Latest Updates
-
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
വിഘ്നങ്ങള്‍ നീക്കും ഗണേശോത്സവം; പൂജാമുഹൂര്ത്തവും ആരാധനാ രീതിയും
ഗണപതി ഭക്തരുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ഗണേശ ചതുര്‍ത്ഥി. രാജ്യമെമ്പാടും ഹിന്ദുവിശ്വാസികള്‍ക്ക് ഇടയില്‍ ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ ഗണേശ പന്തലുകള്‍ നാട്ടുന്നു. ആളുകള്‍ ഗണപതി പന്തലിലോ വീട്ടിലോ ഗണപതി വിഗ്രഹം സ്ഥാപിക്കുന്നു. ശിവപുത്രനായ ഗണേശന് ഭൂമിയിലെ ഭക്തരുടെ ഭവനങ്ങളില്‍ വസിക്കുന്ന 10 ദിവസത്തെ ഉത്സവമാണ് ഗണേശ ചതുര്‍ത്ഥി.
ആളുകള്‍ സിദ്ധി വിനായകനായി ഈ ദിവസങ്ങളില്‍ വ്രതം ആചരിക്കുന്നു. അതിനുശേഷം ഗണപതിയെ നിമഞ്ജനം ചെയ്യുന്നു. ഈ ദിവസങ്ങളിലെ ഏകദന്ത ഉത്സവം വിശ്വാസികള്‍ക്കിടയില്‍ വലിയ ആഘോഷമാണ്. ഗണേശ ആരതിയും സ്തുതിഗീതങ്ങളും കൊണ്ട് അന്തരീക്ഷം മുഖരിതമാകുന്നു. ഈ വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥി ദിവസവും ആരാധനയ്ക്കുള്ള സമയവും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഗണേശ ചതുര്‍ത്ഥി 2022
എല്ലാ വര്‍ഷവും ഭദ്ര മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയിലാണ് ഗണേശ ചതുര്‍ത്ഥി വരുന്നത്. ഈ വര്‍ഷം ഗണേശ ചതുര്‍ത്ഥി 2022 ഓഗസ്റ്റ് 31 ബുധനാഴ്ചയാണ്. ബുധനാഴ്ചയുടെ ദേവനാണ് ഗണപതി എന്നതും പ്രത്യേകതയാണ്. ബുധനാഴ്ച ഗണേശപൂജയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ബുധനാഴ്ച ഗണേശ ചതുര്‍ത്ഥി വരുന്നത് ശുഭകരമാണെന്ന് കരുതപ്പെടുന്നു.

ഗണപതി പ്രതിഷ്ഠയ്ക്കുള്ള മുഹൂര്‍ത്തം
നിങ്ങളുടെ വീട്ടില്‍ ഗണപതി വിഗ്രഹം സ്ഥാപിക്കുന്നതിനെക്കുറിച്ചോ ഗണേശ പന്തല്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചോ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ഒരു ശുഭമുഹൂര്‍ത്തത്തില്‍ അത് ചെയ്യുക. ഭദ്ര മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തീയതി ഓഗസ്റ്റ് 30ന് ഉച്ച മുതല്‍ ആരംഭിക്കും, അത് ഓഗസ്റ്റ് 31 ന് ഉച്ചകഴിഞ്ഞ് 3:23 ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഈ സമയം വിഗ്രഹ പ്രതിഷ്ഠയ്ക്ക് അനുയോജ്യമാണ്.

