For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019ല്‍ നക്ഷത്രപ്രകാരം ചെയ്താല്‍ ഐശ്വര്യം

019ല്‍ നക്ഷത്രപ്രകാരം ചെയ്താല്‍ ഐശ്വര്യം

|

2019 കാലെടുത്ത് അകത്തേയ്ക്കു വയ്ക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ക്രിസ്തുമസും തുടര്‍ന്നെത്തുന്ന പുതുവര്‍ഷപ്പിറവിയുമെല്ലാം ലോകം പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ്.

പുതു വര്‍ഷം ദോഷങ്ങളില്ലാതെ ഗുണത്തോടെ ഫലമാകണെന്നായിരിയ്ക്കും, എല്ലാവരും ആഗ്രഹിയ്ക്കുന്നത്. ഇതിനായി വിശ്വാസങ്ങളെ മുറുകെപ്പിടിയ്ക്കുന്നവരുമുണ്ട.

2019ല്‍ സാമ്പത്തിക നഷ്ടം 6 നക്ഷത്രങ്ങള്‍ക്കു ഫലം2019ല്‍ സാമ്പത്തിക നഷ്ടം 6 നക്ഷത്രങ്ങള്‍ക്കു ഫലം

പുതുവര്‍ഷത്തെ നക്ഷത്രഫലം അനുകൂലമാക്കാന്‍ ദൈവവിശ്വാസികള്‍ക്കു ചെയ്യാവുന്ന ചിലതുണ്ട്. ചില പ്രത്യേക മൂര്‍ത്തികളെ പ്രാര്‍ത്ഥിയ്കുന്നത്, അവര്‍ക്കായി ചില പ്രത്യേക വഴിപാടുകള്‍ കഴിയ്ക്കുന്നത് നക്ഷത്ര പ്രകാരമുള്ള ദോഷങ്ങള്‍ നീക്കാന്‍ സഹായിക്കും. ഇതെക്കുറിച്ചറിയൂ,

ഭരണി

ഭരണി

ഭരണി നക്ഷത്രം ശിവപ്രീതി വരുത്തുന്നത് 2019ല്‍ സര്‍വദോഷവും തീര്‍ക്കാന്‍ നല്ലതാണ്. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ലളിതാ സഹസ്രനാമം ജപിയ്ക്കാം. പക്കപ്പിറന്നാളിന് ശിവഭഗവാന് ധാരയും നടത്താം. അന്നദാനവും ഉത്തമം.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രത്തിന് ഗണപതി കടാക്ഷം അത്യാവശ്യമായ വര്‍ഷമാണിത്. ഗണപതി പ്രിതിയ്ക്കായി കറുകമാല, ഉണ്ണിയപ്പം വഴിപാടുകളാകാം. ദേവീ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രക്തപുഷ്പാഞ്ജലി വഴിപാടും നല്ലതാണ്.

രോഹിണി

രോഹിണി

രോഹിണിക്കാര്‍ ശിവ, കൃഷ്ണ പ്രീതി വരുത്തുക. ശിവക്ഷേത്രത്തില്‍ ജലധാര, കൃഷ്ണന് തുളസി, വെണ്ണ, കദളിപ്പഴ വഴിപാടുകളും.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ സുബ്രഹ്മണ്യ, ശിവ പ്രീതി വരുത്തുക. മൃത്യുഞ്ജയ മന്ത്രാര്‍ച്ചന നല്ലതാണ്.

തിരുവാതിര

തിരുവാതിര

തിരുവാതിരക്കാര്‍ വിഷ്ണു, ശിവ പ്രീതി വരുത്തുക. വ്യാഴാഴ്ചയോ പക്കപ്പിറന്നാളിനോ വിഷ്ണുവിന് ഭാഗ്യസൂക്താര്‍ച്ചന നടത്താം. പ്രദോഷവ്രതം, അഷ്ടലക്ഷ്മീ മന്ത്രോച്ചാരണം എന്നിവ നല്ലതാണ്.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്ര ജാതര്‍ സൂര്യ, ശിവ പ്രീതി വരുത്തണം. ശിവനു ധാര, നെയ് വിളക്ക്, സൂര്യ ക്ഷേത്ര ദര്‍ശനം നല്ലതാണ്.

പൂയം

പൂയം

പൂയം നക്ഷത്രക്കാര്‍ വിഷ്ണു പ്രീതി വരുത്തുക. ഇതിനായി തുളസിമാല, താമരപ്പൂ സമര്‍പ്പണം നല്ലതാണ്. ഗണപതി ഹോമം, ഭഗവതി സേവാ വഴിപാടുകളുമാകാം.

ആയില്യം

ആയില്യം

ആയില്യക്കാര്‍ക്ക് ദേവീപ്രിതി 2019ല്‍ അത്യാവശ്യം. ശാസ്താവിന് നീല ശംഖുപുഷ്പം,നീലപ്പട്ടു സമര്‍പ്പണം നല്ലതാണ്. നാഗത്താന്മാരെ പ്രീതിപ്പെടുത്താന്‍ മന്ത്രജപം ഉത്തമം.

മകം

മകം

മകത്തിന് വിഷ്ണു പ്രീതിയ്ക്കായി ഭാഗ്യസുക്ത പുഷ്പാഞ്ജലി നല്ലതാണ്. ഇതും പക്കപ്പിറന്നാളിനു ചെയ്യുന്നത് കൂടുതല്‍ നല്ലത്.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് ഗണപതി ഹോമം, മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്നതു നല്ലതാണ്. പ്രദോഷ വ്രതാനുഷ്ഠാനവും മികച്ചതാണ്.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് ശാസ്താവ്, ദേവീ പ്രീതി അത്യാവശ്യം. ദേവിയ്ക്കു കടുംപായസ വഴിപാടും ശാസ്താവിന് നീരാഞ്ജനവും നല്ലത്.

അത്തം

അത്തം

അത്തം നക്ഷത്രം സര്‍പ്പപ്രീതിക്കായി ആയില്യം പൂജ, ഗണപതി പ്രീതിയ്ക്ക് കറുകമാല, വിഷ്ണു പ്രീതിയ്ക്കു പാലഭിഷേകം എന്നിവ നടത്തുന്നതു നല്ലതാണ്.

ചിത്തിര

ചിത്തിര

ചിത്തിരക്കാര്‍ക്ക് ഗണപതി പ്രീതി അത്യാവശ്യം. ഇതിനായി ഗണപതിയെ സ്മരിയ്ക്കുക, ഗണപതി മന്ത്രങ്ങള്‍ ജപിയ്ക്കുക, സുബ്രഹ്മണ്യന്ായി കുമാരസൂക്ത പുഷ്പാഞ്ജലി അത്യാവശ്യം.

ചോതി

ചോതി

ചോതി നക്ഷത്ര പ്രകാരം മഹാവിഷ്ണവിനെ പ്രീതിപ്പെടുത്തണം. ഹനുമാന് വെറ്റില മാല, ഗണപതിയ്ക്ക് അപ്പം, കറുകമാല പ്രധാന വഴിപാടുകളാണ്

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് മഹാവിഷ്ണു പ്രീതി ഐശ്വര്യവും ദുരിത നിവാരണവും വരുത്തും. വ്യാഴാഴ്ച വ്രതം, മഞ്ഞപ്പട്ട്, തുശസിലമാല, കദളിപ്പള സമര്‍പ്പണം എന്നിവയും നല്ലതാണ്.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് ശനിപ്രീതി അത്യാവശ്യമാണ്. ശാസ്താവിന് നീരാഞ്ജനവും കറുത്ത പട്ടും നല്ലതാണ്. എള്ളുതിരി, നവഗ്രഹ ക്ഷേത്രത്തില്‍ ശനി പ്രീതി വഴിപാടുകളും.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ടക്കാര്‍ക്ക് സുബഹ്മണ, ശാസ്താ, വിഷ്ണു പ്രീതി സര്‍വൈശ്വര്യവും ദുരിത നിവാരണവുമാകും. ഈ നാളുകാര്‍ ഏകാദശി നോല്‍ക്കുന്നതും ഏറെ നല്ലതാണ്.

മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് ശിവ, വിഷ്ണു പ്രീതി വരുത്തുക. ഇതിനായി ശിവന് കൂവളമാല, വിഷ്ണുവിന് പാല്‍പ്പായസം എന്നീ വഴിപാടുകളാകാം. ഗണപതി ഹവനവും പറയുന്നു.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രത്തിന് ശാസ്താ, ഹനമാന്‍ പ്രീതി ഉദ്ദിഷ്ട ഫലം നല്‍കും. ഹനുമാന് വെറ്റില, നെയ് വിളക്ക്, ശാസ്താവിന് എള്ളുപായസം വഴിപാടുകള്‍ നല്ലത്.

ഉത്രാടം

ഉത്രാടം

ഉത്രാടക്കാര്‍ക്ക് ശ്രീരാമ പ്രീതിയ്ക്കായി രാമ ക്ഷേത്ര ദര്‍ശനവും വഴിപാടുകളും ഏറെ നല്ലതാണ്.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ ദേവിയേയും വിഷ്ണുവിനേയും പ്രസാദിപ്പിയ്ക്കുക. വിഷ്ണുവിന് വെണ്ണ, തുളസി എന്നീ യഥാശക്തി വഴിപാടുകളും നടത്തുക. ലളിതാ സഹസ്രാനാമം ഉരുവിടുന്നത് ദേവീ പ്രീതിയ്ക്കു സഹായിക്കും.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് ശിവ, ശാസ്താ ഭജനം നല്ലതാണ്. ശനിയാഴ്ച വ്രതാനുഷ്ഠാനം ഗുണം ചെയ്യും. ഹനുമാന് വെറ്റില മാല, കാക്കയ്ക്ക് എള്ളു ചേര്‍ത്തു ചോറുരുള നല്‍കുന്നത് എന്നിവയും നല്ലതാണ്.

ചതയം

ചതയം

ചതയം നക്ഷത്രത്തിന് ധന്വന്തരീ ദേവനെ പ്രസാദിപ്പിയ്ക്കുന്നത് നല്ലതാണ്. ഇതിനായി ചന്ദനം ചാര്‍ത്തല്‍, ശാസ്താ പ്രീതിയ്ക്കായി നീരാഞ്ജനം, ശിവനായി കൂവള മാല വഴിപാട്, കൃഷ്ണന് തുളസിമാല, വെണ്ണ നിവേദ്യം എന്നിവയും നല്ലതാണ്.

പൂരോരുട്ടാതി

പൂരോരുട്ടാതി

പൂരോരുട്ടാതിക്കാര്‍ക്ക് ഭദ്രകാളിയെ പ്രസാദിപ്പിയ്ക്കുന്നതു നല്ലതാണ്. ഇതിനായി ചുവന്ന ചെമ്പരത്തി മാല, രക്ത പുഷ്പാഞ്ജലി വഴിപാടുകള്‍ ഗുണകരമാണ്.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതിയ്ക്ക് വിഷ്ണു പ്രീതിയ്ക്കായി വിഷ്ണന സഹസ്ര, ഭാഗവത, നാരായണീയ പാരണങ്ങള്‍ ഗുണം ചെയ്യും.

രേവതി

രേവതി

രേവതിക്കാര്‍ക്ക് വിഷ്ണു പ്രീതി അത്യാവശ്യം. ഇതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം, താമര മാല സമര്‍പ്പണം, തുളസി മാല എന്നിവയെല്ലാം നല്ലതാണ്.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ 2019ലെ സര്‍വ്വൈശ്വര്യത്തിനായി വിഷ്ണുവിനേയും ദേവിയെയും പ്രസാദിപ്പിയ്ക്കണം. പക്കപ്പിറന്നാളിന് ദേവിയ്ക്ക് രക്തപുഷ്പാഞ്ജലി, ശിവന് പിന്‍വിളക്ക് എന്നിവയും വ്യാഴാഴ്ചകളില്‍ വിഷ്ണു പ്രീതിക്കായി വിഷ്ണു, കൃഷ്ണ ക്ഷേത്രത്തില്‍ കദളിപ്പഴം വഴിപാടും നല്ലതാണ്. വിഷ്ണു ഗായത്രീ മന്ത്രം ചൊല്ലുന്നതും ദോഷങ്ങളും വിഘ്‌നങ്ങളും അകറ്റും.

English summary

Do These Things For Prosperity In 2019 Based On Birth Star

Do These Things For Prosperity In 2019 Based On Birth Star, Read more to know about,
Story first published: Wednesday, December 12, 2018, 14:42 [IST]
X
Desktop Bottom Promotion