For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുബേരനെ എളുപ്പം പ്രീതിപ്പെടുത്തി സമ്പത്ത് നേടാം; ധന്തേരാസില്‍ ആരാധന ഈവിധം

|

തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തെ അടയാളപ്പെടുത്തി ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ഉത്സവങ്ങളിലൊന്നാണ് ദീപാവലി. രാവണനെ കീഴടക്കിയശേഷം പതിനാലു വര്‍ഷത്തെ വനവാസത്തിനുശേഷം ശ്രീരാമന്‍ അജോധ്യയിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് ഈ ദിവസമെന്ന് വിശ്വസിക്കപ്പെടുന്നു. ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന ഒരു ഹൈന്ദവ ഉത്സവമാണ് ധന്ത്രയോദശി എന്നും അറിയപ്പെടുന്ന ധന്തേരാസ്.

Most read: സമ്പത്തും ഐശ്വര്യവും എക്കാലവും നിലനില്‍ക്കാന്‍ ദീപാവലിയില്‍ ചെയ്യേണ്ട പ്രതിവിധികള്‍Most read: സമ്പത്തും ഐശ്വര്യവും എക്കാലവും നിലനില്‍ക്കാന്‍ ദീപാവലിയില്‍ ചെയ്യേണ്ട പ്രതിവിധികള്‍

കാര്‍ത്തിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ത്രയോദശി തിഥിയില്‍ ദീപാവലിക്ക് രണ്ട് ദിവസം മുമ്പാണ് ഇത് ആഘോഷിക്കുന്നത്. ഈ വര്‍ഷം ധന്തേരാസ് ഉത്സവം വരുന്നത് ഒക്ടോബര്‍ 23നാണ്. ഈ ശുഭദിനത്തില്‍ ഭക്തര്‍ ഭാഗ്യത്തിനും സമൃദ്ധിക്കും വേണ്ടി സമ്പത്തിന്റെ ദൈവമായ കുബേരനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. ഈ ദിവസം, സമുദ്രമദനത്തിനിടെ ലക്ഷ്മി ദേവി ഒരു സ്വര്‍ണ്ണ കലവുമായി ഉയര്‍ന്നുവന്നതായി ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ധന്തേരാസ് ദിനത്തില്‍ കുബേരനെ ആരാധിക്കുന്നത് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടി ധന്തേരാസ് ദിനത്തില്‍ കുബേരനെ ആരാധിക്കുന്നത് എങ്ങനെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

സമ്പത്തിന്റെ ദേവനായ കുബേരന്‍

സമ്പത്തിന്റെ ദേവനായ കുബേരന്‍

ദേവന്മാരുടെ ഖജാന്‍ജിയും യക്ഷരാജാവുമായി അറിയപ്പെടുന്ന കുബേരന്‍ സമ്പത്ത്, സമൃദ്ധി, പ്രശസ്തി എന്നിവയുടെ ദേവനാണ്. ധന്തേരാസിലും ദീപാവലിയിലും അദ്ദേഹത്തെ ആരാധിക്കുന്നത് ഭക്തര്‍ക്ക് ഭാഗ്യവും സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ആളുകള്‍ അവരുടെ വീടുകളില്‍ ദീപങ്ങള്‍ കത്തിക്കുന്നു. ഈ ദിവസം സ്വര്‍ണ്ണം, വെള്ളി, പാത്രങ്ങള്‍, വാഹനങ്ങള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവ വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

ധന്തേരാസ് 2022

ധന്തേരാസ് 2022

പഞ്ചാംഗം അനുസരിച്ച് ഈ വര്‍ഷം 2022 ഒക്ടോബര്‍ 23 നാണ് ധന്തേരാസ്. ധനത്തിന്റെ ദേവനായ കുബേരനെയാണ് ധന്തേരാസ് ദിനത്തില്‍ ആരാധിക്കുന്നത്. ഈ ദിവസം സ്വര്‍ണ്ണം, വെള്ളി അല്ലെങ്കില്‍ പാത്രങ്ങള്‍ മുതലായവ വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

