For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ദിനത്തില്‍ പിറന്നാളെങ്കില്‍ ധനലാഭം ഫലം

ഈ ദിനത്തില്‍ പിറന്നാളെങ്കില്‍ ധനലാഭം ഫലം

|

ജനിച്ച ദിവസം നമുക്കു പ്രിയപ്പെട്ടതാണ്. നമുക്കല്ലെങ്കിലും നമ്മുടെ അച്ഛനമ്മമാര്‍ക്കെങ്കിലും. പൊതുവേ ഇംഗ്ലീഷ് രീതിയിലാണ് ലോകത്തെ മിക്കവാറും ഇടങ്ങളില്‍ കണക്കാക്കുന്നത്. ബര്‍ത്‌ഡെ എന്നു പറയാം.

എന്നാല്‍ നാള്‍ പ്രകാരം പിറന്നാള്‍ ആഘോഷിയ്ക്കുന്നവരുമുണ്ട്. കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ ഇത് ഏറെ പ്രചാരത്തിലുള്ളതുമാണ്. അതായത് ജനിച്ച നാള്‍, അഥവാ നക്ഷത്രവും മലയാള മാസവും കണക്കാക്കുന്ന രീതി. ഇംഗ്ലീഷ് തീയതി പ്രകാരം എല്ലാ വര്‍ഷവും ഒരേ തീയതിയിലാണ് ബര്‍ത്‌ഡെ വരുന്നതെങ്കിലും മലയാള തീയതി പ്രകാരം മാസവും ദിവസവുമെല്ലാം വ്യത്യാസപ്പെടുകയും ചെയ്യും.

ആഴ്ചയിലെ ഏതു ദിവസമാണ് പിറന്നാള്‍ വരുന്നത് എന്നതിനനുസരിച്ച് ഫലങ്ങളും വ്യത്യാസപ്പെട്ടിരിയ്ക്കുമെന്നു ജ്യോതിഷം പറയുന്നു. ചില ദിവസങ്ങള്‍ നല്ലതാണെങ്കില്‍ ചില ദിവസങ്ങള്‍ ദോഷ ഫലങ്ങളാകും തരിക. ഇതനുസരിച്ച് ഓരോ വര്‍ഷവും നക്ഷത്ര പ്രകാരം പിറന്നാള്‍ നോക്കിയാല്‍ ഗുണവും ദോഷവുമെല്ലാം മാറി മാറി വരികയും ചെയ്യും.

candle

ആഴ്ചയിലെ ഏഴു ദിവസങ്ങളില്‍ ഓരോ ദിവസവും പിറന്നാള്‍ വരുന്നതു കൊണ്ടുള്ള ഫലങ്ങളെക്കുറിച്ചറിയൂ,

തിങ്കളാഴ്ച

തിങ്കളാഴ്ച

തിങ്കളാഴ്ച ദിവസം പിറന്നാള്‍ വരുന്നത് ഏറെ നല്ലതാണെന്നു പറയാം. ഇത് ധനഭാഗ്യവും സമൃദ്ധിയും ഐശ്വര്യവുമെല്ലാം സൂചിപ്പിയ്ക്കുന്നു. ആഹാരത്തിന് മുട്ടു വരില്ലെന്നതും ഈ ദിനം പിറന്നാള്‍ വരുന്നതു കൊണ്ടുള്ള ഫലമായി പറയാം. ഈ ദിവസമാണ് പിറന്നാളെങ്കില്‍ പിറന്നാളുകാരന് അല്ലെങ്കില്‍ കാരിയ്ക്ക് ആ വര്‍ഷം മുഴുവനും ശുഭകരമാണെന്നാണ് സൂചന.

ചൊവ്വാഴ്ചയാണെങ്കില്‍

ചൊവ്വാഴ്ചയാണെങ്കില്‍

പിറന്നാള്‍ വരുന്ന ദിവസം ചൊവ്വാഴ്ചയാണെങ്കില്‍ നല്ലതല്ലാത്ത ഫലമാണ്. രോഗവ്യാധിയാണ് ഫലമെന്നു പറയാം. അതായത് ചൊവ്വാഴ്ച പിറന്നാള്‍ വരുന്നുവെങ്കില്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.

