Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ലക്ഷ്മീദേവിയും കുബേരനും അനുഗ്രഹം ചൊരിയും; ഈ ദിവസം വാങ്ങുന്ന സ്വര്‍ണ്ണം പതിന്മടങ്ങ് വര്‍ധിക്കും
ഇന്ത്യയിലുടനീളം ഹിന്ദുക്കള്‍ ആഘോഷിക്കുന്ന പ്രധാനപ്പെട്ട ഒരു ഉത്സവമാണ് ധന്തേരാസ്. ഭക്തര്‍ ഈ ഉത്സവം ആര്‍ഭാടത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കുന്നു. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയിലാണ് ധന്തേരാസ് ആഘോഷിക്കുന്നത്. ദീപാവലി ആഘോഷം ആരംഭിക്കുന്നത് ധന്തേരാസോടെയാണ്.
ഇത്തവണ ഒക്ടോബര്‍ 23 ഞായറാഴ്ചയാണ് ധന്തേരാസ് ആഘോഷിക്കുന്നത്. ഈ ദിവസം സമ്പത്തിന്റെ ദേവനായ കുബേരനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. ധന്തേരാസ് ദിനത്തില്‍ സ്വര്‍ണ്ണവും വെള്ളിയും പാത്രങ്ങളും വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ധന്തേരാസ് ദിനത്തില്‍ സ്വര്‍ണ്ണം വാങ്ങുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

എന്തുകൊണ്ടാണ് ഈ ദിവസം സ്വര്‍ണം വാങ്ങാന്‍ ശുഭകരമാകുന്നത്
ധന്തേരാസ്, ധന്ത്രയോദശി അല്ലെങ്കില്‍ ധന്വന്തരി ത്രയോദശി എന്ന പേരിലും അറിയപ്പെടുന്നു. ഈ ഉത്സവത്തിന് പിന്നില്‍ ഒരു അര്‍ത്ഥമുണ്ട്. 'ധനം' എന്നാല്‍ സമ്പത്ത് എന്നും 'ത്രയോദശി' എന്നാല്‍ ഹിന്ദു കലണ്ടര്‍ പ്രകാരം പതിമൂന്നാം ദിവസവുമെന്നുമാണ് അര്‍ത്ഥമാക്കുന്നത്. ഈ ഉത്സവത്തില്‍ സ്വര്‍ണ്ണക്കട്ടികള്‍, സ്വര്‍ണ്ണ നാണയങ്ങള്‍, പാത്രങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ധന്വന്തരി, കുബേരന്, ലക്ഷ്മി ദേവി എന്നിവരെ ആരാധിക്കുന്നു. സ്വര്‍ണ്ണം, വെള്ളി, പാത്രങ്ങള്‍, ആഭരണങ്ങള്‍, ഭൂമി എന്നിവ ധന്തേരാസില് വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ വസ്തുക്കള്‍ 13 മടങ്ങ് വര്‍ദ്ധിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ചന്ദ്രന്റെ പ്രതീകമാണ് വെള്ളി. ധന്തേരാസില് വെള്ളി പാത്രങ്ങളോ ആഭരണങ്ങളോ കൊണ്ടുവരുന്നതിലൂടെ നിങ്ങള്‍ക്ക് മാനസിക സംതൃപ്തി ലഭിക്കുന്നു. സ്വര്‍ണ്ണം വാങ്ങുന്നതിലൂടെ ലക്ഷ്മി ദേവി നിങ്ങളുടെ വീട്ടില്‍ വസിക്കുന്നു.

