ഓണസദ്യക്ക് ഇവ ചേരേണ്ട പോലെ ചേരണം

Posted By:
Subscribe to Boldsky

ഓണസദ്യ എന്ന് പറഞ്ഞാല്‍ തന്നെ ഓണക്കാലത്തെ ഏറ്റവും വലിയ ആകര്‍ഷണമാണ്. സദ്യയുണ്ടാക്കുന്ന ബഹളവും മറ്റും തന്നെയാണ് ഓരോ ഓണക്കാലത്തും ബാക്കി നില്‍ക്കുന്ന ഓര്‍മ്മ. എത്ര കഴിച്ചാലും മതിയാവാത്ത രുചികരമായ സദ്യയാണ് ഓണത്തിന്റെ ഏറ്റവും വലിയ ഓര്‍മ്മയും. എന്നാല്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ചില രുചികള്‍ ഓണത്തിലുണ്ട്.

ഇതായിരിക്കും പലപ്പോഴും ഓണക്കാലത്ത് ഗൃഹാതുരതയിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്. എന്തൊക്കെ സദ്യ വട്ടങ്ങളാണ് നിര്‍ബന്ധമായും ഓണത്തിന് വേണ്ടത് എന്ന് നോക്കാം. ഇത്തരം വിഭവങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഓണം പൂര്‍ത്തിയാവുകയുള്ളൂ.

കുത്തരിച്ചോറ്

കുത്തരിച്ചോറ്

കുത്തരിച്ചോറാണ് ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. കുത്തരിച്ചോറിന്റെ അരിയും കൂട്ടിയുള്ള ഭക്ഷണം ഒരിക്കലും ഓണത്തിന്റെ കാര്യത്തില്‍ മറക്കാനാവാത്ത ഒന്നാണ്.

 ഓലന്‍

ഓലന്‍

തയ്യാറാക്കാന്‍ വളരെ എളുപ്പമാണ് എന്നതാണ് സദ്യവട്ടങ്ങളില്‍ ഓലന്‍ സ്ഥാനം പിടിക്കാന്‍ കാരണം. കുമ്പളങ്ങ അല്ലെങ്കില്‍ മത്തങ്ങ തേങ്ങാപ്പാല്‍ മിക്‌സ് ചെയ്ത് തയ്യാറാക്കുന്ന ഒന്നാണ് ഓലന്‍.

 രസം

രസം

രസമില്ലെങ്കില്‍ ഓണസദ്യ രസമില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. പുളിയും തക്കാളിയും വെളുത്തുള്ളിയും എല്ലാം ചേര്‍ന്ന് ഒരുക്കുന്ന രസത്തില്‍ ആരോഗ്യപരമായ ചില കാര്യങ്ങള്‍ കൂടി ഒളിച്ചിരിക്കുന്നുണ്ട് എന്നതാണ് സത്യം.

 പുളിയിഞ്ചി

പുളിയിഞ്ചി

കുട്ടികള്‍ ഓണസദ്യയില്‍ എന്ത് കഴിച്ചില്ലെങ്കിലും പുളിയിഞ്ചി കഴിക്കാന്‍ ഇഷ്ടം കാണിക്കും. മധുരവും പുളിയും എരിവും എല്ലാം ഒരു പോലെ ചേരുന്ന ഒന്നാണ് പുളിയിഞ്ചി.

പച്ചടി

പച്ചടി

പച്ചടിയാണ് മറ്റൊന്ന്. പൈനാപ്പിള്‍ കൊണ്ടും ബീറ്റ്‌റൂട്ട് കൊണ്ടും എല്ലാം പച്ചടി ഉണ്ടാക്കും. തൈര് തന്നെയാണ് പച്ചടിയിലെ പ്രധാന കൂട്ടും.

സാമ്പാര്‍

സാമ്പാര്‍

സാമ്പാര്‍ ഓണം സദ്യയിലെ ഏറ്റവും വലിയ ഒരു വിഭവം തന്നെയാണ്. സദ്യക്ക് സാമ്പാറില്ലെങ്കില്‍ അത് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്. വെണ്ടക്ക, തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നു വേണ്ട ഒരു വിധം പച്ചക്കറികളെല്ലാം സാമ്പാറിന്റെ ചേരുവയാണ്.

അവിയല്‍

അവിയല്‍

മലയാളിക്ക് സദ്യ എന്ന് പറയുമ്പോള്‍ അവിയല്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. ഏത് പച്ചക്കറിയും അവിയലിന്റെ കൂട്ടില്‍ ചേരും എന്നതാണ് ഈ കറിയുടെ പ്രത്യേകത.

പരിപ്പ്

പരിപ്പ്

പരിപ്പാണ് മറ്റൊന്ന്. നെയ്യും പരിപ്പും ഇല്ലാതെ ഒരിക്കലും സദ്യ പൂര്‍ണമാവില്ല. അല്‍പം കറിവേപ്പില കൂടി ചേര്‍ന്നാല്‍ പരിപ്പ് തയ്യാര്‍.

എരിശ്ശേരി

എരിശ്ശേരി

എരിശ്ശേരിയാണ് മറ്റൊരു വിഭവം. പച്ചക്കായയും തേങ്ങാ വറുത്തിട്ടതും ചേര്‍ത്ത് തയ്യാറാക്കുന്ന എരിശ്ശേരി മാത്രം മതി ഒരു ഉരുള ചോറ് അധികം കഴിക്കാന്‍.

കാളന്‍

കാളന്‍

കാളന്‍ തയ്യാറാക്കാന്‍ അല്‍പം പാടാണെങ്കിലും നല്ല വെണ്ണ പോലെ തേങ്ങ അരച്ചുണ്ടാക്കുന്ന കാളന്റെ രുചി അടുത്ത ഓണക്കാലം വരെ നാവില്‍ നിന്നും പോവില്ല.

കിച്ചടി

കിച്ചടി

പച്ചടിയോടൊപ്പം ചേര്‍ന്ന് വരുന്ന ഒന്നാണ് കിച്ചടി. വെള്ളരിക്ക, ബീറ്റ്‌റൂട്ട് എന്നിവയെല്ലാം ചേര്‍ന്ന് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് കിച്ചടി.

 തോരന്‍

തോരന്‍

കാബേജ്, പയറ് എന്നിവ കൊണ്ട് തയ്യാറാക്കാവുന്ന ഒന്നാണ് തോരന്‍. തോരനില്ലാതെ ഒരിക്കലും സദ്യ പൂര്‍ണമാവില്ല എന്നതാണ് സത്യം.

 പായസം

പായസം

സദ്യക്ക് പായസമില്ലാതെ എന്ത് ആഘോഷം എന്നത് സത്യമാണ്. സദ്യ പൂര്‍ണമാകണമെങ്കില്‍ പായസം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അടപ്രഥമനാണ് പലരും ഓണത്തിന് തയ്യാറാക്കുന്ന പായസം.

English summary

Delicious Sadhya Dishes Celebrate The Grand Festival Of Onam

The Onam celebrations are incomplete without the traditional lunch or the elaborate Onam sadhya, read on...
Story first published: Thursday, August 24, 2017, 11:28 [IST]
Subscribe Newsletter