For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

27 നക്ഷത്രത്തിനും ദോഷപരിഹാരത്തിന് അനുഷ്ഠിക്കേണ്ടത്

|

ജന്മ നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്. ഇതില്‍ പലതും ഗുണഫലങ്ങള്‍ മാത്രം തരുന്നതും ചിലത് സമ്മിശ്രമായതും ആയിരിക്കും. എന്നാല്‍ ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില ദോഷ പരിഹാരങ്ങള്‍ ഉണ്ട്. ഗുണവര്‍ദ്ധനവിനും ഐശ്വര്യത്തിനും അനുകൂല ഫലങ്ങള്‍ക്കും വേണ്ടി ഓരോ നക്ഷത്രക്കാരും ശ്രദ്ധിക്കേണ്ട അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദോഷ പരിഹാരം ഓരോ തരത്തിലാണ് നിങ്ങളുടെ നക്ഷത്രത്തില്‍ പാലിക്കേണ്ടത്.

27 നക്ഷത്രക്കാരില്‍ കൂടെ ചേരുമ്പോള്‍ മഹാഭാഗ്യം27 നക്ഷത്രക്കാരില്‍ കൂടെ ചേരുമ്പോള്‍ മഹാഭാഗ്യം

ഈ മലയാള വര്‍ഷത്തില്‍ നിങ്ങളില്‍ ഏതൊക്കെ തരത്തിലാണ് ജന്മനക്ഷത്രദോഷവും അതിനുള്ള പരിഹാരവും എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ നക്ഷത്രക്കാരും അറിഞ്ഞിരിക്കേണ്ട അല്ലെങ്കില്‍ പ്രതിവിധി തേടേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പലപ്പോഴും പലരും അറിയാതെ പോവുന്നുണ്ട്. ഓരോ നക്ഷത്രക്കാരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവരുടെ ദോഷപരിഹാരത്തിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് നോക്കാം.

അശ്വതി

അശ്വതി

27 നക്ഷത്രങ്ങളില്‍ ഏറ്റവും ആദ്യം ഉള്ള നക്ഷത്രമാണ് അശ്വതി നക്ഷത്രം. ഇവര്‍ നാളിന്റെ ദോഷപരിഹാരത്തിന് വേണ്ടി വിഷ്ണുഭജനം നടത്തേണ്ടതും, വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

ഭരണി

ഭരണി

ഭരണി രാശിക്കാര്‍ അവരുടെ ദോഷപരിഹാരത്തിന് വേണ്ടി ദേവിയെ ഭജിക്കേണ്ടതാണ്. ഇത് കൂടാതെ ദേവീ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കുക.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രത്തിന്റെ ദോഷ പരിഹാരത്തിന് വേണ്ടി സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കേണ്ടതാണ്. ഇത് എല്ലാ വിധത്തിലുള്ള ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി സഹായിക്കുന്നുണ്ട്.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ ശാസ്താവിനെയാണ് ദോഷപരിഹാരത്തിന് വേണ്ടി ഭജിക്കേണ്ടത്. ശാസ്താഭജനം പതിവായി നടത്തുന്നത് ജീവിതത്തില്‍ ഐശ്വര്യത്തിനും സഹായിക്കുന്നുണ്ട്.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാരും എന്തുകൊണ്ടും സുബ്രഹ്മണ്യസ്വാമിയെയാണ് ഭജിക്കേണ്ടത്. ഇത് കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യും.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ എന്തുകൊണ്ടും അവരുടെ ആരാധനമൂര്‍ത്തിയെ തന്നെ ഭജിക്കുക. മഹാദേവനെ ഭജിക്കുകയും ശിവഭജനം നടത്തുക. സര്‍പ്പപ്രീതി വരുത്തുന്നതിന് ശ്രദ്ധിക്കുക.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിച്ച് ദോഷശാന്തിക്ക് വേണ്ടി ശ്രദ്ധിക്കുക. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് എല്ലാം ഗുരുവായൂരപ്പന്‍ തന്നെ വഴി കാണിച്ച് തരുന്നു.

പൂയം

പൂയം

പൂയ്യം നക്ഷത്രക്കാര്‍ക്ക് എന്തുകൊണ്ടും നല്ലതാണ് ഹനുമാന്‍ ഭജനം. പൂയ്യം നക്ഷത്രക്കാര്‍ ശ്രദ്ധിച്ച് മുന്നേറിയാല്‍ ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം കൊണ്ട് എല്ലാ പ്രതിബന്ധങ്ങളും മാറുന്നുണ്ട്.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ നേട്ടവും ദോഷങ്ങള്‍ക്ക് പരിഹാരവും കാണുന്നതിന് വേണ്ടി ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഗണപതിഭജനം ദിവസവും നടത്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്.

