For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഷ്ടലക്ഷ്മി ആരാധന; ദാരിദ്ര്യവും മാറി ഐശ്വര്യം തരും

|

ഹിന്ദു പുരാണമനുസരിച്ച് ലക്ഷ്മീ ദേവിയാണ് നമ്മുടെ ഐശ്വര്യത്തിനും നേട്ടത്തിനും എല്ലാം കാരണം. ലക്ഷ്മീ ദേവിയെ എട്ട് രൂപങ്ങളിലാണ് ആരാധിക്കുന്നത്. അതുകൊണ്ട് തന്നെ അഷ്ടലക്ഷ്മിമാര്‍ എന്നാണ് ലക്ഷ്മീ രൂപങ്ങളെ അറിയപ്പെടുന്നത്. ആദിപരാശക്തിയുടെ അവതാരമാണ് ലക്ഷ്മീ ദേവി. മഹാകാളിയും മഹാ സരസ്വതിയൂമാണ് ലക്ഷ്മീ ദേവിയുടെ മറ്റ് ഭാവങ്ങള്‍.

മഹാലക്ഷ്മിയുടെ തന്നെ എട്ട് ഭാവങ്ങളാണ് അഷ്ടലക്ഷ്മിമാര്‍. ലോകമാതാവാണ് ലക്ഷ്മീ ദേവി. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമാണ് ലക്ഷ്മീ ദേവി. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിന് വേണ്ടി നമ്മളെല്ലാം ലക്ഷ്മീ ദേവിയോട് പ്രാര്‍ത്ഥിക്കുന്നത്. അഷ്ട ലക്ഷ്മിമാരെ പ്രാര്‍ത്ഥിച്ചാല്‍ അത് സമ്പത്തും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നു.

<strong>Most read: ശബരിമല ദര്‍ശനം; ഭക്തന്‍ മാത്രമല്ല ഭക്തയും അറിയണം</strong>Most read: ശബരിമല ദര്‍ശനം; ഭക്തന്‍ മാത്രമല്ല ഭക്തയും അറിയണം

അഷ്ട ലക്ഷ്മിമാരെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടവും ഐശ്വര്യവും ഉണ്ടാവുന്നു. അഷ്ടലക്ഷ്മിമാരില്‍ ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് പ്രാധാന്യവും പേരും ഉള്ളത്. ഓരോ ലക്ഷ്മിമാരേയും ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ പലരും കഷ്ടകാലം വരുമ്പോള്‍ മാത്രമാണ് ദൈവത്തെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ ഒരിക്കലും ദൈവകാര്യത്തില്‍ നടത്തരുത്. ഐശ്വര്യത്തിന് അഷ്ടലക്ഷ്മിമാരെ എങ്ങനെ ആരാധിക്കണം എന്ന് നോക്കാം.

ആദി ലക്ഷ്മി

ആദി ലക്ഷ്മി

ആദി ലക്ഷ്മിയാണ് അഷ്ട ലക്ഷ്മികളില്‍ ഏറ്റവും ആദ്യം ആരാധിക്കപ്പെടേണ്ടത്. ആദി ലക്ഷ്മീ ദേവി വൈകുണ്ഡത്തില്‍ ഭഗവാന്‍ വിഷ്ണുവിന്റെ കൂടെ വാണരുളുന്ന ദേവിയാണ്. ആദി ലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടവും ഉണ്ടാവുന്നു. ദാരിദ്ര്യം നീങ്ങി സാമ്പത്തികവും ഐശ്വര്യവും പ്രദാനം ചെയ്യുന്നു.

 ധാന്യ ലക്ഷ്മി

ധാന്യ ലക്ഷ്മി

ധാന്യ ലക്ഷ്മിയാണ് അടുത്തതായി ആരാധിക്കപ്പെടേണ്ട ദേവീ രൂപം. ധാന്യ ലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ നല്ല ഭക്ഷണവും നല്ല ആരോഗ്യവും നല്‍കുന്നതിന് അനുഗ്രഹിക്കുന്നു. ധാന്യ ലക്ഷ്മീ രൂപത്തില്‍ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഒരിക്കലും ഭക്ഷണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടേണ്ടതായി വരില്ല.

