For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഘ്‌നേശ്വരന്റെ ഈ അവതാരത്തെ ആരാധിച്ചാല്‍ വിഘ്‌നങ്ങള്‍ പാടേ നീങ്ങും

|

ഗണേശ ചതുര്‍ത്ഥി ഇന്ത്യയിലാകെ ആഘോഷിക്കുന്ന ഒന്നാണ്. എന്നാല്‍ ഇന്നത്തെ മഹാമാരി സാഹചര്യത്തില്‍ ഗണേശോത്സവം വളരെ ലളിതമായി മാത്രമേ ആഘോഷിക്കാന്‍ പാടുകയുള്ളൂ എന്നുള്ളതാണ് എല്ലാവരും ഓര്‍ക്കേണ്ടത്. എന്നാല്‍ ഈ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ വിഘ്‌നേശ്വരന്റെ എട്ട് അവതാരങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ഗജത്തിന്റെ തലയോട് കൂടിയുള്ളവന്‍ എന്ന അര്‍ത്ഥത്തിലാണ് ഗണപതി ഭഗവാനെ കണക്കാക്കുന്നത്.

Ganesh Chaturthi 2021

മതഗ്രന്ഥമായ മുദ്ഗല പുരയില്‍ പരാമര്‍ശിച്ചിരിക്കുന്ന ഭഗവാന്റെ എട്ട് അവതാരങ്ങള്‍ ഗണപതിയുടെ വ്യത്യസ്ത സ്വഭാവവിശേഷങ്ങള്‍ ചിത്രീകരിക്കുന്നു. മനുഷ്യരുടെ എട്ട് ബലഹീനതകളെ പരാജയപ്പെടുത്താന്‍ വേണ്ടിയാണ് ഭഗവാന്‍ ഈ അവതാരങ്ങള്‍ എടുത്തത് എന്നാണ് വിശ്വാസം. ഈ ബലഹീനതകള്‍ അല്ലെങ്കില്‍ ദോഷങ്ങള്‍ അഹങ്കാരം, അഹംഭാവം, ആഗ്രഹം, കോപം, അത്യാഗ്രഹം, വ്യാമോഹം, ലഹരി, അസൂയ എന്നിവയാണ്. ഈ എട്ട് അവതാരങ്ങളും അവയുടെ പ്രാധാന്യവും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വക്രതുണ്ഡ

വക്രതുണ്ഡ

വക്രതുണ്ഡ ഭഗവാന്റെ ആദ്യ അവതാരമാണ്, അതായത് വളഞ്ഞ തുമ്പിക്കൈ ഉള്ളവന്‍ എന്നാണ് ഇതിന്റെ അര്‍ത്ഥം. ശിവന്റെ ഭക്തനായ മത്സരാസുരനെ വധിച്ച ഗണേശനാണ് വക്രതുണ്ഡ. അസൂയയുടെ പ്രതീകമായ മത്സരാസുരനെ നശിപ്പിച്ച അങ്ങനെ ഈ അവതാരത്തില്‍ പ്രതീകാത്മകമായി, ഗണപതിഭഗവാന്‍ അസൂയ നശിപ്പിക്കുന്നവനാണ്. വക്രതുണ്ഡന്റെ വാഹനം സിംഹമാണ്.

ഏകദന്തന്‍

ഏകദന്തന്‍

പേര് സൂചിപ്പിക്കുന്നത് പോലെ, ഗണപതിയുടെ ഈ അവതാരമാണ് ഒരൊറ്റ ദന്തമുള്ളത്. ഈ അവതാരത്തില്‍, ശുക്രചാര്യരുടെ അനുവാദം വാങ്ങിയ ശേഷം അദ്ദേഹം മദാസുരന്‍ എന്ന അസുരനെ പരാജയപ്പെടുത്തി. അഹങ്കാരത്തിന്റെ മൂര്‍ത്തിമദ്ഭാവമായാണ് മദാസുരന്‍ കണക്കാക്കപ്പെട്ടിരുന്നത്. ഈ അവതാരത്തിലെ ഗണപതിയുടെ വാഹനം ഒരു എലിയാണ്. അദ്ദേഹത്തിന് നാല് കൈകളും ഒരു കൊമ്പും ആന തലയുള്ള ഒരു വലിയ വയറും ആയിരുന്നു രൂപം.