മകം

മകം

മകം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ദോഷപരിഹാരത്തിന് വേണ്ടി നാഗരാജാവിനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. നാഗരാജാവിന്റെ പ്രീതി വരുത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

പൂരം

പൂരം

പൂരം നക്ഷത്രക്കാരില്‍ പല വിധത്തിലുള്ള ദോഷങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് വേണ്ടി ഭഗവതി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. ഇത് കൂടാതെ ഭഗവതി ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തുന്നതിനും ശ്രദ്ധിക്കുക

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ ദോഷപരിഹാരത്തിന് വേണ്ടി ശിവഭജനം നടത്താവുന്നതാണ്. ഇത് ഗുണങ്ങളുടെ വര്‍ദ്ധനവിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് നവഗ്രഹപ്രീതിയാണ് വേണ്ടത്. അതിന് വേണ്ടി നവഗ്രഹപ്രീതി വരുത്തി ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ദിവസവും നവഗ്രഹ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ സാധിക്കുമെങ്കില്‍ അതും നല്ലതാണ്.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിനും ഗുണഫലവര്‍ധനവിനും മഹാവിഷ്ണുഭജനം നടത്തേണ്ടതാണ്. ഇത് കൂടാതെ വിഷ്ണു സഹസ്രനാമം ജപിക്കുന്നതും നല്ലതാണ്.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഹനുമാനെ ഭജിക്കാവുന്നതാണ്. ദിവസവും ഹനുമാന്‍ ചാലിസ ചൊല്ലുന്നത് ദോഷപരിഹാരത്തിന് നല്ലതാണ്.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി വിഷ്ണുഭജനം നടത്താവുന്നതാണ്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ദോഷത്തിന് പരിഹാരം കാണുന്നതിനും ജന്മ നക്ഷത്ര ദോഷത്തിന് പരിഹാരം കാണുന്നതിനും മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് ദോഷ ശമനത്തിന് ദേവീഭജനം നടത്തുന്നതാണ് ഉത്തമം. ഇത് ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ ഭഗവതിയെ ഭജിക്കണം. ദോഷ പരിഹാരത്തിനും ഐശ്വര്യവും നേട്ടവും വരുന്നതിനും ദേവീഭദനം നടത്തുന്നത് ഉത്തമമാണ്.

മൂലം

മൂലം

മൂലം നക്ഷത്രത്തിന് ജന്മ നക്ഷത്രദോഷത്തിന് വേണ്ടി അവതാര വിഷ്ണുഭജനം നടത്താവുന്നതാണ്. ഇത് ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക എത്തുന്നതിനും ദോഷത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് നാഗരാജാവിനെ പ്രസാദിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ഗുണ വര്‍ധനവിന് നാഗരാജാ ക്ഷേത്രത്തില്‍ വഴിപാടുകള്‍ കഴിക്കാവുന്നതാണ്. നാഗരാജാവിന്റെ അനുഗ്രഹത്തിന് പൂരാടം നക്ഷത്രക്കാര്‍ നാഗരാജാവിനെ പ്രസാദിപ്പിക്കേണ്ടതാണ്.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ ഗുണത്തിനും ദോഷ ശമനത്തിനുമായി ഷഷ്ഠി വ്രതം അനുഷ്ഠിക്കേണ്ടതാണ്. ഇത് കൂടാതെ സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കേണ്ടതാണ്. ഇതെല്ലാം ജീവിതത്തില്‍ ഐശ്വര്യം നിറക്കും.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് ഭഗവാന്‍ ശിവനെ ഭജിക്കേണ്ടതാണ്. ദിവസവും പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ ഉയര്‍ച്ചയും ദോഷശമനത്തിനും സഹായിക്കുന്നുണ്ട്.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശിവനെ തന്നെയാണ് ഭജിക്കേണ്ടത്. കൃത്യമായി പറഞ്ഞാല്‍ വ്യാഴാഴ്ചകളില്‍ ശിവഭജനവും ശിവ പഞ്ചാക്ഷരിയും നടത്താവുന്നതാണ്.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് ദോഷ ശമനത്തിന് വേണ്ടി വിഘ്‌നേശ്വരനെ ഭജിക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തിലെ എല്ലാ വിധത്തിലുള്ള വിഘ്‌നങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നല്ലതാണ്.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരൂരുട്ടാതി നക്ഷത്രക്കാര്‍ പ്രദോഷവ്രതമനുഷ്ടിച്ച് ശിവ ഭജനം നടത്തേണ്ടതാണ്. ഇതിലൂടെ ജീവിതത്തില്‍ ഉയര്‍ച്ചയും പല വിധത്തിലുള്ള ദോഷങ്ങള്‍ പരിഹരിക്കുന്നതിനും നല്ലതാണ്.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി സുബ്രഹ്മണ്യ ഭജനം നടത്തുന്നതും, സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്.

രേവതി

രേവതി

27 നക്ഷത്രങ്ങളില്‍ അവസാന നക്ഷത്രമാണ് രേവതി. ഇവര്‍ മാസം തോറും ഇവരുടെ ജന്മ നക്ഷത്ര നാളില്‍ ഗണപതിഹോമം വഴിപാട് നടത്താന്‍ ശ്രദ്ധിക്കുക. ഇതെല്ലാം നാളിന്റെ ദോഷഫലങ്ങള്‍ ഇല്ലാതാക്കും.

English summary

Dosha Remedies In Chingam Month Based on birth Stars

Here in this article we are discussing about the dosha remedies based on birth stars in Chingam Month. Read on.
X
Desktop Bottom Promotion