വീട്ടിലെ സ്ത്രീ ചെയ്താല്‍ സമ്പത്തു വന്നു ചേരും

Subscribe to Boldsky

വീട്ടിലെ ലക്ഷ്മിയാണ് സ്ത്രീ എന്നു പൊതുവേ പറയും. വീട്ടിലുളള സ്ത്രീയ്ക്ക് ഐശ്വര്യമെങ്കില്‍, നല്ലവളെങ്കില്‍ ഇതിന്റെ ഐശ്വര്യവും വീടിനും വീട്ടുകാര്‍ക്കുമെല്ലാം ലഭിയ്ക്കുകയും ചെയ്യും. മൂശേട്ടയാണ് വീട്ടിലെങ്കില്‍ അതേ രീതിയില്‍ ദുര്‍ഭാഗ്യവും ഫലമാകും. സ്ത്രീയ്ക്ക് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പുരാണങ്ങളിലുമെല്ലാം പ്രധാന സ്ഥാനം നല്‍കിയിരിയ്ക്കുന്നതിനു കാരണവും ഇതാണ്.

തുളസിയില ചെവിയ്ക്കു പുറകില്‍ വയ്ക്കുന്ന രഹസ്യം

ഒരേ സമയം ലക്ഷ്മിയും ചേട്ടയും ആകാന്‍ കഴിയുന്ന, ഐശ്വര്യവും ദുര്‍ഭാഗ്യവും ആകാന്‍ കഴിയുന്ന പദമാണ് സ്ത്രീ. ഒരു കുടുംബം നന്നാക്കാനും നശിപ്പിയ്ക്കാനുമെല്ലാം സ്ത്രീകള്‍ക്കു കഴിയും.

വീട്ടിലെ സ്ത്രീ നല്ലവളെങ്കില്‍, നല്ല ശീലങ്ങളും ചിട്ടകളുമെങ്കില്‍ അതിന്റെ ഐശ്വര്യം കുടുംബാംഗങ്ങള്‍ക്കു മുഴുവനും ലഭിയ്ക്കും. ഇല്ലെങ്കില്‍ അതേ ഫലം തന്നെയാകും ലഭിയ്ക്കുക.

പുരാണങ്ങളിലും വിശ്വാസങ്ങളിലും വീട്ടിലെ സ്ത്രീ ചില കാര്യങ്ങള്‍ ചെയ്യുന്നത് പൊതുവേ ഐശ്വര്യവും ധന ധാന്യ സമൃദ്ധിയും കൊണ്ടു വരുമെന്നു പറയും. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ, വീട്ടിലെ സ്ത്രീയെ ലക്ഷ്മിയാക്കുന്ന ചില പ്രത്യേക കാര്യങ്ങള്‍.

പുലര്‍ച്ചെ

പുലര്‍ച്ചെ

പുലര്‍ച്ചെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സ്ത്രീ വീടിന്റെ ഐശ്വര്യം, ഭാഗ്യം എന്നെല്ലാം പറയണം. ഏഴര വെളുപ്പിന് ഉണര്‍ന്നെഴുന്നേറ്റ് കുളിച്ചു വൃത്തിയായി നിലവിളക്കു കത്തിയ്ക്കുന്ന, ഭഗവാനെ വന്ദിയ്ക്കുന്ന സ്ത്രീ വീടിന്റെ ഐശ്വര്യത്തിന്റെ തുറുപ്പു ചീട്ടാണ്.

വീട് അടിച്ചു തുടച്ചിടുന്നത്

വീട് അടിച്ചു തുടച്ചിടുന്നത്

വീട് അടിച്ചു തുടച്ചിടുന്നത് വൃത്തിയ്ക്കു മാത്രമല്ല, ഐശ്വര്യത്തിനും നല്ലതാണ്. ഇത്തരം വീടുകളിലേ ലക്ഷ്മീദേവി വസിയ്ക്കൂ എന്നു വേണം, പറയാന്‍. രാവിലെ സൂര്യോദയത്തിനു മുന്‍പു തന്നെ ഗൃഹനാഥ വീട് അടിച്ചു തുടച്ചു വൃത്തിയാക്കി ഇടണം എന്ന് വാസ്തു ശാസ്ത്രം പറയുന്നു. അല്ലെങ്കില്‍ ഐശ്വര്യക്കേടും ദാരിദ്ര്യവുമാണ് ഫലമായി ലഭിയ്ക്കുക.

