For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ദിനം ഒരു തരി പൊന്നെങ്കിലും വാങ്ങൂ; കൂടെ കയറും ഐശ്വര്യവും

|

സ്വര്‍ണത്തിന് പലപ്പോഴും ഒരു ദൈവീക പരിവേഷമാണ് പലരും നല്‍കുന്നത്. കാരണം നമ്മുടെ ചുറ്റുമുള്ള പലര്‍ക്കും സ്വര്‍ണം വാങ്ങുന്നതിന് ഒരു വികാരധീനമായ അവസ്ഥകള്‍ കൂടി ഉണ്ടാവാറുണ്ട്. അക്ഷയ തൃതീയ, ഗുഡി പര്‍വ്വ, നവരാത്രി തുടങ്ങിയ മറ്റ് ആഘോഷങ്ങള്‍ പോലെ തന്നെ സ്വര്‍ണ്ണം വാങ്ങുന്നതിനും ധന്തേരാസ് ഒരു നല്ല ദിവസമാണെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ഇവയ്ക്കെല്ലാം ഇടയില്‍, പവിത്രമായി കണക്കാക്കപ്പെടുന്നതിനാല്‍ മിക്ക ആളുകളും മനഃപൂര്‍വ്വം സ്വര്‍ണ്ണം വാങ്ങാന്‍ ഈ ദിനത്തില്‍ തയ്യാറെടുക്കുന്നു.

വിശ്വസിച്ച് പ്രണയിക്കാം ഈ രാശിക്കാരെ; 12 രാശിക്കും നവംബര്‍ ഫലം

ദീപാവലി ഉത്സവത്തിന്റെ അഞ്ച് ദിവസങ്ങളുടെ തുടക്കം കുറിക്കുന്ന ദിവസമാണ് ധന്‍തേരാസ്, ഈ ദിവസം കുബേരനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. ഹിന്ദു ചാന്ദ്ര കലണ്ടറിലെ കാര്‍ത്തിക മാസത്തിലെ പതിമൂന്നാം ദിവസമാണ് ഉത്സവം ആഘോഷിക്കുന്നത്. ധന്തേരാസിന്റെ അര്ത്ഥം എന്താണെന്ന് വെച്ചാല്‍ ദിവസം (തേരാസ്) സമ്പത്ത് (ധന്‍) എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ വര്‍ഷം 2021 നവംബര്‍ 2, ചൊവ്വാഴ്ചയാണ് ധന്തേരാസ് ആചരിക്കുന്നത്.

തീയതിയും സമയവും

തീയതിയും സമയവും

ധന്തേരാസ് 2021: തീയതിയും സമയവും

ധന്തേരസ് പൂജ മുഹൂര്‍ത്തം - 18:22 - 20:09

2021 നവംബര്‍ 2-ന് യമദീപന്‍

2021 നവംബര്‍ 2-ന് രാത്രി 7:10 മുതല്‍ 8:44 വരെ - ധന്തേരാസില്‍ സ്വര്‍ണം വാങ്ങാനുള്ള ശുഭസൂചനകള്‍

ധന്തേരാസ് 2021: സ്വര്‍ണം വാങ്ങുന്നതിന്റെ പ്രാധാന്യം

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

ധന്തേരാസില്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള മറ്റ് ചില പ്രാധാന്യത്തെക്കുറിച്ച് കൂടി പറയുന്നുണ്ട്. ഹിമ എന്ന് പേരുള്ള ഒരു രാജാവിന് ഒരു മകനുണ്ടായിരുന്നു, അദ്ദേഹവുമായി ബന്ധപ്പെട്ട ധന്തേരസിന്റെ ഒരു കഥയുണ്ട്. വിവാഹത്തിന്റെ നാലാം ദിവസം പാമ്പുകടിയേറ്റ് മകന്‍ നേരത്തെ മരിക്കുമെന്ന് ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഭാര്യ വളരെയധികം ധൈര്യവതിയായിരുന്നു. ഈ ദിനത്തില്‍ തന്റെ ഭര്‍ത്താവിനെ അവള്‍ ഉറങ്ങാന്‍ സമ്മതിച്ചില്ല. ദമ്പതികള്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്നു, കഥകള്‍ കേട്ടും പാട്ടുകള്‍ പാടിയും അവര്‍ അവരുടെ ദിവസത്തെ ആഘോഷിച്ചു.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

ഇതോടൊപ്പം തന്നെ അവള്‍ തന്റെ സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണ നാണയങ്ങളും കൊണ്ട് മുറിയുടെ പ്രവേശന കവാടത്തില്‍ ഒരു കൂമ്പാരം ഉണ്ടാക്കുകയും ചെയ്തു. കൂമ്പാരത്തിന് സമീപം നിരവധി വിളക്കുകള്‍ കത്തിച്ചു. എന്നാല്‍ യമദേവന്‍ തന്റെ ജോലി നിര്‍വ്വഹിക്കാനായി വന്ന സമയത്ത് സ്വര്‍ണ്ണത്തിലെ വിളക്കുകളുടെ പ്രകാശത്തിന്റെ തിളക്കം കൊണ്ട് യമദേവന്റെ കണ്ണുകള്‍ അന്ധാളിച്ചു എന്നാണ് വിശ്വാസം. രാജകുമാരന്റെ മുറിയില്‍ പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ യമദേവന് മടങ്ങേണ്ടി വന്നു. ജ്യോതിഷി പ്രവചിച്ച സമയം കഴിഞ്ഞതോടെ പിന്നീട് മരണഭയം രാജകുമാരനില്‍ നിന്ന് മാറി. അതുകൊണ്ട് തന്നെയാണ് ധന്തേരാസ് ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് വരെ ഐശ്വര്യമായും ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന ദിനമായും കണക്കാക്കുന്നുണ്ട്.

ധന്‍തേരാസ് പ്രാധാന്യം

ധന്‍തേരാസ് പ്രാധാന്യം

ലക്ഷ്മി ദേവിയുടെ അനുഗ്രഹം തേടിയാണ് സ്വര്‍ണം പൂജാവേളയില്‍ സൂക്ഷിക്കുന്നത്. കുടുംബത്തില്‍ അകാല മരണം സംഭവിക്കാതിരിക്കാന്‍ വീടിന് പുറത്ത് വിളക്ക് കൊളുത്തുന്ന ഒരു ചടങ്ങ് ഈ ദിനത്തില്‍ ഉണ്ട്. ഇതിനെ യമദീപം എന്നാണ് പറയുന്നത്. ധന്തേരാസ് നാളില്‍ സ്വര്‍ണവും വെള്ളിയും വാങ്ങുന്നത് വീടിന് ഐശ്വര്യം കൈവരുമെന്നതാണ് പലരുടേയും വിശ്വാസം. സ്വര്‍ണ്ണവും വെള്ളിയും അവരെ ചുറ്റുമുള്ള മോശം ശകുനങ്ങളില്‍ നിന്നും സംരക്ഷിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ധന്തേരാസില്‍ ആളുകള്‍ സ്വര്‍ണ്ണവും വെള്ളിയും വാങ്ങുക മാത്രമല്ല, സ്വത്തും മറ്റ് ആസ്തികളിലും നിക്ഷേപിക്കുകയും ചെയ്യുന്നു.

English summary

Dhanteras 2021: Significance And History Of Buying Gold

Here in this article we are discussing about the significance and history of buying gold during Dhanteras. Take a look.
Story first published: Friday, October 29, 2021, 10:00 [IST]
X