For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ചടക്കമുള്ളവരും മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരും; മകരം രാശിക്കാര്‍ ഇങ്ങനെ

|

രാശിചിഹ്നങ്ങളുടെ പട്ടികയില്‍ പത്താമതായാണ് മകരം രാശിയുടെ സ്ഥാനം. ശനി ഗ്രഹത്താല്‍ ഭരിക്കപ്പെടുന്ന മകരം രാശിയെ ഭൂമിയുടെ മൂലകം സ്വാധീനിക്കുകയും പ്രതീകാത്മകമായി ഒരു ആടിനെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ഡിസംബര്‍ 21 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍ ഈ സൂര്യ ചിഹ്നത്തില്‍പ്പെടുന്ന ആളുകളാണ്. പന്ത്രണ്ട് രാശിചക്രങ്ങളില്‍ ഓരോന്നിനും വ്യത്യസ്ത സ്വഭാവ സവിശേഷതകളുണ്ട്. ഈ ലേഖനത്തില്‍ മകരം രാശിക്കാരുടെ രസകരമായ ചില സവിശേഷതകള്‍ നമുക്ക് പരിശോധിക്കാം.

Most read: ദുരിതം വിട്ടുമാറില്ല; ഞായറാഴ്ച ഒരിക്കലും ഇവ ചെയ്യരുത്

ആകര്‍ഷക വ്യക്തിത്വമുള്ളവര്‍

ആകര്‍ഷക വ്യക്തിത്വമുള്ളവര്‍

മകരം രാശിക്കാര്‍ക്ക് പൊതുവേ ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമുണ്ട്. ഇത് ശാരീരിക രൂപം മാത്രമല്ല, പൊതുവേ മനോഹരമായ സംസാരരീതിയും സ്വഭാവവുമുള്ള ഇവര്‍ മറ്റുള്ളവരെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നു. മികച്ച വാക്ചാതുര്വവും ആശയവിനിമയ കഴിവും ഉള്ളവരാണ് മകരം രാശിക്കാര്‍. തനിച്ചായിരിക്കുമ്പോഴും ഒരു പ്രശ്‌നവുമില്ലാത്തവരാണ് ഇക്കൂട്ടര്‍ എന്നതാണ് രസകരമായ മറ്റൊരു കാര്യം. സ്വന്തം കമ്പനി ആസ്വദിക്കുന്ന ആളുകളാണെങ്കിലും, മറ്റുള്ളവരുമായി സമയ ചെലവഴിക്കുന്നതിനും ഇവര്‍ക്ക് യാതൊരു മടിയുമില്ല.

മറ്റുള്ളവരെ ആകര്‍ഷിക്കുന്നവര്‍

മറ്റുള്ളവരെ ആകര്‍ഷിക്കുന്നവര്‍

മകരം രാശിക്കാര്‍ എതിര്‍ലിംഗത്തിലുള്ളവരെ, തങ്ങളുടെ കാന്തിക വ്യക്തിത്വം കാരണം അനായാസമായി ആകര്‍ഷിക്കുന്നു. അങ്ങേയറ്റം പ്രതിബദ്ധതയുള്ളവരും വിശ്വസ്തരുമായ പങ്കാളികളുമാണ് ഇവര്‍. മറ്റാരെക്കാളും ഉപരിയായി അവര്‍ വിശ്വസ്തത പ്രകടിപ്പിക്കുന്നു, അതാണ് അവരെ ആകര്‍ഷണമുള്ളവരാക്കി മാറ്റുന്നത്.

Most read: നൂറിരട്ടി ഫലം തിരികെ; മകരസംക്രാന്തിയില്‍ ഇതെല്ലാം നല്‍കിയാല്‍

ഇച്ഛാശക്തി ഉള്ളവര്‍

ഇച്ഛാശക്തി ഉള്ളവര്‍

മകരം രാശിക്കാരായ വ്യക്തികള്‍ ഏതു കടുത്ത പ്രതികൂല സാഹചര്യങ്ങളില്‍ പെട്ടുപോയാലും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഇച്ഛാശക്തി കാണിക്കുന്നു. ഒഴുക്കിനെതിരേ നീന്താന്‍ അവര്‍ക്കറിയാം. കാരണം അവര്‍ ശ്രദ്ധയോടെ ജീവിതത്തിലെ ഓരോ ചുവടും വയ്ക്കുന്നവരാണ്.