കാര്‍ത്തിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ത്രയോദശി തിഥിയുടെ ആരംഭം - 22 ഒക്ടോബര്‍, വൈകുന്നേരം 6.02 മുതല്‍

ത്രയോദശി തീയതി അവസാനം - 23 ഒക്ടോബര്‍, വൈകുന്നേരം 6.03 ന്

ധന്വന്തരി ദേവനെ ആരാധിക്കുന്നതിനുള്ള നല്ല സമയം - ഒക്ടോബര്‍ 23 ഞായറാഴ്ച 5:44 മുതല്‍ 06:05 വരെ

Most read:ലക്ഷ്മീദേവിയും കുബേരനും അനുഗ്രഹം ചൊരിയും; ഈ ദിവസം വാങ്ങുന്ന സ്വര്‍ണ്ണം പതിന്‍മടങ്ങ് വര്‍ധിക്കുംMost read:ലക്ഷ്മീദേവിയും കുബേരനും അനുഗ്രഹം ചൊരിയും; ഈ ദിവസം വാങ്ങുന്ന സ്വര്‍ണ്ണം പതിന്‍മടങ്ങ് വര്‍ധിക്കും

ധന്തേരാസ് ആരാധനാ രീതി

ധന്തേരാസ് ആരാധനാ രീതി

ധന്തേരാസ് നാളില്‍ വൈകുന്നേരം ശുഭമുഹൂര്‍ത്തത്തില്‍ കുബേരനെയും ധന്വന്തരിയെയും വടക്ക് ദിശയില്‍ പ്രതിഷ്ഠിക്കുക. ലക്ഷ്മി ദേവിയുടെയും ഗണേശന്റെയും ഒരു വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. എന്നിട്ട് വിളക്ക് കത്തിച്ച് യഥാവിധി പൂജിക്കാന്‍ തുടങ്ങുക. തിലകം ചാര്‍ത്തിയ ശേഷം പൂക്കളും പഴങ്ങളും അര്‍പ്പിക്കുക. കുബേരന് വെളുത്ത മധുരപലഹാരങ്ങളും ധന്വന്തരി ദേവന് മഞ്ഞ മധുരപലഹാരങ്ങളും നല്‍കുക. പൂജാവേളയില്‍ 'ഓം ഹ്രീം കുബേരായ നമഃ' എന്ന ഈ മന്ത്രം ജപിക്കുക. ധന്വന്തരി ഭഗവാനെ പ്രീതിപ്പെടുത്താന്‍ ഈ ദിവസം ധന്വന്തരി സ്‌തോത്രം ചൊല്ലുക.

ദന്തേരാസില്‍ കുബേരനെ ആരാധിച്ചാല്‍

ദന്തേരാസില്‍ കുബേരനെ ആരാധിച്ചാല്‍

വിശ്വാസമനുസരിച്ച് പാലാഴി മദന സമയത്ത് കൈകളില്‍ അമൃതിന്റെ കലശവുമായി ധന്വന്തരി ഭഗവാന്‍ ഈ ദിവസം പ്രത്യക്ഷപ്പെട്ടു. അതുകൊണ്ടാണ് ഈ ദിവസം അദ്ദേഹത്തെ ആരാധിക്കുന്നത്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവി, സമ്പത്തിന്റെ ദൈവമായ കുബേരന്‍, ധന്വന്തരി എന്നിവരെയാണ് ധന്തേരാസ് ദിനത്തില്‍ ആരാധിക്കുന്നു. ഈ ദിവസം ഇവരെ യഥാവിധി പൂജിച്ചാല്‍ വീട്ടില്‍ പണത്തിന് കുറവുണ്ടാകില്ലെന്നാണ് വിശ്വാസം.