മഹോദരന്‍

മഹോദരന്‍

ഭ്രമത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും രാക്ഷസനായ മോഹാസുരനെ കീഴടക്കിയ മഹോദരനായിരുന്നു മൂന്നാമത്തെ അവതാരം. പിന്നീട്, ഈ അസുരന്‍ ഭഗവാന്റെ ഭക്തനായി. ഈ അവതാരത്തിലും ഗണപതി ഭഗവാന്റെ വാഹനം എലിയായിരുന്നു. മോഹസുരന്‍ സൂര്യദേവന്റെ ഭക്തനായിരുന്നു, മൂന്ന് ലോകങ്ങളിലും അല്ലെങ്കില്‍ ലോകങ്ങളിലും ആധിപത്യം സ്ഥാപിച്ചു, എല്ലാ ദേവതകളും അവനെ ഭയപ്പെടുകയും ഗണേശന്റെ ഈ രൂപത്തെ ആരാധിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതില്‍ സംപ്രീതനായ ഭഗവാന്‍ ആണ് മോഹാസുരനെ വധിച്ചത്.

ഗജാനനന്‍

ഗജാനനന്‍

ഗണേശന്റെ നാലാമത്തെ അവതാരം ഗജാനനാണ്, അതായത് ആന തലയുള്ള ഭഗവാന്‍. മനുഷ്യശരീരത്തില്‍ ആനയുടെ തലയാണ് ഈ അവതാരത്തിലെ പ്രത്യേകത. ഈ അവതാരത്തില്‍ ദേവന്‍ കുബേരന്റെ മകനായ ലോഭാസുരനെ പരാജയപ്പെടുത്തി. അവന്‍ അത്യാഗ്രഹത്തിന്റെ മൂര്‍ത്തിമത് ഭാവമായിരുന്നു. മഹോദരനേയും ഏകദന്തനേയും പോലെ ഗജാനനന്റെ വാഹനും എലിയായിരുന്നു.

ലംബോദരന്‍

ലംബോദരന്‍

ക്രോധാസുരനായ കോപത്തിന്റെ അസുരനെ ഉന്മൂലനം ചെയ്യാനാണ് ഗണപതി ഭഗവാന്‍ ലംബോധര അവതാരമെടുത്തത്. മഹാവിഷ്ണു മോഹിനിയുടെ രൂപം സ്വീകരിച്ചപ്പോള്‍, ശിവന്‍ ആവേശഭരിതനാവുകയും ഇത് കണ്ട വിഷ്ണു ഉടനെ മോഹിനി അവതാരം ഉപേക്ഷിക്കുകയും ചെയ്തു. ഇത് കണ്ട് പരമശിവന്‍ കോപാകുലനായി, അവന്റെ നിരാശയില്‍ നിന്ന് ക്രോധാസുരന്‍ എന്ന ഭയങ്കര രാക്ഷസന്‍ ജനിച്ചു. ലംബോദന്റെ വാഹനം ക്രൗഞ്ച എന്ന ദിവ്യ എലിയായിരുന്നു.

വികടന്‍

വികടന്‍

ഗണേശന്റെ അടുത്ത അവതാരം വികടന്‍ ആയിരുന്നു, ആഗ്രഹത്തിന്റെ അസുരനായ കാമാസുരനെ കീഴടക്കുന്നതിനായാണ് ഭഗവാന്‍ അവതാരമെടുത്തത്. മറ്റ് അവതാരങ്ങളെപ്പോലെ, ഈ രൂപത്തിലും ഒരു മനുഷ്യന്റെ ശരീരവും ആനയുടെ തലയും ഭഗവാനുണ്ട്. ഒരു മയില്‍ ആയിരുന്നു ഭഗവാന്റെ ഈ അവതാരത്തിന്റെ വാഹനം.

