For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമൃദ്ധിയും സമ്പത്തും നിലനില്‍ക്കും; രാശിപ്രകാരം ധനു സംക്രാന്തിയില്‍ ഇവ ചെയ്യൂ

|

ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം രാശി മാറുന്നു. സൂര്യന്റെ രാശിമാറ്റത്തിനുള്ള സമയം 30 ദിവസമാണ്. അതായത് സൂര്യന്‍ ഒരു രാശിയില്‍ പരമാവധി 30 ദിവസം താമസിച്ച് രാശി ക്രമത്തില്‍ മുന്നോട്ട് നീങ്ങുന്നു. ഇത്തവണ ഡിസംബര്‍ 16ന് വെള്ളിയാഴ്ച സൂര്യന്‍ വൃശ്ചികം രാശി വിട്ട് ധനു രാശിയില്‍ പ്രവേശിക്കും. ഇതിനെ ധനു സംക്രാന്തി എന്ന് വിളിക്കുന്നു.

Most read: ഡിസംബര്‍ 16 മുതല്‍ സൂര്യനും ശനിയും വരുത്തും അശുഭയോഗം; ഈ 4 രാശിക്ക് ദോഷഫലംMost read: ഡിസംബര്‍ 16 മുതല്‍ സൂര്യനും ശനിയും വരുത്തും അശുഭയോഗം; ഈ 4 രാശിക്ക് ദോഷഫലം

ഈ ദിവസം വിശേഷാല്‍ പൂജകള്‍, പരിഹാരങ്ങള്‍ മുതലായവ ചെയ്താല്‍ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യങ്ങള്‍ ലഭിക്കും. ധനു സംക്രാന്തി നാളില്‍ രാശിപ്രകാരം ചില പ്രതിവിധികള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും സമ്പത്തും കൈവരുന്നതായിരിക്കും. 12 രാശിക്കും ചെയ്യേണ്ട അത്തരം ചില പ്രതിവിധികള്‍ ഇതാ.

മേടം

മേടം

സൂര്യന്റെ ഉന്നതമായ രാശിയാണ് മേടം രാശി. ധനു സംക്രാന്തി ദിനത്തില്‍ മേടം രാശിക്കാര്‍ ശര്‍ക്കര ദാനം ചെയ്യണം. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം നല്‍കും. ഇതോടൊപ്പം ഗ്രഹദോഷം കുറയ്ക്കാനായി ഒഴുകുന്ന വെള്ളത്തില്‍ നിങ്ങള്‍ അല്‍പം ശര്‍ക്കരയും ചോറും ഇടുക.

ഇടവം

ഇടവം

സന്തോഷവും ഭാഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനായി ധനു സംക്രാന്തി ദിനത്തില്‍ ഇടവം രാശിക്കാര്‍ വെള്ളത്തില്‍ എള്ള് കലക്കി കുളിക്കണം. ഈ ദിവസം ചോറ്, തൈര്, എള്ള് തുടങ്ങിയ വെള്ള നിറത്തിലുള്ള സാധനങ്ങള്‍ ദാനം ചെയ്യുന്നതും നിങ്ങള്‍ക്ക് ഐശ്വര്യം നല്‍കും.

മിഥുനം

മിഥുനം

ധനു സംക്രാന്തി നാളില്‍ മിഥുനം രാശിക്കാര്‍ പശുവിന് പച്ചപ്പുല്ല് നല്‍കണം. ചന്ദ്രന്റെയും ശുക്രന്റെയും ദോഷങ്ങള്‍ ഇതുവഴി നീങ്ങുകയും നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വരികയും ചെയ്യും.

Most read:2023ല്‍ സ്വപ്ന ഭവനം സ്വന്തമാക്കാന്‍ യോഗം ഈ 5 രാശിക്കാര്‍ക്ക്Most read:2023ല്‍ സ്വപ്ന ഭവനം സ്വന്തമാക്കാന്‍ യോഗം ഈ 5 രാശിക്കാര്‍ക്ക്

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കടക രാശിക്കാര്‍ ധനു സംക്രാന്തി ദിനത്തില്‍ സൂര്യദേവന് നെയ്യ്, അരി കിച്ചടി എന്നിവ സമര്‍പ്പിക്കണം. ഈ പ്രവൃത്തിയിലൂടെ നിങ്ങള്‍ക്ക് സൂര്യദേവന്റെ അനുഗ്രഹവും ജീവിതത്തില്‍ ഭാഗ്യവും ഐശ്വര്യവും കൈവരുന്നതായിരിക്കും.