ബുധനാഴ്ച

ബുധനാഴ്ച

ബുധനാഴ്ച പൊതുവേ വിദ്യാ ദിനം എന്നാണ് പറയുക. ഇതു പോലെ തന്നെ വിദ്യാലാഭമാണ് ബുധനാഴ്ച പിറന്നാള്‍ വന്നാലുള്ള ഫലമായി പറയാറുള്ളത്. ഇതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ബുധനാഴ്ച പിറന്നാള്‍ വരുന്നത് ഏറെ നല്ലതാണെന്നു പറയാം.

വ്യാഴാഴ്ച

വ്യാഴാഴ്ച

വ്യാഴാഴ്ച പിറന്നാള്‍ വരുന്നത് ഏറെ നല്ലതാണ്. സമ്പല്‍സമൃദ്ധിയാണ് വ്യാഴാഴ്ച വരുന്ന പിറന്നാള്‍ ഫലമായി പറയേണ്ടത്. ഇതുപോലെ പുതു വസ്ത്ര ലാഭവും വ്യാഴാഴ്ച പിറന്നാളെങ്കില്‍ ഫലമായി പറയുന്നു.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

വെള്ളിയാഴ്ചയാണ് പിറന്നാളെങ്കില്‍ ഇതു പൊതുവേ ഐശ്വര്യമായി കണക്കാക്കുന്നു. ഭാഗ്യസൂചകമാണ് ഈ ദിനത്തില്‍ പിറന്ന നാള്‍ വരുന്നത്.

ശനിയാഴ്ച

ശനിയാഴ്ച

ശനിയാഴ്ച വരുന്ന പിറന്നാള്‍ അത്ര കണ്ടു നല്ലതല്ലാത്ത ഫലമാണ് പറയുന്നത്. ശനിയാഴ്ച പിറന്നാള്‍ വന്നാല്‍ അച്ഛനമ്മമാര്‍ക്ക് നല്ലതല്ലെന്നതാണ് ഫലമായി പറയുന്നത്. അതായത് പിറന്നാളുള്ളയാളെ നേരിട്ടല്ലെങ്കിലും മാതാപിതാക്കളെ ബാധിയ്ക്കുന്നതു കൊണ്ട് ദോഷമെന്നര്‍ത്ഥം.

ഞായാറാഴ്ച

ഞായാറാഴ്ച

ഞായാറാഴ്ചയാണ് പിറന്നാളെങ്കില്‍ ദൂരയാത്ര ഫലമായി പറയുന്നു. ഇതുപൊലെ അലച്ചിലും ഫലമാണ്. യാത്ര അത്ര സുഖകരമായിരിയ്ക്കില്ല ചിലപ്പോള്‍ എന്നര്‍ത്ഥം.

പിറന്നാള്‍ ദിനം

പിറന്നാള്‍ ദിനം

പിറന്നാള്‍ ദിനം ദോഷ ദിനമായാണ് വരുന്നതെങ്കില്‍ ആ ദിവസത്തിന്റെ അധിപനായ ഗ്രഹത്തെ പ്രാര്‍ത്ഥിയ്ക്കുന്നതും അന്നദാനം നടത്തുന്നതുമെല്ലാം ദോഷങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. ഞായറാഴ്ചയാണ് പിറന്നാളെങ്കില്‍ സൂര്യനും തിങ്കളെങ്കില്‍ ചന്ദ്രനും ചൊവ്വയെങ്കില്‍ കുജനും ബുധനെങ്കില്‍ ബുധനും വ്യാഴമെങ്കില്‍ ഗുരുവും, വെള്ളിയെങ്കില്‍ ശുക്രനും ശനിയെങ്കില്‍ ശനിയും ഗ്രഹങ്ങളായി വരുന്നു. പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രത്തില്‍ പോകുക, പുതുവസ്ത്രം ധരിയ്ക്കുക, സദ്യ കഴിയ്ക്കുക, പൂജാദി കാര്യങ്ങളും ദാന കര്‍മങ്ങളും നടത്തുക എന്നിവയും ഏറെ നല്ലതാണ്.

English summary

Effects Of Birthday On Person According To Days Of The Week

Effects Of Birthday On Person According To Days Of The Week, Read more to know about,
X
Desktop Bottom Promotion