Most read:ഐശ്വര്യത്തിനും നേട്ടത്തിനും ഗോവര്‍ദ്ധന പൂജ; ചടങ്ങുകള്‍ ഈ വിധംMost read:ഐശ്വര്യത്തിനും നേട്ടത്തിനും ഗോവര്‍ദ്ധന പൂജ; ചടങ്ങുകള്‍ ഈ വിധം

വടക്ക് ദിക്കിന്റെ പാലകന്‍

വടക്ക് ദിക്കിന്റെ പാലകന്‍

പരമശിവന്റെ കടുത്ത ഭക്തനാണ് കുബേരന്‍. വടക്ക് ദിശ നിയന്ത്രിക്കുന്നത് കുബേരദേവനാണ്. ആരാധനയ്ക്കോ പുണ്യകര്‍മങ്ങള്‍ നടത്തുമ്പോഴോ വടക്ക് ദിശ അഭിമുഖീകരിക്കുന്നത് ശുഭകരമായി കണക്കാക്കുന്നതിന്റെ കാരണം ഇതാണ്. വടക്ക് ദിക്കിന്റെ വാഹകനായതിനാല്‍ ദിക്പാലകന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. കുബേരനെ ആരാധിക്കുന്നത് സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ദന്തേരസിലും ദീപാവലിയിലും അദ്ദേഹത്തെ ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ഭൗതിക ആഗ്രഹങ്ങളും നിറവേറ്റുമെന്ന് പറയപ്പെടുന്നു.

ഈ ദിവസങ്ങളും ആരാധനയ്ക്ക് ഉത്തമം

ഈ ദിവസങ്ങളും ആരാധനയ്ക്ക് ഉത്തമം

ഗുജറാത്തിലെ കുബേര ഭണ്ഡാരി ക്ഷേത്രവും മധ്യപ്രദേശിലെ ധോപേശ്വര്‍ മഹാദേവ ക്ഷേത്രവുമാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കുബേര ക്ഷേത്രങ്ങള്‍. ധന്തേരാസില്‍ കുബേരനെ ആരാധിക്കുന്നത് ഉത്തമമാണ്. എന്നിരുന്നാലും എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും നിങ്ങള്‍ക്ക് അദ്ദേഹത്തെ ആരാധിക്കാം. കുബേരനെ ആരാധിക്കുന്നതിന്, നിങ്ങള്‍ക്ക് കുബേര മന്ത്രമോ കുബേര പ്രതിമയോ ഉപയോഗിക്കാം. നിങ്ങളുടെ പക്കല്‍ ഇവയൊന്നും ഇല്ലെങ്കില്‍, കുബേര വിഗ്രഹമായി കരുതി നിങ്ങള്‍ക്ക് ഏതെങ്കിലും ആഭരണങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ പണപ്പെട്ടി ആരാധിക്കാം.

Most read:ലക്ഷ്മീദേവി അനുഗ്രഹം ചൊരിയും; ദീപാവലിയില്‍ വാസ്തുപ്രകാരം വീട്ടില്‍ ചെയ്യേണ്ടത് ഇത്Most read:ലക്ഷ്മീദേവി അനുഗ്രഹം ചൊരിയും; ദീപാവലിയില്‍ വാസ്തുപ്രകാരം വീട്ടില്‍ ചെയ്യേണ്ടത് ഇത്

കുബേര മന്ത്രം

കുബേര മന്ത്രം

''ഓം യക്ഷായ കുബേരായ വൈശ്രവണായ ധനധാന്യാധിപതയേ

ധനധാന്യസമൃദ്ധിം മേ ദേഹി ദാപയ സ്വാഹാ''

ലക്ഷ്മീ കുബേര മന്ത്രം

ഓം ഹ്രീം ശ്രീം ക്രീം ശ്രീം കുബേരായ

അഷ്ടലക്ഷ്മീ മമ ഗൃഹേ ധനം പുരായ പുരായ നമഃ

English summary

Dhanteras 2022: How To Worship Lord Kubera On Dhanteras in Malayalam

Dhanteras is a Hindu festival that heralds the beginning of Diwali celebrations. Here is how to worship lord Kubera on Dhanteras.
Story first published: Saturday, October 22, 2022, 13:00 [IST]
X
Desktop Bottom Promotion