Most read:സൂര്യദേവന്റെ അനുഗ്രഹത്താല്‍ ഭാഗ്യവും ഐശ്വര്യവും; ധനു സംക്രാന്തിയില്‍ ഈ പ്രതിവിധിMost read:സൂര്യദേവന്റെ അനുഗ്രഹത്താല്‍ ഭാഗ്യവും ഐശ്വര്യവും; ധനു സംക്രാന്തിയില്‍ ഈ പ്രതിവിധി

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരുടെ അധിപനാണ് സൂര്യദേവന്‍. ഈ ദിവസം നിങ്ങള്‍ ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സൂര്യന് ശുദ്ധജലം, പുഷ്പങ്ങള്‍, ചുവന്ന ചന്ദനം എന്നിവ ഒരു ചെമ്പ് പാത്രത്തില്‍ ഇട്ട് അര്‍ഘ്യം അര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ വിജയം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കുകയും ചെയ്യും.

കന്നി

കന്നി

ധനു സംക്രാന്തി ദിനത്തില്‍ കന്നി രാശിക്കാര്‍ പാലില്‍ എള്ള് കലക്കി മഹാവിഷ്ണുവിനെ അഭിഷേകം ചെയ്ത ശേഷം തുളസിപലഹാരം സമര്‍പ്പിക്കണം. ഈ പ്രതിവിധി നിങ്ങള്‍ക്ക് രോഗങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നു.

Most read:വാഹനയോഗത്തിന്റെ സൗഭാഗ്യം; 2023ല്‍ വാഹനം വാങ്ങാന്‍ യോഗമുള്ള 5 രാശിക്കാര്‍ ഇവര്‍Most read:വാഹനയോഗത്തിന്റെ സൗഭാഗ്യം; 2023ല്‍ വാഹനം വാങ്ങാന്‍ യോഗമുള്ള 5 രാശിക്കാര്‍ ഇവര്‍

തുലാം

തുലാം

ജ്യോതിഷത്തില്‍ സൂര്യന്റെ ദുര്‍ബലമായ രാശിയായി തുലാം രാശിയെ കണക്കാക്കപ്പെടുന്നു. ധനു സംക്രാന്തി ദിവസം ശര്‍ക്കര കൊണ്ടുള്ള വിഭവങ്ങള്‍ ദാനം ചെയ്യുന്നത് തുലാം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷം നല്‍കുന്നു.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ ധനു സംക്രാന്തി ദിനത്തില്‍ പവിഴം, ചുവന്ന തുണി എന്നിവ ദാനം ചെയ്യണം. ഇത് നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും മനസ്സമാധാനം കൈവരുത്തുകയും ചെയ്യും.

Most read:വീടിന്റെ അടുക്കളയ്ക്ക് വാസ്തുപ്രകാരം ഈ നിറം നല്‍കൂ; ഭാഗ്യം ആകര്‍ഷിച്ചു വരുത്താംMost read:വീടിന്റെ അടുക്കളയ്ക്ക് വാസ്തുപ്രകാരം ഈ നിറം നല്‍കൂ; ഭാഗ്യം ആകര്‍ഷിച്ചു വരുത്താം

ധനു

ധനു

സൂര്യന്‍ ഈ സമയം ധനു രാശിയില്‍ സംക്രമിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ ദിവസം സൂര്യനെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കുന്നതായിരിക്കും.

മകരം

മകരം

ധനു സംക്രാന്തി ദിനത്തില്‍ മകരം രാശിക്കാര്‍ കറുത്ത പുതപ്പും എണ്ണയും ദാനം ചെയ്യണം. ഈ പ്രതിവിധി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ദുഷ്ടശക്തികളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

Most read:ദാമ്പത്യ പ്രശ്‌നങ്ങള്‍ വരുന്ന വഴി അറിയില്ല; ഈ സാധനങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്Most read:ദാമ്പത്യ പ്രശ്‌നങ്ങള്‍ വരുന്ന വഴി അറിയില്ല; ഈ സാധനങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്

കുംഭം

കുംഭം

ഈ ദിവസം കുംഭം രാശിക്കാര്‍ മഹാവിഷ്ണുവിന് മുന്നില്‍ പതിനൊന്ന് മുഖമുള്ള എള്ളെണ്ണ വിളക്ക് കത്തിച്ച് മന്ത്രങ്ങള്‍ ജപിക്കണം. ഇത് നിങ്ങളുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രതിസന്ധികളെ ഇല്ലാതാക്കും.