ജാഗ്രത പാലിക്കുന്നവര്‍

ജാഗ്രത പാലിക്കുന്നവര്‍

ജീവിതത്തില്‍ ഏതു കാര്യത്തിലും വളരെ ജാഗ്രത കാണിക്കുന്നവും പ്രായോഗികമായി സമീപിക്കുന്നവരുമാണ് മകരം രാശിക്കാര്‍. അപകടസാധ്യതകള്‍ കണക്കിലെടുത്ത് മാത്രമേ അവര്‍ ഓരോ കാര്യങ്ങളിലും തീരുമാനം എടുക്കുകയുള്ളൂ. കൂടാതെ, ഒരു കാര്യം വിശ്വസിക്കുന്നതിനുമുമ്പ് അവര്‍ വസ്തുതകള്‍ പരിശോധിക്കുന്നു. മാത്രമല്ല, മറ്റുള്ളവരുടെ വാക്കിന്റെ അടിസ്ഥാനത്തില്‍ അവര്‍ നിഗമനങ്ങളില്‍ എത്താറുമില്ല. കിംവദന്തികളെ വെറുക്കുന്ന ആളുകളാണ് മകരം രാശിക്കാര്‍.

Most read: മകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലം

ജോലിയില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍

ജോലിയില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍

മകരം രാശിക്കാരെ യഥാര്‍ത്ഥത്തില്‍ 'വര്‍ക്ക്‌ഹോളിക്' എന്ന് വിളിക്കാം. കാരണം, അവരുടെ ജീവിതത്തിന്റെ പ്രധാന ഭാഗം അവരുടെ ജോലിയാണ്. മറ്റ് കാര്യങ്ങളെ അപേക്ഷിച്ച് ഇക്കൂട്ടര്‍ ജോലിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഈ ഗുണങ്ങള്‍ ജോലിസ്ഥലത്തുള്ള അവരുടെ ബഹുമതിയും ഉയര്‍ത്തുന്നു.

അച്ചടക്കമുള്ളവര്‍

അച്ചടക്കമുള്ളവര്‍

ഏതു കാര്യത്തിലും വളരെ അച്ചടക്കമുള്ളവരാണ് മകരം രാശിക്കാര്‍. ജീവിതത്തില്‍ എല്ലാത്തിലും അവര്‍ അച്ചടക്കം ആഗ്രഹിക്കുന്നു. ജോലിയായാലും വ്യക്തിപരമായ കാര്യമായാലും അവര്‍ അവരുടേതായ അച്ചടക്കവും ചിട്ടയും പാലിക്കുന്നു.

Most read: മകരസംക്രാന്തി: പുണ്യനാളില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശമയക്കാം

മറ്റുള്ളവരെ മനസ്സിലാക്കുന്നവര്‍

മറ്റുള്ളവരെ മനസ്സിലാക്കുന്നവര്‍

മറ്റുള്ളവരുടെ വികാരങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കുന്നവരാണ് മകരം രാശിക്കാര്‍. അവരുടെ സ്വഭാവം എന്താണെന്ന് മനസിലാക്കി മറ്റുള്ളവരോട് മനോഹരമായി പെരുമാറാനുള്ള കഴിവ് ജന്‍മനാ ഇക്കൂട്ടര്‍ക്കുണ്ട്. പെട്ടെന്ന് ദേഷ്യം വരാത്തവര്‍ കൂടിയാണ് മകരം രാശിക്കാര്‍.

മികച്ച സുഹൃത്ത്

മികച്ച സുഹൃത്ത്

ചിലപ്പോള്‍ ഉള്‍വലിഞ്ഞവരും അന്തര്‍ലീനരുമായി കാണപ്പെടാമെങ്കിലും മകരം രാശിക്കാര്‍ പക്ഷേ സുഹൃത്തുക്കളെ വിലമതിക്കുന്നവരാണ്. അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളോടൊപ്പമുള്ളപ്പോള്‍ ഏറ്റവും രസകരമായ നിമിഷങ്ങള്‍ അവര്‍ ചെലവഴിക്കുന്നു.

എല്ലായ്‌പ്പോഴും അവരുടെ ചങ്ങാതിമാര്‍ക്ക് ഒരു ഗൈഡ് ആണ് മകരം രാശിക്കാര്‍. എന്തെങ്കിലും തീരുമാനിക്കുമ്പോള്‍, ശരിയും തെറ്റും ചിന്തിച്ച് മാത്രമേ അവര്‍ തീരുമാനമെടുക്കാറുള്ളൂ.

Most read: എന്തിലും വിജയം നേടാം, ഭാഗ്യം നിങ്ങളോടൊപ്പം; ഈ ഫെങ് ഷൂയി വിദ്യയിലൂടെ

English summary

Facts About Capricorn Zodiac Sign in Malayalam

Here we are discussing the facts about capricorn zodiac sign in malayalam. Read on.
X