വീടിന്റെ മുറ്റം

വീടിന്റെ മുറ്റം

വീടിന്റെ മുറ്റം ഏറെ പ്രധാനമാണ്. ഇവിടെ അടിച്ചു വൃത്തിയാക്കുക. ഇതു പോലെ നാലു മൂലകളും. പിന്നീട് കിണര്‍ വെള്ളമോ സാധിച്ചില്ലെങ്കില്‍ സാധാരണ വെള്ളമോ ഉപ്പു വെള്ളമോ തളിച്ചിടുക. ഇതു വീട്ടില്‍ നല്ല ഊര്‍ജം നിറയ്ക്കാന്‍ സഹായിക്കും. സ്ത്രീകള്‍ ഇതു ചെയ്യുന്നതാണ്, പ്രത്യേകിച്ചും മനസില്‍ പ്രാര്‍ത്ഥനയോടെ ചെയ്യുന്നതു കൂടുതല്‍ ഗുണം നല്‍കും.

വീട് വൃത്തിയാക്കിയാലുടനെ സ്ത്രീ

വീട് വൃത്തിയാക്കിയാലുടനെ സ്ത്രീ

വീട് വൃത്തിയാക്കിയാലുടനെ സ്ത്രീ കുളിയ്ക്കുകയും വേണം. അതായത് കുളിയ്ക്കുന്നതിനു മുന്‍പായി തന്നെ വൃത്തിയാക്കാന്‍ കഴിയണമെന്നര്‍ത്ഥം. കുളിച്ച ശേഷം അടിച്ചു തുടയ്ക്കുന്നത് നല്ലതല്ല. അല്ലാത്തപക്ഷം ദാരിദ്ര്യങ്ങളും ദുര്‍ഭാഗ്യങ്ങളുമെല്ലാമുണ്ടാകും. കുളിച്ച ശേഷം ചൂല്‍ എടുക്കരുതെന്നാണ് പൊതുവേ പറയുക. ചൂലു പൊതുവേ ഐശ്വര്യക്കേടായാണ് കണക്കാക്കുന്നത്.

രാവിലെ സ്ത്രീ കുളിച്ച ശേഷം മാത്രം

രാവിലെ സ്ത്രീ കുളിച്ച ശേഷം മാത്രം

രാവിലെ സ്ത്രീ കുളിച്ച ശേഷം മാത്രം അടുക്കളയില്‍ പ്രവേശിയ്ക്കുക. അടുക്കളയില്‍ വിഘ്‌നേശ്വരനെ മനസില്‍ ധ്യാനിച്ച് തേങ്ങാക്കൊത്തും ലേശം എള്ളും ശര്‍ക്കരയും തീയില്‍ ഇടുന്നത്, പണ്ട് അടുപ്പിലായിരുന്നു ഇടാണ്, ഇന്നത്തെ കാലത്ത് ഇതിനു സൗകര്യമില്ലെങ്കില്‍ ഗ്യാസടുപ്പിലെങ്കിലും ഇടുന്നത് നല്ലത്. വീട്ടിലെ അടുക്കളയ്ക്ക് നാം പ്രധാന സ്ഥാനം മാത്രമല്ല, പുണ്യസ്ഥാനം കൂടി നല്‍കുന്നുണ്ട്. വീട്ടിലെ പാചകം ഭഗവാന് പാചകം ചെയ്യുന്നതിനു സമാനമാണ്. അതായത് ഭഗവാനുളള നൈവേദ്യമെന്നര്‍ത്ഥം. ഇതുകൊണ്ടുതന്നെ കുളിച്ച ശേഷം മാത്രം അടുക്കളയില്‍ കയറുക.ഭക്ഷണമുണ്ടാക്കുക. ഇത് ഭക്ഷണത്തിന്റെ വൃത്തിയ്ക്കും ഏറെ നല്ലതാണ്.

നിലവിളക്കു കൊളുത്തി

നിലവിളക്കു കൊളുത്തി

കുളി കഴിഞ്ഞ സ്ത്രീ പൂജാമുറിയില്‍ കയറി നിലവിളക്കു കൊളുത്തി സര്‍വൈശ്വര്യത്തിനു പ്രാര്‍ത്ഥിയ്ക്കുക. തുളസിയ്ക്കു പ്രാര്‍ത്ഥനയോടെ വെള്ളമൊഴിയ്ക്കുക. സൂര്യഭഗവാനെ വന്ദിയ്ക്കുക. കഴിയുമെങ്കില്‍ ഗായത്രി മന്ത്രം ഉച്ചരിയ്ക്കുക. ഭക്ഷണശേഷമല്ല, കുളിച്ചു വന്നയുടന്‍ പൂജ ചെയ്യുന്നതാണ് നല്ലത്. രാവിലെ കുളിച്ച് പൂജയ്ക്കു ശേഷം അടുക്കളയില്‍ കയറാം പൂജയ്ക്കു ശേഷം മാത്രം, പ്രത്യേകിച്ചു ലക്ഷ്മീദേവിയ്ക്കു പ്രസാദം നേദിച്ച ശേഷം മാത്രം സ്ത്രീ ഭക്ഷണം കഴിയ്ക്കുക. അല്ലെങ്കില്‍ ലക്ഷ്മീദേവിയുടെ കോപമാണ് ഫലം.

