For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്മീദേവി പടിയിറങ്ങും; ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്

|

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായി ലക്ഷ്മീ ദേവിയെ കണക്കാക്കപ്പെടുന്നു. ലക്ഷ്മീ ദേവിയെ ഉചിതമായ രീതിയില്‍ ആരാധിക്കുകയാണെങ്കില്‍ നിങ്ങളിലേക്ക് സമ്പത്ത് ആകര്‍ഷിക്കുമെന്നും ഐശ്വര്യം വരുമെന്നും വിശ്വസിക്കപ്പെടുന്നു. ശാന്തിയും സമാധാനവും എവിടെയുണ്ടോ അവിടെ ലക്ഷ്മീ ദേവി വസിക്കുന്നു എന്നു വിശ്വസിക്കുന്നു. അതേസമയം, കാളീ ദേവിയുടെ അവതാരം കൂടിയാണ് ലക്ഷ്മി.

Most read: പശു എങ്ങനെ ഹിന്ദുക്കളുടെ പുണ്യമൃഗമായി ?Most read: പശു എങ്ങനെ ഹിന്ദുക്കളുടെ പുണ്യമൃഗമായി ?

അതിനാല്‍, ദേവിയുടെ കോപത്തിന് ഇരയാക്കുന്ന കാര്യങ്ങള്‍ ചെയ്താല്‍ ദേവി നിങ്ങളുടെ പക്കല്‍ വസിക്കില്ലെന്നും നിങ്ങളുടെ വീട് വിട്ട് പോകുമെന്നും വിശ്വസിക്കപ്പെടുന്നു. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില തെറ്റുകളുണ്ട്. ഈ തെറ്റുകള്‍ ലക്ഷ്മീ ദേവിയുടെ അപ്രീതിക്ക് ഇരയാക്കിയേക്കാവുന്നയാണ്. ലക്ഷ്മി ദേവി പടിയിറങ്ങാതിരിക്കാന്‍ നിങ്ങള്‍ തിരുത്തേണ്ട അത്തരം ചില തെറ്റുകളെക്കുറിച്ച് വായിച്ചറിയാം.

അടുക്കള അലങ്കോലമാക്കരുത്

അടുക്കള അലങ്കോലമാക്കരുത്

പലരും വീട്ടില്‍ പാത്രങ്ങള്‍ വലിച്ചുവാരിയിട്ട് സൂക്ഷിക്കുന്നു. മിക്കവരും രാത്രിയില്‍ അഴുക്ക് പിടിച്ച പാത്രങ്ങള്‍ അതുപോലെ സൂക്ഷിക്കുകയും രാവിലെ കഴുകുകയും ചെയ്യുന്നു. എന്നാല്‍, ഈ പ്രവര്‍ത്തി ഒരു നല്ല കാര്യമായി കണക്കാക്കുന്നില്ല. വീട്ടില്‍ ഇത്തരത്തില്‍ പാത്രങ്ങള്‍ കൂട്ടിയിടുകയും അഴുക്കോടെ നിലനിര്‍ത്തുകയും ചെയ്യുന്നത് ലക്ഷ്മീ ദേവിയെ ദേഷ്യം പിടിപ്പിക്കുന്ന കാര്യമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീ ദേവി വീട് വിട്ട് ഇറങ്ങിപ്പോകുമെന്ന് വിശ്വസിക്കുന്നു. അതിനാല്‍, വീട്ടില്‍ എല്ലായ്‌പ്പോഴും ശുചിത്വം പാലിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇതിലൂടെ ലക്ഷ്മീ കടാക്ഷം നേടാവുന്നതാണ്.

ഈ സ്ഥലത്ത് മാലിന്യം സൂക്ഷിക്കരുത്

ഈ സ്ഥലത്ത് മാലിന്യം സൂക്ഷിക്കരുത്

വാസ്തു ശാസ്ത്രമനുസരിച്ച് വടക്കുഭാഗം സമ്പത്തിന്റെ ദേവനായ കുബേരന്റെയും സമൃദ്ധിയുടെ ദേവതയായ ലക്ഷ്മീ ദേവിയുടെയും ദിക്കായി കണക്കാക്കപ്പെടുന്നു. അതിനാല്‍ വീടിന്റെ വടക്കുഭാഗത്ത് മാലിന്യങ്ങളോ കൂമ്പാരങ്ങളോ സൂക്ഷിക്കരുത്. വീടിന്റെ ഈ ഭാഗം പോസിറ്റീവ് എനര്‍ജി നിറഞ്ഞതാണ്. ഇവിടെ ഉപയോഗശൂന്യമായ ഒരു വസ്തു സൂക്ഷിക്കുകയാണെങ്കില്‍ ലക്ഷ്മീ ദേവിയും കുബേരനും കോപപ്പെടുമെന്ന് പറയപ്പെടുന്നു. ഈ ദിശ എല്ലായ്‌പ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് സമ്പത്തിന്റെ ഒഴുക്കിന് ഗുണം ചെയ്യും.

Most read:രാശിപ്രകാരം വാഹനത്തിന് ഈ നിറമെങ്കില്‍ ഭാഗ്യം കൂടെനില്‍ക്കുംMost read:രാശിപ്രകാരം വാഹനത്തിന് ഈ നിറമെങ്കില്‍ ഭാഗ്യം കൂടെനില്‍ക്കും

ഒഴിഞ്ഞ പാത്രങ്ങള്‍ അടുപ്പത്ത് വയ്ക്കരുത്

ഒഴിഞ്ഞ പാത്രങ്ങള്‍ അടുപ്പത്ത് വയ്ക്കരുത്

ഒഴിഞ്ഞ പാത്രങ്ങള്‍ അടുപ്പിനു മുകളില്‍ വയ്ക്കാന്‍ പാടില്ല. എല്ലായ്‌പ്പോഴും വീട്ടിലെ അടുപ്പ് വൃത്തിയായും സൂക്ഷിക്കുക. ഇത് വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും വഴിയൊരുക്കുന്നു, ഒപ്പം സമൃദ്ധിയും സമൂഹത്തില്‍ ആദരവും നല്‍കുന്നു. ഒഴിഞ്ഞ പാത്രങ്ങള്‍ അടുപ്പിനു മുകളില്‍ വയ്ക്കുന്നത് നിങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നുവെന്നും പറയപ്പെടുന്നു. അത്തരക്കാരുടെ വീട്ടില്‍ ഒരിക്കലും ലക്ഷ്മീ ദേവി കുടിയിരിക്കില്ല. പൂജാമുറി കഴിഞ്ഞാല്‍ ഒരു വീട്ടിലെ ഏറ്റവും വിശിഷ്ടമായ ഇടമാണ് അടുക്കള.

ഈ സമയം അടിച്ചു വാരരുത്

ഈ സമയം അടിച്ചു വാരരുത്

സൂര്യാസ്തമയത്തിനു ശേഷം നിങ്ങള്‍ വീട് അടിച്ചുവാരുന്നുവെങ്കില്‍ അത് നിര്‍ഭാഗ്യത്തിന്റെ സൂചകമായി കണക്കാക്കപ്പെടുന്നു. ലക്ഷ്മി ദേവി ചൂലില്‍ വസിക്കുന്നുവെന്ന് കരുതപ്പെടുന്നു. സൂര്യാസ്തമയ സമയത്ത്, ചൂല് ഉപയോഗിക്കുന്നതിലൂടെ ലക്ഷ്മീ ദേവി കോപപ്പെടുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യും.

Most read:ദുരിതമോചനത്തിന് നരസിംഹ ആരാധനMost read:ദുരിതമോചനത്തിന് നരസിംഹ ആരാധന

ഒരു കൈകൊണ്ട് ചന്ദനം ഉരയ്ക്കരുത്

ഒരു കൈകൊണ്ട് ചന്ദനം ഉരയ്ക്കരുത്

ഒരിക്കലും ഒരു കൈകൊണ്ട് ചന്ദനം ഉരയ്ക്കരുത്. അങ്ങനെ ചെയ്യുന്നത് വിഷ്ണുവിനെ നിന്ദിക്കുന്നതിനു തുല്യമായി കണക്കാക്കുന്നു. അതിലൂടെ ലക്ഷ്മീ ദേവി കോപപ്പെടുകയും വീട്ടില്‍ നിന്ന് ഇറങ്ങുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നു. കൂടാതെ, ചന്ദനം ഉരച്ചു കഴിഞ്ഞാല്‍, നിങ്ങള്‍ അത് നേരിട്ട് വിഗ്രഹത്തില്‍ പുരട്ടരുത്. അത് നല്ല കാര്യമായി കണക്കാക്കുന്നില്ല. ആദ്യം ചന്ദനം ഒരു പാത്രത്തില്‍ ഇടുക, തുടര്‍ന്ന് ആരാധനാ വിഗ്രഹത്തില്‍ പുരട്ടുക.

വിഷ്ണുവിനെ ആരാധിക്കുക

വിഷ്ണുവിനെ ആരാധിക്കുക

ലക്ഷ്മി ദേവിയെ ആരാധിക്കുന്നവര്‍ ഭഗവാന്‍ വിഷ്ണുവിനെയും ആരാധിക്കേണ്ടതാണ്. ഇരുവരെയും ചേര്‍ന്ന് ലക്ഷ്മീ നാരായണന്‍ എന്ന് വിളിക്കുന്നു. ലക്ഷ്മി ദേവിയെ മാത്രം ആരാധിക്കുന്നതിലൂടെ ദേവിയുടെ കൃപ ലഭിക്കുന്നില്ല. അതിനാല്‍, ദേവി ലക്ഷ്മിയുടെ അനുഗ്രഹം പൂര്‍ണമായും ലഭിക്കാന്‍, ലക്ഷ്മിയോടൊപ്പം വിഷ്ണുവിനെയും ആരാധിക്കുക.

