For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈശ്വരപ്രീതിയ്ക്ക് ഇങ്ങനെ പൂജ ചെയ്യൂ

പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

|

പൂജകളും കര്‍മങ്ങളുമെല്ലാം നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഏറെ പ്രധാനപ്പെട്ട ചിലതാണ്. വിശ്വാസങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ഭാഗമായാണ് പൂജകള്‍ ചെയ്തു വരുന്നതും.

ഈശ്വരന്മാരെ പ്രീതിപ്പെടുത്തുന്നതിനും ഈശ്വര ചൈതന്യം നേടുന്നതിനും വേണ്ടിയാണ് പൂജാദി കര്‍മങ്ങള്‍ ചെയ്യുന്നത്. ഇതുകൊണ്ട് നമുക്കു നേട്ടവും ഐശ്വര്യവുമെല്ലാം വരുമെന്ന വിശ്വാസങ്ങളാണ് ഇതിനു പുറകില്‍.

എന്നാല്‍ പൂജകള്‍ക്കൊരു വിധിയുണ്ട്. അതായത് കൃത്യമായി, ചിട്ടയോടെ ചെയ്താല്‍ മാത്രമേ ഇതിന് ഗുണം ലഭിയ്ക്കൂ. അല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷങ്ങളായിരിയ്ക്കും, പരിണിത ഫലം.

പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

ചന്ദനത്തിരികള്‍

ചന്ദനത്തിരികള്‍

പൂജകള്‍ക്ക് ചന്ദനത്തിരികള്‍ കത്തിയ്ക്കുന്നത് പലരും ചെയ്യുന്ന ഒന്നാണ്. എന്നാല്‍ ഇത് പൂജകള്‍ക്ക് അനുവദനീയമല്ലെന്നതാണ് വാസ്തവം. പ്രത്യേകിച്ചും മുള കൊണ്ടുണ്ടാക്കുന്ന ചിലത്. മുള പൂജാദി കര്‍മങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നാണ് വിശ്വാസം. ഇതുകൊണ്ടാണ് ഹോമങ്ങള്‍ക്കും ഇത്തരം പ്രധാന പൂജകള്‍ക്കുമൊന്നും ചന്ദനത്തിരി കത്തിയ്ക്കാത്തതും പകരം ധൂപഗന്ധം ഉപയോഗിയ്ക്കുന്നതും.

പൂജ ചെയ്യാന്‍

പൂജ ചെയ്യാന്‍

ശരീരശുദ്ധിയോടെ വേണം, പൂജ ചെയ്യാന്‍. കുളിച്ചു വൃത്തിയായി ചെയ്യുക. ദുര്‍ഗന്ധമുളള വായയോടെ മന്ത്രോച്ചാരണവും നടത്തരുത്. പൂജ ചെയ്യുന്നവരും പങ്കെടുക്കുന്നവരുമെല്ലാം തല കുളിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

പുതുവസ്ത്രങ്ങള്‍

പുതുവസ്ത്രങ്ങള്‍

വൃത്തിയില്ലാത്തതും കീറിയതുമായ വസ്ത്രങ്ങള്‍ ധരിച്ചു പൂജയില്‍ പങ്കെടുക്കരുത്. ഇത് ദാരിദ്ര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത്തരത്തില്‍ പങ്കെടുക്കുന്നത് ദൈവങ്ങളുടെ അപ്രീതിയ്ക്കു കാരണമാകുകയും ചെയ്യും. പുതുവസ്ത്രങ്ങള്‍ ധരിച്ചു പൂജയില്‍ പങ്കെടുക്കുന്നത് ഏറെ നല്ലതാണ്. ഇതിനു സാധിച്ചില്ലെങ്കില്‍ വൃത്തിയുള്ള, കീറാത്ത വസ്ത്രം ധരിച്ചു പങ്കെടുക്കുക.

ഗണപതി

ഗണപതി

ഗണപതിയ്ക്കുള്ള പൂജയില്‍ തുളസിയിലകള്‍ ഉപയോഗിയ്ക്കരുത്. ഗണപതി തുളസിയെ ശപിച്ചിട്ടുള്ളതാണെന്നാണ് ഐതിഹ്യം. തന്റെ പൂജകള്‍ക്ക് തുളസി ഉപയോഗിയ്ക്കില്ലെന്നായിരുന്നു ശാപം. ഇതുപോലെ ഭൈരവനുള്ള പൂജയിലും തുളസിയില ഉപയോഗിയ്ക്കരുത്.

തുളസിയില

തുളസിയില

കുളിയ്ക്കാതെ തുളസിയില നുള്ളരുത്. ഇത് തുളസിദേവിയുടെ അപ്രീതിക്കിടയാക്കുമെന്നു മാത്രമല്ല, ഇത്തരം തുളസി ദൈവങ്ങളും സ്വീകരിയ്ക്കില്ലെന്നാണ് വിശ്വാസം. ഇതുപോലെ ഞായറാഴ്ച ദിവസം തുളസിയ്ക്കു വെള്ളമൊഴിയ്ക്കരുതെന്നും പറയും. ഞായറാഴ്ച ദിവസം തുളിയില നുള്ളരുത്. ഇതുപോലെ കറുകപ്പുല്ലും.