ധന്തേരാസില് സ്വര്‍ണ്ണം വാങ്ങാനുള്ള ശുഭമുഹൂര്‍ത്തം
ഈ വര്‍ഷം ഒക്ടോബര്‍ 23ന് ഇന്ത്യയില്‍ ധന്തേരാസ് ആഘോഷിക്കും. ഇത് ഇന്ത്യയിലെ പരമ്പരാഗത ഉത്സവ-വിവാഹ സീസണുകളുടെ തുടക്കമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ദീപാവലിയുടെ ആരംഭവും കുറിക്കുന്നു. സ്വര്‍ണ്ണത്തിലും മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളിലും നിക്ഷേപിക്കാനുള്ള ശുഭകരമായ സമയമായി ഇത് കണക്കാക്കപ്പെടുന്നു. ഒക്ടോബര്‍ 23ന് രാവിലെ 6:27 മുതല്‍ വൈകിട്ട് 6:03 വരെയാണ് ധന്തേരാസില് സ്വര്‍ണം വാങ്ങാനുള്ള ശുഭ സമയം.

ലക്ഷ്മീദേവി വീട്ടിലെത്തുന്നു
ധന്തേരാസില് ലക്ഷ്മി ദേവി തന്റെ ഭക്തരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം വിലയേറിയ ലോഹങ്ങള്‍ വാങ്ങുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. കൂടാതെ, സ്വത്തുക്കളുടെയും സമ്പത്തിന്റെയും ദൈവമായ കുബേരനെയും ഈ ദിവസം ആരാധിക്കപ്പെടുന്നു. ധന്തേരാസില് സ്വര്‍ണ്ണം പൂജിക്കുന്നു. കൂടാതെ യമദേവന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം തേടി വീടിന്റെ പ്രധാന വാതിലിനു മുന്നില്‍ യമദീപം എന്നറിയപ്പെടുന്ന വിളക്ക് കത്തിക്കുന്ന ആചാരവുമുണ്ട്.

സര്‍വാര്‍ത്ത സിദ്ധി യോഗം
ധന്തേരാസ് ദിനത്തില്‍ സര്‍വാര്‍ത്ത സിദ്ധി യോഗം രൂപപ്പെടുന്നു. ഈ യോഗത്തില്‍ ചെയ്യുന്ന ആരാധന, ജോലികള്‍, ഷോപ്പിംഗ് എന്നിവ നിങ്ങള്‍ക്ക് പലവിധ നേട്ടങ്ങള്‍ കൊണ്ടുവരുന്നു. സര്‍വാര്‍ത്ത സിദ്ധി യോഗം ഒക്ടോബര്‍ 23ന് ദിവസം മുഴുവന്‍ നിലനില്ക്കും.

ദന്തേരാസ് 2022 ശുഭ മുഹൂര്‍ത്തം
ത്രയോദശി തിഥി ആരംഭം- ഒക്ടോബര്‍ 22 - 06:02 PM
ത്രയോദശി തിഥി അവസാനം - ഒക്ടോബര്‍ 23, - 06:03 PM
പ്രദോഷകാലം - ഒക്ടോബര്‍ 22, 05:45 PM മുതല്‍ 08:17 PM വരെ
വൃഷഭകാലം - ഒക്ടോബര്‍ 22, 07:01 PM മുതല്‍ 08:56 PM വരെ
പൂജാ മുഹൂര്‍ത്തം - ഒക്ടോബര്‍ 22 - 07:01 PM മുതല്‍ 08:17 PM വരെ

ധന്തേരാസില് എന്ത് വാങ്ങണം
ധന്തേരാസ് ദിനത്തില്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, താമ്രം തുടങ്ങിയ ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍ വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. ഈ ദിവസം പാത്രങ്ങള്‍ വാങ്ങുന്ന ആചാരവുമുണ്ട്. ധന്ത്രയോദശിയില് ഭഗവാന് ധന്വന്തരി കൈയില്‍ അമൃത കലശവുമായി പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. ശുഭമുഹൂര്‍ത്തത്തില്‍ ഇവ വാങ്ങുന്നതിലൂടെ ലക്ഷ്മീദേവി ഭക്തരുടെ വീട്ടില്‍ സ്ഥിരമായി വസിക്കുന്നു. അതുപോലെ കുബേരന് പ്രസാദിച്ച് ഭക്തര്‍ക്ക് ധനം ചൊരിയുകയും ധന്വന്തരി ഭഗവാന്റെ കൃപയാല്‍ ആരോഗ്യാനുഗ്രഹം ലഭിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications
