For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിഥുന മാസം 27 നക്ഷത്രക്കാരും ജന്മനാളിന്റെ ദോഷം തീര്‍ക്കാന്‍ അനുഷ്ഠിക്കേണ്ടത്

|

ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ മാസത്തില്‍ ചെയ്യേണ്ടതും അനുഷ്ഠിക്കേണ്ടതുമായ ജന്മദോഷ പരിഹാരങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന പല കാര്യങ്ങളും ഉണ്ട്. 27 നക്ഷത്രക്കാരിലും നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില ജന്മദോഷ പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

Dosha Remedies In Midhunam Month

നക്ഷത്രഫലങ്ങളില്‍ ഗുണവും ദോഷവും സാധാരണമാണ്. ഇതില്‍ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്‌. ഓരോ ജന്മദോഷ പരിഹാരത്തിനും വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ വേണം അനുഷ്ഠിക്കേണ്ടത് എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

മേടക്കൂര്‍ ( അശ്വതി, ഭരണി കാര്‍ത്തിക1/4 )

മേടക്കൂര്‍ ( അശ്വതി, ഭരണി കാര്‍ത്തിക1/4 )

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ മാസം നല്‍കുന്നത്. ഇവര്‍ ദോഷ പരിഹാരത്തിന് വേണ്ടി ദിവസവും ദേവിക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്. ഇത് കൂടാതെ വീട്ടില്‍ തന്നെ ദേവീ മാഹാത്മ്യം. പാരായണം നടത്തുന്നതിനും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ ദോഷഫലങ്ങള്‍ അകന്ന് ഗുണഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്.

 ഇടവക്കൂര്‍ ( കാര്‍ത്തിക1/4 , രോഹിണി , മകയിരം1/2)

ഇടവക്കൂര്‍ ( കാര്‍ത്തിക1/4 , രോഹിണി , മകയിരം1/2)

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ മിഥുനം രാശി അനുകൂലഫലങ്ങളാണ് നല്‍കുന്നത്. ദോഷങ്ങള്‍ കുറക്കുന്നതിനും ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി വ്യാഴാഴ്ച ദിവസങ്ങളില്‍ വിഷ്ണുഭജനം നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനും വീട്ടിലും ക്ഷേത്രത്തിലും നെയ് വിളക്ക കൊളുത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

മിഥുനക്കൂര്‍ ( മകയിരം 1/2, തിരുവാതിര , പുണര്‍തം 3/4)

മിഥുനക്കൂര്‍ ( മകയിരം 1/2, തിരുവാതിര , പുണര്‍തം 3/4)

മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി ഗണപതിഭഗവാനെ ആരാധിക്കണം. ഇത് ചെയ്യുന്നതിലൂടെ പലപ്പോഴും ഇവരുടെ ദോഷങ്ങളെ ഇല്ലാതാക്കി ഗുണഫലങ്ങള്‍ നല്‍കുന്നു. ഇത് കൂടാതെ ദിവസവും അഷ്ടോത്തരം ജപിക്കുന്നതിനും ശ്രദ്ധിക്കുക.

കര്‍ക്കടകക്കൂര്‍ ( പുണര്‍തം1/4 , പൂയം, ആയില്യം )

കര്‍ക്കടകക്കൂര്‍ ( പുണര്‍തം1/4 , പൂയം, ആയില്യം )

കര്‍ക്കിടകക്കൂറില്‍ വരുന്ന മൂുന്ന് നക്ഷത്രക്കാരിലും ഗുണദോഷ സമ്മിശ്രമാണ് മിഥുന മാസം നല്‍കുന്ന ഫലങ്ങള്‍. ഈ ഫലങ്ങളില്‍ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ധര്‍മ്മശാസ്താവിനെ ആരാധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. ഇത് കൂടാതെ ശാസ്താവിന്റെ ക്ഷേത്രത്തില്‍ എള്ള് തിരി കത്തിക്കുന്നതിനും ശനിയാഴ്ചവ്രതം എടുക്കുന്നതിനും ശ്രദ്ധിക്കുക. ദിവസവും വിളക്ക് കൊളുത്തി വൈകുന്നേരങ്ങളില്‍ ശാസ്താ അഷ്ടോത്തര നാമം ജപിക്കുക.

ചിങ്ങക്കൂര്‍ ( മകം പൂരം ഉത്രം 1/4 )

ചിങ്ങക്കൂര്‍ ( മകം പൂരം ഉത്രം 1/4 )

ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണവര്‍ദ്ധനവിനും ദോഷഫലങ്ങളെ ചെറുക്കുന്നതിനും വേണ്ടി ശ്രീകൃഷ്ണഭഗവാനെ ആരാധിക്കാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ദോഷഫലങ്ങളെ കുറക്കാന്‍ സാധിക്കുന്നു. ഇതോടൊപ്പം ദിവസവും ഭാഗവതം വായിക്കുന്നതും ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പോവുന്നതും എന്തുകൊണ്ടും നല്ലതാണ്.

കന്നിക്കൂര്‍ ( ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂര്‍ ( ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ മറികടക്കുന്നതിന് വേണ്ടി ശിവനെയാണ് ആരാധിക്കേണ്ടത്. ഇത് കൂടാതെ ശിവന്റെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക. കൂടാതെ ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. പിന്‍വിളക്ക് കൊളുത്തുകയും ശിവന് ധാര കഴിപ്പിക്കുകയും ചെയ്യുക. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ദോഷഫലങ്ങള്‍ ഇല്ലാതാവുന്നു.

തുലാക്കൂര്‍ ( ചിത്തിര1/2 , ചോതി , വിശാഖം 3/4)

തുലാക്കൂര്‍ ( ചിത്തിര1/2 , ചോതി , വിശാഖം 3/4)

തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ ദോഷശമനത്തിന് വേണ്ടി ദേവിയെയാണ് ആരാധിക്കേണ്ടത്. ദോഷശമനത്തിന് വേണ്ടി ഇവര്‍ നിത്യേന ദേവീഭജനം നടത്തുക. ഇത് കൂടാതെ വീട്ടില്‍ വൈകിട്ട് വിളക്ക് കൊളുത്തി ലളിതാസഹസ്രനാമം പാരായണം ചെയ്യുക. ഇത് നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

വൃശ്ചികക്കൂര്‍ ( വിശാഖം 1/4 , അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂര്‍ ( വിശാഖം 1/4 , അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂറില്‍ വരുന്ന രാശിക്കാര്‍ അവരുടെ ദോഷത്തെ മറികടക്കുന്നതിന് വേണ്ടി ശ്രീകൃഷ്ണ ഭജനം നടത്തേണ്ടതാണ്. ബുധനാഴ്ചകളില്‍ ശ്രീകൃഷ്ണ സ്വാമിക്ക് വെണ്ണ, കദളിപ്പഴം ഇവ നേദിക്കേണ്ടതാണ്. ഇത് കൂടാതെ ദിവസവും ഭവനത്തില്‍ ശ്രീകൃഷ്ണ ഭജനം നടത്തേണ്ടതാണ്. ഇത് നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 ധനുക്കൂര്‍ ( മൂലം , പൂരാടം , ഉത്രാടം 1/4)

ധനുക്കൂര്‍ ( മൂലം , പൂരാടം , ഉത്രാടം 1/4)

ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ കൂടുന്ന ഒരു മാസമാണ് എന്നതാണ് സത്യം. ഗുണവര്‍ധനവിനും ദോഷശമനത്തിനുമായി ശാസ്താവിനെ ഭജിക്കേണ്ടതാണ്. ഇത് കൂടാതെ അഷ്ടോത്തരം ദിവസവും പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കുക ശാസ്താവിന് ശനിയാഴ്ചകളില്‍ നീരാഞ്ജനം കത്തിക്കേണ്ടതാണ്.

മകരക്കൂര്‍ (ഉത്രാടം ¾ തിരുവോണം , അവിട്ടം1/2 )

മകരക്കൂര്‍ (ഉത്രാടം ¾ തിരുവോണം , അവിട്ടം1/2 )

മകരക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ ദോഷശമനത്തിന് വേണ്ടി ഗണപതിഭഗവാനെ ആരാധിക്കേണ്ടതാണ്. ഇവര്‍ ദിനവും വിളക്ക് കൊളുത്തി ഗണപതിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് കൂടാതെ ജന്മനാളില്‍ ഗണപതിഹോമം നടത്തുന്നതും നിങ്ങള്‍ക്ക് ദോഷഫലങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നുണ്ട്.

കുംഭക്കൂര്‍ ( അവിട്ടം 1/2, ചതയം , പൂരുരുട്ടാതി ¾ )

കുംഭക്കൂര്‍ ( അവിട്ടം 1/2, ചതയം , പൂരുരുട്ടാതി ¾ )

കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ദിനവും ദേവിഭജനം നടത്തേണ്ടതാണ്. ഇത് കൂടാതെ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പഞ്ചാദുര്‍ഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തേണ്ടതാണ്. ദേവി മന്ത്രം ജപിച്ച് ദേവിയുട അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക.

മീനക്കൂര്‍ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )

മീനക്കൂര്‍ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )

മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ദോഷങ്ങളെ മറികടക്കുന്നതിന് വേണ്ടി ഭദ്രകാളിയെ ആരാധിക്കേണ്ടതാണ്. ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ഭദ്രകാളി സഹസ്രനാമം പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ദേവീപാരായണം കേള്‍ക്കുന്നത് പോലും നിങ്ങളുടെ ദോഷത്തെ പരിഹരിക്കുന്നു.

ജാതകത്തില്‍ കാണും പാപസാമ്യം നിസ്സാരമല്ല: ദാമ്പത്യജീവിതം പരാജയംജാതകത്തില്‍ കാണും പാപസാമ്യം നിസ്സാരമല്ല: ദാമ്പത്യജീവിതം പരാജയം

എത്ര വലിയ രഹസ്യവും ഈ നാല് രാശിക്കാരില്‍ സുരക്ഷിതംഎത്ര വലിയ രഹസ്യവും ഈ നാല് രാശിക്കാരില്‍ സുരക്ഷിതം

English summary

Dosha Remedies In Midhunam Month Based On Janma Nakshatra In Malayalam

Here in this article we are discussing about the dosha remedies based on birth stars in Midhunam Month. Read on.
X
Desktop Bottom Promotion