സന്ധ്യാ സമയത്ത്

സന്ധ്യാ സമയത്ത്

സന്ധ്യാ സമയത്ത് നിലവിളക്കു കൊളുത്തി ഇരുന്നു നാമം ചൊല്ലുന്ന സ്ത്രീ വീടിനും നാടിനും ഐശ്വര്യമാണ്. ഇരുന്നു നാമം ചൊല്ലാന്‍ സമയമില്ലെങ്കില്‍ മനസില്‍ ഉരുവിടാം. അല്‍പനേരം നിലവിളക്കിനു മുന്‍പില്‍ കണ്ണടച്ചു നിന്നു ധ്യാനിയ്ക്കുകയെങ്കിലും ആവാകം.

സന്ധ്യാ സമയത്തോ രാത്രിയിലോ

സന്ധ്യാ സമയത്തോ രാത്രിയിലോ

സന്ധ്യാ സമയത്തോ രാത്രിയിലോ സ്ത്രീ മുടി ചീകരുതെന്ന് പണ്ടുള്ളവര്‍ പറയും. ഇത് ഐശ്വര്യക്കേടാണ്.സ്ത്രീ സന്ധ്യാസമയത്തിനു ശേഷം മുടി ചീകുന്നത് ലക്ഷ്മീദേവിയെ ദേഷ്യത്തിലാക്കുമെന്നാണ് വാസ്തു പറയുന്നത്.

 ഒഴിഞ്ഞ നെറ്റിയുമായി സ്ത്രീ

ഒഴിഞ്ഞ നെറ്റിയുമായി സ്ത്രീ

ഇതുപോലെ ഒഴിഞ്ഞ നെറ്റിയുമായി സ്ത്രീ നടക്കരുത്. നെറ്റിയില്‍ പൊട്ടു തൊടുന്നത് ഐശ്വര്യമാണ്. ഇതുപോലെ ഒഴിഞ്ഞ കഴുത്തും കാതുമാകരുത്. ചെറുതെങ്കിലും ആഭരണം അണിയുക. ഇത് ഐശ്വര്യ ലക്ഷണമാണ്.

വീട്ടിലെ സ്ത്രീ

വീട്ടിലെ സ്ത്രീ

വീട്ടിലെ സ്ത്രീ നല്ല മനസോടെ ജീവിച്ചാല്‍, നന്മകളും സദ്ചിന്തകളുമുണ്ടായാല്‍ കുടുംബത്തിന് ഐശ്വര്യമാണ് ഫലം.വീട്ടിലെ സ്ത്രീ ദേഷ്യപ്പെടുന്നതും ദുഖിച്ചിരിയ്ക്കുന്നതുമെല്ലാം വാസ്തു പ്രകാരം നല്ലതല്ലെന്നാണ് പറയുക. ഇത് വീടിന് ദുര്‍ഭാഗ്യം വരുത്തും.വീട്ടിലെ സ്ത്രീ ദേഷ്യപ്പെടുന്നതും ദുഖിച്ചിരിയ്ക്കുന്നതുമെല്ലാം വാസ്തു പ്രകാരം നല്ലതല്ലെന്നാണ് പറയുക. ഇത് വീടിന് ദുര്‍ഭാഗ്യം വരുത്തും.സന്തോഷമായി, ശാന്തമായി ഇരിയ്ക്കുന്ന സ്ത്രീ ലക്ഷ്മിയ്ക്കു തുല്യമാണ്.

മുതിര്‍ന്നവരെ

മുതിര്‍ന്നവരെ

മുതിര്‍ന്നവരെ ബഹുമാനിച്ച് വീട്ടുകാരുമായി സന്തോഷത്തോടെ സഹവര്‍ത്തിത്വത്തോടെ വേണം, വീട്ടമ്മ കഴിയേണ്ടത്. ഇതുപോലെ മറ്റു കുടംബാംഗങ്ങള്‍ സ്ത്രിയ്ക്ക് അര്‍ഹിയ്ക്കുന്ന സ്ഥാനം നല്‍കുകയും അവളുടെ സന്തോഷങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം. സ്ത്രീ സന്തോഷമായിരിയ്ക്കുന്ന വീട് ഐശ്വര്യ സൂചകം കൂടിയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: spirituality
    English summary

    Deeds Of Women That Attract Wealth And Prosperity

    Deeds Of Women That Attract Wealth And Prosperity, Read more to know about,
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more