 ശിവ പൂജയ്ക്ക്

ശിവ പൂജയ്ക്ക്

കൈതപ്പൂ ഒരിയ്ക്കലും ശിവ പൂജയ്ക്ക് ഉപയോഗിയ്ക്കരുത്. എന്നാല്‍ കാര്‍ത്തിക മാസത്തില്‍ ഈ പൂ വിഷ്ണു ഭഗവാനുളള പൂജയ്ക്കായി ഉപയോഗിയ്ക്കാം.

വിളക്ക്

വിളക്ക്

ഒരു വിളക്കുപയോഗിച്ചു വേറെ വിളക്കു തെളിയിക്കരുത്. ഇത് ദാരിദ്ര്യവും ധനനഷ്ടവും വരുത്തുമെന്നാണ് വിശ്വാസം. ഇതുപോലെ വിളക്ക് തെക്കോട്ടു തിരിച്ചു വയ്ക്കുകയുമരുത്. ഇത് ദോഷം വരുത്തും.

വിഗ്രഹങ്ങള്‍

വിഗ്രഹങ്ങള്‍

വിഗ്രഹങ്ങള്‍ കുളിപ്പിയ്ക്കുമ്പോള്‍, കഴുകുമ്പോള്‍ കൈ കൊണ്ട് ഉരച്ചു കഴുകരുത്. ഇത് ദൈവങ്ങളുടെ അപ്രീതിയ്ക്കു കാരണമാകുമെന്നാണ് പറയപ്പെടുന്നത്.

പൂജ ചെയ്യാനൊരുങ്ങുമ്പോള്‍

പൂജ ചെയ്യാനൊരുങ്ങുമ്പോള്‍

പൂജ ചെയ്യാനൊരുങ്ങുമ്പോള്‍ ബഹുമാനാര്‍ഹനായ ഒരാള്‍ വന്നു ചേര്‍ന്നാല്‍ അയാളെ അവഗണിയ്ക്കരുത്. അര്‍ഹമായ സ്ഥാനം കൊടുത്ത് ബഹുമാനിയിയ്ക്കുക. അല്ലാത്ത പക്ഷം ദോഷമെന്നാണ് വിശ്വാസം.

പഞ്ചാമൃതം

പഞ്ചാമൃതം

പഞ്ചാമൃതം ദേവീദേവന്മാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. ഇത് പൂജകളില്‍ ഉപയോഗിയ്ക്കുന്നത് നല്ലതാണ്.

ലക്ഷ്മീ പൂജയ്ക്ക്

ലക്ഷ്മീ പൂജയ്ക്ക്

ലക്ഷ്മീ പൂജയ്ക്ക് ചുവപ്പു നിറം ഏറെ നല്ലതാണ്. ഇതേ നിറത്തിലെ വസ്ത്രം ധരിയ്ക്കാം. വിളക്കിലെ തിരി ചുവന്ന നിറത്തില്‍ ഉണ്ടെങ്കില്‍ ഏറെ നല്ലതാണ്. വിളക്കില്‍ തിരി തെളിയിച്ചാല്‍ ഇത് പിന്നീട് വലതു ഭാഗത്തു വയ്ക്കുക.

ശംഖൂതുന്നത്

ശംഖൂതുന്നത്

ശംഖൂതുന്നത് നെഗറ്റീവ് ഊര്‍ജം കളയാനും പൊസറ്റീവ് ഊര്‍ജം വരുത്താനും ഏറെ നല്ലതാണ്. ഇത് ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തുന്ന ഒന്നു കൂടിയാണ്. ഇതുപോലെ താമരപ്പൂ ലക്ഷമീ പൂജയ്ക്ക് ഉപയോഗിയ്ക്കുന്നതും ഏറെ നല്ലതാണ്.

വെറ്റില, അടയ്ക്ക

വെറ്റില, അടയ്ക്ക

വെറ്റില, അടയ്ക്ക തുടങ്ങിയവ പൂജകളില്‍ വയ്ക്കുന്നത് ഏറെ നല്ലതാണെന്നാണ് വിശ്വാസം. ഇത് ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടുവരും.

വിഷ്ണു ഭഗവാനെ പൂജിയ്ക്കുമ്പോള്‍

വിഷ്ണു ഭഗവാനെ പൂജിയ്ക്കുമ്പോള്‍

വിഷ്ണു ഭഗവാനെ പൂജിയ്ക്കുമ്പോള്‍ മഞ്ഞ വസ്ത്രം ഇടുക, മഞ്ഞ വസ്ത്രം ഭഗവാന് അര്‍പ്പിയ്ക്കുക, ധരിപ്പിയ്ക്കുക.. ഇതെല്ലാം ഏറെ നല്ലതാണ്.

പഞ്ചദേവന്മാര്‍

പഞ്ചദേവന്മാര്‍

ഗണപതി, സൂര്യന്‍, വിഷ്ണു, ശിവന്‍, ദുര്‍ഗ എന്നിവര്‍ പഞ്ചദേവന്മാര്‍ എന്നറിയപ്പെടുന്നു. ഇവരെ എല്ലാ പൂജകളിലും സ്മരിയ്‌ക്കേണ്ടതും അത്യാവശ്യമാണ്.

English summary

Do's And Don'ts While Doing A Puja

Do's And Don'ts While Doing A Puja, Read more to know about
Story first published: Wednesday, May 16, 2018, 14:43 [IST]
X
Desktop Bottom Promotion