവനെ ഈവിധം പ്രസാദിപ്പിക്കുക

ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന്‍ ക്ഷയിച്ചിട്ടുണ്ടെങ്കില്‍, മകരസംക്രാന്തി ദിവസം വീട്ടിലൊരു സൂര്യ യന്ത്രം സ്ഥാപിച്ച് 501 തവണ സൂര്യമന്ത്രം ജപിക്കുക. സൂര്യഭഗവാന്റെ പ്രീതി ലഭിക്കാന്‍ ശര്‍ക്കരയും പാലും ചേര്‍ത്ത് വേവിച്ച ചോറ് കഴിക്കണം. ഇതുകൂടാതെ, ഈ ദിവസം ഒഴുകുന്ന വെള്ളത്തില്‍ ശര്‍ക്കരയും അരിയും ഒഴുക്കുകയും ചെയ്യുക. ഈ പ്രവൃത്തികളിലൂടെ സൂര്യദേവന്‍ നിങ്ങളോട് പ്രസാദിക്കുന്നു. ജാതകത്തിലെ ഏതെങ്കിലും തരത്തിലുള്ള സൂര്യദോഷം കുറയ്ക്കാന്‍, ഒഴുകുന്ന വെള്ളത്തില്‍ ഒരു ചെമ്പ് നാണയമോ ഒരു ചതുരാകൃതിയിലുള്ള ചെമ്പ് കഷ്ണമോ ഇടുക.

മരം മുറിക്കരുത്

മരം മുറിക്കരുത്

മകര സംക്രാന്തി ഉത്സവം പ്രകൃതിയെ ആദരിക്കാനുള്ള ഉത്സവമാണ്. ഈ ദിവസം ഒരു മരവും മുറിക്കരുത്. കര്‍ഷകര്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു ഉത്സവമാണ് മകരസംക്രാന്തി. ഈ ഉത്സവം പ്രകൃതിയോട് ചേര്‍ന്ന് ആഘോഷിക്കാനുള്ള ഉത്സവമാണ്. അതിനാല്‍ ഈ ദിവസം ഒരു മരം പോലും നിങ്ങള്‍ മുറിക്കരുത്.

Also read:ചാണക്യനീതി; മറ്റുള്ളവരുടെ സങ്കടങ്ങള്‍ അറിയില്ല, ഈ 4 തരം ആളുകളോട് എപ്പോഴും അകലം പാലിക്കണംAlso read:ചാണക്യനീതി; മറ്റുള്ളവരുടെ സങ്കടങ്ങള്‍ അറിയില്ല, ഈ 4 തരം ആളുകളോട് എപ്പോഴും അകലം പാലിക്കണം

വീട്ടിലേക്ക് ചൂല് കൊണ്ടുവരിക

വീട്ടിലേക്ക് ചൂല് കൊണ്ടുവരിക

വിശ്വാസങ്ങള്‍ പ്രകാരം ലക്ഷ്മീ ദേവിയുടെ പ്രതീകമായി ചൂലിനെ കണക്കാക്കുന്നു. മകര സംക്രാന്തി നാളില്‍ കഴിയുമെങ്കില്‍ നിങ്ങളുടെ വീടിന് ഒരു പുതിയ ചൂല്‍ വാങ്ങുക. ഇതിലൂടെ നിങ്ങള്‍ക്ക് ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും. ഈ ദിവസം പരമശിവന്‍, വിഷ്ണു, ലക്ഷ്മീ ദേവി എന്നിവരെയും ആരാധിക്കുക.

English summary

Goddess Lakshmi Will Come To Your House By Doing These Remedies On Makar Sankranti 2023

Do this remedy on Makar Sankranti day, Goddess Lakshmi will come to your home. Take a look.
Story first published: Thursday, January 12, 2023, 10:50 [IST]
X
Desktop Bottom Promotion