Most read:21 ചൊവ്വാഴ്ച വ്രതം; ജീവിതസൗഭാഗ്യം കൂടെMost read:21 ചൊവ്വാഴ്ച വ്രതം; ജീവിതസൗഭാഗ്യം കൂടെ

ഈ സമയത്ത് ഉറങ്ങരുത്

ഈ സമയത്ത് ഉറങ്ങരുത്

ഉറങ്ങാനായി സാധാരണ രാത്രികാലങ്ങള്‍ നമ്മള്‍ ഉപയോഗപ്പെടുത്തുന്നു. പുരാണങ്ങളും ഗ്രന്ഥങ്ങളും ഉറങ്ങാന്‍ ഒരു സമയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാത്രി ഉറങ്ങിക്കഴിഞ്ഞ് സൂര്യോദയത്തിനു മുമ്പായി ഉണരണമെന്ന് പറയപ്പെടുന്നു. എന്നാല്‍ മിക്കവരും ഇത് പാലിക്കുന്നില്ല. ചിലര്‍ സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും ഉറങ്ങുന്നു. ഇത്തരം പ്രവൃത്തി അനുചിതമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ ലക്ഷ്മീ ദേവി കോപിക്കുകയും വീട് വിടുന്നുവെന്നും പറയപ്പെടുന്നു. സന്ധ്യാസമയം ആരാധനയ്ക്കുള്ള ഏറ്റവും നല്ല സമയമായി കണക്കാക്കുന്നു. ഈ സമയത്ത് ഉറങ്ങുകയോ കിടക്കുകയോ ചെയ്യുന്നത് ദോഷകരമാണ്.

സ്ത്രീകളോട് അനാദരവ് കാണിക്കരുത്

സ്ത്രീകളോട് അനാദരവ് കാണിക്കരുത്

സ്ത്രീകളോട് അനാദരവ് കാണിക്കുന്നവരുടെ സമീപം ലക്ഷ്മീ ദേവി വസിക്കില്ലെന്ന് പറയപ്പെടുന്നു. വീട്ടിലെ സ്ത്രീകളോടും പുറത്തുനിന്നുള്ള സ്ത്രീകളോടും അനാദരവ് കാണിക്കരുത്. സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിലൂടെ ലക്ഷ്മീ ദേവി വീട് വിട്ട് ഇറങ്ങുമെന്ന് പറയപ്പെടുന്നു. അതുപോലെ, വീട്ടിലെ മുതിര്‍ന്നവരെയും ദരിദ്രരെയും അപമാനിക്കുന്നതും ദേവിയുടെ കോപത്തിന് കാരണമാകുന്നു.

Most read:ഗ്രഹസ്ഥാനം ശക്തമാക്കാനും ദോഷം നീക്കാനും ദാനശീലംMost read:ഗ്രഹസ്ഥാനം ശക്തമാക്കാനും ദോഷം നീക്കാനും ദാനശീലം

അത്യാഗ്രഹം

അത്യാഗ്രഹം

അത്യാഗ്രഹം ഒഴിവാക്കുക, നിങ്ങളുടെ പക്കലുള്ളതില്‍ സംതൃപ്തനായിരിക്കുക. ആവശ്യവും അനാവശ്യവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പഠിക്കുക. നിങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് അവസാനിപ്പിച്ച് ഉള്ളതില്‍ തൃപ്തനായി ജീവിച്ചാല്‍ ദേവി പ്രസാദിക്കുകയും നിങ്ങള്‍ക്ക് ഐശ്വര്യം നല്‍കുകയും ചെയ്യും.

സ്വാര്‍ത്ഥത

സ്വാര്‍ത്ഥത

ലക്ഷ്മീ ദേവി ഒരിക്കലും സ്വാര്‍ത്ഥത ഇഷ്ടപ്പെടുന്നില്ല. കഴിയുന്നത്ര ദരിദ്രരെ സഹായിക്കുക. നിങ്ങളുടെ സമ്പത്ത് നിങ്ങള്‍ തന്നെ സൂക്ഷിക്കുന്നുവെങ്കില്‍ ലക്ഷ്മീ ദേവിയുടെ കോപത്തിന് നിങ്ങള്‍ ഇരയാകും. എന്നാല്‍ സ്വാര്‍ത്ഥത വെടിഞ്ഞ് നിങ്ങള്‍ നിസ്വാര്‍ത്ഥരായിരിക്കുമ്പോള്‍, ലക്ഷ്മീ ദേവി സംപ്രീതയായി നിങ്ങള്‍ ആഗ്രഹിക്കാതെ തന്നെ നിങ്ങള്‍ക്ക് സമ്പത്ത് നല്‍കുന്നു.

Most read:നിങ്ങളുടെ ജനനദിവസം പറയും നിങ്ങളുടെ സ്വഭാവംMost read:നിങ്ങളുടെ ജനനദിവസം പറയും നിങ്ങളുടെ സ്വഭാവം

English summary

Goddess Lakshmi Leaves Home, If you do These Mistakes

Knowingly and unknowingly, we make many mistakes, which makes Maa Lakshmi angry. Let's know about the mistakes that should be taken care of.
X
Desktop Bottom Promotion