For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Ganesh Chaturthi 2023: ഗണപതി ഭഗവാനെ എളുപ്പം പ്രസാദിപ്പിക്കാം; ഈ പൂക്കളും പഴങ്ങളും അര്‍പ്പിക്കൂ

|

ദൈവവുമായി ഒരു ദൈവിക ബന്ധം സ്ഥാപിക്കാന്‍ ചെയ്യുന്ന ആരാധനയാണ് പൂജ. ദൈവാരാധനയില്‍ പൂക്കള്‍ ഒരു അവിഭാജ്യ ഘടകമാണ്. പ്രകൃതിയില്‍ നിന്ന് വന്ന പൂക്കള്‍ ദൈവത്തിന് നന്ദിയര്‍പ്പിക്കാന്‍ സമര്‍പ്പിക്കുന്നു. പൂക്കള്‍ അവയുടെ ദളങ്ങളിലൂടെ ദിവ്യ സൂക്ഷ്മ കണങ്ങളെ ആകര്‍ഷിക്കുകയും അന്തരീക്ഷത്തില്‍ ആത്മീയ സ്പന്ദനങ്ങള്‍ നിറക്കുകയും ചെയ്യുന്നു. ചില പ്രത്യേക പൂക്കള്‍ക്ക് പ്രത്യേക ദൈവശക്തിയെ ആകര്‍ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട്. പൂവിന്റെ നിറത്തിനും സുഗന്ധത്തിനും ദിവ്യശക്തിയുണ്ടെന്ന് പറയപ്പെടുന്നു. അവ എപ്പോഴും അന്തരീക്ഷത്തില്‍ നല്ല ആത്മീയ സ്പന്ദനങ്ങള്‍ പരത്തുന്നു.

Most read: വിഘ്‌നങ്ങള്‍ നീക്കും ഗണേശോത്സവം; പൂജാമുഹൂര്‍ത്തവും ആരാധനാ രീതിയുംMost read: വിഘ്‌നങ്ങള്‍ നീക്കും ഗണേശോത്സവം; പൂജാമുഹൂര്‍ത്തവും ആരാധനാ രീതിയും

തടസ്സങ്ങള്‍ നീക്കുകയും ഉദ്യമങ്ങളില്‍ വിജയം നല്‍കുകയും ചെയ്യുന്ന പരമോന്നത ദേവനാണ് ഗണപതി. ലൗകികമോ മതപരമോ ആത്മീയമോ ആയ ഏതൊരു പ്രവര്‍ത്തനവും ആരംഭിക്കുന്നതിന് മുമ്പ് ഗണപതിയെ ആരാധിക്കുന്നു. ഗണേശ ചതുര്‍ത്ഥി നാളില്‍ ഗണപതി ഭഗവാന് ഇഷ്ടപ്പെട്ട പൂക്കള്‍ സമര്‍പ്പിച്ചാല്‍ ഗണപതി സംതൃപ്തനാകുമെന്നും സമൃദ്ധിയും അനുഗ്രഹങ്ങളും വര്‍ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഗണേശ പ്രീതിക്കായി നിങ്ങള്‍ക്ക് ആര്‍പ്പിക്കാവുന്ന ചില വിശേഷ പുഷ്പങ്ങളും പഴങ്ങളും ഇതാ.

ചെമ്പരത്തി

ചെമ്പരത്തി

ഗണപതിയുടെ പ്രിയപ്പെട്ട പുഷ്പമാണ് ചെമ്പരത്തി. ചുവന്ന പൂക്കളാണ് ഗണപതിക്ക് ഏറ്റവും ഇഷ്ടം. ചുവന്ന പൂക്കള്‍ ചൊവ്വയുടെയും ചന്ദ്രന്റെയും ഘടകങ്ങളാണ്. ഇത് സര്‍വ്വ ഐശ്വര്യത്തിനും ശത്രുനാശത്തിനും വേണ്ടി അര്‍പ്പിക്കുന്നു

പാരിജാതം

പാരിജാതം

പവിഴമല്ലി എന്നും അറിയപ്പെടുന്ന ഇത് രാത്രിയില്‍ മാത്രം വിരിയുന്ന ഒരു പൂവാണ്. പകല്‍ സമയത്ത് അതിന്റെ ഇതളുകള്‍ പൊഴിക്കുന്നു. ഇതിന് സവിശേഷമായ മണം ഉണ്ട്, വളരെ അതിലോലമായതാണ് ഈ പൂവ്. ഈ പുഷ്പം ഗണപതിക്ക് സമര്‍പ്പിച്ചാല്‍ കുട്ടികളുടെ ജീവിതത്തില്‍ നല്ലത് നടക്കും.

