For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗണേശ വിസര്‍ജന്‍; ഗണപതി പ്രീതിക്ക് ചെയ്യരുതാത്തതും ചെയ്യേണ്ടതും

|

ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രത്യേക കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ വരുന്നതാണ് പലപ്പോഴും ഗണേശ വിസര്‍ജന്‍ എന്ന ചടങ്ങും. എല്ലാ ഹിന്ദു മത വിശ്വാസികളുടെയും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഗണേശ ചതുര്‍ത്ഥി. കാരണം ഈ ദിവസമാണ് ഗണപതി തന്റെ അമ്മയായ പാര്‍വ്വതി ദേവിയോടൊപ്പം കൈലാസപര്‍വ്വത്തില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങുന്നത് എന്നൊരു വിശ്വാസം ഉണ്ട്. സെപ്റ്റംബര്‍ 10 മുതല്‍ ആരംഭിക്കുന്ന 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണിത്, 2021 സെപ്റ്റംബര്‍ 21 ന് ഇത് സമാപിക്കും. 10 ദിവസം പൂര്‍ത്തിയായ ശേഷം ഗണേശ വിഗ്രഹം ഘോഷയാത്രകളോടെ ജലാശയത്തില്‍ നിമജ്ജനം ചെയ്യുകയും ചെയ്യുന്നു. ആദ്യ ദിവസം മുതല്‍ വിസര്‍ജന്‍ വരെ ആചരിക്കേണ്ട ചില പ്രത്യേക കാര്യങ്ങളും ചടങ്ങുകളും ഉണ്ട്. ഭക്തര്‍ ദിവസം മുഴുവന്‍ ഉപവാസം അനുഷ്ഠിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്.

DOs and DONTs In Malayalam

ഈ ദിനത്തില്‍ ഗണേശ പ്രീതിക്കായി ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ പല വിധത്തിലുള്ള കാര്യങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഗണേശ പ്രീതി എല്ലാവരിലും ഉള്‍ക്കൊള്ളുന്നതിനും ജീവിതത്തില്‍ ഭഗവാന്റെ അനുഗ്രഹം നിലനില്‍ക്കുന്നതിനും വേണ്ടി നമുക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഗണപതി ഭഗവാന്റെ വിഗ്രഹം പത്ത് ദിവസത്തെ ആഘോഷത്തിന് ശേഷം നിമജ്ജനം ചെയ്യുമ്പോള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും എന്തൊക്കെയാണ് അതില്‍ അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ചെയ്യേണ്ടത്

ചെയ്യേണ്ടത്

ശുദ്ധിയും വൃത്തിയും തന്നെയാണ് പ്രധാനപ്പെട്ടത്. ഗണേശ ചതുര്‍ത്ഥിയുടെ ആദ്യ ദിനത്തില്‍ തന്നെ സ്ഥാപിക്കുന്ന ഗണേശ വിഗ്രഹത്തില്‍ ആരാധനയും മറ്റും നടത്തുമ്പോള്‍ നിങ്ങള്‍ ശുദ്ധവും വൃത്തിയും പാലിക്കുക എന്നുള്ളത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിനാല്‍ എല്ലാ ദിവസങ്ങളിലും ബ്രഹ്മചര്യം പാലിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ആണ് ഭഗവാനെ ഇത്തരത്തില്‍ പൂജിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്.

ചെയ്യേണ്ടത്

ചെയ്യേണ്ടത്

ഗണേശന്‍ നിങ്ങളുടെ അതിഥിയായതിനാല്‍, സാത്വിക ഭക്ഷണം തയ്യാറാക്കുകയും ആദ്യം തയ്യാറാക്കിയ എല്ലാ വിഭവങ്ങളും ഭഗവാന് തന്നെ നേദിക്കുകയും ചെയ്യേണ്ടതാണ്. ഇതിലൂടെ നിങ്ങളുടെ കുടുംബത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ജീവിതത്തില്‍ എന്തിനും ഏതിനും മുന്നിലേക്കെത്തുന്നതിന് നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നു. ജീവിതത്തിലെ വെല്ലുവിളികള്‍ ഇല്ലാതിരിക്കുന്നതിന് ഭഗവാന്‍ നമ്മളെ അനുഗ്രഹിക്കുന്നു.

ചെയ്യേണ്ടത്

ചെയ്യേണ്ടത്

ഗണപതി ഭഗവാനെ നിമജ്ജനം ചെയ്യുന്നതിന് വേണ്ടി വിഗ്രഹം എടുക്കുന്നതിന് മുമ്പ് വീട്ടില്‍ പൂജ, ആരതി, ഭോഗം എന്നിവ നടത്തേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ ജീവിതത്തില്‍ കൂടുതല്‍ ഐശ്വര്യവും നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ജീവിതത്തിലെ പല വിധത്തിലുള്ള മോശം അവസ്ഥകളില്‍ നിന്നും നിങ്ങള്‍ക്ക് മികച്ച ജീവിതത്തിലേക്ക് എത്തുന്നതിനുള്ള അനുഗ്രഹവും ലഭിക്കുന്നുണ്ട്.