ധൈര്യ ലക്ഷ്മി

ധൈര്യ ലക്ഷ്മി

ജീവിതത്തില്‍ തളര്‍ന്ന് പോവാതെ ധൈര്യവും ശക്തിയും നല്‍കി അനുഗ്രഹിക്കുന്ന ദേവിയാണ് ധൈര്യ ലക്ഷ്മി. ധൈര്യ ലക്ഷ്മീ അഥവാ വീര ലക്ഷ്മീ എന്നും അറിയപ്പെടുന്നു. മാത്രമല്ല മാനസികമായും ശാരീരികമായും കരുത്തും ധൈര്യവും നല്‍കുന്നതിന് സഹായിക്കുന്നു ധൈര്യ ലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ.

ഗജ ലക്ഷ്മി

ഗജ ലക്ഷ്മി

ഇരു കൈയ്യിലും താമരയും ഇരുവശത്തും ആനകളും ആയി കുടികൊള്ളുന്നതാണ് ഗജലക്ഷ്മി. ഐശ്വര്യത്തിന് വളരെയധികം അനുഗ്രഹിക്കുന്ന ദേവിയാണ് ഗജ ലക്ഷ്മി. പാലാഴി മഥന സമയത്ത് ഉയര്‍ന്ന് വന്ന ദേവിയാണ് ഗജലക്ഷ്മി. ഇത് ഐശ്വര്യവും സാമ്പത്തിക നേട്ടവും ജീവിതത്തില്‍ വരുത്തുന്നു.

സന്താന ലക്ഷ്മി

സന്താന ലക്ഷ്മി

സന്താന ലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ ആയുസ്സും ആരോഗ്യവും ഉള്ള പുത്രീ പുത്രന്‍മാരെ നല്‍കുന്നതിന് അനുഗ്രഹിക്കുന്നു. സന്താന ലക്ഷ്മിയെ ആരാധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. സന്താന സൗഭാഗ്യത്തിനായി സന്താന ലക്ഷ്മിയെ ആരാധിക്കുന്നത് നല്ലതാണ്.

വിജയ ലക്ഷ്മി

വിജയ ലക്ഷ്മി

വിജയ ലക്ഷ്മിയെ ആരാധിക്കുന്നത് ജീവിതത്തിലെ പല പ്രതിസന്ധികളില്‍ നിന്നും സഹായിക്കുന്നു. മാത്രമല്ല തോറ്റു പോവുന്ന പല അവസ്ഥകളിലും വിജയം നേടുന്നതിന് വിജയ ലക്ഷ്മിയെ ആരാധിക്കുന്നത് നല്ലതാണ്. മാത്രമല്ല ജീവിതത്തില്‍ ഉന്നത വിജയം നേരിടുന്നതിനും വിജയ ലക്ഷ്മിയെ ആരാധിക്കുന്നത് നല്ലതാണ്.

 ധന ലക്ഷ്മി

ധന ലക്ഷ്മി

ധന ലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനും സഹായിക്കുന്നു. സമ്പത്ത് നല്‍കി നിങ്ങളെ അനുഗ്രഹിക്കുന്നതിനും ധന ലക്ഷ്മിയെ ആരാധിക്കുന്നത് നല്ലതാണ്. ദാരിദ്ര്യത്തെ പടിക്ക് പുറത്താക്കി ജീവിതത്തില്‍ ഉയര്‍ച്ചയില്‍ എത്തുന്നതിന് ധനലക്ഷ്മിയെ ആരാധിക്കുന്നത് നല്ലതാണ്.

 വിദ്യാലക്ഷ്മി

വിദ്യാലക്ഷ്മി

വിദ്യാലക്ഷ്മിയെ ആരാധിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ജീവിതത്തില്‍ സകല അറിവുകളും നല്‍കി അനുഗ്രഹിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ ഉയരത്തിലെത്താന്‍ വിദ്യാലക്ഷ്മീ മന്ത്രം ജപിക്കുന്നതും വിദ്യാലക്ഷ്മിയെ ആരാധിക്കുന്നതും നല്ലതാണ്. ഇത് ജീവിതത്തില്‍ പല നേട്ടങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു.

English summary

Forms Of Goddess Lakshmi

These are the 8 Forms Of Goddess Lakshmi: Ashtalakshmi. Goddess Lakshmi is the Goddess of wealth, she blesses her devotees with all forms
Story first published: Monday, November 19, 2018, 17:49 [IST]
X
Desktop Bottom Promotion