മീനം

മീനം

മീനം രാശിക്കാര്‍ ധനു സംക്രാന്തി ദിനത്തില്‍ സൂര്യോദയത്തിന് മുമ്പ് പുണ്യ നദീജലത്തില്‍ കുളിക്കുകയും സൂര്യ ചാലിസ പാരായണം ചെയ്യുകയും വേണം. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ വരുന്ന തടസ്സങ്ങള്‍ നീക്കും.

ധനു സംക്രാന്തി ദിനത്തിലെ ശുഭകരമായ യോഗങ്ങള്‍

ധനു സംക്രാന്തി ദിനത്തിലെ ശുഭകരമായ യോഗങ്ങള്‍

പഞ്ചാംഗം പ്രകാരം ഡിസംബര്‍ 16 വെള്ളിയാഴ്ച സൂര്യന്‍ വൃശ്ചികം വിട്ട് ധനു രാശിയില്‍ പ്രവേശിക്കും. ഈ ദിവസം, പ്രീതി, ആയുഷ്മാന്‍, സിദ്ധി, ശുഭ എന്നീ പേരുകളുള്ള യോഗങ്ങള്‍ ദിവസം മുഴുവന്‍ ഉണ്ടായിരിക്കും, അതിനാല്‍ ധനു സംക്രാന്തി ഉത്സവത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. ഈ ദിവസം ചന്ദ്രന്‍ ഉത്തര ഫാല്‍ഗുനി നക്ഷത്രത്തിലായിരിക്കും. അതിന്റെ അധിപന്‍ സൂര്യദേവനാണ്. ഇതോടൊപ്പം അഷ്ടമി തിഥിയും ഉണ്ടാകും.

Most read:ഈ പ്രതിമകളില്‍ ഏതെങ്കിലും ഒന്ന് വീട്ടില്‍ വയക്കൂ; ഭാഗ്യവും സമ്പത്തും വിട്ടുപോകില്ലMost read:ഈ പ്രതിമകളില്‍ ഏതെങ്കിലും ഒന്ന് വീട്ടില്‍ വയക്കൂ; ഭാഗ്യവും സമ്പത്തും വിട്ടുപോകില്ല

ധനു സംക്രാന്തി പൂജാവിധി

ധനു സംക്രാന്തി പൂജാവിധി

ധനു സംക്രാന്തി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റു കുളിയും മറ്റും കഴിഞ്ഞ് ഒരു ചെമ്പ് പാത്രത്തില്‍ വെള്ളമെടുത്ത് ഉദയ സൂര്യന് വെള്ളം സമര്‍പ്പിക്കുക. ആ വെള്ളത്തില്‍ കുറച്ച് ചുവന്ന പൂക്കളും കുങ്കുമവും ഇടുക. വെള്ളം അര്‍പ്പിക്കുമ്പോള്‍ ഓം ഭാസ്‌കരായ നമഃ മന്ത്രം ജപിക്കുക. അതിനുശേഷം, അനുയോജ്യമായ സ്ഥലത്ത് സൂര്യദേവന്റെ പ്രതിമയോ ചിത്രമോ സ്ഥാപിച്ച് ശുദ്ധമായ നെയ്യ് വിളക്ക് കത്തിക്കുക. സൂര്യദേവന് മാല അര്‍പ്പിച്ച് കുങ്കുമം കൊണ്ട് തിലകം പുരട്ടുക. സത്യനാരായണ ഭഗവാന്റെ കഥ ഈ ദിവസം പാരായണം ചെയ്യുക.

English summary

Dhanu Sankranti 2022 Remedies To Do For Success in Life According To Zodiac Sign in Malayalam

Here are some remedies you can do on Dhanu Sankranti for success in life according to zodiac. Take a look.
Story first published: Thursday, December 15, 2022, 10:34 [IST]
X
Desktop Bottom Promotion