ഗണേശ വിഗ്രഹം സ്ഥാപിക്കാന്‍
ഗണേശ ചതുര്‍ത്ഥി ദിനത്തിലാണ് ഗണപതി വിഗ്രഹം സ്ഥാപിക്കുന്നത്. താലപ്പൊലിയോടെ ഗണപതിയെ വീട്ടില്‍ പ്രതിഷ്ഠിച്ചിക്കുന്നു. 10 ദിവസത്തേക്ക് അവ വീട്ടില്‍ സൂക്ഷിക്കുന്നു, ഗണേശനം ആരാധിക്കുന്നു. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ രാവിലെ കുളിച്ചതിന് ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിനുശേഷം, ചുവന്ന തുണി വിരിച്ച് ഗണേശ വിഗ്രഹം സ്ഥാപിക്കുക. ജലം കൊണ്ട് അഭിഷേകം ചെയ്യുന്നു. അക്ഷതം, ദര്‍ഭ പുല്ല്, പുഷ്പങ്ങള്‍ മുതലായവ സമര്‍പ്പിക്കുക. ഗണപതിക്ക് പ്രിയപ്പെട്ട മോദകം അര്‍പ്പിക്കുകയും ആരതിയും മന്ത്രോച്ചാരണവും നടത്തുകയും ചെയ്യുക. ഗണേശ ചതുര്‍ത്ഥി നാളില്‍ വീട്ടില്‍ ഗണപതിയെ പ്രതിഷ്ഠിക്കുകയും പൂജാവിധികളോടെ ആരാധിക്കുകയും ചെയ്യുന്നതിലൂടെ ഗണേശന് ഭക്തരുടെ എല്ലാ തടസ്സങ്ങളും നീക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഗണേശ നിമഞ്ജനം
ഗണേശോത്സവം 10 ദിവസത്തെ ഉത്സവമാണ്. വിഗ്രഹം സ്ഥാപിച്ച് കഴിഞ്ഞ് 9 ദിവസം ഗണപതി നിങ്ങളുടെ വീട്ടില്‍ താമസിക്കുന്നു. പത്താം ദിവസമാണ് ഗണപതി നിമഞ്ജനം. ഇത്തവണ ഗണപതി നിമഞ്ജനം 2022 സെപ്റ്റംബര്‍ 9ന് നടക്കും. ഈ ദിവസം അനന്ത ചതുര്ദശി തിഥിയാണ്. അനന്ത ചതുര്ദശി മഹാവിഷ്ണുവിനെ ആരാധിക്കുന്ന ദിവസമാണ്, ഗണപതി നിമജ്ജനവും ഈ ദിവസം നടക്കും.

ഗണേശോത്സവത്തിന്റെ പ്രാധാന്യം
ഗണേശോത്സവം 10 ദിവസമായി ആഘോഷിക്കാന്‍ ഒരു കാരണമുണ്ട്. പുരാണങ്ങള്‍ അനുസരിച്ച്, ഗണേശ ചതുര്‍ത്ഥി ദിനത്തിലാണ് ഗണേശന് ജനിച്ചത്. ഒരു ഐതിഹ്യമനുസരിച്ച്, മഹര്‍ഷി വേദവ്യാസന് മഹാഭാരതം രചിക്കാന്‍ ഗണേശനെ ക്ഷണിക്കുകയും മഹാഭാരതം എഴുതാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ വ്യാസന് ശ്ലോകങ്ങള്‍ ചൊല്ലാന്‍ തുടങ്ങിയെന്നും ഗണപതി മഹാഭാരതം എഴുതാന്‍ തുടങ്ങിയെന്നും വിശ്വസിക്കപ്പെടുന്നു. ഗണേശന് 10 ദിവസം നിര്‍ത്താതെ എഴുത്ത് തുടര്‍ന്നു. ഈ 10 ദിവസം കൊണ്ട് ഗണേശന്റെ മേല്‍ അഴുക്ക് പടര്‍ന്നു. അത് വൃത്തിയാക്കാനായി പത്താം ദിവസം ഗണപതി, സരസ്വതി നദിയില്‍ കുളിച്ചു. ഈ ദിവസം അനന്ത ചതുര്ദശി ആയിരുന്നു. ഈ കഥയുടെ അടിസ്ഥാനത്തിലാണ് ഗണേശപ്രതിഷ്ഠയും നിമജ്ജനവും നടത്തുന്നത്.



Click it and Unblock the Notifications