വിഘ്‌നരാജന്‍

വിഘ്‌നരാജന്‍

ഇത് ഗണേശന്റെ ഏറ്റവും പ്രശസ്തമായ അവതാരമാണ്. മതാസുരന്‍ എന്ന അസുരനെ വധിക്കുന്നതിന് വേണ്ടിയാണ് ഭഗവാന്‍ വിഘ്‌നരാജന്‍ എന്ന അവതാരമെടുത്തത്. ഈ അവതാരം തടസ്സങ്ങള്‍ നീക്കുന്നതായി അറിയപ്പെടുന്നു. ഏഴാമത്തെ അവതാരത്തില്‍ ഗണപതി ഭഗവാന്റെ വാഹനം ശേഷനാഗമായിരുന്നു.

ദുംരവര്‍ണന്‍

ദുംരവര്‍ണന്‍

ഈ അവതാരത്തില്‍ ഗണപതിഭഗവാന്‍ അഹങ്കാരസുരനെ വധിച്ചു എന്നാണ് ഐതിഹ്യം. ഈ അസുരന്റെ ഭരണത്തില്‍ മനം മടുത്ത് എല്ലാ ദേവന്മാരും രക്ഷയ്ക്കായി ഗണേശനെ ധ്യാനിച്ചു, അപ്പോഴാണ് ധൂമ്രവര്‍ണന്റെ രൂപത്തില്‍ ഭഗവാന്‍ അവരെ രക്ഷിക്കാന്‍ അവതാരമെടുത്തത്. എലി തന്നെയായിരുന്നു ഈ അവതാരത്തിലേയും വാഹനം.

FAQ's
  • വ്രതാനുഷ്ഠാനങ്ങള്‍ എങ്ങനെ?

    ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ഗജാനന സങ്കല്‍പ്പത്തില്‍ ഭഗവാനെ ആരാധിക്കുന്നതിന് വേണ്ടി ചില വ്രത നിയമങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതിരാവിലെ (ബ്രഹ്മ മുഹൂര്‍ത്തത്തില്‍) ഉണര്‍ന്ന് കുളിക്കുക. ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കുക. അന്ന് മുഴുവന്‍ ബ്രഹ്മചര്യത്തോടെ പോവുക.

  • വിനായക ചതുര്‍ത്ഥിക്ക് പിന്നില്‍

    ഗണപതിയുടെ കഥ എന്ന് പറയുന്നത് തന്നെ ഭഗവാന്റെ പുനര്‍ജന്മത്തെ സൂചിപ്പിക്കുന്നതാണ്. ഗജമുഖനായ ഭഗവാന്റെ ഈ തലക്ക് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. പൂര്‍ണമായ മനുഷ്യരൂപത്തിലാണ് പാര്‍വ്വതി ദേവി അവനെ സൃഷ്ടിച്ചത്. എന്നാല്‍ ശിവന്റെ കോപത്തിന് ഇരയായി തല വേര്‍പെട്ട് പോയ ഗണപതിയെ ശിവന്‍ ആനത്തതലയില്‍ പുനര്‍സൃഷ്ടിക്കുകയായിരുന്നു. അങ്ങനെ ശിവന്‍ ഗണേശനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു,

  • എന്തുകൊണ്ടാണ് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്?

    വിനായക ചതുര്‍ത്ഥി വളരെയധികം ആഘോഷങ്ങളുടെ ഒരു ദിനമാണ് എന്നുള്ളത് സത്യമാണ്‌. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങളുടെ തുടക്കമാണ് ഗണേശ ചതുര്‍ത്ഥിയിലൂടെ കുറിക്കപ്പെടുന്നത്. പുതിയ തുടക്കങ്ങള്‍ വിഘ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് ഗണപതിഭഗവാന്റെ അനുഗ്രഹം കൂടിയേ തീരു. ദൈവമായ ഗണപതിയുടെ ജനനത്തോടനുബന്ധിച്ച് വര്‍ഷം തോറും ഗണേഷ് ചതുര്‍ത്ഥി ആഘോഷിക്കുന്നു.

English summary

Ganesh Chaturthi 2021: Eight avatars of Lord Ganesh

Here we are shring ganesh chathurthi special eight avatars of lord Ganesha. Take a look.
X
Desktop Bottom Promotion