Most read:ബുധന്റെ കന്നി രാശി സംക്രമണം; പ്രശ്‌നങ്ങളുയരും ഈ 3 രാശിക്ക്Most read:ബുധന്റെ കന്നി രാശി സംക്രമണം; പ്രശ്‌നങ്ങളുയരും ഈ 3 രാശിക്ക്

ദര്‍ഭ പുല്ല്

ദര്‍ഭ പുല്ല്

ഇത് ഒരു പുഷ്പമല്ലെങ്കിലും ദര്‍ഭ അല്ലെങ്കില്‍ പുല്ല് ഗണേശന് വളരെ പ്രധാനപ്പെട്ട വഴിപാടാണ്. ഗണേശ ചതുര്‍ത്ഥി സമയത്ത് ഒരു പിടി ദര്‍ഭ പുല്ല് സമര്‍പ്പിക്കാതെ ഗണേശ പൂജ പൂര്‍ത്തിയാകില്ല. ഈ പുല്ല് സമര്‍പ്പിക്കുന്നതിലൂടെ ഭക്തര്‍ക്ക് ഭഗവാന്റെ കൃപ ലഭിക്കും.

ചെണ്ടുമല്ലി

ചെണ്ടുമല്ലി

ചെണ്ടുമല്ലി പൂക്കള്‍ ഗണപതിക്ക് സമര്‍പ്പിക്കുന്നു. ക്ഷേത്രങ്ങള്‍ അലങ്കരിക്കാനും ഇത് ഉപയോഗിക്കുന്നു. ഈ പുഷ്പം വഴിപാട് കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് നിങ്ങളെ സുഖപ്പെടുത്തുകയും നല്ല ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

Most read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതംMost read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതം

എരിക്ക്

എരിക്ക്

എരിക്കിന്‍ പൂക്കള്‍ കൊണ്ട് ഗണപതിയെ ആരാധിക്കുന്നത് എല്ലാ രോഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി നല്‍കുന്നു. ഈ ചെടിയുടെ ഇലകളും പൂക്കളും ഗണപതിയുടെയും ശിവന്റെയും ആരാധനയില്‍ ഉപയോഗിക്കുന്നു.

കടമ്പ് പുഷ്പം

കടമ്പ് പുഷ്പം

ചെറിയ മഞ്ഞ കുലകളായി കാണപ്പെടുന്ന കടമ്പ് പൂക്കള്‍ പാര്‍വതി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പുഷ്പം അര്‍പ്പിക്കുന്നത് ഒരാളെ കഴിവുള്ളവനാക്കി മാറ്റുന്നു.

മുല്ല

മുല്ല

മുല്ല പൂക്കള്‍ക്ക് ശക്തമായ മണം ഉണ്ട്. അഭിപ്രായവ്യത്യാസവും അടിക്കടി വഴക്കുകളുമുള്ള ദമ്പതികള്‍ സമാധാനപൂര്‍ണമായ ദാമ്പത്യജീവിതത്തിനായി ഭഗവാന് മുല്ലപ്പൂവ് വഴിപാട് നടത്തണം.

Most read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂMost read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂ

വാഴപ്പഴം

വാഴപ്പഴം

ഗണപതി ചതുര്‍ത്ഥിയോടനുബന്ധിച്ച് വാഴപ്പഴം കൊണ്ട് നിര്‍മ്മിച്ച മാലകള്‍ ഗണപതിക്ക് സമര്‍പ്പിക്കുന്നു. ഗണപതിക്ക് വാഴപ്പഴം ഇഷ്ടമാണ്, ബംഗാളി പാരമ്പര്യമനുസരിച്ച് അദ്ദേഹം വാഴമരത്തെ വിവാഹം കഴിച്ചതാണ് ഇതിന് കാരണം. വാഴപ്പഴമില്ലാതെ ഗണേശപൂജ അപൂര്‍ണ്ണമാകാന്‍ കാരണവും ഇതാണ്.

പേരക്ക

പേരക്ക

ഗണപതിയുടെ പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് പേരക്ക. പേരയ്ക്കയിലെ വിറ്റാമിന്‍ സിയുടെ അളവ് ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ്, ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. പ്രോട്ടീന്‍, ഫൈബര്‍, ഫോളേറ്റ് എന്നിവയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന പേരയ്ക്ക, ദിവസവും കഴിക്കുന്നത് ഗര്‍ഭിണികളുടെ നാഡീവ്യവസ്ഥയെ വികസിപ്പിക്കാന്‍ സഹായിക്കുന്നു.

ഇവയും ഗണേശന് പ്രിയം

ഇവയും ഗണേശന് പ്രിയം

കരിമ്പ്, മാമ്പഴം, അത്തിപ്പഴം, പൈനാപ്പിള്‍, ഓറഞ്ച്, മൊസാമ്പി, ആപ്പിള്‍, പിയര്‍, ചക്ക, ഓറഞ്ച്, കസ്റ്റാര്‍ഡ് ആപ്പിള്‍, കിവി, ചിക്കൂ, മുന്തിരി, ക്രാന്‍ബെറി, ജാമുന്‍, മാതളനാരകം എന്നിവയും ഗണേശന് പ്രിയപ്പെട്ട പഴങ്ങളാണ്.

English summary

Ganesha Chaturthi: Favorite Flowers and Fruits of Lord Ganesha in Malayalam

Every flower has specific ability and attracts specific deity. Here are some favorite flowers and fruits of Lord Ganesha.
X
Desktop Bottom Promotion