ഐശ്വര്യത്തിനും ഫലസിദ്ധിക്കും 27 നാളുകാരും ആരാധിക്കേണ്ട ഗണേശഭാവംഐശ്വര്യത്തിനും ഫലസിദ്ധിക്കും 27 നാളുകാരും ആരാധിക്കേണ്ട ഗണേശഭാവം

ചെയ്യേണ്ടത്

ചെയ്യേണ്ടത്

നിമഞ്ജനം ചെയ്യുന്നതിന് വേണ്ടി വിഗ്രഹം കളിമണ്ണില്‍ ഉണ്ടാക്കണം, നിറങ്ങള്‍ പ്രകൃതി സൗഹൃദമായിരിക്കണം എന്നതാണ് ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ഒരു തരത്തിലും പ്രകൃതിയെ ദ്രോഹിക്കുന്ന തരത്തില്‍ ഉള്ള കാര്യങ്ങള്‍ ചെയ്യരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. സമീപത്ത് വിശുദ്ധ ജലാശയങ്ങളില്ലെങ്കില്‍, ഗണേശ വിഗ്രഹം വീട്ടില്‍ നിമജ്ജനം ചെയ്യാന്‍ ശ്രമിക്കുക. ഇത് ഒരു ബക്കറ്റിലോ ഡ്രമ്മിലോ മണ്ണിലോ ചെയ്യുന്നത് കൊണ്ട് കുഴപ്പിമില്ല. എന്നാല്‍ വീട്ടില്‍ സാധ്യമല്ലെങ്കില്‍ നിമജ്ജനത്തിനായി വിഗ്രഹം അടുത്തുള്ള ജലാശയത്തില്‍ നിമഞ്ജനം ചെയ്യുന്നതും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്.

ചെയ്യാന്‍ പാടില്ലാത്തവ

ചെയ്യാന്‍ പാടില്ലാത്തവ

എന്നാല്‍ ഈ ദിനത്തില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ വരുന്നതാണ് എന്തുകൊണ്ടും ആരതിയും നേദ്യവും നല്‍കാതെ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാന്‍ പാടില്ല എന്നുള്ളത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് കൂടാതെ മുഹൂര്‍ത്തം കൃത്യമായി നോക്കിയാവണം വിഗ്രഹം നിമജ്ജനം ചെയ്യേണ്ടത്. അല്ലാത്ത അവസരത്തില്‍ ശുഭമുഹൂര്‍ത്തമല്ലാത്ത സമയത്ത് ഒരു കാരണവശാലും വിഗ്രഹം നിമജ്ജനം ചെയ്യരുത്. ഇത് നെഗറ്റീവ് ഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴും ശുഭമുഹൂര്‍ത്തം പിന്തുടരുന്നതിന് ശ്രദ്ധിക്കുക.

ചെയ്യാന്‍ പാടില്ലാത്തവ

ചെയ്യാന്‍ പാടില്ലാത്തവ

ഗണേശ നിമജ്ജനത്തിന് വേണ്ടി വിഗ്രഹം പുറത്തേക്കെടുക്കുമ്പോള്‍ വീടിന്റെ വാതില്‍ അടയ്ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ വീട്ടിലെ ഒരു അംഗമെങ്കിലും വീട്ടില്‍ ഉണ്ടായിരിക്കണം എന്നുള്ളതാണ് സത്യം. ഇത് കൂടാതെ പ്രകൃതി സംരക്ഷണത്തിന് വേണ്ടി ഒരിക്കലും തീരത്ത് വലിയ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യരുത്, പകരം ഇവ ഒഴുക്കുള്ള വെള്ളത്തില്‍ ആഴത്തില്‍ നിമഞ്ജനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രകൃതിക്ക് ദോഷം നല്‍കുന്നുണ്ട്.

വിഘ്‌നേശ്വരന്റെ ഈ അവതാരത്തെ ആരാധിച്ചാല്‍ വിഘ്‌നങ്ങള്‍ പാടേ നീങ്ങുംവിഘ്‌നേശ്വരന്റെ ഈ അവതാരത്തെ ആരാധിച്ചാല്‍ വിഘ്‌നങ്ങള്‍ പാടേ നീങ്ങും

English summary

Ganesh Visarjan 2021: DOs and DON'Ts In Malayalam

Here in this article we are discussing about dos and don'ts while performing on Ganesh Visarjan. Take a look.
X
Desktop Bottom Promotion