For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയില്‍ ലക്ഷ്മി പൂജ: 12 രാശിക്കും സര്‍വ്വൈശ്വര്യവും നവഗ്രഹദോഷ പരിഹാരവും

|

ഒക്ടോബര്‍ 24-നാണ് ഈ വര്‍ഷത്തെ ദീപാവലി ആഘോഷിക്കുന്നത്. തിന്മക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായാണ് ഈ ദിനം വളരെ വിപുലമായി ആഘോഷിക്കപ്പെടുന്നത്. വിളക്ക് കൊളുത്തിയും വീട്ടിലും പുറത്തും എല്ലാം നിരവധി ദീപങ്ങള്‍ തെളിയിച്ചും ഇന്ത്യയിലെല്ലാവരും ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നു. ദീപങ്ങളുടെ ഉത്സവം എന്നാണ് ദീപാവലി അറിയപ്പെടുന്നത്. ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിക്ക് വേണ്ടി പ്രത്യേക പൂജകളും വഴിപാടുകളും പ്രാര്‍ത്ഥനകളും എല്ലാം നടത്തുന്നു.

 Lakshmi Puja According To Your Zodiac Sign

ദീപാവലി ദിനത്തിലെ ലക്ഷ്മി പൂജ നമ്മുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം നിറക്കുന്നു എന്നുള്ളതാണ് സത്യം. സന്തോഷവും ഐശ്വര്യവും നിറക്കുന്ന ഈ ദിനത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. ജ്യോതിഷ പ്രകാരം ഓരോ രാശിക്കാര്‍ക്കും ചെയ്യേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. രാശിചിഹ്ന പ്രകാരം ലക്ഷ്മി പൂജ ചെയ്യുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ എന്തൊക്കെയെന്നു സന്തോഷവും ഐശ്വര്യവും നിലനിര്‍ത്തുന്നതിന് എന്തെല്ലാം ശ്രദ്ധിക്കണം എന്നും നോക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും നവഗ്രഹ ദോഷത്തെക്കുറിച്ചും എല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാം.

 മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഈ ദീപാവലി ദിനത്തിലെ ലക്ഷ്മി പൂജ എന്തൊക്കെ ഫലങ്ങളാണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നോക്കാം. മേടം രാശിയുടെ അധിപന്‍ ചൊവ്വയാണ്, അതിനാല്‍ ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ദേവിക്ക് ചുവന്ന പൂക്കള്‍ അര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ലക്ഷ്മി സ്‌തോത്രം ജപിക്കുകയും വേണം. അതോടൊപ്പം തന്നെ ഈ ദിനത്തില്‍ ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നതും നിങ്ങള്‍ക്ക് നല്ലതാണ്. ഇത് ജീവിതത്തില്‍ സര്‍വ്വൈശ്വര്യം നിറക്കുന്നതിന് സഹായിക്കുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരുടെ അധിപന്‍ ശുക്രനാണ്. ഇവരുടെ ശുക്രദശ തെളിയിക്കുന്നതിന് വേണ്ടി ഇവര്‍ ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോള്‍ 'ഓം മഹാലക്ഷ്‌മൈ്യ നമഃ' എന്ന മന്ത്രം ചൊല്ലേണ്ടതാണ്. ഇത് കൂടാതെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുകയും നവഗ്രഹ ദോഷത്തെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ഐശ്വര്യലബ്ധിക്ക് ഇതില്‍ കൂടുതല്‍ ഒന്നും വേണ്ട എന്നതാണ് സത്യം.

 മിഥുനംരാശി

മിഥുനംരാശി

മിഥുനം രാശിക്കാരെ ഭരിക്കുന്നത് ബുധനാണ്. ബുധന്റെ ദോഷവശങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇവര്‍ ഗണപതിഭഗവാനേയും ലക്ഷ്മി ദേവിയേയും വേണം ആരാധിക്കുന്നതിന്. ഗണേശന് മോദകം സമര്‍പ്പിക്കുകയും വിഘ്‌നങ്ങള്‍ അകറ്റുന്നതിന് വേണ്ടി തേങ്ങ ഉടക്കുകയും ചെയ്യണം. ഇതെല്ലാം നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു. ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാരുടെ അധിപന്‍ ചന്ദ്രനാണ്. നിങ്ങള്‍ ഈ ചന്ദ്രദോഷത്തെ അകറ്റുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും എക്കാലവും നിലനില്‍ക്കുന്നതിനും വേണ്ടി ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിക്ക് താമരപ്പൂ അര്‍പ്പിക്കണം. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം കൊണ്ട് വരുകയും ജീവിതത്തിലെ എല്ലാ തടസ്സങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാരുടെ അധിപന്‍ സൂര്യനാണ്. നവഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍. സൂര്യന്‍ നിങ്ങളുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനും വേണ്ടി ഈ ദിനത്തില്‍ വിഗ്രഹം ചുവന്ന തുണി കൊണ്ട് മൂടുക. ലക്ഷ്മി ഗണേശ വിഗ്രഹം വേണം നിങ്ങള്‍ പൂജക്കായി എടുക്കുന്നതിന്. വിഗ്രഹത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനും ശ്രദ്ധിക്കണം.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് അവരെ ഭരിക്കുന്നത് ബുധനാണ്. ബുധന്റെ ദോഷവശങ്ങളെ അകറ്റി ജീവിതത്തില്‍ അനുഗ്രഹവും ഐശ്വര്യവും ലഭിക്കുന്നതിന് വേണ്ടി ഈ ദിനത്തില്‍ ഇവര്‍ ലക്ഷ്മി ദേവിയെ ആരാധിക്കണം. ദേവിക്ക് പായസം സമര്‍പ്പിക്കുകയും താമരപ്പൂ അര്‍പ്പിക്കുകയും വേണം. ഇത് നിങ്ങളുടെ ദോഷവശങ്ങളെ ഇല്ലാതാക്കുകയും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാരെ ഭരിക്കുന്നത് ശുക്രനാണ്. ശുക്രന്റെ നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതിന് വേണ്ടി ഈ ദിനത്തില്‍ ചുവന്ന വസ്ത്രം ധരിച്ച് ദേവിയെ ആരാധിക്കണം. കൂടാതെ ദേവിക്ക് ചുവന്ന പൂക്കള്‍ സമര്‍പ്പിക്കുകയും വേണം. ഇത് നിങ്ങളുടെ സാമ്പത്തിക ബാധ്യതകളെ അകറ്റുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നു. ഏത് പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനും ദാമ്പത്യ ജീവിതം സന്തോഷപ്രദമാക്കുന്നതിനും ഈ പരിഹാരം സഹായിക്കുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. ചൊവ്വയുടെ ദോഷഫലങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിക്ക് ചുവന്ന പട്ട് സമര്‍പ്പിക്കേണ്ടതാണ്. ഇത് കൂടാതെ പായസം വഴിപാടായി സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളുടെ ഭാവി സമൃദ്ധമാക്കുന്നു എന്നതാണ് സത്യം. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്മി ദേവി അനുഗ്രഹിക്കുന്നു.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് അവരെ ഭരിക്കുന്ന ഗ്രഹം എന്നത് വ്യാഴമാണ്. ഈ സമയം ദേവിയെ ആരാധിക്കുന്നതിലൂടെ ദേവി നിങ്ങള്‍ക്ക് സര്‍വ്വൈശ്വര്യം നല്‍കി അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിക്ക് ഒരു വെളുത്ത താമര സമര്‍പ്പിക്കുകയും കുങ്കുമം നിവേദിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കും എന്നാണ് വിശ്വാസം.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് അവരെ ഭരിക്കുന്നത് ശനിയാണ്. ശനിയുടെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിലനിര്‍ത്തുന്നതിനും വേണ്ടി ദീപാവലിയില്‍ മകരം രാശിക്കാര്‍ ലക്ഷ്മി ദേവിയെ ആരാധിക്കണം. ദേവിക്ക് കടുകെണ്ണ വിളക്ക് കത്തിച്ച് ആരാധിക്കണം. കൂടാതെ ശനിയാഴ്ച ദിനത്തില്‍ വ്രതമെടുക്കുന്നതും ശനിദോഷത്തെ ഇല്ലാതാക്കുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് അവരുടേ ദോഷഫലങ്ങളെ അകറ്റുന്നതിന് വേണ്ടി ദീപാവലി ദിനത്തില്‍ വെളുത്ത നിറത്തിലുള്ള പായസം സമര്‍പ്പിക്കണം. കൂടാതെ വെള്ളിത്തളികയില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ജീവിതത്തിലെ എല്ലാ ഐശ്വര്യത്തിനും ലക്ഷ്മി ദേവി സഹായകമാവുന്നു.

മീനം രാശി

മീനം രാശി

മീനം രാശിക്കാരെ ഭരിക്കുന്ന ഗ്രഹം എന്ന് പറയുന്നത് വ്യാഴമാണ്. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല ഫലങ്ങളും ദീപാവലി സമയം ഉണ്ടാവുന്നു. മീനം രാശിക്കാര്‍ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് വേണ്ടി ചുവന്ന നിറത്തിലുള്ള പട്ട് ദേവിക്ക് സമര്‍പ്പിക്കണം. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതാക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുകയും ചെയ്യുന്നു.

തുലാം മാസം 27 നാളുകാര്‍ക്കും ആരോഗ്യം, സാമ്പത്തികം, വിവാഹം: സമ്പൂര്‍ണഫലംതുലാം മാസം 27 നാളുകാര്‍ക്കും ആരോഗ്യം, സാമ്പത്തികം, വിവാഹം: സമ്പൂര്‍ണഫലം

ഗ്രഹണവും ദീപാവലിയും ഒരുമിച്ച്: ഈ സമയം ലക്ഷ്മി പൂജ ദോഷമോ?ഗ്രഹണവും ദീപാവലിയും ഒരുമിച്ച്: ഈ സമയം ലക്ഷ്മി പൂജ ദോഷമോ?

English summary

Diwali 2022 : How to perform Goddess Lakshmi Puja According To Your Zodiac Sign In Malayalam

Here in this article we are discussing about how to perform goddess Lakshmi puja according to your zodiac signs on diwali. Take a look.
Story first published: Friday, October 14, 2022, 14:37 [IST]
X
Desktop Bottom Promotion